ജീവിക്കുന്നവര്‍ക്ക് അമ്മയുണ്ട് മരിച്ചവര്‍ക്കും നീ ജീവിക്കുന്നവളുടെ അമ്മയാണ്
പ്രണയിക്കുന്നവര്‍ക്ക് അമ്മയുണ്ട് നുണയന്മാര്‍ക്കും നീ പ്രണയിക്കുന്നവളുടെ അമ്മയാണ്
അവിദ്യയും ജ്ഞാനവും അമ്മയെ തേടുന്നു ജ്ഞാനം നിന്നെ അമ്മേ എന്ന് വിളിക്കും
നിന്നെ ഞാനും നീ എന്നെയും തിരഞ്ഞെടുത്തതല്ല ആദ്യം ഞാന്‍ നിന്നില്‍ ഇന്ന് നീ എന്നില്‍ ഒരു നുള്ളും ആര്‍ക്കും കൊടുക്കാതെ ഉള്ളില്‍ നിറയെ
ഏറെ ആനന്ദവും ദുഃഖവും എനിക്കൊരു കവിത നല്‍കും ഇന്ന് അത് നീയാണ് നിന്നെ കുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ കടലാസ്സില്‍ അര പുറമേ നിറയാവൂ ബാക്കി ആഴമുള്ള മൗനമാണ് ധ്യാനമാണ് പിടി തരാത്ത രഹസ്യവും
നിന്നെ സ്‌നേഹിക്കുകയെന്നാല്‍ ഒരു പനിനീര്‍ ചെടിയെ സ്‌നേഹിക്കും പോലെയാണ് പുണരുമ്പോള്‍ കോര്‍ത്ത് വലിക്കും മുള്ളുകള്‍ കൊണ്ട് മുത്തമിടും പൂക്കള്‍ കൊണ്ട് തലോടും
അമ്മേ നിന്നെ ഓര്‍ക്കാനായ് എനിക്കൊരു ദിവസവും വേണ്ട മറക്കാന്‍ ഒരു നിമിഷം തരൂ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല