പാറിപ്പറന്നിരുന്ന തുമ്പി ഞാന്‍ പണ്ട് എന്റെ മൃദുലമായ വാലില്‍ നൂല്‍ കെട്ടി ആവോളം കല്ലുകള്‍ പൊക്കിയെടുപ്പിച്ചു ധനാഢ്യനായ് നീ...' വികലമാക്കിയ എന്റെ വാലിനും ചിറകിനും ഇന്നു പറന്നുയരാന്‍ കഴിയാത്ത നിയച്ചരടുകള്‍ ക്രൂരവിനോദക ! ഇന്നും ഞാന്‍ പെറുക്കും കല്ലുകളില്‍ നൂറില്‍ മുപ്പതോളം നിനക്കു നിര്‍ബ്ബന്ധ നിയമ നികുതി അതിലൊട്ടുമില്ലേ വിയര്‍പ്പിന്‍ ഗന്ധം അന്നു നീ എന്റെ പിറകില്‍ ബന്ധിച്ച ചരടിനും ചങ്ങലക്കും ഇന്നുമില്ല വിശ്രമം അനുസ്യൂതമതിന്നും ചലിക്കുന്നു അനന്തമാമൊരു മെഗാസീരിയല്‍ പോല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല