Image

സ്‌നേഹ നൊമ്പരം (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 03 June, 2019
സ്‌നേഹ നൊമ്പരം (കവിത: റോബിന്‍ കൈതപ്പറമ്പ്)
മഴയായി പെയ്‌തൊരാ മേഘങ്ങള്‍ക്കിടയില്‍
കാണാതെ പോയൊരു കണ്ണുനീര്‍ തുള്ളിയെ
തിരയുന്നതിന്നു നീ ആര്‍ക്കു വേണ്ടി.....
മഴ പൊഴിയുന്നൊരീ മൂക സന്ധ്യയിലും

കിളികള്‍ പാടുന്ന പുലരികളിലെന്നും ..
മിഴികളാല്‍ തേടുവതാരെയിന്ന് ..
രാത്രി മഴയിലായ് കുളിരാര്‍ന്ന ഭൂമിയെ
തഴുകുന്ന സൂര്യന്റെ കിരണങ്ങളെയോ .. അതോ
കരിനീലക്കണ്ണുള്ള കുറുമ്പിനേയോ..

നാവേറ് പാടുന്ന പുള്ളോത്തി പെണ്ണിന്റെ ..
പാട്ടിന് കാതോര്‍ത്തിരിരുന്ന കാലം ...
കുന്നിന്‍ചരുവിലായ് കേട്ടൊരാ ശീലുകള്‍
കുന്നോളം ദുഖങ്ങള്‍ ബാക്കിയാക്കി .. ഞാനോ
മുഖം കുമ്പിട്ടിരിക്കുന്നു മൗനമായി ..

കതിരുകള്‍ തഴുകിയെത്തുന്ന മാരുതന്‍
മുടിയിഴകളെ തലോടി കടന്നു പോകെ
ഓര്‍മ്മതന്‍ പടകേറി എത്തുന്നു വീണ്ടുമൊരു
ശരത്കാല ചന്ദ്രനായ് പൗര്‍ണമിയും....മേലെ
നിലാവിന്റെ പാല്‍ക്കടല്‍ തോണിയിലായ് ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക