Image

എഞ്ചല മൈ ഏഞ്ചല (നോവല്‍ -10: നീന പനക്കല്‍)

Published on 21 June, 2019
എഞ്ചല മൈ ഏഞ്ചല (നോവല്‍ -10: നീന പനക്കല്‍)
ഇലകള്‍ പൊഴിയാന്‍ തുടങ്ങുന്ന സുന്ദരമായ ഒക്ടോബര്‍ മാസം. സ്വഛമായ കാലാവസ്ഥ. രാവിലെ ഒരല്പ്പം തണുപ്പ്, ഉച്ചയാവുമ്പോഴേക്കും അന്‍പത് ഡി ഗ്രിയില്‍ കൂടില്ല.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കുളിരു മാറിയ അന്തരീക്ഷത്തിലൂടെയുള്ള െട്രയിന്‍ യാത്ര മനസ്സിനു വലിയൊരു സുഖമാണു നല്കുക. നല്ല ശുദ്ധമായ വായുവാണ് അന്തരീക്ഷത്തില്‍. ഫ്രഷ് എയര്‍. ഞങ്ങളുടെ വീടിന്റെ അടുത്തു കൂടി റീജണല്‍ ട്രെയിന്‍ ഓടുന്നുണ്‍ ട് , ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ അടുത്ത് നിര്‍ത്തുന്ന ട്രെയിന്‍. എന്റെ വീട്ടില്‍ നിന്ന് ട്രെയിനില്‍ നാല്പ്പത്തഞ്ച് മിനിട്ട് വേണം കമ്പനിയിലെത്താന്‍. വളരെ ദൂരെ നിന്ന് വരുന്നവരുണ്‍ട്.

പലരും ട്രെയിനിലിരുന്ന് ഉറങ്ങുന്നതു കാണാം. ചിലര്‍ വായിക്കും. മറ്റു ചിലര്‍ എം േബ്രായ്ഡറി ചെയ്യും. ഓണ്‍ലൈനിലൂടെ എംബ്രോയ്ഡറി പഠിപ്പിക്കുന്ന സമ്പ്രദായം നിലവിലുണ്‍ ടെന്ന് എനിക്കു മനസ്സിലാക്കിത്തന്നത് ട്രെയിനില്‍ കണ്‍ ട ഒരു സ്ത്രീയാണ് , മിഷേല്‍. കുറച്ചകലെ നിന്നാണവര്‍ വരുന്നത്. ട്രെയിന്‍ ഞാന്‍ കയറുന്ന സ്റ്റേഷനിലെത്തുമ്പോള്‍ എനിക്കിരിക്കാന്‍ ഒരു സീറ്റ് അവര്‍ക്കരികിലവര്‍ പിടിച്ചിട്ടേക്കും. അതു കാരണം എനിക്കെന്നും അവരുടെയരികിലിരുന്ന് അവര്‍ മേശവിരികളില്‍ എം േബ്രായിഡറി ചെയ്യുന്നത് നോക്കിയിരിക്കാനാവും, ചോദ്യങ്ങള്‍ ചോദിക്കാനും.

പിന്നൊരിക്കല്‍ അവര്‍ ക്രോഷേ സൂചികളും അതിനുള്ള നൂലുകളുമായാണ് വന്നത്. മിഷേലിനു േക്രാഷേ ചെയ്യാനുമറിയോ? ഞാന്‍ അല്ഭുതത്തോടെ ചോദിച്ചു. ' എന്റെ മകള്ക്കും അവളുടെ മക്കള്ക്കും സ്വെറ്ററുകളും, സോക്‌സുകളും ഷാളുകളും ഉണ്‍ ടാക്കിക്കൊടുക്കുന്നത് ഞാന്‍ തന്നെ യാണ്.' അവര്‍ അഭിമാനത്തോടെ പുഞ്ചിരിച്ചു.. ഞാന്‍ അവരെ ആരാധനയോടെ നോക്കി. 'എനിക്കും എല്ലാം പ ഠിക്കണം , ഓണ്‍ലൈനിലൂടെ.' ഞാന്‍ അവരോടു പറഞ്ഞു. ' നിനക്ക് ഇന്റെറെസ്റ്റ് ഉണ്‍ ടെങ്കില്‍ വേഗം പ ഠിക്കാം ലീസാ.' അവര്‍ എന്നെ ഉത്തേജിപ്പിച്ചു.. 'എത്രയും വേഗം സൂചികളും കമ്പിളി നൂലുകളും വാങ്ങൂ.'

ഞാന്‍ എംബ്രോയ്ഡറിയും ക്രോഷേയും പഠിച്ചത് മിഷേലിന്റെ സഹായത്തോടെയാണ്. ഓണ്‍ ലൈനിലൂടെ പാറ്റേണുകളും, കമ്പിളി/ സില്ക്ക് നൂലുകളും ഞാന്‍ ഓര്‍ഡര്‍ ചെയ്തു. സ്റ്റെപ ് ബൈ സ്റ്റെപ്പ് ഇന്‍സ്ട്രക്ഷന്‍സും അവരില്‍ നിന്ന് വാങ്ങി. ഇപ്പോള്‍ എന്റെ വീട്ടിലുള്ളവറ്ക്കും, കൂട്ടുകാറ്ക്കും ക്രിസ്തുമസിന് സമ്മാനം കൊടുക്കാന്‍ കുറെയേറെ കമ്പിളിനൂലുകളും സില്ക്ക് നൂലുകളും മാ ത്രം വാങ്ങിയാല്‍ മതി എനിക്ക്. നൈസ്. അല്ലെ?

ഒരു ദിവസം ഞാന്‍ ട്രെയിന്‍ സ്റ്റേഷനില്‍ നില്ക്കുമ്പോള്‍ ആരോ എന്റെ തോളില്‍ തട്ടി വിളിച്ചു; 'മിസ് ലീസാ?' ഞാന്‍ പുറകോട്ട് തിരിഞ്ഞു നോക്കി. വളരെ പരിചിതമായ മുഖം . ഷാറന്‍ അല്ലെ ഇത്?

'ഹേ ലീസാ എന്നെ അറിയുമോ?' അവള്‍ ചോദിച്ചു. 'ഞാന്‍ ഷാറണ്‍. നിങ്ങളോടൊപ്പം ബേക്കറിയില്‍ ജോലിചെയ്തിരുന്നു.'

ഞാനവളെ ആലിംഗനം ചെയ്തു. ' ഓ ഷാറണ്‍ നിന്നെ മറക്കാനാവുമോ എനിക്ക്? നീ വളറ്ന്നു പേ ായല്ലൊ. നല്ല സുന്ദരിക്കുട്ടിയായിട്ടുണ്‍ ട്. നീ എവിടെ പോകുന്നു ?'

'സെന്റ്രല്‍ സിറ്റിയില്‍. എന്റെ ഡാഡിയെ കാണാന്‍. എനിക്ക് ഈ സെമസ്റ്ററിലെ കോളേജ് ഫീസടക്കാന്‍ പണം തന്നില്ല ഇതുവരെ. രണ്‍ ടു ദിവസത്തിനകം കൊടുത്തില്ലെങ്കില്‍ ഈ സെമസ്റ്ററിലെ എന്റെ ക്ലാസ്സ് മുടങ്ങും.'

''യുവര്‍ പാരന്റ്‌സ് ആര്‍ ഡിവോഴ്‌സ്ഡ്? ഫൊര്‍ഗിവ് മി ഫോര്‍ ആസ്‌കിങ്ങ്, നിന്റെ മമ്മി നിന്നെ സഹായിക്കില്ലേ?'

'യസ് മിസ് ലീസാ. ദേ ആര്‍ ഡിവൊഴ്‌സ്ഡ്. ഇറ്റ് ഈസ് ആള്‍ മൈ മദേറ്‌ഴ്‌സ് ഫാള്‍ട്ട്. ഷി തിങ്ക്‌സ് മൈ ഡാഡി ഈസ് ഓള്‍ഡ്.'

ഓ ജീസസ്!! ഞാന്‍ മനസ്സില്‍ കുരിശു വരച്ചു.

'ഏതു സബ്ജക്ടില്‍ മേജര്‍ ചെയ്യാനാണ് നിനക്കിഷ്ടം?' ഞാന്‍ വിഷയം മാറ്റി. 'കമ്പ്യൂട്ടര്‍ സയന്‍സില്‍. അതു നല്ല സബ്ജക്ടല്ലേ?'

'തീര്‍ച്ചയായും' ഞാനവളുടെ തോളില്‍ തലോടി, പ്രോല്‍സാഹിപ്പിച്ചു. ' എളുപ്പം ജോലി കിട്ടും. നീ നന്നായി പഠിക്കണം.' അവള്‍ ഒന്നും മിണ്‍ ടാതെ തലകുനിച്ചിരുന്നു. അവള്‍ക്കിറങ്ങാനുള്ള സ്റ്റേഷന്‍ എത്താറായപ്പോള്‍ അവള്‍ എഴുന്നേറ്റ് എന്റെ ചെവിയില്‍ പറഞ്ഞു.' എനിക്ക് എന്റെ മമ്മിയുടെ പുതിയ കൂട്ടുകാരന്മാരെ തീരെ ഇഷ്ടമല്ല. ഷി ലൈക്‌സ് യങ്ങ് മെന്‍ മിസ് ലീസാ. ഐ വിഷ് മൈ ഡാഡ് വില്‍ ടേക്ക് മീ വിത്ത് ഹിം. ഞാനിന്ന് ഡാഡിയോട് ചോദിക്കാന്‍ പോകയാണ്. വിഷ് മി ലക്ക്.'

ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് ട്രെയിന്‍ നിന്‍നു. ഷാറണ്‍ ഇറങ്ങി പോകയും ചെയ്തു.

എനിക്കാ കുട്ടിയോട് സഹതാപം തോന്നി. പ്രായമായ മകളുള്ള വീട്ടിലേക്ക് ചെറുപ്പക്കാരെ കൊണ്‍ ടു വരുന്ന അമ്മമാരെ കുറിച്ച് ധാരാളം കേട്ടിട്ടുണ്‍ ട്. ഷാറണ്‍ എത്രമാത്രം സുരക്ഷിതയായിരിക്കും ആ വീട്ടില്‍? സുരക്ഷിതത്തിന് കുറവൊന്നും ഉണ്‍ ടാകാനിടയില്ല. ഞാന്‍ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു. അവള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണ് , അവളുടെ അനുവാദമില്ലാതെ ആരും അവളെ തൊടില്ല. തൊട്ടാല്‍ അവള്‍ക്ക് പേ ാലീസിനെ വിളിക്കാം. അവളുടെ മമ്മിയും കാമുകന്മാരും അകത്താവും . ആ സ്ത്രീക്ക് അതു നന്നായി അറിയാമായിരിക്കും. ഐ ഹോപ്പ്.

എന്റെ ഏഞ്ചലയും ലിലിയനും ഭാഗ്യമുള്ളവരാണ് , കാരണം ഗ്രെഗ്ഗിനെ പോലെ ഒരാളെയാണ് എനിക്ക് ഭര്‍ത്താവായി ജീസസ് തന്നിരിക്കുന്നത്. ലിലിയന്റെ പഠിത്ത ചെലവുകള്‍ ജാക്കിനെ കൊണ്‍ ട് നിര്‍വഹിപ്പിക്കാന്‍ എനിക്കറിയാഞ്ഞിട്ടല്ല. പക്ഷെ അതിന്റെ ആവശ്യമില്ല എന്ന് െഗ്രഗ്ഗ് എനിക്ക് വാക്ക് തന്നിരിക്കയാണ്. ആന്‍ഡ് ഐ ട്രസ്റ്റ് ഹിം.

പെട്ടെന്ന് എനിക്കെന്റെ അനുജത്തിയെ ഓര്‍മ്മ വന്നു , മമ്മിയെയും. അവരെക്കുറിച്ച് ഒരു വിവരവും ഇല്ല. കാറാ വീണ്‍ ടും വീണ്‍ ടും ഫാക്ടറികള്‍ വാങ്ങി കൂട്ടുന്നുണ്‍ ടാവും. മമ്മിയുടെ കാര്യം നോക്കാന്‍ അവള്‍ക്കിപ്പോള്‍ തീരെ സമയമുായിരിക്കില്ല. മമ്മിക്കത്യാവശ്യമുണ്‍ ടെങ്കില്‍ എന്നെ ഒന്നു ഫോണ്‍ ചെയ്താല്‍ മതിയല്ലൊ, അല്ലെങ്കില്‍ ഒരു ടാക്‌സി വിളിച്ച് എന്റെ കോണ്‍ ടോയില്‍ വരാവുന്നതേയുള്ളു. ഞാന്‍ ക്രിസ്തു മതം സ്വീകരിച്ചപ്പോഴും, ഗ്രെഗ്ഗിനെ വിവാഹം കഴിക്കാന്‍ പേ ാകുന്നു എന്നറിഞ്ഞ ശേഷവും എന്നെ ചീത്ത വിളിക്കാന്‍ വന്നിട്ടുള്ളതാണല്ലൊ.

ഞാന്‍ അവരെ ചിന്തയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല. എന്റെ പാവം കാറബെല്‍. അവളെ എനിക്കെന്തിഷ്ടമായിരുന്നു. അവള്‍ക്ക് എന്നെയും. എന്റെ ഏഞ്ചലയെ വളര്‍ത്തിയത് അവളാണ്. ജാക്ക്, ഗര്‍ഭിണിയായ എന്നെ വെറും കൈയുമായി ഉപേക്ഷിച്ചപ്പോള്‍ എനിക്ക് ജോലി തന്ന് എന്നെ സഹായിച്ചവളാണ്. ആ കണ്ണിഗ് മാന്‍ ആര്‍ണോള്‍ഡ് അവളുടെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് എനിക്കവളെ നഷ്ടമായത്. എഞ്ചല അവളുടെ കാറബളിനെ കുറിച്ച് ചോദിക്കാറോ പറയാറോ ഇല്ല. അവള്‍ മറന്നു പേ ായതാവും. ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണല്ലൊ അവള്‍.

അതിമനോഹരമായ പ്ര ഭാതം ആയിരുന്നു അത്. ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ശനിയാഴ്ച്ച. തുഷാരബിന്ദുക്കള്‍ തിളങ്ങുത്ത പ ുല്ത്തകിടിയിലേക്ക് നോക്കി നിന്നപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്നാല്‍ ഉള്ളിലല്പ്പം ഭയവും ഇല്ലാതില്ല. ഉച്ചക്ക് ഒന്നരമണിക്ക് റേഡിയോളജിയില്‍ അപ്പോയിന്റ്‌മെന്റ് ഉണ്‍ ട് കുഞ്ഞിന്റെ അള്‍ട്രാ സൗണ്ഡ് എടുക്കാന്‍. ഞാന്‍ ഒറ്റക്ക് പൊക്കോളാമെന്ന് പറഞ്ഞു നോക്കിയതാണ്. പക്ഷേ....

' ഐ റീയലി വാണ്‍ ട് എ ഗേള്‍ ലീസാ.' എന്നെ സമാധാനിപ്പിക്കാനാവണം അവന്‍ പറഞ്ഞത്. 'ഏഞ്ചലയും ലിലിയനും അവളെ പൊന്നുപോലെ നോക്കിക്കൊള്ളും. നീ ഭയപ്പെടേണ്‍ ട.. ഏഞ്ചലക്കാവും കുഞ്ഞിനോട് ഏറെ ഇഷ്ടം.'

എന്തു നല്ല മനസ്സാണ് ദൈവം നിനക്ക് നല്കിയത് ഗ്രെഗ്ഗ് ! ഞാന്‍ മനസ്സില്‍ പറഞ്ഞു. സുബോ ധമില്ലാത്ത ഏഞ്ചല നിനക്കെതിരായി നിന്നെ നോവിക്കത്തക്കവിധം സംസാരിക്കുന്നതും, പ്ര വര്‍ത്തിക്കുന്നതും നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നല്ലൊ. ഞാന്‍ ഭാഗ്യവതിയാണ്. ജീസസാണ് എനിക്ക് നിന്നെ തന്നത്. സ്വീറ്റ് ജീസസ് നിനക്ക് നന്ദി. അനവരതം സ്‌തോത്രം. 'ഗ്രെഗ്ഗ്, നിനക്ക് നിന്റെ വലിയ പ്രേ ാജക്ട് ചെയ്തു തീര്‍ക്കാനുള്ളതാണ്.' ഞാനവനെ ഓര്‍മ്മിപ്പിച്ചു. 'ഡെഡ് ലൈനിനു മുന്‍പ് അതു തീര്‍ക്കണം.

എന്റെയും കൂടി ആവശ്യമാണത്. നിനക്ക് വലിയ പ്രൊമോഷനും സാലറി ഇന്‍ ക്രീസും കിട്ടും. ഒരു സിംഗിള്‍ ഹൗസ് വാങ്ങണ്‍ ടേ നമുക്ക്?' ഗ്രെഗ്ഗിന്റെ മുഖം വാടി. ' നിനക്ക് പേടിയാണ് അല്ലേ ലീസാ?' അവന്‍ ചോദിച്ചു. ' അള്‍ട്രാ സൗണ്‍ ട് ചെയ്യുമ്പോള്‍ ബേബി പെണ്കുഞ്ഞാണെന്ന് കണ്‍ ടാല്‍ എനിക്ക് വിഷമം തോന്നുമെന്ന പേടി. എന്റെ വാക്കുകളില്‍ നിനക്ക് വിശ്വാസമില്ല. എന്നാല്‍ നീ പറഞ്ഞതു പോലെ തന്നെ ആവട്ടെ. കുഞ്ഞു ജനിക്കുമ്പോള്‍ ഞാന്‍ കണ്‍ ടോളാം, ആണോ പെണ്ണോ എന്ന്.

ലീസാ, മൈ ഡീയര്‍ ഫൂളിഷ് വൈഫ്, ഇന്ന് കുഞ്ഞിന്റെ ജന്‍ ടര്‍ ഞാന്‍ അറിഞ്ഞു കഴിഞ്ഞാല്‍ പ്ര സവം വരെ നിനക്ക് വേവലാതിപ്പെടേണ്‍ ട ആവശ്യമുണ്‍ ടാവുമോ? ചിന്തിച്ചു നോക്ക്.'

എത്രമാത്രം ഞാനിതൊക്കെ ചിന്തിച്ചതാണ് ഗ്രെഗ്ഗ്. ഞാന്‍ തലയാട്ടി. തിളച്ച വെള്ളത്തില്‍ വീണ പ ൂച്ച്അയാണു ഞാന്‍ എന്നല്ലാതെ എന്തു എക്‌സ്പ്ലനേഷനാണ് എന്റെ കൈയിലിള്ളത്?

'എന്നാല്‍ നീ പറയുന്നതു പോലെ തന്നെയാവട്ടെ മൈ ബ്രില്ലൈന്റ് ഹസ്ബന്‍ഡ്. ഒരു മണിയാവുമ്പോള്‍ ഒരുങ്ങി നിന്നോളൂ. ഞാന്‍ വണ്‍ ടിയെടുക്കാം'

ഇരുളടഞ്ഞ ആശുപത്രി മുറിയില്‍ കമ്പ്യൂട്ടറില്‍ ബേബിയുടെ ഇമേജ് അങ്ങോട്ടുമിങ്ങോട്ടും നീങ്ങിയും ചാഞ്ഞും ചെരിഞ്ഞും കാണുമ്പോള്‍ ഗ്രെഗ്ഗ് നെറ്റി ചുളിച്ച് നിശബ്ദനായി സ് ക്രീനില്‍ തന്നെ നോക്കിയിരുന്നു. ' എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലൊ മിസ്.' അവന്‍ ടെക്‌നീഷനോടു പ റഞ്ഞു. 'ഒന്നു പറഞ്ഞു മനസ്സിലാക്കിത്തരുമോ പ്ലീസ് . താങ്ക്‌സ്.'

'നോ പ്രോബ്ലം.' ടെക്‌നീഷന്‍ ബേബിയുടെ ഹൃദയം കാണിച്ചു കൈ കാലുകള്‍ കാണിച്ചു കൊടുത്തു തലയും കണ്ണുകളും കാണിച്ചുകൊടുത്തു. ' ഇത് അത്ര ഈസിയല്ല.' അവള്‍ പറഞ്ഞു. 'ടെക്‌നോളൊജി പ ഠിച്ചവര്‍ക്കേ വേഗം മനസ്സിലാവൂ.'

' എനിക്ക് കുഞ്ഞിന്റെ ജന്‍ ടര്‍ അറിയണം. അതിനാണു ഞാന്‍ വന്നത്. ഇന്ന് അതെനിക്ക് അറിയാന്‍ സാ ധിക്കില്ലേ?'

'തീര്‍ച്ചയായും ഡാഡീ.' അവര്‍ ചിരിച്ചു. ' നമുക്ക് നോക്കാം.'

കുറെ നേരം ടെക്‌നീഷന്‍ നോക്കി. എന്നിട്ട് ഉറക്കെ ചിരിച്ചു. 'ഇതൊരു പെ ണ്കുഞ്ഞാണെന്നാ എനിക്ക് തോന്നുന്നത്. വലിയ നാണക്കാരിയായ ഒരു പെണ്ണ്.'

'വാട്ട് ഡു യൂ മീന്‍?' അവന്റെ ശബ്ദത്തില്‍ ഈര്‍ഷ കലര്‍ന്ന സംശയം. ' ഓ. സോറി . ബേബി കാലുകള്‍ അകറ്റുന്നില്ല. അതിന്റെ സെക്‌സ് മറച്ചു പിടിച്ചിരിക്കയാണ്.'

'ഓ. ലോര്‍ഡ്. നിങ്ങള്‍ എന്നെ കളിയാക്കുകയാണോ?' ഗ്രെഗ്ഗിന്റെ ശബ്ദം കടുത്തു. 'യു ഗോട്ടബി കിഡ്ഡിങ്ങ് മി.'

ഞാന്‍ എന്റെ വയറില്‍ കൈ വച്ചു.' ബേബീ ഓപ്പണ്‍ യുവര്‍ ലെഗ്‌സ് പ്ലീസ്. ഇറ്റ് ഈസ് യുവര്‍ ഡാഡി. ആന്‍ഡ് മമ്മി. നോബഡി എല്‍സ്. പ്ലീസ് ബേബീ.' ഗര്‍ഭസ്ഥ ശിശുവിന് അതിന്റെ മാതാവ് പറയുന്നതെല്ലാം മനസ്സിലാവുമെന്ന് പ ഠനങ്ങള്‍ തെളിയീച്ചിരിക്കുന്നത് എത്ര സത്യം. എന്റെ അപേക്ഷ കേട്ട് മനസ്സിലാക്കിയതു പേ ാലെ കുഞ്ഞ് കാലുകള്‍ അകറ്റി.

'ഇറ്റ് ഈസ് ഏ ഗേള്‍ ഡാഡീ. കണ്‍ഗ്രാചുലേഷന്‍സ് .' ടെക്‌നീഷന്‍ ചിരിച്ചു. ' ഞാന്‍ പ റഞ്ഞില്ലെ ഇതൊരു നാണക്കാരി പെണ്കുഞ്ഞാണെന്ന്? ഇതാ കാണൂ അവള്‍ ഇടം കണ്ണിട്ട് ഡാഡിയെ നോക്കുന്നത്.'

ഗ്രെഗ്ഗ് കസേരയില്‍ നിന്ന് എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി. എന്റെ നെഞ്ച് പട പടാ എന്ന് മിടിക്കാന്‍ തുടങ്ങി. ഗ്രെഗ്ഗിന്റെ മനസില്‍ എന്താണിപ്പോള്‍? വീട്ടിലേക്ക് പോകുന്ന വഴി ഞങ്ങള്‍ റെഡ് ലോബ്സ്റ്ററില്‍ കയറി. ' നിനക്ക് എന്തു കഴിക്കാനാണിഷ്ടം ലീസാ?' ഗ്രെഗ്ഗ് ചോദിച്ചു. ' എനിക്കൊരു വലിയ ലോബ്സ്റ്റര്‍ ടെയില്‍ കഴിച്ച് ഇന്നത്തെ ദിവസം ആഘോഷിക്കണം.' 'എനിക്കൊരു ബനാന സ്പ്ലിറ്റ് മതി.' ഞാന്‍ പറഞ്ഞു. 'ഞാന്‍ പേ ായി എടുത്തോളാം. എനിക്കിഷ്ടമുള്ളതെല്ലാം ചേര്‍ത്ത്. ഗ്രെഗ്ഗ്, നിനക്കും വേണോ? ഞാന്‍ ഒരു ബനാന സ്പ്ലിറ്റ് നിനക്കും ഉണ്‍ ടാക്കി കൊണ്‍ ടുവരാം.' 'അയ്യോ എനിക്ക് വേണ്‍ ടാ. അധികം മധുരം ഉള്ളില്‍ കടത്തി വിടണ്‍ ടാ.' ഞാന്‍ എഴുന്നേറ്റ് ഐസ്‌ക്രീം പാര്‍ലറിലേക്ക് നടന്നു.. എന്നെ കണ്‍ ട് ചെറുപ്പക്കാരന്‍ എഴുന്നേറ്റു. എന്താ വേണ്‍ ടത് മാഡം?

' ബനാന സ്പ്ലിറ്റ്. എല്ലാ ഫ്‌ളേവര്‍ ഐസ്‌ക്രീമും വേണം. മുകളില്‍ പ്ലെന്റി ഓഫ് ചോക്കളേറ്റ് സോസും പിസ്റ്റാഷ്യോ പൊടിച്ചതും.'

ഞാന്‍ ഐസ്‌ക്രീമും കൊണ്‍ ട് ഗ്രെഗ്ഗിന്റെ മേശക്കരികില്‍ ചെന്നു. ' ഹോ ഹോാ ഹോാ ' അവന്‍ എന്റെ ഐസ്‌ക്രീം ബോട്ട് കണ്‍ ട് ആര്‍ത്തു ചിരിച്ചു. ' നീയും എന്നെപ്പോലെ ഡയബറ്റിക്ക് ആവാന്‍ ഇനി അധിക ദിവസമൊന്നും വേണ്‍ ടാ കേട്ടോ.'

' നമ്മുടെ മകള്‍ക്ക് ലോറന്‍ എന്ന് പേരിടണമെന്നാണ് എന്റെ ആഗ്രഹം .' വീട്ടിലേക്ക് വരുന്ന വഴി െഗ്രഗ്ഗ് എന്നോടു പറഞ്ഞു.' എന്റെ ഗ്രാന്‍ഡ്മായുടെ പേരാണത്. പത്തു വയസ്സു വരെ എന്നെ ഗ്രാന്‍ഡ്മായാണ് വളര്‍ത്തിയത്, ആഫ്രിക്കയില്‍.''

'എന്താ പറഞ്ഞത്? ആഫ്രിക്കയിലോ?' എനിക്ക് വിശ്വസിക്കാനായില്ല. ' നീ അവിടെയാണോ ജനിച്ചത്?'

'ഞാനെല്ലാം പറയാം ലീസാ. യുദ്ധം വന്നതും, ഞങ്ങളനുഭവിച്ച കഷ്ടതകളും എല്ലാം ഒരു ദിവസം ഞാന്‍ പറയാം. ഇന്ന് നല്ല ദിവസമാണ്. എന്റെ ജീവിതത്തിലെ തിക്താനുഭവങ്ങള്‍ ഓര്‍ത്തെടുക്കേണ്‍ ട ദിനമല്ല.' 'തീര്‍ച്ചയായും ഗ്രെഗ്ഗ്. ഐ ആം സോറി ' അവന്റെ മുഖത്തെ ഭാവം എന്നെ സങ്കടപ്പെടുത്തി. പ ത്താം വയസ്സില്‍ താന്‍ ജീവിക്കുന്ന രാജ്യത്തില്‍ യുദ്ധം ഉണ്‍ ടാവുക, അവിടെ നിന്ന് ഓടി രക്ഷപെ ടുക. എന്തൊക്കെ കഷ്ടതകളാവും അവന്‍ ചെറുപ്പത്തില്‍ അനുഭവിച്ചത്!! 'ഇപ്പോള്‍ ഒന്നും പറയണ്‍ ടാ െഗ്രഗ്ഗ്. എന്നെങ്കിലും എന്നോട് എന്തെങ്കിലും പറയണമെന്നു തോന്നിയാല്‍ ഐ ആം ഹീയര്‍ ഫോര്‍ യു.'

ഗ്രെഗ്ഗ് പുഞ്ചിരിച്ചു. 'താങ്ക് യു ലീസാ.'

ലിലിയനെ പിയാനോ സ്‌കൂളില്‍ നിന്ന് വിളിച്ച് വീട്ടിലേക്ക് വരുന്ന വഴി അവളോട് ഞാന്‍ പ റഞ്ഞു : ' ലിലിയന്‍ , നിനക്ക് ഒരു കുഞ്ഞനിയത്തിയെയാണ് കിട്ടാന്‍ പോകുന്നത്.'

അവള്‍ മിഴികള്‍ വിടര്‍ത്തി എന്നെ നോക്കി.

'ഡിഡ് യു ഹാവ് ദി സോണോ ഗ്രാം ( അള്‍ട്രാ സൗണ്ഡ്) മാം?' അവള്‍ ചോദിച്ചു. 'ഗ്രെഗ്ഗ് എന്തു പറഞ്ഞു?'

'ഗ്രെഗ്ഗ് വളരെ ഹാപ്പിയാണ്. നിനക്കോ ലിലിയന്‍? നീ ഹാപ്പിയാണോ? ' 'എനിക്ക് സന്തോഷമാണു മമ്മീ. എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്, ആണ്കുട്ടിയായാലും പെ ണ്കുട്ടിയായാലും. എപ്പോഴും കിടന്നു കരയുന്ന കുട്ടിയാവരുതെന്നു മാത്രം.'

'ഏഞ്ചലയെ പോലെ അല്ലേ?'

' ഏഞ്ചല ഒരു ക്രൈ ബേബിയായിരുന്നു മമ്മീ ഐ റിമെംബെര്‍. അവളുടെ നേഴ്‌സിനോടും ഗ്രാന്‍ഡ്മായോടും എന്നോടുമൊക്കെ എന്തുമാത്രം വഴക്കിടുമായിരുന്നു അവള്‍. ഐ ലവ് ഹെര്‍, ബട്ട് സോറി ടു സേ ഐ ഹേറ്റെഡ് ഹെര്‍ വെന്‍ ഷി മെയ്ഡ് മൈ ലൈഫ് മിസറബിള്‍.' ' സോറിയൊന്നും ആവണ്‍ ടാ ലിലിയന്‍. അവളെ പ്രസവിച്ച എനിക്കുപോലും തോന്നിയിട്ടുണ്‍ ട് അവളെ എടുത്ത് ജനാലയിലൂടെ പുറത്തെറിയാന്‍. അന്നെനിക്ക് പതിനാലു വയസ്സേയുണ്‍ ടായിരുന്നുള്ളു.'

'ഏഞ്ചല റിട്ടാര്‍ഡ് ആയിപ്പോയത് എന്തുകൊണ്‍ ടാണ് മമ്മീ? ഫൊര്‍ഗിവ് മി ഫോര്‍ ആസ്‌കിങ്ങ് '

'ക്ഷമ ചോദിക്കേണ്‍ ട ആവശ്യമൊന്നുമില്ല ലിലിയന്‍. എനിക്ക് എല്ലാം നിന്നോട് പ റയണം എന്ന് ആഗ്രഹമുണ്‍ ടായിരുന്നു. ഞാന്‍ പറയുന്നതെല്ലാം നിനക്ക് ശരിയായി മനസ്സിലാക്കാന്‍ സാ ധിക്കുന്ന കാലത്ത്. ഇപ്പോഴും അതിനു സമയമായില്ല എന്നറിയാം. എന്നാലും പറയട്ടെ, എന്റെ ചീത്ത സ്വഭാവം കൊണ്‍ ടാണത് സംഭവിച്ചത്. ഞാന്‍ സ്‌കൂളിലായിരുന്ന കാലത്ത് എന്നോട് വിശ്വസ്ഥരെന്ന് ഞാന്‍ തെറ്റിദ്ധരിച്ച , ഞങ്ങള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ എന്റെ പ്രായക്കാരായ കുട്ടികളുമായി കൂട്ടുകൂടി ഒരുപ ാട് മദ്യപിച്ചിരുന്നു. തന്നിഷ്ടത്തിന് നടന്ന് ഗര്‍ഭിണിയായി. അതു കൊണ്‍ ടാണ് ലിലിയന്‍, നിന്നോട് മദ്യപ ിക്കരുതേ എന്നു ഞാന്‍ പറയുന്നത്. മദ്യം വിഷമാണ് , ഡ്രഗ്‌സ് പോലെ തന്നെ.

ഇതെല്ലാം ഞാന്‍ മുന്‍പും നിന്നോട് പറഞ്ഞിട്ടുള്ളതായി ഓറ്ക്കുന്നു. ലിലിയന്‍, പ്ലീസ് , നീയൊരിക്കലും എന്നെ പ്പോലെ ആവരുത്.
മിടുക്കിയായി പഠിച്ച് ഒരു വലിയ ബിസിനസ് വുമണ്‍ ആവണം. ഒരു സ്ത്രീ മനസ്സു വച്ചാല്‍ അവള്‍ക്ക് ഉയര്‍ന്ന് മേഘങ്ങളോളം എത്താം എന്ന് നിന്റെ ഗ്രാന്‍ഡ് ഡാഡിക്കും നിന്റെ ഡാഡിക്കും കാണിച്ചു കൊടുക്കണം. മമ്മിയുടെ ആഗ്രഹമാണത്.'

' തീര്‍ച്ചയായും മമ്മീ.' ലിലിയന്‍ എന്റെ കൈ പിടിച്ച് അമര്‍ത്തി. ' ഞാന്‍ മദ്യപിക്കില്ല, ഡ്രഗ്‌സ്‌ന്റെ അ ധീനതയില്‍ ആവില്ല, എന്റെ ശരീരവും മനസ്സും ശുദ്ധിയായി സൂക്ഷിക്കും എന്നു ഞാന്‍ എന്നോടുതന്നെ പ്രേ ാമിസ് ചെയ്തിരിക്കയാണ്. സ്‌കൂളില്‍ ആണിനും പെണ്ണിനുമിടയിലെ അവിശ്വസ്തത കണ്‍ ട് എനിക്കു മനസു മടുത്തു മമ്മീ. എന്റെ ക്ലാസ്സിലും കൂട്ടുകാര്‍ക്കിടയിലും ഉണ്‍ ടു മമ്മീ ട്രാപ്പില്‍ അകപ്പേട്ടുപോയവര്‍.

' പഠിത്തം കഴിഞ്ഞ് നമ്മള്‍ വിവാഹിതരാവും എന്ന് പരസ്പരം പ്രോമിസ് ചെയ്തവര്‍ പ ലപ്പോഴും സൗകര്യം ഉണ്‍ ടാക്കി തങ്ങള്‍ക്ക് ഒരു ഫാന്‍സി തോന്നുന്നവരുമായി ശരീരം പങ്കിടും. പ ലതരം അസുഖങ്ങള്‍ക്കിരകളാവും. കണ്‍ ടുപിടിക്കപ്പെടുമ്പോഴേക്കും ഒരുപാടു വൈകിപ്പോയേക്കും. പിന്നെ കരച്ചിലായി, പരാതി പറച്ചിലായി, ആല്കഹോളിലും ഡ്രഗ്‌സിലും അഡിക്റ്റഡായി... ആകെ ഗുലുമാലാവും. അതുകൊണ്‍ ട് മമ്മി എന്നെയോര്‍ത്ത് വ്യാകുലപ്പെടരുത്. ഞാനൊരു ട്രാപ്പിലും ചെന്ന് തലവക്കില്ല .'

'എന്റെ പ്രിയപ്പെട്ട ലിലിയന്‍, ഐ താങ്ക് യു.' ഞാന്‍ കൈ നീട്ടി അവളുടെ തലയില്‍ തലോടി.

ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഗ്രെഗ്ഗ് കമ്പ്യൂട്ടറിന്റെ മുന്നിലായിരുന്നു. ലിലിയന്‍ വേഗം ചെന്ന് ഞങ്ങളുടെ മുറിയുടെ വാതിലില്‍ മുട്ടി.. 'കണ്‍ഗ്രാചൂലേഷന്‍സ് െഗ്രഗ്ഗ്,' അവള്‍ വിളിച്ചു പറഞ്ഞു. ' താങ്ക്‌സ് ഫോര്‍ ഗിവിങ്ങ് അസ് എ ബേബിഗേള്‍.'

വിടര്‍ന്ന മുഖത്തോടെ, മരതക കണ്ണുകള്‍ തിളക്കിച്ച് ഗ്രെഗ്ഗ് കതക് തുറന്നു. 'താങ്ക് യൂ പ്രിന്‍സസ്,' അവന്‍ ലിലിയന്റെ കരം പിടിച്ച് ചുംബിച്ചു .'ടേക്ക് കെയര്‍ ഓഫ് മൈ വൈഫ് ഫോര്‍ മി.'

'ആബ്‌സൊലൂട്ട്‌ലി ഗ്രെഗ്ഗ്. ഐ വില്‍ ടേക്ക് കെയര്‍ ഓഫ് യുവര്‍ വൈഫ്. പക്ഷെ ചെലവ് ചെയ്യണം. എനിക്കിന്ന് ഫ്രിഡ്ജിലിരിക്കുന്ന ലെഫ്റ്റ് ഓവര്‍ ഭക്ഷണം ചൂടാക്കി കഴിക്കണ്‍ ട. ഐ വാണ്‍ ട് പീസ്സാ െഗ്രഗ്ഗ്. വെറും പീസ്സായല്ല. ഐ വാണ്‍ ട് എ ലാര്‍ജ്, സൂപ്പര്‍ സുപ്രീം പീസ്സാ വിത്ത് എവെരിതിങ്ങ് എക്‌സെപ്റ്റ് ആഞ്ചോവി,(ഉപ്പിലിട്ട ചെറിയ ഉണക്കമീന്‍ ) ഫ്രം പീസ്സഹട്ട്. മറ്റൊരു പീസായും എനിക്കുവേണ്‍ ട. ഒന്‍ളി പ ീസ്സാ ഫ്രം പീസ്സാഹട്ട്.'

'ഒക്കേ ലിലിയന്‍. വി വില്‍ വെയിറ്റ് ഫോര്‍ ഏഞ്ചല.'

'നോ ഏഞ്ചല , ഗ്രെഗ്ഗ്. ഐ വാണ്‍ ട് ഇറ്റ് നൗ. ഐ കനോട്ട് വെയിറ്റ്.' 'ഹണീ, ഹെല്പ്പ് മീ.' ഗ്രെഗ്ഗ് എന്നെ നോക്കി പറഞ്ഞു ' കാള്‍ പീസ്സ ഹട്ട് ഫോര്‍ മി. പ്ലീസ്.'

ഞാന്‍ പിസ്സാഹട്ടിനെ വിളിച്ചു. 'നിങ്ങള്‍ക്ക് ഡെലിവറി സര്‍വീസ് ഉണ്‍ ടോ? ' ഞാന്‍ ചോദിച്ചു.

'സോറി മാഡം. ഡെലിവറി ഇല്ല. നിങ്ങള്‍ക്ക് ഇവിടെ വന്ന് വാങ്ങേണ്‍ ടി വരും. '

'ഓക്കേ. ഞങ്ങള്‍ വന്നു വാങ്ങിക്കൊള്ളാം'.

'പറയു മാഡം, എന്താണ് വേണ്‍ ടത്?'

'ലാര്‍ജ് സൂപ്പര്‍ സുപ്രീം പിസ്സാ രണ്‍ ടെണ്ണം. പിന്നെ എന്തൊക്കെ സൈഡ് ഡിഷസ് ഉണ്‍ ടോ അതിന്റെയെല്ലാം ഓരോ പ്ലേറ്റ് വീതം. രണ്‍ ടു ലിറ്റര്‍ സോഡ. ഒരു കാന്‍ ഷുഗര്‍ ഫ്രീ സ്‌പ്പ്രൈറ്റും. എത്ര സമയം എടുക്കും എല്ലാം റെഡിയാവാന്‍?'

ട്വന്റിഫൈവ് ടു തേര്‍ട്ടി മിനിട്ട്‌സ് മാഡം,.

പീസ്സാ ഹട്ടില്‍ നിന്നു വീട്ടിലെത്തിയ ഉടനേ ഒരു ലാര്‍ജ് പീസ്സ കാര്‍ട്ടണോടെ എടുത്ത് ലിലിയന്‍ അവളുടെ മുറിയിലേക്ക് നടന്നു. 'ഏഞ്ചല വരുന്നതു വരെ ക്ഷമിക്കു ലിലിയന്‍,' ഞാന്‍ പ ിറകില്‍ നിന്നു വിളിച്ചു.

'അതു വേണ്‍ ടാ മമ്മീ. ഈ സന്തോഷ ദിവസത്തിലെങ്കിലും ഞാന്‍ സ്വസ്ഥമായി ഇരുന്ന് എന്റെ പീസ്സാ കഴിച്ചോട്ടെ. ഏഞ്ചലയുടെ ആര്‍ത്തിയോടെയുള്ള ഭക്ഷണം കഴിക്കല്‍ എനിക്കിന്ന് കാണണ്‍ ടാ. ഗാബിള്‍ ഗാബിള്‍ ഗാബിള്‍.....'

എന്റെ മനസ്സില്‍ ദു:ഖം തോന്നി. എന്നു മുതലാണ് ഏഞ്ചലയുടെ ഭക്ഷണം കഴിക്കലിനോട് ലിലിയനു വെറുപ്പ് തോന്നിത്തുടങ്ങിയത്? ഏഞ്ചലക്ക് ഡൈനിങ്ങ് റൂം എറ്റിഖൊറ്റൊന്നും അറിയില്ല. മേശപ്പുറത്ത് അവളുടെ മുന്‍പില്‍ ഭക്ഷണം കാല്‍ അവള്‍ എടുക്കും. വായില്‍ കുത്തി നിറക്കും. വായ തുറന്ന് ചവയ്ക്കും. തുപ്പല്‍ ഭക്ഷണവും ചേര്‍ന്ന് നെഞ്ചിലേക്ക് ഒഴുകും ' ഏഞ്ചല ഈറ്റ് സ്ലോലി.' ഞാനവളോട് ഒരായിരം തവണ പ റഞ്ഞിരിക്കുന്നു. അവള്‍ക്കത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ല. അവളെ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ ടീച്ചര്‍മാറ്ക്കും അവളെ അക്കാര്യത്തില്‍ സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ വിചാരിച്ചു, ലിലിയന് എല്ലാം മനസ്സിലാവുമെന്ന്.

ഞാന്‍ ഗ്രെഗ്ഗിനെ വിളിച്ചു. പീസ്സാ ചൂടാറും മുന്‍പ് കഴിച്ചില്ലെങ്കില്‍ രുചി പോവും. ഞാന്‍ അവനോട് പറഞ്ഞു.

'എനിക്ക് വിശപ്പില്ല ലീസാ.' അവന്‍ വയറു തടവി.' 'ലോബ്സ്റ്റര്‍ എന്റെ വയറ്റില്‍ നീന്തിക്കൊണ്‍ ടിരിക്കയാണ്.. ഏഞ്ചല കൂടി വരട്ടെ. എനിക്കൊരു ചെറിയ കഷണം പീസ്സ മതി. മുഴുവന്‍ ചീസും കൊളസ്‌ േട്രാളുമാണ്. ഒരു സ്മാള്‍ പ്ലെയിന്‍ മഷ്രൂം പീസ്സ എനിക്കായി വാങ്ങാന്‍ പറയാന്‍ ഞാന്‍ മറന്നു.' ഒണിയന്‍ റിങ്ങ് നല്ല മൊരിഞ്ഞതായിരുന്നു. അതില്‍ നിന്ന് ഒരെണ്ണമെടുത്ത് ഞാന്‍ കഴിച്ചു. ഒരു ബഫലോ ചിക്കന്‍ വിങ്ങും. ഒരു കഷണമല്ല, മുഴുവന്‍ ലാര്‍ജ് പീസ്സയും കൊണ്‍ ടാണ് ലിലിയന്‍ മുറിയില്‍ കയറി കതകടച്ചിരിക്കുന്നത്. രുചിക്കൂടുതല്‍ കൊണ്‍ ട് അതു മുഴുവന്‍ തിന്നിട്ടുണ്‍ ടെങ്കില്‍ , ഷീ ഈസ് ഗോയിങ്ങ് ടു ബി സിക്ക്.

ഞാനവളുടെ മുറിയുടെ വാതിലില്‍ മുട്ടി.' ലിലിയന്‍, ഡു നോട്ട് ഈറ്റ് ഏ ലാര്‍ജ് പീസ്സ ബൈ യുവര്‍സെല്ഫ് .' മുറിയില്‍ നിന്ന് അനക്കമൊന്നും കേട്ടില്ല. ഞാന്‍ വാതില്‍ മെല്ലെ തള്ളി നോക്കി. പീസയുടെ പ കുതിയോളം കഴിച്ചപ്പോഴേക്കും അവള്‍ ഉറങ്ങിപ്പോയിരുന്നു. ചില്ലറ കാലൊറിയല്ലല്ലൊ അകത്ത് പോയത്.

മുറ്റത്ത് ഏഞ്ചലയുടെ വാന്‍ വന്നു ഹോണടിച്ചു. ഞാന്‍ വേഗം വീട്ടുമുറ്റത്തേക്കിറങ്ങി.

ഏഞ്ചല വാനിലിരുന്ന ഓരോരുത്തരുടെയും പേരു വിളിച്ച് ബൈ പറഞ്ഞ് പ ുറത്തിറങ്ങി. അവള്‍ എന്നെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ മൂക്കു വിടര്‍ത്തി. 'പീസാ? ഐ സ്‌മെല്‍ പ ീസ്സാ ,ഐ ലവ് പീസ്സാ.'

ഒരു ചുംബനം നല്കി ഞാനവളെ വീട്ടിനകത്തേക്ക് കയറ്റി. 'അതെ ഏഞ്ചലാ, മമ്മി ഇന്ന് പീസ്സാ വാങ്ങി. പീസ്സാ മാത്രമല്ല, നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിയിട്ടുണ്‍ ട്.'

എന്നെ തള്ളിമാറ്റിയിട്ട് അവള്‍ ഓടി, ഡൈനിങ്ങ് ടേബിളില്‍ നിന്ന് ഒരു വലിയ കഷണം പ ീസ്സായെടുത്ത് കടിച്ചുവലിച്ചു.

അവളുടെ മുഖത്തു പറ്റിയ പീസ്സാ സോസും ഉരുകിയ ചീസും അവള്‍ നാക്കുനീട്ടി നക്കിയെടുത്തു. ആ വലിയ പീസു മുഴുവനും വയ്ക്കകത്തേക്ക് കുത്തിക്കയറ്റിയിട്ട് മറ്റൊരു കഷണത്തില്‍ കൈ വച്ചു.

' ഒരു നിമിഷം നില്ക്ക് ഏഞ്ചല,' ഞാനവളെ വിലക്കി. ' വായില്‍ കുത്തിനിറച്ചത് സാവ ധാനത്തില്‍ കഴിച്ചു തീര്‍ക്ക് ആദ്യം.'

മുഖത്ത് യാതൊരു പ്രസാദവുമില്ലാതെ ക്രൗര്യത്തോടെ അവള്‍ എന്നെ നോക്കി. ' ഐ വാണ്‍ ട് മോര്‍ പിസ്സാ , ഏഞ്ചല ഹംക്രി.' കടിപിടി കൂടുന്ന നായ്ക്കളുടെ മുരള്‍ച്ച പോലിരുന്നു അവളുടെ ശബ്ദം.

ശബ്ദം കേട്ട് ലിലിയന്‍ ഉണര്‍ന്ന് പുറത്തു വന്നു.' ഓ. ഏഞ്ചലാ, യു ആര്‍ ഹോം.'

ഞാന്‍ ഏഞ്ചലയെ നോക്കി ചിരിച്ചു. 'ഏഞ്ചലാ, മൈ ബ്യൂട്ടിഫുള്‍ ഏഞ്ചലാ. മമ്മിക്കു ഒരു കാര്യം നിന്നോട് പറയാനുണ്‍ ട്. നിനക്ക് ഒരു കൊച്ചനിയത്തിയെക്കൂടി കിട്ടാന്‍ പോകയാണ്. അതുകോണ്‍ ടാണ് നിനക്ക് ഇഷ്ടമുള്ളതെല്ലാം ഞാന്‍ വാങ്ങിയത്. സോ ഈറ്റ് ആന്‍ഡ് എഞ്ചോയ്.' എഞ്ചല അമ്പരന്ന് ലിലിയനെ നോക്കി. അവളുടെ മുഖത്തെ കണ്‍ ഫൂഷന്‍ കണ്‍ ടപ്പോള്‍ ലിലിയനു ചിരി വന്നു.

'ഏഞ്ചല, യൂ സ്റ്റുപ്പിഡ്, മമ്മിക്കും ഗ്രെഗ്ഗിനും കൂടി ഒരു ബേബിയുണ്‍ ടാവാന്‍ പോകുന്നു. നമുക്കൊരു കുഞ്ഞനുജത്തി.'

അവള്‍ ഓര്‍മ്മയില്‍ എന്തോ തെരയുന്നതു പോലെ തോന്നി. ഞങ്ങള്‍ നെറ്റി ചുളിച്ചു. 'എന്താ ഏഞ്ചലാ? വാട്ട് ഈസ് ഇറ്റ്?''

അവളുടെ കണ്ണുകള്‍ തിളങ്ങി. ' എനിക്കറിയാം എങ്ങനെയാണ് ഗ്രെഗ്ഗ് മമ്മിയുടെ വയറില്‍ ബേബിയെ ഉണ്‍ ടാക്കിയതെന്ന്. '

ഞാനും ലിലിയനും അമ്പരന്ന് പരസ്പരം നോക്കി .

'ഏഞ്ചലാ, നീയെന്തോന്നാ പറയുന്നത്?'

' ഞാന്‍ പറയുന്നത് സത്യമാ മമ്മി. എന്റെ ഡം ഡം ഫ്രെണ്‍ ഡ് പറഞ്ഞു തന്നിട്ടുണ്‍ ട്.'
'ഡം ഡം ഫ്രന്‍ ഡോ? അതാരാണ്?'

' മാറ്റ്യൂ.'

' മാറ്റ്യൂ ഹൂ?' മാറ്റ്യൂ എന്താണ് അവളോട് പറഞ്ഞതെന്ന് ചോദിക്കാന്‍ എനിക്ക് ഭയം തോന്നി. ലിലിയന്‍ എന്നെ നോക്കി കണ്ണിറുക്കി. എന്നിട്ട് പറഞ്ഞു,' ഐ വില്‍ ഹാന്‍ഡില്‍ ഇറ്റ് മാം'

'എനിക്കും ഒരു ബേബി വേണം ' അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു. 'ഐ വാണ്‍ ട് ഏ ബേബി ടൂ.'

' നമുക്കിപ്പോള്‍ രണ്‍ ടു കുഞ്ഞുങ്ങളുടെ ആവശ്യമില്ല ഏഞ്ചല.' ലിലിയന്‍ ശാന്തമായി അവളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചു. ' നമുക്ക് രണ്‍ ടുപേറ്ക്കും കൂടി മമ്മിയുടെ ബേബിയെ, നമ്മുടെ കുഞ്ഞനുജത്തിയെ വളര്‍ത്താം.'

'നോ.' ഏഞ്ചലയുടെ മുഖത്ത് കോപം ഇരച്ചു കയറി. ' ഞാന്‍ ഗ്രെഗ്ഗിനോട് ചോദിച്ചോളാം. യു ലീവ് മി എലോണ്‍.'

' എന്തു ചോദിച്ചോളാം എന്നു?' ഞാന്‍ അവളുടെ കൈയില്‍ അമര്‍ത്തിപ്പിടിച്ചു് ദേഷ്യപ്പെട്ടു. ' െഗ്രഗ്ഗിനെ ശല്യപ്പെടുത്തരുത്. വളരെ പ്രധാനപ്പെട്ട ഒരു പ്രോജക്ട് ചെയ്തുകൊണ്‍ ടിരിക്കയാണവന്‍.'

അവള്‍ എന്റെ കൈയില്‍ നിന്ന് കുതറി മാറി ഓടിച്ചെന്ന് ഞങ്ങളുടെ ബെഡ് റുമിന്റെ വാതിലില്‍ മുട്ടി. ' ഗ്രെഗ്ഗ് കം ഔട്ട്. ഐ വാണ്‍ ട് ടു ടാക്ക് ടു യൂ.' എപ്പോഴും ഒരു ശത്രുവിനെപ്പോലെ പെരുമാറിയിരുന്ന ഏഞ്ചല ബേബിയുടെ കാര്യമറിഞ്ഞ് തന്നെ അഭിനന്ദിക്കാനാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിച്ച് അവന്‍ വാതില്‍ തുറന്നു.

' കം ഹീയര്‍ ഏഞ്ചലാ', ലിലിയന്‍ അവളുടെ കൈ പിടിച്ച് വലിച്ച് ഗ്രെഗ്ഗിനോട് പറഞ്ഞു. 'ഇറ്റ് ഈസ് ഓ ക്കേ ഗ്രെഗ്ഗ്. ഈ എഞ്ചലക്കറിയില്ല ഇവള്‍ എന്താണ് പറയുന്നതെന്ന്'

ഗ്രെഗ്ഗ് ഞങ്ങളെ മൂവരെയും മാറി മാറി നോക്കി. 'എന്താണ് ഏഞ്ചലക്ക് എന്നോട് പറയാനുള്ളതെന്ന് കേള്‍ക്കട്ടെ. അവളെ വിട്ടേക്കു.'

ഓ. മൈ സ്വീറ്റ് ജീസസ്, ഹെല്പ്പ് മൈ ഹസ്ബന്‍ഡ്. ഞാന്‍ മൗനമായി പ്രാര്‍ഥിച്ചു.

ഏഞ്ചല മുഖം നിറയെ ചിരിച്ച് ഓടിച്ചെന്ന് ഗ്രെഗ്ഗിനെ ശക്തി യായി വരിഞ്ഞു മുറുക്കി. ' െഗ്രഗ്ഗ് എന്നെ സഹായിക്കു പ്ലീസ്. എനിക്കും ഒരു ബേബിയെ വേണം. നൗ. ഇപ്പോള്‍ തന്നെ. പുട്ട് ഏ ബേബി ഇന്‍ മൈ സ്റ്റമക്ക് ടൂ.' അവള്‍ ഗ്രെഗ്ഗിനെ ഉന്തി മുറിക്കകത്തേക്ക് കയറ്റാന്‍ നോക്കി. ' വരു. നമുക്ക് നിന്റെ ബഡില്‍ പോകാം.'

ഗ്രെഗ്ഗിന്റെ മുഖത്തെ രക്തം വാറ്ന്നു പോയി. അവന്‍ ബലമായി ഏഞ്ചലയെ തന്റെ ശരീരത്തില്‍ നിന്ന് തള്ളി മാറ്റി. 'ഗോ ടു യുവര്‍ റൂം ഏഞ്ചലാ.' ' നോ. നോ. ഗ്രെഗ്ഗ് ബാഡ് മാന്‍,' അവള്‍ അലറി. ' ഐ വാണ്‍ ട് ബേബി. നൗ.' ഞങ്ങള്‍ മൂന്നുപേ രും വളരെ പണിപ്പെട്ട് ഏഞ്ചലയെ അവളുടെ മുറിയില്‍ ആക്കി. അവള്‍ ഒരുപ ാട് കുതറിയെങ്കിലും, ബഹളം വച്ചെങ്കിലും ലിലിയന്‍ കഴിച്ച് ശേഷിപ്പിച്ചിരുന്ന പീസ്സാ കഷണങ്ങള്‍ കട്ടിലിനരികില്‍ കണ്‍ ടപ്പോള്‍ എല്ലാം മറന്ന് കാര്‍ട്ടണിലേക്ക് കൈ നീട്ടി. ഞാന്‍ മേശപ്പുറത്തിരുന്ന എല്ലാ സൈഡ് ഡിഷുകളില്‍ നിന്നും കുറേശ്ശെ എടുത്ത് അവളുടെ മുറിയില്‍ കൊണ്‍ ടുപോയി വച്ചിട്ട് പുറത്തിറങ്ങി. 'ലിലിയന്‍, അവളെ ഒന്നു നോക്കിക്കൊണേ പ്ലീസ്.'

എനിക്ക് വല്ലാത്ത വേദന തോന്നി നെഞ്ചില്‍. ഇത്തരം ഒരു പരീക്ഷണം ഒരമ്മക്കും അനുഭവിക്കാനിട വരരുത്. എല്ലാം എന്റെ പാപത്തിന്റെ ഫലം. ഞാനിതെല്ലാം അനുഭവിക്കേണ്‍ ടതു തന്നെ. ഞാന്‍ എന്റെ മക്കളെ സ്‌നേഹിക്കയും പരിചരിക്കയും ചെയ്യുന്നതു പോലെ എന്നെ സ്‌നേഹിക്കാനും പ രിചരിക്കാനും എന്റെ മാതാ പ ിതാക്കള്‍ തയാറായിരുന്നുവെങ്കില്‍, സ്‌നേഹവും വാല്‍സല്യവും എന്നിലവര്‍ ചൊരിഞ്ഞിരുന്നെങ്കില്‍, ദൈവവ വഴിയിയിലവര്‍ എന്നെ വളര്‍ത്തിയിരുന്നെങ്കില്‍..... എങ്കില്‍... എങ്കില്‍....എനിക്ക് ഏഞ്ചല എന്ന ലൈഫ് ലോങ്ങ് പെയിന്‍ ഉണ്‍ ടാവുമായിരുന്നില്ല. 'ഫോര്‍ എവെരി ആക്ഷന്‍, ദെയര്‍ ഈസ് ആന്‍ ഈക്വല്‍ ആന്‍ഡ് ഓപ്പോസിറ്റ് റിയാക്ഷന്‍.' ഞാന്‍ ചെയ്തുകൂട്ടിയ പാപത്തിന്റെ റീയാക്ഷന്‍ ആണ് ഏഞ്ചല. അവളെ കുറ്റം പ റയാനോ ശിക്ഷിക്കാനോ ആവുമോ എനിക്ക്? അന്നു രാത്രി ഏഞ്ചല അത്താഴം കഴിക്കാന്‍ വന്നില്ല. ഗ്രെഗ്ഗ് എല്ലാവറ്ക്കും കഴിക്കാന്‍ പെ ാട്ടേറ്റൊ റോസ്റ്റും ഗാര്‍ഡന്‍സാലഡും ഉണ്‍ ടാക്കിയിരുന്നു. 'ഞാന്‍ മുറിയില്‍ പോവാ ലീസാ.' അവന്‍ പ റഞ്ഞു. ' നിന്റെ കുട്ടികളെ വിളിച്ച് സപ്പര്‍ കഴിക്കാന്‍ പറയു.'

നിന്റെ കുട്ടികള്‍!! ഗ്രെഗ്ഗിനെ ആര്‍ക്ക് കുറ്റം പറയാനാവും? അവനെ എനിക്കു മാ ത്രമല്ല നഷ്ടമാവാന്‍ പോകുന്നത്. എന്റെ കുട്ടികള്‍ക്കൂം അവനെ നഷ്ടമാവാന്‍ പേ ാകയാണ്. ഏഞ്ചലയെപ്പോലുള്ള ഒരു ''വട്ട്'' കേസില്‍ നിന്ന് അകന്നു നില്ക്കാന്‍ അവന്‍ ആ ഗ്രഹിച്ചാല്‍ ആര്‍ക്കാണവനെ പഴിക്കാനാവുക? ' ഐ ഡോണ്‍ ട് വാണ്‍ ട് ബാഡ് മാന്‍ ഫുഡ്ഡ്.' എന്നു പറഞ്ഞ് ഏഞ്ചല മുറിക്കുള്ളില്‍ വാശിപ ിടിച്ചിരുന്നപ്പോള്‍ അവളുടെ ഹൃദയം പ്ര തികാരവിവശമായിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല. ബുദ്ധി വികസിക്കാത്തവള്‍ക്ക് പ്രതികാര ദുര്‍ദേവതയാവാന്‍ കഴിയുമോ?

' ഓ. ഡോണ്‍ ട് വറി മാം. അവള്‍ കുറെയേറെ പീസ്സായും സൈഡ് കളും വാരി വിഴുങ്ങിയിട്ടുണ്‍ ട്. തീരെ വിശപ്പ് കാണില്ല. ' ലിലിയന്‍ നിസ്സാരമാക്കി. 'ലെഫ്റ്റ് ഓവര്‍ ഫുഡ് ഉണ്‍ ടെങ്കില്‍ അവളത് േബ്രക്ക് ഫാസ്റ്റിനു കഴിച്ചോളും.' പിറ്റേന്ന് ഞായറാഴ്ച്ച. പ്രകൃതി എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് കണ്‍ ട് അതിന്റെ നേരെ ഞാന്‍ ക്രുദ്ധിച്ചു നോക്കി. സൂര്യന്‍ വാശിപിടിച്ച് മേഘങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തു വരാതെയിരുന്നു. എന്നാല്‍ ആകാശം അത്രകണ്‍ ട് കാര്‍മേഘ നിബിഡവുമായിരുന്നില്ല. പ ള്ളിയില്‍ ഞങ്ങളോടൊപ്പം വരാന്‍ ഏഞ്ചല വിസമ്മതിച്ചു. െഗ്രഗ്ഗ് ബാഡ് മാന്‍ ആണെന്ന് അവള്‍ ഉരുവിട്ടുകൊണ്‍ ടേയിരുന്നു. ഐ വാണ്‍ ട് മെലിസ. അവള്‍ ആവശ്യപ്പെട്ടു.

ഞാന്‍ മലീസയെ വിളിച്ചു.

'മലീസാ ഫ്രീയാണോ?'

അരമണിക്കൂറിനുള്ളില്‍ അവള്‍ എത്താം എന്നു പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. എനിക്കിന്ന് പ ള്ളിയില്‍ പോയേ മതിയാവൂ. എന്റെ വേദനകള്‍ എനിക്ക് ദൈവ സന്നിധിയില്‍ പകരണം, ചെയ്തുപോയ പാപ ങ്ങള്‍ക്ക് ഇനിയുമിനിയും മാപ്പുചോദിക്കണം. എത്രയോ ചോദിച്ചിട്ടും എത്തേണ്‍ ട ചെവിയില്‍ അത് ഇനിയും എത്തിയില്ലായിരിക്കും. അതുകൊണ്‍ ടാണല്ലൊ , മറ്റൊരമ്മയ്ക്കും കാണാനും അനുഭവിക്കാനും ഇടവരാത്തതു പ ലതും എനിക്കു കാണാനും അനുഭവിക്കാനും ഇടവന്നുകൊണ്‍ ടിരിക്കുന്നത്.

ഗ്രെഗ്ഗ് ഞങ്ങളുടെ മുറി പൂട്ടി അവന്റെ പോക്കറ്റില്‍ താക്കോല്‍ നിക്ഷേപിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. പ തിവായി ഞങ്ങളുടെ മുറി ലോക്ക് ചെയ്യുന്നതും താക്കോല്‍ സൂക്ഷിക്കുന്നതും ഞാനാണല്ലൊ എന്നു ഞാന്‍ ഓറ്ക്കുകയും ചെയ്തു. എന്നെയും അവന്‍ അന്യയായി കാണാന്‍ തുടങ്ങിയോ?

അറ്റ്‌ലാന്റയില്‍ നിന്ന് ഗസ്റ്റ് ആയി വന്ന ഒരു പാസ്റ്റര്‍ ആയിരുന്നു അന്നത്തെ സര്‍വീസില്‍ പ്ര സംഗിച്ചത്. മുടിയനായ പുത്രനെ കാത്തിരിക്കുന്ന ധനവാനായ പിതാവിനെക്കുറിച്ചായിരുന്നു പ്രസംഗം. ധൂര്‍ത്തനും ദുര്‍നടപ്പുകാരനും , പാപിയുമായിരുന്ന ആ ഇളയമകന്‍ എല്ലാം നഷ്ടപ്പെട്ട് ഒരു തെണ്‍ ടിയായി അപ്പന്റെ വീട്ടില്‍ തിരികെ വരുമ്പോള്‍ അവനെ ആ അപ്പന്‍ സ്വീകരിക്കുന്ന വി ധം വായിക്കുമ്പോഴെല്ലാം പരിഭവക്കാരനായ മൂത്തമകനോട് എനിക്ക് സഹതാപം തോന്നിയിരുന്നു . കാരണം അവന്‍ നല്ലവനായിരുന്നു, അപ്പന്റെ ഇഷ്ടമനുസരിച്ച് ജീവിക്കുന്നവനായിരുന്നു . അവനു പ രിഭവം തോന്നാതിരിക്കുമോ? തോന്നിയാല്‍ അതിലെന്താണാശ്ചര്യം? ആ അനുജന്‍ , മുടിയന്‍, കഥയിലെ വില്ലന്‍ ആയിരുന്നു എന്റെ മനസ്സില്‍.. പക്ഷെ, ഒരു പാപി മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരികെ വരുമ്പോള്‍ സ്വര്‍ഗ്ഗം സന്തോഷിക്കുന്ന വിധം ആ പാസ്റ്റര്‍ എല്ലാവറ്ക്കും പറഞ്ഞു മനസ്സിലാക്കിത്തരികയായിരുന്നു അന്ന്. എന്നാലും സംശയം ബാക്കിനിന്നു, എന്നെപ്പോലൊരു പാപിക്ക് എന്തേ ഒരിക്കലും മാപ്പില്ലാത്തത്?

പള്ളി കഴിഞ്ഞ് ഞങ്ങള്‍ അടുത്തുള്ള , പതിവായി പോകാറുള്ള റെസ്റ്റോറന്റില്‍ ബ്രഞ്ച് ( േബ്രക്ക്ഫാസ്റ്റും ലഞ്ചും ഒത്തുചേര്‍ന്നത്) കഴിക്കാന്‍ കയറി. എല്ലാ ആഴ്ച്ചയിലും ഞങ്ങളുടെ മേശയില്‍ സേര്‍വ് ചെയ്യാറുള്ള പയ്യന്‍ ഓടി വന്നു. ' ഏഞ്ചല എവിടേ?? അവളെന്താ വരാത്തത്? അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഷ്രിമ്പ് കോക്‌റ്റെയില്‍ ഇന്നു മെനുവില്‍ ഉണ്‍ ടായിരുന്നല്ലൊ.' അവന്‍ ചോദിച്ചു. 'ഷി ഈസ് നോട്ട് ഫീലിങ്ങ് ഗുഡ്.' ലിലിയന്‍ പറഞ്ഞു.' ഒരു പ്ലേറ്റ് ഷ്രിമ്പ് പെ ാതിഞ്ഞെടുത്തോളൂ. ഞങ്ങള്‍ കൊണ്‍ ടുപോയി കൊടുത്തോളാം.'

മലീസ വിളിച്ചു. ' പള്ളി കഴിഞ്ഞോ? വീട്ടിലേക്ക് വരാറായോ? ' അവള്‍ ചോദിച്ചു. 'എനിക്കും ഒരിടത്തു പോകാനുണ്‍ ടായിരുന്നു.'

' ഇതാ എത്തി. പതിനഞ്ചു മിനിട്ട്.'

മലിസക്ക് നന്ദി പറഞ്ഞ് അവളെ അയച്ചശേഷം ഞങ്ങള്‍ മുറിയിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. ഞങ്ങളുടെ മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നു. ' ലീസാ, എന്റെ ലാപ്പ് എവിടെ?' െഗ്രഗ്ഗ് അലറി. ഞാനും ലിലിയനും ഓടി മുറിയില്‍ കയറി. ബെഡ്ഡില്‍, മേശമേല്‍, ടി. വി. ക്കു പിന്നില്‍ എല്ലാം പ രതി. ഒരിടത്തുമില്ല. ഇതെങ്ങനെ സംഭവിച്ചു? മുറി പൂട്ടി താക്കോല്‍ ഗ്രെഗ്ഗ് പോക്കറ്റിലിട്ടത് ഞാന്‍ കണ്‍ ടതാണല്ലൊ. ഞാന്‍ എന്റെ പേഴ്‌സ് തുറന്നു നോക്കി. എന്റെ താക്കോല്‍ ബാഗിനുള്ളിലുണ്‍ ട്. അപ്പോള്‍ ഈ മുറി എങ്ങനെ, ആരു തുറന്നു?

''ഏഞ്ചലാ, കം ഔട്ട്. '' ഞാന്‍ ഉറക്കെ വിളിച്ചു. അനക്കമില്ല. അവള്‍ മുറിയില്‍ കയറി ഒളിച്ചിരിക്കയാണ് കള്ളം കാണിച്ചിട്ട്. കുറ്റം ചെയ്തിട്ട്. ലിലിയന്‍ ഒരു വിരലുയത്തി എന്നെ കണ്ണിറുക്കിക്കാട്ടി. 'ഏഞ്ചലാ,' ഒരു പ്രത്യേക ശബ്ദത്തില്‍ അവള്‍ നീട്ടി വിളിച്ചു.' എന്റെ കയ്യില്‍ ഷ്രിമ്പ് ഉല്ലൊ. ഞാനീ പാത്രം തുറക്കാന്‍ പോകയാണ്. നീ ഒന്നു മണം പ ിടിച്ച് നോക്ക്. നിനക്ക് ഷ്രിമ്പ് വേണമെങ്കില്‍ മതി.'

പെട്ടെന്ന് ബഡ്രൂമിന്റെ വാതില്‍ തുറന്ന് ഏഞ്ചല പുറത്തു ചാടി. ' നീയെന്തിനാ ഞങ്ങളുടെ മുറി തുറന്നത്? സത്യം പറ. അല്ലെങ്കില്‍ നിന്നെ ഞാന്‍ പണിഷ് ചെയ്യും. ' എന്റെ കൈയിലിരിക്കുന്ന തടിത്തവിയിലേക്കും എന്റെ മുഖത്തേക്കും ഏഞ്ചല മാറി മാറി നോക്കി. 'എവിടെ ഗ്രെഗ്ഗിന്റെ ലാപ്പ്‌ടോപ്പ്?'

ഞാനൊരിക്കലും അവളെ അടിച്ചിട്ടില്ല. എങ്കിലും അവള്‍ക്ക് വടിയെ പേ ടിയാണ്. അവള്‍ ഞങ്ങളുടെ മുറിയിലേക്ക് നടന്നു. അവിടെ ഗ്രെഗ്ഗ് ഇരു കൈകളും കൊണ്‍ ട് തലതാങ്ങി ചെയറില്‍ കുനിഞ്ഞിരിക്കയാണ്. 'മൂവ് ബാഡ് ഗ്രെഗ്ഗ്.' അവള്‍ ആജ്ഞാപിച്ചു. 'കമ്പ്യൂട്ടര്‍ അണ്‍ ടര്‍ ബഡ്.'

'ഗെറ്റ് ഔട്ട് ഓഫ് മൈ റൂം. ' ഗ്രെഗ്ഗ് ആക്രോശിച്ചു. 'ലീവ് മീ എലോണ്‍.' അവളെ പുറത്താക്കിയ ശേഷം ഗ്രെഗ്ഗ് കട്ടിലിനടിയിലേക്ക് നൂണ്‍ ടിറങ്ങി. വളരെ പ്രയാസപ്പെട്ട് ലാപ്പ് എടുത്ത് പുറത്തു വരുമ്പോഴേക്കും മേശക്കാലിനും, കട്ടില്ക്കാലിനും ഇടയില്‌പ്പെട്ട് അവന്റെ കാല്‍ വിരല്‍ വല്ലാതെ ഉരഞ്ഞു മുറിവുണ്‍ ടായി. ആ മുറിവാണ് പില്ക്കാലത്ത് വിരല്‍ നഷ്ടപ്പെടാന്‍ ഇടയായതു.

കമ്പ്യൂട്ടര്‍ എടുത്ത് തല്ലിപ്പൊട്ടിച്ച് കട്ടിലിനടിയിലേക്ക് എറിയുകയായിരുന്നു അവള്‍ എന്നു അതിനു സംഭവിച്ച കേടുപാടുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഭാഗ്യത്തിന് ഗ്രെഗ്ഗിന്റെ പ്രേ ാജക്ടുകള്‍ നശിപ്പിക്കാന്‍ ഏഞ്ചലക്ക് കഴിഞ്ഞില്ല. പിറ്റേന്നു തന്നെ ബെസ്റ്റ് ബൈ യില്‍ പൊയി ഒരു പുതിയ ലാപ്പ്‌ടോപ്പ് വാങ്ങി, തകര്‍ന്ന ലാപ്പില്‍ ഉണ്‍ ടായിരുന്നതെല്ലാം പുതിയതിലേക്ക് മാറ്റി.

ഇന്നും ഞങ്ങള്‍ക്കറിയില്ല എങ്ങനെ എപ്പോള്‍ ഏഞ്ചല ഞങ്ങളുടെ മുറിയില്‍ കയറി എന്ന്. മലീസയോട് ചോദിച്ചപ്പോള്‍ എഞ്ചല സദാ സമയവും അവളോടൊപ്പമുണ്‍ ടായിരുന്നു എന്നവള്‍ ആണയിട്ട് പറഞ്ഞു. ലാപ്പ് തല്ലിച്ചതക്കുമ്പോള്‍ ശബ്ദമുണ്‍ ടാവില്ലേ?

ഏഞ്ചലയുടെ പ്രതികാരം അതുകൊണ്‍ ടും തീര്‍ന്നില്ല. ഡിസംബര്‍ മുപ്പത്തിയൊന്നിന് പാതിരാ കുര്‍ബാന ഉണ്‍ ടായിരുന്നു. സങ്കടങ്ങളില്‍ സഹായമേകാന്‍ കഴിവുള്ളവന്റെ ആലയത്തില്‍ അവന്റെ മുന്നില്‍ ഞാനും െഗ്രഗ്ഗും മുട്ടുകുത്തി ; ഞങ്ങളുടെ പ്രാര്‍ഥനക്കു നേരെ അവന്‍ മുഖം തിരിച്ചുകളയും എന്നറിയാതെ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക