Image

എഞ്ചല മൈ ഏഞ്ചല (നോവല്‍ -7: നീന പനക്കല്‍)

Published on 04 May, 2019
എഞ്ചല മൈ ഏഞ്ചല  (നോവല്‍ -7: നീന പനക്കല്‍)
 ഞാന്‍ ബാറില്‍ പോകുമ്പോഴെല്ലാം ചെയ്യുന്നൊരു കാര്യമുണ്‍ ടായിരുന്നു . ബാറിനു മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് ജാക്ക് വിവാഹ ദിവസം എന്റെ വിരലില്‍ ഇട്ടു തന്ന വലിയ ഡയമണ്‍ ഡ് റിങ്ങ് മോതിരവിരലില്‍ അണിയും ; ഒറ്റയ്ക്കിരിക്കുന്ന സ്ത്രീ അവൈലബിള്‍ ആണോ എന്ന് അറിയാന്‍ ശ്രമിക്കുന്ന പ ുരുഷന്മാര്‍ക്ക് കാണാന്‍. അപ്രകാരം ചെയ്തതു കൊണ്‍ ട് വലിയ പ്രയോജനമൊന്നുമില്ലായിരുന്നു. 'എന്താ ഒറ്റയ്ക്കിരിക്കുന്നത്?' എന്നു ചോദിച്ച് പലരും കൂട്ടുകൂടാന്‍ വന്നിട്ടുണ്‍ ട്. സഹകരിക്കില്ല എന്നു കാണുമ്പോള്‍ സോറി പറഞ്ഞ് പോകുന്നവരുണ്‍ ട്. നിന്നെ ഡേറ്റ് ചെയ്യാന്‍ എനിക്കെന്താ യോഗ്യതക്കുറവ് എന്ന് വാദിച്ചവരുമുണ്‍ ട് .

നീയൊരു ലെസ്ബിയനാണോ എന്ന് പരിഹസിച്ച ഒരുവനോട് ,'' യെസ് ബ്രദര്‍, ഷി ഈസ് എ വെരി ജലസ് വുമണ്‍. എന്നെ കൊല്ലിക്കല്ലേ'' എന്നു പറഞ്ഞത് ഞാന്‍ ഇന്നുമോറ്ക്കുന്നു.

ഒറ്റയ്ക്കിരിക്കുന്ന സ്ത്രീയോട് അടുത്തുകൂടാന്‍ പുരുഷന്മാര്‍ മാത്രമല്ല ശ്രമിക്കാറ്. ആവശ്യത്തില ധികം മേക്കപ്പിട്ട , സ്വന്തമായി '' ബിസിനസ്സ് '' ചെയ്യുന്ന ആ സ്ത്രീകളെ ഓടിക്കാനാണ് പ്രയാസം. ഒരു ഇരയെ വലയിലാക്കാന്‍ അവര്‍ എന്തും ചെയ്യും. ഉപദേശിക്കും, ശാസിക്കും , ദേഷ്യപ്പെടും, ഭീഷണിപ്പെടുത്തും. ഒരുത്തിയുടെ മുഖത്ത് ഞാനൊരിക്കല്‍ എന്റെ മുന്നിലിരുന്ന ബീയര്‍ എടുത്തെറിയുക പേ ാലും ചെയ്തു.

ബാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ മോതിരം ഊരി ബാഗിലിടും. ഗ്രെഗ്ഗിനെ കണ്‍ ട ദിവസം ഞാന്‍ ആ മോതിരം അണിയാന്‍ മറന്നു പോയോ? ഓറ്ക്കുന്നില്ല.

ജാക്കുമായി വിവാഹമോചനം നേടിയ ശേഷം പത്തു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഗ്രെഗ്ഗിനെ കണ്‍ ടതും പരിചയപ്പെട്ടതും. ഒരു വര്‍ഷം ഞാനും ഗ്രെഗ്ഗും എല്ലാ ഞായറാഴ്ചയും ആ ഐറിഷ് ബാറില്‍ സന്ധിച്ചു. െഗ്രഗ്ഗ് ജീവിതത്തില്‍ ഒരിക്കലും വിവാഹിതനായിട്ടില്ല എന്നു ഞാന്‍ മനസ്സിലാക്കി. എന്തായിരിക്കും കാരണം? അറിയാന്‍ ആഗ്രഹം തോന്നി. ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കയും ചെയ്തു. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും പേ ാകാനാവണം. അല്ലേ ലീസാബെല്‍? അവന്‍ കണ്ണിറുക്കി ചിരിച്ചു. നിന്റെ പൂര്‍വ്വകാലത്തെ കുറിച്ച് ഞാന്‍ ഒന്നും ചോദിക്കില്ല. നീയും അങ്ങനെ തന്നെ ചെയ്യണം. അതല്ലേ അതിന്റെ ഒരു ശരി?

ഞാന്‍ തോറ്റു പിന്മാറി. ആ പാലമിട്ടത് ഞാന്‍ തന്നെയായിരുന്നല്ലൊ. ഒരു ഞായറാഴ്ച ഞാന്‍ ബാറില്‍ ചെന്നപ്പോള്‍ ഗ്രെഗ്ഗിന്റെ ഒപ്പം അവനെപ്പോലെയോ ( അവനെക്കാളേറെയോ ) സുന്ദരനായ ഒരാള്‍ കൂടി ഉണ്‍ ടായിരുന്നത് എന്നെ അതിശയിപ്പിച്ചു.

' ലീസാബെല്‍, മീറ്റ് മൈ ബ്രദര്‍ സാന്‍ഡി'
ഗ്രെഗ്ഗിന്റെ സഹോദരനോ? ഓ. മൈ , ഓ മൈ.

ഞാന്‍ സന്തോഷത്തോടെ കൈ നീട്ടി : 'ഹലോ സാന്‍ഡി, നൈസ് ടു മീറ്റ് യു.' അയാള്‍ എന്റെ കയ്യില്‍ പിടിച്ചില്ല. പകരം എന്നെ നോക്കി കൈ കൂപ്പി. ' നൈസ് ടു സീ യു ടൂ ലീസാ. ഞാന്‍ ഹരേ കൃഷ്ണക്കാരില്‍ നിന്ന് പഠിച്ച അഭിവാദനമാണിത്. കൈകള്‍ രണ്‍ ടും നെഞ്ചോടു ചേര്‍ത്ത് തലയല്പ്പം താഴ്ത്തിയുള്ള കൈ കൂപ്പല്‍ ഒരു നല്ല ആചാരമാണെന്ന് എനിക്ക് തോന്നി. മറ്റൊന്നും വിചാരിക്കരുത് കേട്ടൊ.'

