Image

അശീതികന്‍ (ഡോക്ടര്‍ നന്ദകുമാര്‍ ചാണയിലിന്റെ സഹോദരന്‍ ഹേമചന്ദ്രന് എണ്‍പതാം പിറന്നാള്‍ ആശംസകള്‍)

Published on 20 July, 2019
അശീതികന്‍ (ഡോക്ടര്‍ നന്ദകുമാര്‍ ചാണയിലിന്റെ സഹോദരന്‍ ഹേമചന്ദ്രന് എണ്‍പതാം പിറന്നാള്‍ ആശംസകള്‍)
ഞങ്ങളുടെ ഉണ്ണിച്ചേട്ടന്‍ (ഹേമചന്ദ്രന്‍)

നന്ദനും മറ്റു സഹോദരങ്ങളും അവരുടെ കുടുംബങ്ങളും ഉണ്ണിച്ചേട്ടന്റെ
എണ്‍പതാം ജന്മദിനത്തില്‍ സമര്‍പ്പിക്കുന്ന പിറന്നാള്‍ ആശംസ.

മിഥുനം  പിറന്നിട്ടാ  ചോതി നാളെത്തീടുമ്പോള്‍
ചാണയില്‍ തറവാട്ടില്‍ മുഴുക്കെ ആഘോഷങ്ങള്‍
എണ്‍പതാണ്ടുകള്‍ മുന്നേ, വര്‍ഷത്തില്‍
ഹേമന്തത്തിന്‍ ചന്ദ്രനെ ഉദിപ്പിച്ചു കരുണാമയനാം ദൈവം
വീട്ടിലൊരുണ്ണി, ഉണ്ണിച്ചേട്ടനനിയന്മാര്‍ക്ക്
ശ്രീ ഹേമചന്ദ്രന്‍ ജന്മംകൊണ്ടതീ സുദിനത്തില്‍
ആയിരം മുഴു തിങ്കള്‍ ഉദയം കണ്ടു ദിവ്യ ശക്തിതന്‍
ആശിസ്സോടെ കുടുംബം പരിപാലിച്ചു
പത്‌നിയായ്  രമാദേവി, ഏകപുത്രിയാം ഹേമ,
ജാമാതാവശോകനും  പൗത്രരാം മാധവും,
കൃഷ്ണനും സന്തോഷപൂര്‍വം വസിപ്പതല്ലോ!
നേരുന്നു  ദീര്‍ഘായുസ്സും സ്വാസ്ഥ്യവും നിരന്തരം,
എത്തട്ടെ വര്‍ഷം തോറും ഈ ദിനം മുടങ്ങാതെ.
ഓര്‍ക്കുന്നു ഞാനീ വേള,  അമ്മതന്‍ നര്‍മ്മോക്തി
വിനീതന്‍ എന്നുണ്ണിക്ക് മോഹങ്ങള്‍ കുറവല്ലോ!
“ഇത്തിരി ഊണും പിന്നെ ഇത്തിരി ഉറക്കവും
അല്ലാതെ മോഹങ്ങളായി ഒന്നുമെന്നുണ്ണിക്കില്ല”
എങ്കിലും സമര്‍ത്ഥനായി പഠിച്ചു മിടുക്കനായി
കെമിക്കല്‍ എന്‍ജിനീയറായി "ഫാക്ടില്‍" പ്രവേശിച്ചു.
അടുത്തൂണ്‍പറ്റി ചേട്ടന്‍ സ്വസ്ഥമായി വസിക്കുന്നു,
കാര്യമായസുഖങ്ങള്‍ ഒന്നുമേ അലട്ടാതെ.
ആയുരാരോഗ്യപൂര്‍വം അങ്ങനെ വസിക്കട്ടെ
ഞങ്ങള്‍ തന്‍ സഹോദരന്‍ സൗഹൃദ മൃദുശീലന്‍
ഭ്രാതാക്കള്‍ ഞങ്ങള്‍ നാലും ഇതര കുടുംബങ്ങളും
നേരുന്നീ സുദിനത്തില്‍ ഹാര്‍ദ്ദമാം ആശംസകള്‍!


അശീതികന്‍ (ഡോക്ടര്‍ നന്ദകുമാര്‍ ചാണയിലിന്റെ സഹോദരന്‍ ഹേമചന്ദ്രന് എണ്‍പതാം പിറന്നാള്‍ ആശംസകള്‍)അശീതികന്‍ (ഡോക്ടര്‍ നന്ദകുമാര്‍ ചാണയിലിന്റെ സഹോദരന്‍ ഹേമചന്ദ്രന് എണ്‍പതാം പിറന്നാള്‍ ആശംസകള്‍)അശീതികന്‍ (ഡോക്ടര്‍ നന്ദകുമാര്‍ ചാണയിലിന്റെ സഹോദരന്‍ ഹേമചന്ദ്രന് എണ്‍പതാം പിറന്നാള്‍ ആശംസകള്‍)
Join WhatsApp News
Sudhir Panikkaveetil 2019-07-21 06:50:03
Wishing you a wonderful birthday. May God bless you with many years of life on earth.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക