തന്നിലെ തന്നിലേക്കായ്
ചുരുങ്ങുന്ന വേരുകള്‍
നന്മ തന്‍ വിത്തുകള്‍
പാകാന്‍ മറക്കുന്നു
പച്ചയാം ജീവിത
തുരുത്തില്‍ നില്‍ക്കുമ്പോഴും
താന്‍ തന്നെ കേമമെന്നാര്‍ത്തു വിളിക്കുന്നു
വികാരങ്ങള്‍ക്കൊന്നു മൊരു
വിലയുമില്ലാതായി
സ്വാര്‍ത്ഥ വിചാരങ്ങള്‍
ബന്ധനം തീര്‍ക്കുന്നു
ഭാവങ്ങളൊക്കെയും
ലഭ്യമാണോണ്‍ ലൈനില്‍
സന്തോഷം സങ്കടം
സ്‌നേഹവാത്സല്യങ്ങള്‍
എല്ലാം വിരല്‍ തുമ്പില്‍
പൊയ്മുഖം തീര്‍ക്കുന്നു
സ്‌നേഹബന്ധങ്ങള്‍
വെറും വാക്കിലൊതുങ്ങുന്നു
രക്ത ബന്ധങ്ങളോ
പേരിനായ് മാറുന്നു
ഭാവങ്ങളെല്ലാം
വിരല്‍ത്തുമ്പിലായപ്പോള്‍
സൗഹൃദം നെറ്റില്‍
ഹോള്‍സെയിലായ്
മാറുമ്പോള്‍
മരവിച്ചു പോകുന്നു
മനുഷ്യ മനസ്സുകള്‍
എടുത്തണിഞ്ഞീടുന്നു
മുഖമൂടികള്‍ വ്യത്യസ്തം
സ്ഥായിയാം ഭാവമോ
*അഹം* മാത്രമാകുന്നു