'നോ പ്രോബ്ലം സാന്‍ഡി ' ഞാന്‍ പറഞ്ഞു. ' നിങ്ങളുടെ കൈയിലെ അഴുക്ക് എന്റെ കൈയില്‍ പ ുരളാതിരിക്കും. എ റീയലി ഗുഡ് ഐഡിയ.' സാന്‍ഡി ആര്‍ത്തു ചിരിച്ചു. ' ടിക്ക് ഫോര്‍ എ ടാക്ക് ലീസാ. ഐ ലൈക്ക് യുവര്‍ സെന്‍സ് ഓഫ് ഹൂമര്‍. ഐ ലൈക്ക് യു. നിനക്ക് എന്റെ ബേബി ബ്രദറിനെ വിവാഹം കഴിക്കണമെങ്കില്‍ , യു ഹാവ് മൈ ബ്ലസ്സിങ്ങ്‌സ് . ഞാന്‍ നിന്നോടൊപ്പമുണ്‍ ട്. ഗോ ഫോര്‍ ഇറ്റ്.'

ഓ. അപ്പോള്‍ സാന്‍ഡി അവന്റെ മൂത്ത ബ്രദര്‍ ആണ് . ഗ്രെഗ്ഗ് അവന്റെ വീട്ടിലുള്ള ആരെക്കുറിച്ചും ഒരിക്കലും സംസാരിച്ചിട്ടില്ല.

'താങ്ക് യു സാന്‍ഡി. പക്ഷേ , ഗ്രെഗ്ഗ് എന്നോട് പ്രൊപ്പോസ് ചെയ്യാതെങ്ങനെ? ' ഞാന്‍ ചോദിച്ചു.

'വെല്‍ ഗ്രെഗ്ഗ് ?' സാന്‍ഡി അനുജന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി. ' നീ ലീസായോട് പ്രൊപ്പോസ് ചെയ്യുന്നോ അതോ നിനക്കു വേണ്‍ ടി ഞാന്‍ ചെയ്യണോ?

ഗ്രെഗ്ഗ് ഒരു വലിയ ജഗ്ഗ് ബീയര്‍ ഓര്‍ഡര്‍ ചെയ്തു. എന്നിട്ട് അവിടെ, അവന്റെ സഹോദരന്റെ മുന്നില്‍ വച്ച് എന്നോട് വിവാഹാഭ്യര്‍ഥന നടത്തി. '' ലീസാബെല്‍, ഐ ലവ് യു സോ മച്ച്. നീ എന്നെ വിവാഹം കഴിച്ച് എന്റെ ഭാര്യയാവുമോ? '

ഞാന്‍ തലകുലുക്കി. 'യസ് ഐ വില്‍ ഗ്രെഗ്ഗ്.'

' താങ്ക് യൂ ലീസാ. ഐ ലവ് യൂ മോര്‍ ദാന്‍ എനിതിങ്ങ് എല്‍സ് ഇന്‍ ദിസ് വേള്‍ഡ്. ' അവന്റെ മുഖത്തെ സ്‌നേഹവും ഊഷ്മളതയും കണ്‍ ടപ്പോള്‍ ഞാന്‍ വിചാരിച്ചു െഗ്രഗ്ഗ് അപ്പോള്‍ എന്നെ ആലിംഗനം ചെയ്ത് ചുംബിക്കുമെന്ന്, എല്ലാ കമിതാക്കളും ചെയ്യുന്നതുപോലെ.

ബട്ട് നോ. നിരാശയോടെ ഞാന്‍ ചിന്തിച്ചു. '' അവന്‍ അത്രക്ക് മര്യാദകെട്ടവനൊന്നുമല്ല, ബാറില്‍ ബ്രദറിന്റെ മുന്നിലിരുന്ന് കാമുകിയെ ചുംബിക്കാന്‍.''

സാന്‍ഡി അവന്റെ കൈയില്‍ കിടന്ന മോതിരം ഊരി അനുജനു കൊടുത്തു. ' ഇത് നമ്മുടെ മമ്മിയുടെ മോതിരമാണ്. നിനക്ക് അവകാശപ്പെട്ടത്. ഇത് ലീസായെ അണിയിക്കു. ഒരു എന്‍ ഗേജ്‌മെന്റ് ചടങ്ങാണിത്.'

അയാള്‍ എന്റെ നേര്‍ക്ക് നോക്കി. ' ഈ റിങ്ങ് മമ്മി മരണക്കിടക്കയില്‍ വച്ച് ഊരി എന്റെ കൈയില്‍ തന്നിട്ടു പറഞ്ഞു, ഗ്രെഗ്ഗിന്റെ പെണ്കുട്ടിക്ക് ഉള്ളതാണിത് എന്ന്. ലീസാ, നിങ്ങള്‍ രണ്‍ ടിലൊരാള്‍ മരിക്കുന്നതു വരെ ഈ മോതിരം നിന്റെ വിരലിനെ അലങ്കരിക്കണം. ഗ്രെഗ്ഗ് നല്ലവനാണ്. അവന്‍ നിന്നെ മരണം വരെ സ്‌നേഹിക്കും. ഐ പ്രോമിസ് യു. '

നല്ല തിരക്കുള്ള ഞായറാഴ്ച്ചയായിരുന്നു അത്. തൊട്ടടുത്തിരുന്ന് കുടിച്ചു കൊണ്‍ ടിരുന്നവരില്‍ ചിലര്‍ ഞങ്ങള്‍ പ്രോപ്പോസ് ചെയ്തതും അക്‌സെപ്റ്റ് ചെയ്തതും കേട്ട് വലിയ ശബ്ദത്തില്‍ കൈയ്യടിച്ചു. ചുറ്റുമിരുന്ന കുടിയന്മാരും കുടിച്ചികളും കയ്യടികേട്ട് ഞങ്ങളുടെ ചുറ്റും കൂടി. ' കണ്‍ഗ്രാചുലേഷന്‍സ് ' അവര്‍ ഉറക്കെ പറഞ്ഞു.

'ഇത് മനോഹരമായ ഒരു സന്ധ്യയാണ്.' പത്തു പതിനൊന്നു വര്‍ഷമായി എന്നെ അറിയാവുംന്ന ബാര്‍ടെന്‍ഡര്‍ ഉറക്കെ പ്രഖ്യാപിച്ചു. ' ഇന്നിപ്പോള്‍ ഈ ബാറില്‍ വച്ച് ഒരു വിവാഹാഭ്യര്‍ഥന നടന്നു. ഒരു സുന്ദരന്‍ അവന്റെ ഗേള്‍ഫ്രണ്ഡായ സുന്ദരിയോട് പ്രൊപ്പോസ് ചെയ്തു. അവള്‍ അക്‌സെപ്റ്റ് ചെയ്യുകയും ചെയ്തു ഇത് നമുക്ക് ആഘോഷിക്കണം. വേണ്‍ ടേ ഗൈസ്?' 'വേണം , വേണം. 'കുടിയന്മാര്‍ ആര്‍ത്തു വിളിച്ചു.

' ഓക്കെ. അടുത്ത റൗണ്ഡ് ബീയര്‍ ബാറിന്റെ വക. എഞ്ചോയ് എവരിബഡി. ഡോണ്‍ ട് ഫൊര്‍ഗെറ്റ് ടൂ ഓര്‍ഡര്‍ ഫുഡ്, വിച്ച് ഈസ് നോട്ട് ഫ്രീ.' വീണ്‍ ടും ആര്‍പ്പു വിളികള്‍ ഉയറ്ന്നു. കുടിയര്‍ ഞങ്ങള്ക്കു ചുറ്റും നൃത്തമാടി. രാത്രി പതിനൊന്നു വരെ ആഘോഷം തുടറ്ന്നു.

കുട്ടികളെ വിളിക്കാന്‍ ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ മണി പന്ത്രണ്‍ ടിനോട് അടുത്തു. കുട്ടികള്‍ രണ്‍ ടുപേ രും ഉറങ്ങിയിരുന്നു. അവിടെ സോഫായില്‍ മമ്മി മാത്രം ഉണര്‍ന്നിരിപ്പുണ്‍ ടായിരുന്നു.. കാറബെല്‍ അവളുടെ ബോയ്‌ഫ്രെന്‍ഡിനോടൊപ്പം പുറത്തു പോയിരിക്കയാണ് . മമ്മിയോട് ഗ്രെഗ്ഗ് പ്രൊപ്പോസ് ചെയ്ത കാര്യം പ റയണോ വേണ്‍ ടയോ എന്ന് എന്റെ മനസ്സില്‍ വലിയ വടം വലി നടന്നു. എന്തു കൊണ്‍ ടോ പറയണ്‍ ടാ എന്നാണ് എന്റെ മനസ്സ് അപ്പോള്‍ തീര്‍ച്ചയാക്കിയത്..

മക്കളെയും വിളിച്ച് പുറത്തിറങ്ങി കാറിനടുത്തെത്തിയതും അകത്ത് മമ്മി വല്ലാതെ ചുമയ്ക്കുന്നതു കേട്ടു. കുട്ടികളെ കാറിലിരുത്തിയിട്ട് ഞാന്‍ വേഗം തിരികെ വീടിനകത്ത് കയറി. ചുമച്ച് ചുമച്ച് ശ്വാസം കിട്ടാതെ പ ിടയുകയായിരുന്നു മമ്മി.

' മമ്മിക്ക് ഇത്ര സുഖമില്ല എന്ന് ഞാനറിഞ്ഞില്ലല്ലൊ.' എനിക്ക് കുറ്റബോധം തോന്നി. 'അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കുട്ടികളെ ബേബിസിറ്ററെ ഏല്പ്പിക്കുമായിരുന്നു.'

' ഒരു മൂന്നു മാസമായിക്കാണും ഞാന്‍ ചുമയ്ക്കാന്‍ തുടങ്ങിയിട്ട്. മരുന്നൊന്നും ഫലം ചെയ്യുന്നില്ല.. ചുമയ്ക്കുമ്പോള്‍ നെഞ്ചു പൊളിയുന്നതു പോലെ. ' 'മമ്മി എന്താ ഡോക്ടറെ പോയി കാണാത്തത്? '

' പോകണമെന്ന് ആലോചിക്കുമ്പോള്‍ എന്തെങ്കിലും ഒരു തടസം ഉണ്‍ ടാവും. ആര്‍നോള്‍ഡ് വാങ്ങിക്കൊണ്‍ ടു വരുന്ന മരുന്നു കഴിക്കുമ്പോള്‍ ആദ്യം കുറച്ചു സമയത്തേക്ക് ഒരു ചെറിയ ആശ്വാസം കിട്ടും . പിന്നെ ചുമ ഇരട്ടിയാവും. നാളെയാവട്ടെ ഞാന്‍ പോയി ഒരു ഡോക്ടറെ കാണാം.'

' ഗുഡ്. എന്തെങ്കിലും ആവശ്യമുണ്‍ ടെങ്കില്‍ വിളിക്കണം. ഓക്കേ?' ' ഓക്കെ.'

മമ്മിയുടെ കൈയില്‍ കിടക്കുന്ന ബ്രേസ്ലറ്റ് ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. പഴയ ചെമ്പിന്റെ കനം കുറഞ്ഞ ഒരു ചങ്ങലയില്‍ കോര്‍ത്തിട്ട കനം കുറഞ്ഞ മൂന്നു ചെറിയ നാണയങ്ങള്‍ ചെറിയൊരു കിലുക്കവുമായി തൂങ്ങിക്കിടക്കുന്നു. ' ഇതെപ്പോള്‍ വാങ്ങി മമ്മീ?' ഞാന്‍ ചോദിച്ചു.

' ഇത് വാങ്ങിയതല്ല, ആര്‍നോള്‍ഡ് എന്റെ കൈയില്‍ ഇട്ടു തന്നതാണ്. ' മമ്മി പറഞ്ഞു. ' സത്യം പ റഞ്ഞാല്‍ ഈ ബ്രേസ്ലറ്റ് കൈയില്‍ ഇടുമ്പോഴാണ് എനിക്ക് നെഞ്ചിനു വേദനയും ചുമയും വരുന്നത്. ചിലപ്പോള്‍ എന്റെ തോന്നലാവാം. പറഞ്ഞാല്‍ കാറബെലിനു വിഷമമാവുമല്ലൊ എന്നു വിചാരിച്ചാണ് ഞാനവളോട് ഒന്നും പ റയാത്തത്. അവളുടെ ബോയ്ഫ്രന്‍ ഡ് തന്ന സമ്മാനം അണിയാന്‍ എനിക്കിഷ്ടമില്ലാത്തതു കൊണ്‍ ടാണ് ഞാന്‍ അതിനെ കുറ്റം പറയുന്നത് എന്നവള്‍ക്ക് തോന്നും.'

' മമ്മി, ഒരു സന്തോഷ വാര്‍ത്ത പറയട്ടെ? ഗ്രെഗ്ഗ് എന്നോട് വിവാഹാഭ്യര്‍ഥന നടത്തി. ഞാന്‍ അക്‌സെപ ്റ്റ് ചെയ്തു.' പറയണ്‍ ടാ എന്ന് വിചാരിച്ചിട്ട് എന്തേ എന്റെ മനസ്സ് മാറിയത്? എനിക്കറിയില്ല.

മമ്മിയുടെ മുഖത്ത് ഒരു ചെറിയ ചിരി വിടറ്ന്നു. അവര്‍ തലകുലുക്കി. സമ്മതിച്ചതു പോലെ, അനു ഗ്രഹിക്കുന്നതു പോലെ.

മാസങ്ങള്‍ പൊയ്ക്കൊണ്‍ ടിരുന്നു. ഇതിനിടയില്‍ കാറബെലില്‍ കാണായ് വന്ന മാറ്റം എന്നെ അത്യ ധികം അല്ഭുതപ്പെടുത്തി. അവള്‍ക്ക് മമ്മിയുടെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ല. ബേക്കറികള്‍ സ്ഥാപിക്കുന്നതിലും ആര്‍നോള്‍ഡിനെ സന്തോഷിപ്പിക്കുന്നതിലും മാത്രമേ അവള്‍ മനസ്സു വയ്ക്കാറുള്ളു. മമ്മിക്ക് അസുഖം വന്നാല്‍ ഒന്നു ഡോക്ടറെ കാണിക്കാന്‍ പോലും അവള്‍ മെനക്കെടാറില്ല. മമ്മിക്കതില്‍ സങ്കടമുണ്‍ ട്. നിരാശയുണ്‍ ട്. എനിക്ക് മമ്മിയെ എന്റെ കോണ്‍ ഡോ യില്‍ കൊണ്‍ ടു വന്ന് താമസിപ്പിക്കാന്‍ മനസ്സില്ലാതെയല്ല. മമ്മിക്ക് അതില്‍ താല്പ്പര്യമില്ല എന്ന് എനിക്കറിയാം. ക്ഷണിക്കുമ്പോഴെല്ലാം മമ്മി നിരസിക്കാറാണ് പതിവ്. കാറബെലിനെ ഒറ്റക്കാക്കി മമ്മി വരില്ല.

..................................................
ഞങ്ങള്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി വിവാഹം പള്ളിയിലോ അതോ സിനഗോഗിലൊ?

എനിക്ക് ഒരിക്കല്‍ കൂടി ചിന്തിക്കേണ്‍ ടി വന്നില്ല.

'ഗ്രെഗ്ഗ് നിന്റെ പള്ളിയില്‍ വച്ചു തന്നെയാവട്ടെ നമ്മുടെ വിവാഹം.' അവന്റെ പച്ചക്കണ്ണുകള്‍ തിളങ്ങി.

' അതിന്റെ അര്‍ഥം നീ ക്രിസ്തു മതം സ്വീകരിക്കുമെന്നാണോ?' ' യസ് ഗ്രെഗ്ഗ് , നിന്നെ സ്വന്തമാക്കാന്‍ എന്റേതു മാത്രമാക്കാന്‍......'

' ഞാന്‍ നിന്നെ വിട്ട് എങ്ങോട്ടും പോവില്ല ലീസാ. നമുക്ക് കോര്‍ട്ടില്‍ പോയി വിവാഹിതരാവാം. എന്റെ ഭാര്യയാവാന്‍ മതം മാറണമെന്ന് ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നില്ല, ആവശ്യപ്പെടുകയുമില്ല.'

'ബട്ട്, ഐ വാണ്‍ ട് ടു ബികം എ ക്രിസ്റ്റ്യന്‍'

സ്ത്രീകളും പുരുഷന്മാരും കുടുംബസമേതം എല്ലാ ഞായറാഴ്ച്ചയും പള്ളിയില്‍ വരുന്നതും പ്ര ാര്‍ഥിക്കുന്നതും പാട്ടുകള്‍ പാടുന്നതും, സന്തോഷത്തോടിരിക്കുന്നതും കണ്‍ ടപ്പോള്‍ എന്റെ മനസ്സിനെയത് വല്ലാതെ ആകര്‍ഷിച്ചു. കുട്ടിക്കാലത്ത് അടുത്ത് പ്രാര്‍ഥനാലയങ്ങള്‍ ഉണ്‍ ടായിട്ടും ആരും എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അവിടെ പോയതായിട്ടോ പ്രാര്‍ഥിച്ചതായിട്ടോ എനിക്കോര്‍മ്മയില്ല. ഞങ്ങളെ പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചിട്ടുമില്ല. തോറ വായിക്കുമെന്നല്ലാതെ മമ്മി ഞങ്ങളെ കൊണ്‍ ട് വായിപ്പിക്കയോ ഞങ്ങളെ വായിച്ചു കേള്‍പ്പിക്കയോ ചെയ്തിട്ടില്ല. ഗ്രെഗ്ഗിന്റെ പള്ളിയില്‍ ചെറിയ കുട്ടികള്‍ പോലും പ്രാര്‍ഥിക്കുന്നതു കേള്ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത നഷ്ടബോധമുണ്‍ ടാവും. എന്റെ മക്കള്‍ക്ക് ദൈവം ആരാണെന്നൊ എന്താണെന്നോ അറിയില്ല. എനിക്കും അറിയില്ലായിരുന്നു . ഇനിയതു പാടില്ല. ദൈവം ആരാണെന്നും ദൈവം ഉണ്‍ ടെന്നും എന്റെ മക്കള്‍ അറിയണം. അറിയണമെങ്കില്‍ എന്നോടൊപ്പം അവരും പ ള്ളിയില്‍ വരണം. ഏഞ്ചലക്ക് ഒന്നും മനസ്സിലാവില്ലായിരിക്കും. എന്നാല്‍ ലിലിയന്‍ നല്ല ബുദ്ധിയുള്ള കുട്ടിയാണ്. അവള്‍ ദൈവത്തെ വേഗം മനസ്സിലാക്കും.

ഞാന്‍ ക്രിസ്തു മതം സ്വീകരിക്കാന്‍ പോകയാണെന്ന് ആരോടും പറഞ്ഞില്ല. പറയേണ്‍ ട ആവശ്യമുണ്‍ ടെന്ന് എനിക്ക് തോന്നിയില്ല. ഇറ്റ് ഈസ് നോബഡീസ് ബിസിനസ്സ് ബട്ട് മൈന്‍. എങ്കിലും എന്നെങ്കിലും മമ്മിയും കാറബെലും അറിയാതിരിക്കില്ല എന്നെനിക്ക് തീര്‍ച്ചയുണ്‍ ടായിരുന്നു. ഞാന്‍ കുട്ടികളെയും കൊണ്‍ ട് പള്ളിയില്‍ പോയ ആദ്യ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ സമയത്ത് കാറബെല്‍ പതിവില്ലാതെ എന്റെ കോണ്‍ ടോയില്‍ വന്നു. 'രാവിലെ നീയും നിന്റെ മക്കളും എവിടെപ്പൊയിരുന്നു ലീസാബെല്‍?' അവളുടെ ചോദ്യത്തിലെ അമര്‍ഷം ഞാന്‍ ശ്രദ്ധിച്ചു. ' മമ്മിക്ക് തീരെ വയ്യായിരുന്നു. മമ്മിയെ ഒന്ന് ആശുപത്രിയില്‍ കൊണ്‍ ടുപോകുമോ എന്നു ചോദിക്കാനാണ് വിളിച്ചത്.'

'ഞാനും എന്റെ മക്കളും കൂടി അത്യാവശ്യമായി ഒരിടത്ത് പോയിരുന്നു. നിനക്ക് മമ്മിയെ ആശുപ ത്രിയില്‍ കൊണ്‍ ടുപോകാമായിരുന്നില്ലെ? ഇന്ന് ബേക്കറി അവധിയാണല്ലൊ.' ഞാന്‍ തിരികെ ചോദിച്ചു

' എനിക്കും ആര്‍നോള്‍ഡിനും പല കാര്യങ്ങള്‍ ചെയ്യാനുണ്‍ ട്. അതിന്നിടയില്‍ ആശുപത്രിയില്‍ കൊണ്‍ ടുപോകാനൊന്നും എനിക്ക് സമയമില്ല. നിനക്ക് നിന്റെ സര്‍ക്കീട്ടൊക്കെ ഒന്നു മാറ്റി വക്കാന്‍ കഴിയണം, വിശേഷിച്ചും ഞായറാഴ്ച്ചകളിലെ സര്‍ക്കീട്ട്. ആര്‍നോള്‍ഡിനും അതു തന്നെയാണഭിപ്രായം. ' 'എനിക്ക് മനസ്സില്ല.' ഞാന്‍ പൊട്ടിത്തെറിച്ചു. ' എന്റെ സര്‍ക്കീട്ടുകള്‍ നിര്‍ത്തി വക്കാന്‍ പ റയാന്‍ അവനാര്? നിനക്ക് അവനോട് അത്രക്ക് സ്‌നേഹമാണെങ്കില്‍, നിന്റെ ആത്മാവിനെ അവനു വിറ്റെങ്കില്‍ അതു നിന്റെ ഇഷ്ടം. നിന്റെ ജീവിതത്തില്‍ ഞാന്‍ ഇടപെടുന്നില്ല. എന്റെ ജീവിതത്തില്‍ നീയും ദയവായി ഇടപെടരുത്. വിശേഷിച്ചും നിന്റെ കാമുകന്‍.'

'എന്റെ കാമുകനെ, എന്റെ ആര്‍നോള്‍ഡിനെ കുറ്റം പറയാന്‍ നീയാര്'? അവള്‍ എന്നെ അടിക്കാന്‍ കൈ ഓങ്ങി. ഞാനവളുടെ കൈയില്‍ കയറി ബലമായി പിടിച്ചു, പിടിക്ക മാത്രമല്ല പിടിച്ചു വളച്ചു തിരിച്ചു.'

' ഔച്ച്...' വേദനകൊണ്‍ ടവള്‍ പിടഞ്ഞ് കുനിഞ്ഞു പോയി. പെ ട്ടെന്നവള്‍ ഇറങ്ങിപ്പോകയും ചെയ്തു. ഞാന്‍ സംശയിച്ചതു പോലെ ആര്‍നോള്‍ഡ് ഒരു പ ിശാചാണെങ്കില്‍ അവന്‍ എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഉപദ്രവിക്കും. ഞാന്‍ അപ്പോള്‍ തന്നെ എന്റെ മക്കളെയും കൊണ്‍ ട് പള്ളിയിലെ റെവറെന്റ് ഡോക്ടര്‍ മാഡിസണെ കാണാന്‍ പോയി. എന്റെ സംശയങ്ങള്‍ പ റഞ്ഞു കേള്‍പ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞിട്ട് റെവറന്റ് പറഞ്ഞു. ' കാവല്‍ മാലാഖ മാത്രമല്ല നമ്മളോടൊപ്പമുള്ളത്. ശത്രുവും എപ്പോഴും കൂടെയുണ്‍ ട് .' അദ്ദേഹം ഞങ്ങളുടെ തലയില്‍ കൈ വച്ച് പ്ര ാര്‍ഥിച്ചു. ഞങ്ങളുടെ കഴുത്തിലിടാന്‍ ജപമാലകളും തന്നു. ' ഇത് എപ്പോഴും ധരിക്കണം.' അദ്ദേഹം പറഞ്ഞു. ' ഒരു പിശാചിനും പേക്കും നിങ്ങളോട് അടുക്കാന്‍ കഴിയില്ല. വിശ്വാസത്തോടെ കഴുത്തിലണിഞ്ഞ് ജീസസിനോട് എപ്പോഴും പ്രാര്‍ഥിച്ചു കൊള്ളു.'.

ഞാന്‍ കാറബെലിന്റെ വീട്ടില്‍ കുട്ടികളെ അയക്കുന്നതു നിര്‍ത്തി. ആവശ്യമുള്ളപ്പോഴെല്ലാം ഏഞ്ചലയുടെ നേഴ്‌സിനെ വിളിച്ച് കുട്ടികളെ രണ്‍ ടു പേരെയും അങ്ങോട്ടയച്ചു.

ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാനും ലിലിയനും ഏഞ്ചലയും മാമോദീസാ സ്വീകരിച്ച് ക്രിസ്ത്യാനികളായി., പള്ളിയില്‍ അംഗങ്ങളായി.

ഞങ്ങള്‍ ക്രിസ്തു മതം സ്വീകരിച്ച വിവരം എങ്ങനെയാണ് മമ്മി അറിഞ്ഞത്? ഭൂമിയെ ഇളക്കിക്കൊണ്‍ ടുള്ള വരവായിരുന്നു അത്. ' നീ ജനിച്ചു വളര്‍ന്ന മതത്തെ മറന്നിട്ടാണോ, നിന്റെ മാതാപിതാക്കള്‍ ജനിച്ചു വളര്‍ന്ന മതത്തെ മറന്നിട്ടാണോ നിന്റെ കാമുകന്റെ മതത്തില്‍ ചേര്‍ന്നത്? എന്തു അഹങ്കാരമാ നീ കാട്ടിയത് എന്ന് വല്ല ബോധവുമുണ്‍ ടോ നിനക്ക്? എന്നോട് ഒരു വാക്ക് പ റയണമെന്ന വിചാരം പോലും നിനക്കില്ലാതെ പോയി. നീ അത്രക്ക് വലിയ ആളായിപ്പോയോ?' മമ്മിയെ വല്ലാതെ വിറയ്ക്കുന്നുണ്‍ ടായിരുന്നു.

' എന്നാലും നീയിത്രക്ക് അധ:പതിച്ചു പോയല്ലൊ ലീസാബെല്‍ ' മമ്മി കരയാന്‍ തുടങ്ങി. 'ഇനിയെനിക്ക് ജീവിക്കണമെന്നു തന്നെ ഇല്ല. മരിച്ചാല്‍ മതി. മരിച്ചാല്‍ മാത്രം മതി.'

പണ്‍ ടത്തെ പതം പറച്ചിലും കരച്ചിലും വീണ്‍ ടും തുടങ്ങിയോ ? ജറമിയ ഹോഫ്മാനെ ഞാന്‍ ഓടിച്ചു വിട്ടപ്പോള്‍ ചെയ്തതു പോലെ ഒപ്പാരി വച്ചു കരയാനാണു ഭാവമെങ്കില്‍ അതു കൈയില്‍ ഇരിക്കയെ ഉള്ളു. ഐ ഡോണ്‍ ട് കെയര്‍. ഞാനിപ്പോള്‍ മമ്മിയോടൊപ്പമല്ല താമസിക്കുന്നത് എന്ന കാര്യം തന്നെ എത്ര സന്തോഷകരം. ഈ സ്ത്രീയുടെ നിലയ്ക്കാത്ത കരച്ചിലും ഒപ്പാരിയും കേട്ട് മനസ്സു മടുത്താണ് ഞാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ കയറാതായത്. അരുതാത്തതെല്ലാം ചെയ്തത്. ആ ചെയ്തികള്‍ എന്നെ എന്നും ഓര്‍മ്മിപ്പിക്കയാണ് , ഓര്‍മ്മിപ്പിച്ചുകൊണ്‍ ടിരിക്കയാണ് ഏഞ്ചല. ' മമ്മിക്കറിയില്ലായിരുന്നോ ഗ്രെഗ്ഗ് ക്രിസ്ത്യാനിയാണെന്ന്?' ഞാന്‍ ചോദിച്ചു.

'ഞാനവനെ വിവാഹം കഴിക്കുമെന്ന് മമ്മിക്ക് തീര്‍ച്ചയുണ്‍ ടായിരുന്നില്ലേ? അവന്‍ പ്രൊപ്പൊസ് ചെയ്തതും, ഞാന്‍ സ്വീകരിച്ചതും ഞാന്‍ പറഞ്ഞ് മമ്മിയറിഞ്ഞതാണല്ലോ. പിന്നെ എന്തിനാ ഈ പ്രഹസനം?'

'ലീസാ, അവനെ വിവാഹം കഴിക്കണ്‍ ടാ എന്നാരും പറഞ്ഞില്ലല്ലൊ. അക്കാര്യത്തില്‍ ആര്‍നോള്‍ഡിനു മാത്രമേ അല്പ്പം താല്പ്പര്യക്കുറവുണ്‍ ടായിരുന്നുള്ളു. അവന്റെ താല്പ്പര്യക്കുറവ് കാരണമാവാം കാറബെല്‍ നിന്നെ പ്രോല്‍സാഹിപ്പിക്കാത്തത്. ഗ്രെഗ്ഗ് ഒരു അന്യ മതസ്ഥനാണ് ലീസാ. നസ്രാണി.'

' നിങ്ങള്‍ വെറും നാമ മാത്ര യഹൂദ സ്തീയാണു മമ്മീ. ഭര്‍ത്താവ് ചെയ്യുന്നതെല്ലാം സഹിച്ച്, ഭാര്യ പ രാതിയില്ലാതെ അടിമയെപ്പോലെ ജീവിക്കണം എന്നു മാത്രമെ മമ്മി തോറയില്‍ നിന്ന് പഠിച്ചുള്ളു . അതിലെ വാക്യങ്ങള്‍ വിശദീകരിച്ചു തരാന്‍ ഒരാളോടും മമ്മി ആവശ്യപ്പെട്ടില്ല. മമ്മിയുടെ പാപ്പ ഒരു റാബായി ആയിരുന്നു, എന്നിട്ടും . '

' ആ ഐറിഷ്‌കാരന്‍ തെണ്‍ ടി നിന്നെ വശീകരിച്ച് മതം മാറ്റിയതാണെന്ന് എനിക്ക് നല്ല ഉറപ്പുണ്‍ ട് '

ഗ്രെഗ്ഗ് തെണ്‍ ടിയല്ല മമ്മീ. മതം മാറാന്‍ അവന്‍ എന്നെ നിര്‍ബന്ധിച്ചില്ല , പ്ര ത്യുത നിരുല്‍സാഹപ്പെടുത്തുകയാണ് ചെയ്തത്. എനിക്കവനെ നഷ്ടമാവുമോ എന്നു പേടിച്ചാണ് അവന്റെ പ ള്‍ളിയില്‍ വച്ച് വിവാഹിതയാവാന്‍ ഞാന്‍ തീരുമാനിച്ചത്. യഹൂദരായ ജറമിയ ഹോഫ്മാനും, ജാക്ക് ഫെഡര്‍മാനും ചെയ്തതു പോലെ ക്രിസ്ത്യാനിയായ ഗ്രെഗ്ഗ് എന്നെ അപമാനിച്ചിട്ടില്ല, എന്നെ നിന്ദിച്ചിട്ടില്ല. അവന്‍ സ്വന്ത ജീവിതത്തില്‍ എനിക്ക് തുല്യ സ്ഥാനമാണ് നല്കിയത്. ഒരു ഭര്‍ത്താവില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. '

' നിനക്ക് ഗ്രെഗ്ഗുമായുള്ള കൂട്ടുകെട്ട് കാറബെലിന്റെ ആര്‍നോള്‍ഡിന് തീരെ രസിക്കുന്നില്ലായിരുന്നു , ആദ്യം മുതല്ക്കു തന്നെ. അവനത് അവളോട് പലവട്ടം സൂചിപ്പിക്കയുണ്‍ ടായി. നീ അവളെ ഒരുപ ാട് സ്‌നേഹിച്ചിരുന്നതാണ്. അവള്‍ നിന്നെയും. നിന്നെ അവള്‍ പല കാര്യങ്ങളിലും പല വി ധത്തില്‍ സഹായിച്ചിട്ടുള്ളതൊന്നും നീ മറന്നിട്ടില്ലെന്നാണ് എന്റെ വിശ്വാസം. കാറബെല്‍ അവളുടെ ആര്‍നോള്‍ഡിനെ ജീവനെപ്പോലെ സ്‌നേഹിക്കുന്നു. അവളുമായി നിനക്ക് പിണങ്ങണോ ഏതോ ഒരു ഗ്രെഗ്ഗിനു വേണ്‍ ടി? കാറബെലിന്റെ കുടുംബവുമായി നിനക്ക് ചേറ്ന്നു പോകണമെങ്കില്‍ ഗ്രെഗ്ഗിനെ നീ വിവാഹം കഴിക്കരുത്. ആര്‍നോള്‍ഡിന്റെ ഇഛകള്‍ക്ക് നീ വഴങ്ങണം. '

'ആര്‍നോള്‍ഡിന്റെ ഇഛകള്‍ക്ക് ഞാന്‍ വഴങ്ങണമെന്ന് അവന്‍, ആ സാത്താന്റെ സന്തതി പറഞ്ഞോ? ടെല്‍ ഹിം ടു ഗോ ടു ഹെല്‍ മമ്മി, അവനെ അവന്റെ വീട്ടില്‍ പോകാന്‍ പറയു. അവന്‍ ഏതു മതക്കാരനാണെന്നാണ് മമ്മി വിചാരിക്കുന്നത്? അതു മമ്മി അന്വേഷിച്ചോ? അവന്‍ ഒരു മതക്കാരന്‍ ആയിരിക്കില്ല. എന്നാല്‍ എല്ലാ മതക്കാരനും ആയിരിക്കും താനും. അവനൊരു ചെകുത്താനാണു മമ്മീ, എന്റെ കാര്യങ്ങളില്‍ ഇടപെടുന്നത് അവനു നല്ലതിനല്ല എന്നവനോട് പ റഞ്ഞേക്ക്. എന്റെയും എന്റെ മക്കളുടെയും, ഗ്രെഗ്ഗിന്റെയും ശരീരത്തില്‍ യേശുവിന്റെ കുരിശടയാളം ഉണ്‍ ടെന്ന് അവനോട് പറഞ്ഞേക്കു. '

....................................................................................
കാറബെലിന്റെ സ്വഭാവത്തില്‍ വന്ന മാറ്റം എന്നെ ഭയങ്കരമായി വിഷമിപ്പിച്ചു, എന്നെ പേ ടിപ്പിച്ചു. ഡോളറുണ്‍ ടാക്കണം, പുതിയ ബേക്കറികള്‍ സ്ഥാപിക്കണം, ഇവയല്ലാതെ അവളുടെ മനസ്സില്‍ മറ്റൊന്നുമില്ലാതായി. അവളുടെ ബേക്കറികള്‍ക്കിട്ടിരുന്ന മാമാസ് കുക്കീസ് എന്ന പേരുമാറ്റി കാറബെല്‍ കുക്കീസ് എന്നാക്കി. ആര്‍നോള്‍ഡിന്റെ നിര്‍ബന്ധം മൂലമാവണം, അവനോടൊപ്പം അവള്‍ കാലിഫോര്‍ണിയയില്‍ പോയി സിനിമാനടരെ പ്പോലെ കോസ്‌മെറ്റിക് സര്‍ജറി നടത്തി തിരികെ വന്നു . അവളുടെ ശരീരം ഒരു സിനിമാ നടിയുടേതുപോലെ സുന്ദരമാക്കി. എന്റെ കൂടെ ബേക്കറിയില്‍ നില്ക്കുന്ന കുട്ടി എന്നെ അവളുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഞാന്‍ അതിശയിച്ചു പേ ായി. അത്രമാത്രം അന്തരമുണ്‍ ടായിരുന്നു ഫോട്ടോയില്‍ അവള്‍ക്ക്.

അവളുടെ സ്‌നേഹമുള്ള പെരുമാറ്റം, ഏഞ്ചലയോടും ലിലിയനോടും അവള്ക്കുണ്‍ ടായിരുന്ന കരുതല്‍, എല്ലാം എങ്ങോ പോയി മറഞ്ഞു. മമ്മിയെ ഡോക്ടറെ കാണിക്കണമെന്നില്ല, സ്റ്റോറില്‍ ജോലി ചെയ്യുന്ന കുട്ടിക്ക് ഒരല്പ്പം ശമ്പളം കൂട്ടിക്കൊടുക്കണം എന്നില്ല . ഞാന്‍ ജോലിചെയ്യുന്ന ബേക്കറിയിലെ വരുമാനം വര്‍ദ്ധിക്കുന്നില്ല എന്നവള്‍ എന്നും പരാതി പറഞ്ഞു. എന്നെ മാറ്റി കഴിവുള്ള ഒരാളെ ബേക്കറിയി ല്‍ നിയമിക്കാന്‍ ആലോചനയുണ്‍ ടെന്ന് അവളെന്നെ പേടിപ്പിക്കാന്‍ ശ്രമിച്ചു. ആര്‍നോള്‍ഡാണിപ്പോള്‍ അവളുടെ വലം കൈ. അവന്റെ ഉപദേശം സ്വീകരികരിച്ച് അവള്‍ പല '' ഔട്ട് ഓഫ് ബിസിനസ്സ് ''കളും സ്വന്തമാക്കി. ആര്‍നോള്‍ഡിനെ അവളുടെ ബിസിനസ് പാര്‍ട്‌നെര്‍ ആക്കാന്‍ ആലോചിക്കുന്നു പോലും.

ഞാന്‍ ഗ്രെഗ്ഗിനെ വിവാഹം ചെയ്താല്‍ അവളും കാമുകനും വിവാഹത്തില്‍ പങ്കെടുക്കില്ല െത്ര. കാരണം അവളുടെ കാമുകനെ ഞാന്‍ ചെകുത്താന്‍ എന്നു വിളിച്ചു കളഞ്ഞതു തന്നെ. ഞാനുമായുള്ള എല്ലാ കമ്മ്യൂണിക്കേഷനും അവള്‍ നിശ്ശേഷം നിര്‍ത്തിക്കളഞ്ഞു

ഞായറാഴ്ച്ച ഞാന്‍ ഗ്രെഗ്ഗിനെ ബാറില്‍ വച്ചു കണ്‍ ടപ്പോള്‍ അവനോട് ഒരു പുതിയ ജോലി എനിക്കു വേണ്‍ ടി കണ്‍ ടുപിടിക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞു. കാറബെല്‍ എന്നോട് തീരെ രസത്തിലല്ല. അതുകൊണ്‍ ട് അവളുടെ ബേക്കറിയില്‍ നിന്ന് എനിക്ക് മാറണം.

ഞാന്‍ നോക്കാം ലീസാ. എന്റെ കൂട്ടുകാരോടെല്ലാം പ റയാം. അവരും ശ്രമിക്കും. എന്തൊക്കെയാണ് നിന്റെ വിദ്യാഭാസ യോഗ്യതകള്‍? കമ്മ്യൂണിറ്റി കോളേജില്‍ പഠിച്ച വിഷയങ്ങള്‍ ഞാന്‍ അവനോടു പറഞ്ഞു. വളരെ വേഗതയില്‍ നന്നായി ടൈപ്പ് ചെയ്യാനറിയാമെന്നും പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ബില്ലിങ്ങ് ക്ലെര്‍ക്കായി എനിക്ക് ജോലി ലഭിച്ചു. പ ിരിഞ്ഞു പോവുകയാണെന്ന നോട്ടീസ് പോലും നല്കാതെ ഞാന്‍ ഒരു വൈകുന്നേരം ബേക്കറി ജോലി കളഞ്ഞു. അല്ല വലിച്ചെറിഞ്ഞു , കാറബെലിന്റെ മുഖത്തേക്ക്.

'ലീസാ, നീ മിടുക്കിയാണെങ്കില്‍ രണ്‍ ടു വര്‍ഷത്തെ സര്‍വീസിനു ശേഷം നിനക്ക് നീ ജോലി ചെയ്യുന്ന ഫീല്‍ഡില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാനുള്ള സാമ്പത്തിക സഹായം കമ്പനിയില്‍ നിന്നു ലഭിക്കും. നിനക്ക് ഉയരാം . വളരെ വളരെ ഉയരത്തിലെത്താം.'

' ഞാന്‍ ജോലിയില്‍ ഡെഡിക്കേറ്റഡ് ആവും ഗ്രെഗ്ഗ്. ഐ പ്രോമിസ്. പക്ഷെ എനിക്ക് രണ്‍ ട് പെ ണ്മക്കളാണുള്ളത്. ഞാന്‍......'

'പറയു, നിന്റെ മക്കള്‍ക്ക് ഞാന്‍ എന്തു ചെയ്തു കൊടുക്കണം?' 'നിനക്ക് എന്റെ മക്കളെ കുറിച്ച് അറിയണ്‍ ടേ ഗ്രെഗ്ഗ്? നിനക്കറിഞ്ഞുകൂടാത്ത കുട്ടികള്‍ക്കായി എന്തു ചെയ്യാന്‍ കഴിയും?'

'ഗുഡ് തിങ്കിങ്ങ് ലീസാ. നിന്റെ കുട്ടികളെ കുറിച്ച് എന്നോടു പറയു. ഞാന്‍ അറിയട്ടെ.'

ഞാന്‍ എല്ലാം അവനോടു പറഞ്ഞു. ഒന്നും മറച്ചു വക്കാതെ എല്ലാം.

'ഐ ലവ് യു ലീസബെല്‍. വിവാഹശേഷം എനിക്ക് നിന്റെ മക്കളെ അഡോപ്റ്റ് ചെയ്യാന്‍ ആഗ്രഹമുണ്‍ ട്. നിനക്കും അവറ്ക്കും പൂര്‍ണ്ണ സമ്മതമെങ്കില്‍ മാത്രം. എന്റെ മനസ് നിറഞ്ഞ് കവിഞ്ഞൊഴുകി.

............................................................
എന്റെ ബാപ്റ്റിസത്തിനു ശേഷം ഇടവകാംഗങ്ങള്‍ എന്നോട് കൂടുതല്‍ അടുത്തു പെ രുമാറാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ കോണ്‍ഗ്രിഗേഷനിലെ ഏതെങ്കിലും ഒരാളുടെ വീട്ടില്‍ വച്ച് നടക്കുന്ന ബൈബിള്‍ സ്റ്റഡികളില്‍ പങ്കെടുക്കാന്‍ അവരെന്നെ ഉല്‍സാഹിപ്പിച്ചു. എനിക്ക് രണ്‍ ടു പെ ണ്‍ മക്കളുണ്‍ ടെന്നും അവരെ വീട്ടില്‍ ഒറ്റക്കാക്കി വരാന്‍ പറ്റില്ലെന്നും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി.

ബാപ്റ്റിസം കഴിഞ്ഞു കുറെ ദിവസങ്ങള്‍ക്ക് ശേഷം മമ്മി വീണ്‍ ടും എന്റെ കോണ്‍ ടോയില്‍ വന്നു; വഴക്കുണ്‍ ടാക്കാന്‍. കാറബെല്‍ വന്നില്ല. എന്നെ അടിക്കാനോങ്ങിയ അവളുടെ കൈയില്‍ ഞാന്‍ കാട്ടിയ പ്രയോഗം അവള്‍ക്ക് നന്നേ ബോധിച്ചിരിക്കണം. അവള്‍ക്ക് ഫിസിക്കല്‍ തെറാപ്പിക്ക് പോകേണ്‍ ടി വന്ന െത്ര. ' മനുഷ്യര്‍ക്ക് വരുന്ന മാറ്റമേ ...' മമ്മി സ്വഗതം ചെയ്തു. ' പെഴച്ചു പെറ്റ കുട്ടിയെ സ്വന്തം പോലെ നോക്കി വളര്‍ത്തിയ കൈയെ അല്ലേ വളച്ചൊടിച്ചത്!! നന്ദിയുണ്‍ ടോ സ്‌നേഹമുണ്‍ ടോ?' ' കാറബെലിനെയും മമ്മിയെയും ഞാന്‍ നമ്മുടെ വിവാഹത്തിന് ക്ഷണിക്കില്ല ഗ്രെഗ്ഗ്.' ഞാന്‍ വീറോടെ പ റഞ്ഞപ്പോള്‍ ഗ്രെഗ്ഗ് ചിരിച്ചു. മതം മാറണ്‍ ടാ എന്ന് ഞാന്‍ പറഞ്ഞതല്ലെ ലീസാ? അവന്‍ ചോദിച്ചു. നിന്റെ മമ്മിയും ഒരേ ഒരു സഹോദരിയും നിന്നോട് പിണങ്ങാന്‍ നീയാണ് ഇടയാക്കിയത്. നൗ, ഇറ്റ് ഈസ് അപ്ടു യു. നിന്റെ ഏത് ഇഷ്ടത്തിനും ഞാന്‍ എതിരല്ല. 'ശരി. എന്നാല്‍ നമുക്ക് ഹണി മൂണിനെ ക്കുറിച്ച് ചിന്തിക്കാം. നിനക്ക് എവിടെ പോകണമെന്നാണ് ആ ഗ്രഹം ഗ്രെഗ്ഗ്?' 'റോം. എനിക്ക് റോമില്‍ പോകനാണ് ആഗ്രഹം. കത്തീട്രലുകള്‍, പെയിന്റിങ്ങുകള്‍, സ്‌കള്‍പ ്ച്ചറുകള്‍ മാര്‍ബിള്‍ പാറക്കെട്ടുകള്‍... അങ്ങനെ ഒരുപാട് കാണണമെന്നുണ്‍ ട്. പക്ഷെ....' ' എന്തു പക്ഷേ? നമുക്ക് പോകാം ഗ്രെഗ്ഗ്.'

' നിന്റെ മക്കളെ വിട്ട് നീയെങ്ങനെ എന്നോടൊപ്പം വരും? കുറഞ്ഞത് രണ്‍ ടാഴ്ച്ചയെങ്കിലും നിനക്ക് അവരെ വിട്ടു നില്‌ക്കേണ്‍ ടി വരും. അവരെ ആരു നോക്കും? ആരെ ഏല്പ്പിച്ചിട്ട് പേ ാകും?'

' നമുക്ക് ഒരു വഴി കണ്‍ ടുപിടിക്കണം. ഞാനൊരു വഴി കണ്‍ ടുപിടിക്കാം െഗ്രഗ്ഗ്. എന്തെങ്കിലും ഒരു വഴി. ഐ പ്രോമിസ്.'

' ഞാനൊരു കാര്യം സജസ്റ്റ് ചെയ്യട്ടേ ലീസാ? എന്റെ ബ്രദര്‍ സാന്‍ഡി നമ്മെ ഹെല്പ്പ് ചെയ്യും. അവനൊരു നേഴ്‌സും സോഷ്യല്‍ വര്‍ക്കറുമാണ് . അവനു കുട്ടികളെ വലിയ ഇഷ്ടമാണ്. അവരെ അനുനയിപ്പിക്കാന്‍ നല്ല കഴിവുണ്‍ ട്. നീ സമ്മതിച്ചാല്‍ മാത്രം മതി.'

' ഏഞ്ചലയെ അനുനയിപ്പിക്കുന്ന കാര്യം അത്ര എളുപ്പമുള്ള കാര്യമല്ല ഗ്രെഗ്ഗ്, ഞാന്‍ സത്യമാണ് പറയുന്നത്.'

'ഏഞ്ചലക്ക് അവളെ സഹായിക്കാന്‍ വരുന്ന നേഴ്‌സുണ്‍ ട്. ലിലിയനുമുണ്‍ ട്. യു ട്രസ്റ്റ് സാന്‍ഡി ആന്‍ഡ് യു ട്രസ്റ്റ് മി.'

' ഓക്കെ. ഐ ട്രസ്റ്റ് യു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക