Image

സ്വാതന്ത്ര്യം(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 13 August, 2019
സ്വാതന്ത്ര്യം(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
പാരതന്ത്ര്യത്തിന്റെ വേലികള്‍ മാഞ്ഞിട്ട്
ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും
ഭാരത മക്കളേ ചൊല്ലുക, നിങ്ങള്‍
സ്വാതന്ത്ര്യം ആസ്വദിച്ചീടുന്നുവോ!

ജാതിമതത്തിന്റെ വിദ്വേഷ വിത്തുകള്‍
നാട്ടിലെങ്ങും വിതച്ചീടുന്നതും
ഉച്ചനീചത്വമാം ചിന്തയില്‍, സ്വച്ഛത
തുച്ഛമാക്കുന്നതും സ്വാതന്ത്ര്യമോ!

ഏറിയോരധികാര ദുര്‍മ്മോഹ ചിന്തയില്‍
ഏറെ നിഷ്ഠൂരതകള്‍ ചെയ വതും,
കള്ളവും കൈക്കൂലിയാലുമീ നാടിനെ
കൊള്ള ചെയ്യുന്നതും സ്വാതന്ത്ര്യമോ!

കൊലപാതകം ബലാല്‍സംഗവും ചെയ്യുവോര്‍
കുറ്റവിമുക്തരായ് പോകുന്നതും,
രാ്ഷ്ട്രീയ സ്വാധീനമെന്നൊരഹന്തയില്‍
ധാര്‍ഷ്ട്യരാകുന്നതും സ്വാതന്ത്ര്യമോ!

വീഥിയില്‍ എന്നൊരു നാരിക്ക് രാത്രിയില്‍
ഭീതികൂടാതെ നടക്കുവാന്‍ സാധ്യമോ
അന്നു മുതല്‍ ലഭ്യമായിടും, നിശ്ചയം
നന്മയില്‍ പൂര്‍ണ്ണമാകുന്ന സ്വാതന്ത്ര്യം!!

Reference of  last stanza:
Gandhiji Said: India will be free when the women feel safe in the streets of india in the midnight.

സ്വാതന്ത്ര്യം(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
P R Girish Nair 2019-08-13 10:38:18
മഹാത്മാഗാന്ധിജിയുടെ ആശയങ്ങള്‍ ഇപ്പോൾ നമ്മുടെ ഇന്ത്യാമഹാരാജ്യം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അവയിലുണ്ട്. ഭീകരവാദവും മൗലികവാദവും തീവ്രവാദവും ഹൃദയ രഹിതമായ പകയും രാജ്യങ്ങളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കുന്ന രാജ്യത്തെ ശാന്തിയും അഹിംസയും പാലിക്കാനുള്ള മഹാത്മാവിന്റെ ആശയത്തിന്  കരുത്ത് ഉണ്ടായിരുന്നു.  ഇന്ന് ആശയങ്ങൾ വെറും ആശ  മാത്രം ആയിരിക്കുന്നു. 

ഡോക്ടർ സർ അഭിനന്ദനം.
Sudhir Panikkaveetil 2019-08-13 12:36:52
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു രേഖകകൾ 
കാണിക്കുന്നുവെന്നല്ലാതെ നാട്ടിലെ 
ശരാശരി പൗരന്മാർ അതനുഭവിക്കുന്നില്ല.
പണ്ട് രാജ്യഭരണം അല്ലെങ്കിൽ വിദേശഭരണം 
ആയിരുന്നെങ്കിൽ ഇപ്പോൾ രാഷ്ട്രീയക്കാർ 
ഭരിക്കുന്നു. സമീപഭാവിയിൽ ഒരു 
സ്വാതന്ത്ര്യസമരം പുറപ്പെടുന്നത് കാണാം. 

ഡോക്ടർ പൂമൊട്ടിൽ സത്യങ്ങൾ എഴുതുന്നു.  ചൂണ്ടിക്കാട്ടുന്നു. 
ജാതിക്കോമരങ്ങൾ തമ്മിൽ തള്ളി ചാകുന്നത് കണ്ട് 
മഹാകവി ആശാനും എന്തിനു ഭാരതാംബേ നിനക്ക് 
സ്വാതന്ത്ര്യം  എന്ന് എഴുതിയിരുന്നു. 
amerikkan mollakka 2019-08-13 20:54:27
ജനാബ് ഡോക്ടർ പൂമൊട്ടിൽ സാഹേബ് ..ഇമ്മടെ 
നാട് മാറിപ്പോയി സാഹേബ്.. പെരുന്നാളും, ഓണവും,
കൃസ്തുമസ്സുമൊക്കെ ഒരു കാലത്ത് ഇമ്മള് 
സ്വരുമയോടെ ആഘോഷിച്ചു.  സ്ത്രീകളെ 
നമ്മള് ബഹുമാനിച്ചു . ഇപ്പോൾ അവർക്കൊന്നും 
വഴി നടക്കാൻ മേലാതായി. ഒരു നല്ല ദിബസം 
വരും സാഹേബ് .. ഇങ്ങള് എയ്തികൊണ്ടിരിക്കണം.
അലിയാർ 2019-08-14 00:21:26
ഇങ്ങളെപ്പോലെ മൂന്ന് ബീബിമാരുള്ളപ്പോൾ എങ്ങനെ സ്ത്രീകൾ ബഴി നടക്കും മൊല്ലാക്ക . മൂന്നെണ്ണത്തെ അല്ലേ കൂട്ടിൽ ട്ടിരിക്കണത് , ആദ്യം അബരെ ഇങ്ങള് പറപ്പിച്ചു വിട്  ബാപ്പയെ കളി പഠിപ്പിക്കണ്ട . ഞമ്മള് ഇത് ഇത്തിരി കണ്ടതാ. ഈ ബരണ ആഗസ്റ് പതിനാല് അർദ്ധ രാത്രീല് ഒരു ബീബി വച്ചിട്ട് രണ്ടാത്തെ പറത്തണം , ഞങ്ങള് ബീഡിന്റെ മുന്നിൽ കാവല് കാണും  

Easow Mathew 2019-08-15 15:55:53
കവിത വായിച്ച് പ്രോത്സാഹന വാക്കുകളിലൂടെ പ്രതികരണം അറിയിച്ച ബഹുമാന്യരായ ഗിരീഷ് നായര്‍, സുധീര്‍ പണിക്കവീട്ടില്‍. അമേരിക്കന്‍ മൊല്ലാക്ക, അലിയാര്‍ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന, ജാതിമതവിദ്വേഷമില്ലാത്ത, കള്ളവും വഞ്ചനയും ഇല്ലാത്ത ഒരു നല്ല ഭാവിക്കു വേണ്ടി നമുക്ക് പ്രയത്നിക്കാം.   Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക