Image

ഓണം മഹോത്സവം, പണ്ടും ഇന്നും (ജോസഫ് പടന്നമാക്കല്‍)

Published on 01 September, 2019
ഓണം മഹോത്സവം, പണ്ടും ഇന്നും (ജോസഫ് പടന്നമാക്കല്‍)
കേരളത്തനിമ നിറഞ്ഞ ഓണം ജാതിമത ഭേദമേന്യേ ലോകമാകമാനമുള്ള എല്ലാ മലയാളികളും ആഘോഷിക്കുന്നു. തിരക്കു പിടിച്ച മനുഷ്യന്റെ ജീവിതത്തിനിടയില്‍ മനസിനും ഉന്മേഷം ആവശ്യമാണ്. വിവിധ തരത്തിലുള്ള വര്‍ണ്ണങ്ങള്‍ നിറഞ്ഞ ആഘോഷങ്ങള്‍ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. ഓണം, വിഷു, മുതലായ ഐതിഹാസിക ആഘോഷങ്ങള്‍ മലയാളിയുടെ മാത്രം സ്വന്തമാണ്. ഓണം, പൂര്‍വികരാല്‍ അവനു കൈമാറിയ സാംസ്‌ക്കാരികതയുടെ ഭാഗമാണ്. അത്തരം ആഘോഷങ്ങള്‍ ഒരു സമൂഹമൊന്നാകെ സന്തോഷമുളവാക്കുന്നു. മലയാളമാസം ആരംഭിക്കുന്ന ചിങ്ങത്തിലാണ് ഓണവും. ഇത് കേരളത്തിന്റെ വസന്തകാല ഉത്സവമാണ്. മഴക്കാലം കഴിയുമ്പോള്‍ എവിടെയും പൂക്കള്‍ പുഷ്പ്പിക്കുന്ന കാലം! കൊയ്ത്തുകാലവും. വസന്ത നാളുകളില്‍ കൊയ്ത്തിന്റെ ഉത്സവലഹരിയില്‍ ജനങ്ങള്‍ക്ക് ആഘോഷിക്കണമെന്നുള്ള മോഹങ്ങളുമുണ്ടാവുന്നു.

പൗരാണിക കാലത്തു വാമൊഴിയായി നിലനിന്നിരുന്ന ഒരു ഇതിഹാസ കഥയുടെ അടിസ്ഥാനമാണ് ഓണത്തിന്റെ തുടക്കം. ഹൈന്ദവ ഇതിഹാസത്തിലുള്ള പ്രഹ്ലാദന്റെ കൊച്ചു പുത്രനായിരുന്നു 'ബലി'. ഐശ്വര്യപൂര്‍ണ്ണമായ, സമ്പത്തു കുന്നുകൂടിയിരുന്ന ഒരു രാജ്യമായിരുന്നു ബലിയുടേത്. അദ്ദേഹത്തിന്റെ പ്രജകള്‍ സര്‍വ്വവിധ സുഖസമൃദ്ധിയിലും , സമാധാനത്തിലും കഴിഞ്ഞിരുന്നു. സമൃദ്ധി നിറഞ്ഞ ഒരു ദേശത്തിന്റെ ഉടമയായ ബലി ത്രിലോകങ്ങളിലും വിഖ്യാതനായിരുന്നു. അദ്ദേഹത്തിന്റ രാജ്യംപോലെ ത്രിലോകങ്ങള്‍ മുഴുവന്‍ ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തിന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. അതിനായി രാജ്യവിസ്തൃതിയും ബലിയുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നു. ബലിയുടെ രാജ്യവിസ്തൃതി മോഹത്തിലും ശക്തിയിലും സ്വര്‍ഗ്ഗലോകവും ഇന്ദിരനും ഭയപ്പെട്ടു. ഇന്ദിരന്റെ വാസസ്ഥലത്തുള്ള ദൈവങ്ങളെ ഓടിക്കുമെന്നും ആശങ്കപ്പെട്ടു. ഭയംപൂണ്ട ഇന്ദിരന്‍ ബലിയെ ഇല്ലാതാക്കാനായുള്ള പോംവഴിക്കായി ബ്രഹ്മാവുമായി കൂടിയാലോചന നടത്തി. എന്നാല്‍ ബലിയുടെ ശക്തിക്കുമുമ്പില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ബ്രഹ്മാവ് പറഞ്ഞു. രാജ്യത്തില്‍നിന്നും എത്രയുംവേഗം ദൈവങ്ങള്‍ സ്ഥലം വിടാനും ആവശ്യപ്പെട്ടു.

ഭീഷണിയെ നേരിടാനും ബലിയെ ഇല്ലാതാക്കാനും ദൈവങ്ങള്‍ ത്രിത്വ ദൈവമായ വിഷ്ണുവിനെ കണ്ടു. വിഷ്ണു കശ്യപ മുനിയുടെ മകനായി ജന്മമെടുത്തു. ജനിച്ചപ്പോഴേ കുരുടനായിരുന്ന ഈ ബാലനെ 'വാമനന്‍' എന്നറിയപ്പെട്ടു. വാമനന്‍ വളര്‍ന്നപ്പോള്‍ ബലിയുടെ അടുത്ത് ഭിക്ഷ യാചിക്കാന്‍ ചെന്നു. ദാനശീലനായ ബലി 'ആഗ്രഹിക്കുന്നത് എന്തും തരാമെന്ന്' വാമനനോടു വാഗ്ദാനം ചെയ്തു. സത്യവും ധര്‍മ്മവും ആദര്‍ശങ്ങളായി കൈക്കൊണ്ടിരുന്ന ബലിക്ക് വാമനനിലെ കൗശലം അറിയില്ലായിരുന്നു. വാമനന്‍ ആവശ്യപ്പട്ടത് മൂന്നു കാല്പ്പാദങ്ങള്‍ ഒതുങ്ങതക്ക സ്ഥലമായിരുന്നു. വാമനന്റെ ആവശ്യം പരിഗണിക്കുകയും മൂന്നു പാദങ്ങള്‍ സ്ഥലം നല്‍കാമെന്ന് ബലി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത് കേട്ടയുടനെ അസാധാരണമാം വിധം വാമനന്‍ വളരുകയും ചെയ്തു. രണ്ടു കാല്പ്പാദങ്ങള്‍ അളന്നപ്പോഴേ ബലിയുടെ രാജ്യം മുഴുവന്‍ വാമനന്റെ കാല്പ്പാദങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടു. മൂന്നാമത്തെ കാലടികള്‍ക്കായി സ്ഥലമുണ്ടായിരുന്നില്ല. നിസ്സഹായനായ 'ബലി' വാമനന് തന്റെ തല കുനിച്ചുകൊടുത്തു. മൂന്നാം പാദം തലയില്‍ വെച്ചുകൊണ്ട് അളക്കാനും പറഞ്ഞു. തലയില്‍ കാലുവെച്ച് ബലിയെ വാമനന്‍ പാതാളത്തിലേക്ക് താഴ്ത്തുകയും ചെയ്തു. പാതാളത്തിലേക്ക് തള്ളപ്പെടുന്നതിനുമുമ്പ് പ്രജാവത്സലനായ 'ബലി' തിരുവോണ നാളില്‍ തന്റെ നഷ്ടപ്പെട്ട രാജ്യത്തിലെ ജനങ്ങളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വാമനന്‍ ബലിയുടെ ആഗ്രഹം പരിഗണിച്ചു. വര്‍ഷത്തിലൊരിക്കല്‍ ബലിക്ക് രാജ്യം സന്ദര്‍ശിക്കാനുള്ള അനുവാദവും കൊടുത്തു.

തിരുവാതിരക്കളിക്കും ഐതിഹ്യ കഥകളുണ്ട്. പാര്‍വതി ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ കഠിന തപസ് ചെയ്യുന്നു. ഒരു ധനുമാസത്തിലെ തിരുവാതിരനാളില്‍ ശിവന്‍, പാര്‍വ്വതിക്കുമുമ്പാകെ പ്രത്യക്ഷപ്പെടുകയും ഭര്‍ത്താവാകാന്‍ സമ്മതിക്കുകയും ചെയ്യുന്നു. അവിവാഹതരായവരും കന്യകമാരും തിരുവാതിരക്കളിയില്‍ ഏര്‍പ്പെടുന്ന കാരണവും അത് തന്നെ.

സംഘ സാഹിത്യത്തില്‍ ഓണത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ആദ്യനൂറ്റാണ്ടുകളില്‍ രചിച്ചതെന്ന് വിശ്വസിക്കുന്ന 'മാങ്കുടി മരുതനാറിന്റെ' 'വില്ലടിച്ചാല്‍ പാട്ടിലും' ഓണത്തെ പ്രകീര്‍ത്തിക്കുന്നു. 'മധുരൈ കാഞ്ചിയില്‍' എന്ന ക്ലാസിക്കല്‍ എഴുത്തുകളില്‍ ഓണം മധുരയില്‍ ആഘോഷിച്ചിരുന്നതായി എഴുതപ്പെട്ടിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ തമിഴ് സാഹിത്യത്തില്‍ 'പെരിയാശ്വര്‍' എഴുതിയ 'പതികാസിലും' 'പല്ലാഡ്സിലും' ഓണത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 'അനന്തശയനം' വിഷ്ണുവിന്ന് പൂജാ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന കാര്യങ്ങളും വിവരിച്ചിരിക്കുന്നു. അന്നുള്ള ആഘോഷങ്ങളെപ്പറ്റിയും സ്ത്രീജനങ്ങളുടെ കൂത്താട്ടങ്ങളെപ്പറ്റിയും ഈ ക്ലാസിക്കല്‍ കൃതികളില്‍ വിവരിച്ചിട്ടുണ്ട്. 'ബറോട്ടോലോമെന്നോ' എന്ന യാത്രികന്‍ ഈസ്റ്റ് ഇന്ത്യയിലേക്കുള്ള യാത്രാമദ്ധ്യേ മലബാര്‍ തീരത്തെ ഓണം എങ്ങനെ ആഘോഷിച്ചിരുന്നുവെന്ന് കുറിച്ചിട്ടുണ്ട്. 'സെപ്റ്റംബര്‍ മാസത്തിലെ ചന്ദ്രപ്രഭയുടെ തുടക്കത്തില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. മഴക്കാലം അവസാനിക്കുന്ന സമയം പ്രകൃതി മുഴുവന്‍ ഹരിതകമായിരിക്കും. വൃക്ഷങ്ങളില്‍ ഇലകള്‍ തഴച്ചു വളരുന്ന കാലവും. നാടുമുഴുവന്‍ യൂറോപ്പിലെ വസന്തകാലത്തിന് സമാനമായിരുന്നു.'('ബറോട്ടോലോമെന്നോ')

പൗരാണിക കാലങ്ങളിലെ രാജകൊട്ടാരങ്ങളില്‍ തുടര്‍ച്ചയായി ഏഴു ദിവസം ആഘോഷങ്ങളുണ്ടായിരുന്നു. അമ്പലങ്ങളുടെ മുമ്പില്‍ വിനോദപരമായ നിരവധി കളികളും ഉണ്ടായിരുന്നു. ഏഴാം ദിവസത്തിന്റെ അവസാന ദിവസം രാജാവും പട്ടാളക്കാരും പരിവാരങ്ങളും എഴുന്നള്ളിവന്നു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. കവികള്‍, സേനാധിപന്മാര്‍, രാജസദസിലുള്ളവര്‍ എന്നിവരും രാജാവിനൊപ്പം ആഘോഷങ്ങളിലുണ്ടായിരുന്നു. ഓണം ആഘോഷിക്കുന്നതോടൊപ്പം അമ്പലങ്ങളില്‍ നിരവധി പൂജകളും നടത്തിയിരുന്നു. പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞൊരുങ്ങി ആബാലവൃദ്ധം ജനങ്ങള്‍ ഓണം ആഘോഷിച്ചിരുന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാളേക്കു വേണ്ടിയുമുള്ള പ്രാര്‍ത്ഥനകളോടെ ആഘോഷങ്ങള്‍ക്കെല്ലാം തുടക്കമിട്ടിരുന്നു. പൂക്കള്‍ കൊണ്ട് വീടുകള്‍ അലങ്കരിച്ചിരുന്നു. വീടുകള്‍ ചാണകം കൊണ്ട് മെഴുകിയിരുന്നു. 'പശു' ലക്ഷ്മി ദേവിയുടെ ഐശ്വര്യമായും ദിവ്യ മൃഗമായും കരുതിയിരുന്നു. വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന നിരവധി കളികളും സാധാരണമായിരുന്നു. ഓണാമാരംഭിക്കുമ്പോള്‍ കൊയ്ത്തുകാലം കഴിഞ്ഞിരിക്കും. കൊയ്ത്ത് ആരംഭിക്കുന്നതും ചില ആചാര പൂജാദികളോടെയായിരുന്നു. പത്തു ദിവസങ്ങളിലുള്ള ഓണങ്ങളിലെ ശുഭോദര്‍ക്കമായ ഓരോ ദിനങ്ങളിലെയും ആഘോഷവേളകളില്‍ വിഭവസമൃദ്ധമായ ചോറും കറികളും ഉണ്ടാക്കുന്നു. അന്നേദിവസങ്ങളില്‍ ശര്‍ക്കരപാനീ കൊണ്ടുള്ള പായസവുമുണ്ടായിരിക്കും. ആദ്യം ഉണ്ടാക്കുന്ന ഭക്ഷണം കുടുംബ പ്രതിഷ്ഠയര്‍പ്പിച്ചിരിക്കുന്ന ദേവന് സമര്‍പ്പിക്കുന്നു. അതിനുശേഷം കുടുംബത്തിലുള്ളവര്‍ക്ക് ഭക്ഷണവും വിളമ്പുന്നു. അത്തം നാളിലാണ് പൂജാവിധികളും ആചാരക്രമങ്ങളും ആരംഭിക്കുന്നത്. അത്തം മലയാളമാസത്തിലെ ചിങ്ങത്തിലായിരിക്കും. ചില ആചാരങ്ങള്‍ കര്‍ക്കിടക മാസത്തിലെ അവസാനത്തെ ആഴ്ചകളിലുമായിരിക്കാം. അന്നേ ദിവസം സ്ത്രീകള്‍ മുറ്റം അടിച്ചു വൃത്തിയാക്കുന്നു. പൊട്ടിയ പാത്രങ്ങള്‍, പഴയ കൊട്ടകള്‍, പഴയ കറിച്ചട്ടികള്‍, ഒടിഞ്ഞ ഉപകരണങ്ങള്‍ എന്നിവകള്‍ വീട്ടില്‍നിന്നും മാറ്റി പര്യമ്പുറത്തോ ദൂരസ്ഥലങ്ങളിലോ നിക്ഷേപിക്കും.

ഓണം ഇരുപത്തിയെട്ട് ദിവസങ്ങളെന്ന സങ്കല്‍പ്പമുണ്ടെങ്കിലും നാലഞ്ചു ദിവസങ്ങളില്‍ കൂടുതല്‍ ഭൂരിഭാഗം ജനങ്ങളും ആഘോഷിക്കാറില്ല. തിരുവോണ ദിവസം മഹാബലി ഓരോ വീടുകളും സന്ദര്‍ശിക്കുമെന്ന സങ്കല്‍പ്പമാണ് നിലവിലുള്ളത്. ഓണത്തിന്റെ തലേദിവസത്തെ നാളിന് ഉത്രാടം എന്ന് പറയുന്നു. ഈ ദിവസം മുതലാണ് ഔദ്യോഗികമായി ഓണം ആഘോഷിക്കാറുള്ളത്. ഉത്രാടത്തെ ഒന്നാം ഓണം എന്നും പറയാറുണ്ട്. ഉത്രാടം ദിനങ്ങളില്‍ സദ്യ ഒരുക്കാന്‍ സ്ത്രീകള്‍ വളരെ തിരക്കിലായിരിക്കും. നാലു ദിവസത്തെ ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് വഹിക്കേണ്ടതായുണ്ട്. അപ്പോഴെല്ലാം സ്ത്രീകള്‍ കൂട്ടമായി നാടന്‍ പാട്ടുകളും പാടുന്നു. ''ഓണപ്പഴമൊഴി അത്തംപത്തോണം, അത്തം കറുത്താലോണം, വെളുക്കും അത്തത്തിനു നട്ടാല്‍ പത്തായം പുതുതുവേണം! ഉത്രാടം ഉച്ചതിരിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം'' എന്നിങ്ങനെ നാടന്‍ പാട്ടുകളുടെ ഒരു പ്രളയം തന്നെ ഓണാഘോഷങ്ങളോടനുബന്ധിച്ചുണ്ട്.

സാര്‍വ്വകാലീനമായ ഓണപ്പാട്ടുകള്‍ പെണ്ണുങ്ങളും ആണുങ്ങളുമൊത്തുകൂടി കൂട്ടമായി പാടും. പാട്ടിന്റെ ചുരുക്കമിങ്ങനെ, 'സമൃദ്ധിയുടെതായ ലോകമേ ഓടിയെത്തിയാലും! ഇല്ലായ്മകളുടെ ലോകം ഇനിമേല്‍ കാണില്ല. പഞ്ഞവും ദാരിദ്ര്യവും ഇല്ലാതാകണം. സുഭിക്ഷിതമായി ഭക്ഷണം നമുക്കുവേണം. അവിടുത്തെ പാദങ്ങള്‍ സ്പര്‍ശിച്ചുകൊണ്ട് പ്രജാവത്സലനായ മഹാബലി ചക്രവര്‍ത്തി വരാന്‍ സമയമായി. ബലി നമ്മോടൊപ്പമുണ്ടാകും.' ഓണം വരുമ്പോള്‍ രോഗവിമുക്തി നേടുമെന്നും വിശ്വസിക്കുന്നവരുണ്ട്. സമാധാനവും ഐശ്യര്യവും പ്രദാനം ചെയ്യാനായും പ്രാര്‍ത്ഥിക്കുന്നു. 'മാവേലി നാടു വാണീടും കാലം! മാനുഷരെല്ലാരുമൊന്നുപോലെ' എന്നു തുടങ്ങുന്ന ഓണപ്പാട്ട് താത്ത്വികവും കാലത്തെ അതിഭേദിക്കുന്നതുമാണ്. സമത്വസുന്ദരമായ ഇന്നലെയുടെ സൂചനയാണ് ഈ നാടന്‍ പാട്ടില്‍ നിറഞ്ഞിരിക്കുന്നത്. മാവേലി നാടുവാണിരുന്ന കാലത്ത് മനുഷ്യരെല്ലാം ഒന്നുപോലെ സന്തോഷകരമായി ജീവിച്ചിരുന്നു. ആര്‍ക്കും യാതൊരുവിധ കഷ്ടതകളോ രോഗങ്ങളോ വ്യാധികളോ ഇല്ലായിരുന്നു. ബാല മരണങ്ങള്‍ രാജ്യത്ത് കേള്‍പ്പാന്‍ പോലുമില്ലായിരുന്നു. ധാന്യവിഭവങ്ങള്‍കൊണ്ട് പത്തായങ്ങള്‍ നിറഞ്ഞിരുന്നു. കൃഷിയിടങ്ങളില്‍ നെല്ലും ഗോതമ്പും സമ്രുദ്ധമായി വിളയുമായിരുന്നു. നൂറുമേനി വിളവ് വര്‍ദ്ധനവുകളുണ്ടായിരുന്നു. ദുഷ്ടജനങ്ങള്‍ രാജ്യത്തുണ്ടായിരുന്നില്ല. ലോകം മുഴുവന്‍ നല്ല ജനങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. എല്ലാവരും ഒരുപോലെ സമത്വം പാലിച്ചിരുന്നു. വജ്രവും സ്വര്‍ണ്ണ ആഭരണങ്ങളും സര്‍വ്വ ജനങ്ങളുടെയും കഴുത്തു നിറയെ ഉണ്ടായിരുന്നു. കള്ളവും ചതിയും രാജ്യത്തുണ്ടായിരുന്നില്ല. അളവുകളിലും തൂക്കങ്ങളിലും പറ്റിക്കലുണ്ടായിരുന്നില്ല. ഹരിതകപ്പച്ച നിറഞ്ഞ ഭൂപ്രദേശങ്ങളും കൃഷിഭൂമികള്‍ നിറയെ വിളവുകളും മാവേലി നാട്ടിലെ പ്രത്യേകതകളായിരുന്നു.

ഓണത്തിന്റെ തുടക്കത്തില്‍ അത്തപ്പൂവിടില്‍ ഒരു ചടങ്ങാണ്. അതിനായി പ്രത്യേകമായ കളങ്ങളും സൃഷ്ടിക്കും. കളത്തിന്റെ നടുഭാഗത്തായി മഹാബലിയുടെ പ്രതീകമായ ഓണത്തപ്പനെയും പ്രതിഷ്ഠിക്കും. അത്തം ദിനത്തില്‍ പൂജാദി കര്‍മ്മങ്ങളും മറ്റു ആചാരാനുഷ്ഠാനങ്ങളും ആരംഭിക്കുന്നു. മഹാബലിയെ വീട്ടിലേക്ക് ക്ഷണിക്കുന്ന ഒരുക്കമാണിത്. പ്രഭാതമാവുമ്പോള്‍ ബാലികാ ബാലന്മാര്‍ അടുത്തുള്ള കുറ്റികാടുകളിലോ പൂന്തോട്ടങ്ങളിലോ പൂക്കള്‍ ശേഖരിക്കാനായി പോവും. നിരവധി നിറമുള്ള പുഷ്പ്പങ്ങള്‍ കുട്ടികള്‍ ശേഖരിച്ചുകൊണ്ടു വരും. വെന്തിപ്പൂ, ചെമ്പരത്തിപ്പൂ, മുല്ലപ്പൂ, ദമയന്തിപ്പൂ എന്നിങ്ങനെ പൂക്കളുകള്‍കൊണ്ടുള്ള കളങ്ങളുണ്ടാക്കുന്നു. കന്യകമാര്‍ പൂക്കള്‍ക്കളങ്ങള്‍ നിര്‍മ്മിക്കാന്‍ നേതൃത്വം കൊടുക്കും.

ഉത്രാടം രാത്രിയില്‍ കേരളമൊന്നാകെ പാട്ടുകളും കൂത്തുകളുമായി ആഘോഷങ്ങളിലായിരിക്കും. തിരുവോണമാണ് ഏറ്റവും പ്രധാനപ്പെട്ട പവിത്രമായ ദിനം. അന്നേദിവസം, തന്റെ നഷ്ടപ്പെട്ട സാമ്രാജ്യം സന്ദര്‍ശിക്കാന്‍ മഹാബലി വന്നെത്തുമെന്നാണ് വിശ്വാസം. തിരുവോണ ദിവസം എല്ലാവരും അതിരാവിലെ എഴുന്നേല്‍ക്കുന്നു. കുട്ടികള്‍ പതിവുപോലെ ഓണത്തപ്പന് ചാര്‍ത്താനായി പൂക്കള്‍ പറിക്കാനായി പുറപ്പെടും. സ്ത്രീകള്‍ ഓണസദ്യ തയ്യാറാക്കാനുള്ള ബദ്ധപ്പാടിലുമായിരിക്കും. പുരുഷന്മാരും സ്ത്രീകളെ സഹായിക്കാനുണ്ടാകും. അല്ലെങ്കില്‍, ഓണത്തപ്പനുള്ള അലങ്കാരങ്ങളില്‍ സഹായിച്ചുകൊണ്ടിരിക്കും. പൂക്കള്‍ നിറച്ച കളത്തില്‍ ഓണത്തപ്പനെ മദ്ധ്യഭാഗത്ത് പ്രതിഷ്ഠിക്കും. തേങ്ങാ, നെല്മണികള്‍, ഗോതമ്പ് വിത്തുകള്‍, ചോറ്, അരി കൊണ്ടുണ്ടാക്കിയ പൂവട മുതലായവകള്‍ ഓണത്തപ്പന്റെ മുമ്പില്‍ കാഴ്ച്ച വെക്കുന്നു. പിന്നീട് പൂവട ആഘോഷത്തിലുള്ളവര്‍ പങ്കിട്ടു കഴിക്കും. പൂജ കഴിയുന്നതുവരെ ഓണത്തപ്പനു മുമ്പില്‍ നിലവിളക്ക് കത്തിയിരിക്കും. പൂജ കഴിഞ്ഞാലുടന്‍ കുടുംബനാഥന്‍ എല്ലാവര്‍ക്കും പുത്തന്‍ പുടവകള്‍ വിതരണം ചെയ്യുന്നു. പുത്തന്‍ പുടവകളെ 'ഓണപ്പുടവ' എന്ന് പറയുന്നു. മരിച്ച വീടുകളാണെങ്കില്‍ പുത്തന്‍ വേഷങ്ങള്‍ അണിയാറില്ല.

ആചാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുളി ജപങ്ങള്‍ ആദ്യം നടത്തണം. പുത്തന്‍ വസ്തങ്ങള്‍ അണിഞ്ഞുകൊണ്ടു പൂക്കളത്തിന്റെ മദ്ധ്യേ ഓണത്തപ്പനു സമീപമായി തരുണീമണികള്‍ നിരനിരയായി നില്‍ക്കുന്നു. ഓണത്തപ്പനാണ് മഹാബലിയെന്ന സങ്കല്‍പ്പ ദേവന്‍. ഓണത്തപ്പനെ ആചരിക്കലും 'പൂക്കള്‍' കളത്തില്‍ നിരത്തലും പത്തു ദിവസങ്ങളോളം തുടരുന്നു. തിരുവോണം നാളുകള്‍വരെ ആഘോഷങ്ങളുണ്ടാവും. ഓരോ സുപ്രഭാതത്തിലും ഉണങ്ങിയ പൂക്കള്‍ പെറുക്കി മാറ്റിയ ശേഷം പുത്തന്‍ പൂക്കള്‍ കളത്തില്‍ വിതറുന്നു. ഉണങ്ങിയ പൂക്കളെ കാലുകൊണ്ട് ചവുട്ടരുതെന്ന ഒരു വിശ്വാസമുണ്ട്. അത്തരം പൂക്കള്‍ വെള്ളത്തില്‍ ഒഴുക്കുകയോ പുരപ്പുറത്തിടുകയോ ചെയ്യും. ഓണാഘോഷങ്ങള്‍ കുട്ടികള്‍ക്കും ആഹ്ലാദം നിറഞ്ഞ ദിവസങ്ങളായിരിക്കും. അവര്‍ വീടായ വീടുകള്‍ സന്ദര്‍ശിക്കുകയും ഓരോ വീട്ടിലും നിരത്തിയിരിക്കുന്ന കളത്തിലെ പൂക്കളുകള്‍ കണ്ടു ആഹ്ലാദിക്കുകയും അവിടെയുള്ള വീട്ടുകാരെ അഭിനന്ദിക്കുകയും ചെയ്യും. അതുമൂലം 'പൂക്കളം' നിര്‍മ്മിക്കാനും അത്' മനോഹരമാക്കാനുമുള്ള ഒരു മത്സരം തന്നെ കുട്ടികളുടെയിടയില്‍ കാണാം.

ഓണത്തിന്റെ നാളില്‍ കുടുംബ നാഥന്‍ 'ഓണത്തപ്പന്' ചുറ്റുമായി പൂജാ കര്‍മ്മങ്ങള്‍ നടത്തുന്നു. ചന്ദനവും പൂക്കളും പൂജകള്‍ക്കായി ഉപയോഗിക്കുന്നു. പൂജയ്ക്കുശേഷം പ്രസാദവും നല്‍കപ്പെടുന്നു. ഊഞ്ഞാലാട്ടവും അതിനോടനുബന്ധിച്ചുള്ള നാടന്‍ പാട്ടുകളും പന്തുകളികളും ഓണത്തെ ഭംഗിയാക്കുന്നു. ഓണത്തപ്പനു ചുറ്റും നിറമുള്ള വൈദ്യുതി വിളക്കുകളും പ്രകാശിപ്പിച്ചിരിക്കും.

'അച്ചിങ്ങ, പീച്ചിങ്ങ, കുമ്പളഞ്ഞ, ചേന, കാച്ചില്‍' മുതലായ വിഭവങ്ങള്‍ കൊണ്ട് നിരവധി കറികള്‍ ഉണ്ടാക്കുന്നു. പലതരം പച്ചക്കറികള്‍ ചേര്‍ത്തുള്ള സാമ്പാറുകള്‍ക്ക് പ്രത്യേക തരം രുചിയുണ്ടായിരിക്കും. വാഴയിലകളിലാണ് സദ്യ വിളമ്പാറുള്ളത്. ചോറ്, പപ്പടം, ഉപ്പേരി,പുളിശേരി, തോരന്‍ കറികള്‍, ഉരുളക്കിഴങ്ങ് പൊരിച്ചത്, പിക്കിളുകള്‍, വാഴപ്പഴം, തുടങ്ങിയ നിരവധി വിഭവങ്ങള്‍ ഓണസദ്യയ്ക്ക് വിളമ്പാന്‍ ഒരുക്കും. മാംസാഹാരം പൂര്‍ണ്ണമായും അനുവദനീയമല്ല.

ഓണം വരുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പ്പരം സമ്മാനങ്ങളും കൈമാറാറുണ്ട്. ഓണം ദിവസം കുടുംബത്തിലുള്ളവര്‍ എത്ര ദൂരെയാണെങ്കിലും ഒത്തുചേരണമെന്നാണ് മാമൂല്‍. കെട്ടിച്ചുവിട്ട പെണ്‍മക്കളും കുട്ടികള്‍ സഹിതം തറവാട്ടിലെത്തുന്നു. അവര്‍ തറവാട്ടു കാരണവര്‍ക്ക് പുത്തന്‍ വസ്ത്രം, പുകയില മുതലായ സമ്മാനങ്ങളും കൊടുക്കുന്നു. പുതിയതായി വിവാഹം ചെയ്തവര്‍ മാതാപിതാക്കള്‍ക്ക് സമ്മാനങ്ങളും നല്‍കുന്നു. സമ്മാനങ്ങള്‍ കൊടുക്കുന്നത് മഹാബലിക്കെന്നാണ്, പൊതുവെയുള്ള വിശ്വാസം. കുടുംബത്തില്‍നിന്നും മാറി താമസിച്ച മക്കള്‍ മാതാപിതാക്കള്‍ക്ക് സമ്മാനങ്ങള്‍ കൈമാറുന്നു. അതുപോലെ മാതാപിതാക്കള്‍ പെണ്മക്കളെ കെട്ടിച്ച വീട്ടില്‍ പച്ചക്കറികള്‍, വാഴക്കുല, ചേന മുതലായ കൃഷിവിഭവങ്ങള്‍ കൊണ്ടുപോയി കൊടുക്കും. കുടുംബത്തിലെ മൂത്തയാള്‍ പുത്തന്‍ വസ്ത്രങ്ങള്‍ മറ്റു അംഗങ്ങള്‍ക്കും വിതരണം ചെയ്യും. പഴയ കാലങ്ങളില്‍ കുടിയാന്മാരും വേലക്കാരും അവരുടെ മുതലാളിക്ക് ഓണക്കാഴ്ചകള്‍ നല്‍കുമായിരുന്നു.

ഓണസദ്യ കഴിഞ്ഞാല്‍ പിന്നീട് ഉച്ചക്കുശേഷം ഓരോരുത്തരും തങ്ങളുടെ അഭിരുചിക്കനുസരണമായ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. വീടിനകത്തും പുറത്തും കളിക്കുന്ന നിരവധി വിനോദങ്ങളുണ്ട്. പ്രായമായവര്‍ ചീട്ടുകളികളില്‍ തല്പരരായിരിക്കും. ചെസ് കളികളിലും വ്യാപൃതരാകുന്നു. യുവാക്കളും ബാല ജനങ്ങളും പന്തുകളികള്‍, ബോക്‌സിങ്, കിളികളി, കുട്ടിയും കോലും, കരടികളി, ഓണത്തല്ല് എന്നീ വിനോദങ്ങളില്‍ ഏര്‍പ്പെടും. സ്ത്രീ ജനങ്ങള്‍ തിരുവാതിരക്കളി, വട്ടുകളി, നായാട്ട്, തുമ്പികളി എന്നീ കളികളില്‍ താല്പര്യപ്പെടുന്നു. ഊഞ്ഞാലാട്ടവും പാട്ടുപാടലും സ്ത്രീകള്‍ക്ക് ഹരമാണ്. ചകിരി പിരിച്ച കയറുകള്‍ മരത്തില്‍ കെട്ടി ആദ്യകാലങ്ങളില്‍ ഊഞ്ഞാലാടിയിരുന്നു. കുടുംബത്തിലെ മുതിര്‍ന്നവര്‍ ഊഞ്ഞാലുകള്‍ മരങ്ങളുടെ ശിഖരങ്ങളില്‍ കെട്ടികൊടുത്തിരുന്നു. പിന്നീട്, ഊഞ്ഞാല്‍ ചരടുകള്‍ ചണം കൊണ്ട് കെട്ടാന്‍ തുടങ്ങി. ഇന്ന്, ഊഞ്ഞാലുകള്‍ മാര്‍ക്കറ്റില്‍നിന്നും മേടിക്കുന്നു.

ആലപ്പുഴ, കോട്ടയം, എന്നീ മേഖലകളിലുള്ള വള്ളംകളി മത്സരങ്ങള്‍ കേരളീയ ജനതയുടെ മനസുപതിയുന്ന വിനോദങ്ങളാണ്. നിരവധി അലംകൃതമായ പ്രസിദ്ധ വള്ളങ്ങളില്‍ നാടന്‍ പാട്ടുകളും പാടി തുഴഞ്ഞുപോവുന്ന മത്സരങ്ങള്‍ കാണികളില്‍ ഇമ്പമുണ്ടാക്കുന്നു. പുലിയുടെ വേഷം കെട്ടിയുള്ള കളികളും ഓണക്കാലത്ത് കൗതുകകരമാണ്. നല്ല ശരീര ഭംഗിയും മെയ് വഴക്കവുമുള്ള ചെറുപ്പക്കാരാണ് സാധാരണ പുലിയുടെ വേഷം കെട്ടാറുള്ളത്. ചില പ്രദേശങ്ങളില്‍ ഈ വിനോദത്തെ കടുവകളി എന്നും പറയുന്നു. മറ്റൊരു വിനോദം കൈകൊട്ടിക്കളിയാണ്. സ്ത്രീകള്‍ക്ക് മാത്രമുള്ള നൃത്ത കലയാണ് തിരുവാതിരക്കളി. ഓണാഘോഷം സംബന്ധിച്ചു തിരുവിതാതിരക്കളി അമ്പലങ്ങളിലും അരങ്ങേറാറുണ്ട്. തിരുവാതിരക്കളി മതപരമായ അനുഷ്ഠാനമായും മറ്റു സാംസ്‌ക്കാരിക വേളകളിലും അവതരിപ്പിക്കാറുണ്ട്. അമ്പലങ്ങളില്‍ ശിവനെയും പാര്‍വ്വതിയെയും സ്തുതിച്ചുകൊണ്ട് സ്ത്രീകള്‍ പാടുന്നു. ഈ നൃത്തത്തോടനുബന്ധിച്ചാണ് കൈകൊട്ടി കളിയും. വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനും സ്ത്രീകള്‍ തിരുവാതിരാക്കളിയില്‍ പങ്കു ചേരുന്നു.

കാലം മാറിയപ്പോള്‍ ഓണവും പാശ്ചാത്യ സംസ്‌ക്കാരത്തോടൊപ്പം അലിഞ്ഞുചേര്‍ന്നു. തിരുവാതിര കളിക്കാന്‍ പോലും ആള്‍ക്കാരില്ലെന്നായി. 'കുരവ' ഇടാനും ആര്‍ക്കും അറിഞ്ഞുകൂടാത്ത സ്ഥിതിവിശേഷം വന്നു. തിരുവാതിര ദിവസം വീടുകളുടെ തിണ്ണകള്‍ 'ചാണകം' കൊണ്ട് മെഴുകി 'അത്തപ്പൂ' ഇടുന്ന പതിവുണ്ടായിരുന്നു. കാലം എല്ലാത്തിനും മാറ്റങ്ങള്‍ വരുത്തി. ചാണകത്തറകള്‍ ഇല്ലാതായി. മക്കളും മക്കളുടെ മക്കളുമായുള്ള ആഘോഷങ്ങളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഊഞ്ഞാലില്‍ കയറി പറക്കുന്ന കാഴ്ചകളൊന്നും ഇന്നത്തെ ഓണത്തിലില്ല. കുട്ടികള്‍ പറിച്ചുകൊണ്ടു വരുന്ന പുഷ്പ്പങ്ങളുടെ സ്ഥാനത്ത് ഇന്ന് പുഷ്പ്പങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വിലകൊടുത്തു മേടിക്കുന്നു. പഴങ്കാലങ്ങളില്‍, തുമ്പയിലയും തുളസിപ്പൂവുമെല്ലാം ചാര്‍ത്തി വിളക്കുകള്‍ കത്തിക്കുന്നത് വളരെ ആദരവോടെയായിരുന്നു. ദേഹം നല്ലവണ്ണം വെള്ളം കൊണ്ട് ശുദ്ധമാക്കിയിരുന്നു. അതിന്റെ സ്ഥാനത്ത് ഇന്ന് കുളിയും നനയുമില്ലാതെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിലാണ് പുതിയ തലമുറകള്‍ക്ക് താല്‍പ്പര്യം. കേരളത്തിന്റെ തനിമയാര്‍ന്ന നാലുകെട്ട് ഭവനങ്ങള്‍ എല്ലാം ഓര്‍മ്മയായിക്കൊണ്ടിരിക്കുന്നു. നാടന്‍ പൂക്കളും പറിച്ച് മുത്തശിമാരോടൊപ്പം പൂക്കള്‍ കെട്ടിയിരുന്ന കാലവും നമുക്കുണ്ടായിരുന്നു. ഏട്ടനും അനിയത്തിയും മറ്റു കുടുംബാംഗങ്ങളും ഒത്തുചേരുന്ന കാലങ്ങള്‍. എല്ലാം ഇന്ന് ഓര്‍മ്മയില്‍! ഓണസദ്യ ഇന്ന് റെഡി മെയിഡായി ഹോട്ടലുകാര്‍ പാകപ്പെടുത്തുന്നു. പഴയ കാലത്തെ പരസ്പര സഹകരണവും സ്‌നേഹവും ഇല്ലാതായി. വീണ്ടും ഒരു ഓണം വരുമ്പോള്‍ നാം തിരിഞ്ഞു നോക്കുന്നതു പണ്ടുള്ള മുത്തശിമാരുടെ കാലത്തെ ഓണത്തെപ്പറ്റിയായിരിക്കും. മുതിര്‍ന്നവര്‍ കഴിഞ്ഞകാല ഓണങ്ങളുടെ മധുരസ്മരണകളും അയവിറക്കുന്നുണ്ടാവാം!

ഓണം മഹോത്സവം, പണ്ടും ഇന്നും (ജോസഫ് പടന്നമാക്കല്‍)ഓണം മഹോത്സവം, പണ്ടും ഇന്നും (ജോസഫ് പടന്നമാക്കല്‍)ഓണം മഹോത്സവം, പണ്ടും ഇന്നും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2019-09-02 16:22:51
ഓണത്തിന്റെ ഐതിഹ്യത്തെപ്പറ്റി വിവരിച്ച് 
ഓണം അന്നും ഇന്നുമെന്ന വിഷയം 
വളരെയധികം ഉധാഹരണങ്ങളിലൂടെ 
ശ്രീ പടന്നമാക്കൽ ഉപന്യസിക്കുന്നു. പുതിയ തലമുറ 
ഓണത്തിന്റെ സൗന്ദര്യവും രുചിയും 
വാണിജ്യവൽക്കരിക്കുന്നു.  ഓണാഘോഷങ്ങളിൽ 
മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. പൂക്കൾക്ക് 
പകരം കടലാസ് പൂക്കൾ നിലാവിന് പകരം 
നിയോൺ  വിളക്കുകൾ. യാന്ത്രികതയും 
സാങ്കേതികത്വവും പുരാതന മൂല്യങ്ങളെ 
നാടുകടത്തുന്നു. നല്ലൊരു ലേഖനം.
അഭിനന്ദനം ശ്രീ പടന്നമാക്കൽസാർ 
Joseph Padannamakkel 2019-09-02 22:27:37
ശ്രീ സുധീർ പണിക്കവീട്ടിലിന്റെ പ്രതികരണം കണ്ടപ്പോഴാണ് ഒരാളെങ്കിലും ഓണത്തെപ്പറ്റി ഞാനെഴുതിയ ലേഖനം വായിച്ചുവെന്നു ബോദ്ധ്യപ്പെട്ടത്! 

സെൻസേഷണൽ വർത്തകളുമായുള്ള ലേഖനങ്ങൾ വായിക്കാനാണ് വായനക്കാർക്ക് കൂടുതൽ താൽപ്പര്യമെന്ന് എന്റെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. കാര്യമായ അന്വേഷണങ്ങളൊന്നുമില്ലാതെ, റഫറൻസും നടത്താതെ, 'ലൂസി കളപ്പുരയെപ്പറ്റി' എഴുതിയ എന്റെ ലേഖനം വായനക്കാർ കയ്യടിച്ചു സ്വീകരിച്ചതും ഓർമ്മിക്കുന്നു. കൂടുതൽ വൈകാരികതയും മതവും പുരോഹിതരും പെണ്ണുപിടിയും ചാർത്തിയാൽ മാത്രമേ ലേഖനത്തിന്റെ തിളക്കം വർദ്ധിക്കുന്നുവെന്നും മനസിലാക്കുന്നു!

എന്റെ ബാല്യത്തിലെ ഓണവും ഓർമ്മിക്കുന്നു. വിഷുവും ഓർമ്മിക്കുന്നു. ഈ രണ്ടു ദിനങ്ങളിലും അയൽവക്കത്തുള്ള ഒരു 'ഹിന്ദു പെൺകുട്ടി' കൊച്ചുവെളുപ്പാൻകാലത്ത് 'കണി കാണാൻ' എന്നു പറഞ്ഞു വീട്ടിൽ വന്നു എന്റെ പെങ്ങളെ കൂട്ടിക്കൊണ്ടു പോവുമായിരുന്നു. ഒരു ക്രിസ്ത്യൻ പെൺകുട്ടി അവരുടെ ഭവനത്തിനു ഐശ്വര്യം വർദ്ധിപ്പിക്കുമെന്ന വിശ്വാസമായിരുന്നു, അവർക്കുണ്ടായിരുന്നത്. 

കാലത്തിന്റെ നെട്ടോട്ടത്തിൽ ഓണത്തിന്റെ 'മാറ്റു' കുറഞ്ഞെങ്കിലും ഓണം പോലെ മനോഹരമായ മറ്റൊരു ഉത്സവം ലോകത്തുണ്ടെന്ന് തോന്നുന്നില്ല. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒത്തുകൂടി ആഘോഷിക്കുന്ന ഹൃദ്യമായ ഉത്സവം മലയാളിക്കു മാത്രം-സ്വന്തം!!! 

ഈശ്വരന്റെ സാമിപ്യം എല്ലാ മനുഷ്യരിലുമുണ്ടെന്ന തത്ത്വ വിചാരങ്ങളാണ്‌ ഹൈന്ദവ മാനവികതയ്ക്കുള്ളത്. 

ഓണത്തെ ആധുനികരിക്കുന്നതിനൊപ്പം ഐതിഹാസിക കഥയിലും മാറ്റങ്ങൾ വരുത്തി 'വാമന പ്രതിഷ്ഠയ്ക്ക്' പ്രാധാന്യം നൽകാൻ ചിലർ ശ്രമിക്കുന്നു. മതസൗഹാർദ്ദം തകർക്കുകയെന്നതാണ് അതിന്റെ ലക്ഷ്യം. എങ്കിൽ മാത്രമേ വർഗീയ രാഷ്ട്രീയം കേരളത്തിൽ വിജയിക്കൂവെന്ന് വടക്കേ ഇന്ത്യൻ ലോബികൾക്കറിയാം. 

ഓണക്കാലത്ത്, കുളിച്ചൊരുങ്ങി കസവുള്ള ഓണസാരിയും ഉടുത്തു, നെറ്റിയിൽ ചന്ദനവും ചാർത്തി കണ്മഷിയും എഴുതി അമ്പലങ്ങളിൽ നിന്നും വരുന്ന മലയാളി പെൺകുട്ടികളോളം സുന്ദരികളായവർ ലോകത്തിലാരുമില്ല. ഓരോ മലയാളിക്കും അത് അഭിമാനിക്കാം. അതേ സമയം കൃസ്ത്യൻപെണ്ണുങ്ങളും മുസ്ലിം പെണ്ണുങ്ങളും സൗന്ദര്യം മൂടിവെക്കാൻ ശ്രമിച്ചിരുന്നു. 

എല്ലാ വായനക്കാർക്കും ഓണത്തിന്റെ മംഗളങ്ങൾ നേരുന്നു. 
വിദ്യാധരൻ 2019-09-03 00:16:29
"സെൻസേഷണൽ വർത്തകളുമായുള്ള ലേഖനങ്ങൾ വായിക്കാനാണ് വായനക്കാർക്ക് കൂടുതൽ താൽപ്പര്യമെന്ന് എന്റെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. കാര്യമായ അന്വേഷണങ്ങളൊന്നുമില്ലാതെ, റഫറൻസും നടത്താതെ, 'ലൂസി കളപ്പുരയെപ്പറ്റി' എഴുതിയ എന്റെ ലേഖനം വായനക്കാർ കയ്യടിച്ചു സ്വീകരിച്ചതും ഓർമ്മിക്കുന്നു. കൂടുതൽ വൈകാരികതയും മതവും പുരോഹിതരും പെണ്ണുപിടിയും ചാർത്തിയാൽ മാത്രമേ ലേഖനത്തിന്റെ തിളക്കം വർദ്ധിക്കുന്നുവെന്നും മനസിലാക്കുന്നു!"

താങ്കളുടെ ഈ ഒരു വിലയിരുത്തലിനോട് എനിക്ക് യോജിക്കാൻ കഴിയില്ല .  ജനം ഇത്തരം ലേഖനങ്ങൾ വായിക്കുന്നെങ്കിൽ അതിന് കാരണം, പുരോഹിത വർഗ്ഗം രാഷ്ട്രീയക്കാരും  ഇന്ന് കാട്ടികൂട്ടുന്ന അതിക്രമങ്ങളും അനീതികളും  സമൂഹത്തിന്റെ അടിസ്ഥാനങ്ങളെ ഇളക്കുമോ എന്ന ആശങ്കമൂലമാണ്. അല്ലാതെ ലൂസി എന്ന സ്ത്രീയെ മാനസികമായി പീഡിപ്പിക്കുന്നത് കണ്ടു രസിക്കാനുമല്ല   സന്മാർഗ്ഗികതയുടെ കാവൽക്കാരും ,നിയമനിർമ്മാതാക്കളും സ്ത്രീവർഗ്ഗത്തിന്റെമേൽ അഴിച്ചുവിട്ടിരിക്കുന്ന ഈ അതിക്രമങ്ങൾ , എനിക്ക് തോന്നുന്നില്ല ഇവിടെ പ്രതികരിക്കുന്നവർ ആഘോഷമാക്കുകയാണെന്ന്.  കന്യാസ്ത്രീകളും , സൂര്യനെല്ലിക്കാരി പെൺകുട്ടിയും, അഭയയുമൊക്കെ പുരോഹിത വർഗ്ഗത്തിന്റെയും , രാഷ്ട്രീയക്കാരുടേയുമൊക്കെ കാമകേളികൾക്ക് വിധേയപ്പെട്ട് നിഷ്ടൂരമായി ചവുട്ടി മെതിക്കപ്പെടുമ്പോഴും കൊല ചെയ്യപ്പെടുമ്പോഴും  അത് കണ്ടില്ലെന്നു നടിച്ച്,  അർത്ഥശൂന്യമായികൊണ്ടിരിക്കുന്ന ഇത്തരം ഓണത്തിന് സമയം കളയുന്നത് അർത്ഥശൂന്യമല്ലേ പടന്നമാക്കൽ? പതിനാലായിരം കോടിയിലധികം രൂപയുടെ മദ്യമാണ് കേരള ജനത 2018 ൽ അകത്താക്കിയത് .അന്ന് എത്രപേർ ബലാൽസംഘം ചെയ്യപ്പെട്ടിരിക്കുമെന്നതിന് കണക്കൊന്നുമില്ല. ഇത് കേരളത്തിന്റെ മാത്രം പ്രവണതയല്ല .  അമേരിക്കയിൽ നോക്ക് - മൂന്ന് വിവാഹം കഴിച്ചവനും ഇരുപത് സ്ത്രീകളെ പീഡിപ്പിച്ചവനും ,  വർഗ്ഗീയവാദിയുമായ ട്രംപിനെ, പ്രവാചകനായി വാഴ്ത്തി സ്തുതിക്കുന്ന ഭക്ത ജനങ്ങളും,  സ്ത്രീകളെ ചവുട്ടി മെതിച്ചിട്ടും അവനെ ആരാധിക്കുന്ന സ്ത്രീകളും . ശബരിമലയിൽ സ്ത്രീകളെ പോകാൻ അനുവദിക്കരുതെന്നു ഒച്ചപ്പാടുണ്ടാക്കുന്ന കേരളത്തിലെ സ്ത്രീകളും ഇവിടെ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പുതിയ സംസ്കാരത്തിന്റെ വക്താക്കളാണ്. അവരറി യുന്നില്ല അവർ ബലിയാടുകളുമാണെന്ന് . അത്രക്ക് അവരുടെ ബുദ്ധിയുടെ പ്രവർത്തനങ്ങളെ കൗശലങ്ങളാൽ നിഷ്ക്രിയമാക്കിയിരിക്കുകയാണ് അവരുടെ രക്ഷകർ എന്ന് അവകാശപ്പെടുന്നവർ .  ഈ ഒരവസ്ഥ നമ്മുളുടെ പെൺകുട്ടികൾക്ക് സംഭവിക്കണം എന്ന് ഒരു മാതാപിതാക്കളും ആഗ്രഹിക്കുന്നില്ല .  വിശ്വസത്തോടെ പെൺകുട്ടികളെയും ആൺകുട്ടികളെയും പുരോഹിത വർഗ്ഗത്തിന്റെയും മുള്ളാമാരുടെയും അരികിൽ, അവരുടെ അടിമകൾ,   പറഞ്ഞു വിട്ടത് അവർക്ക് ഗർഭം ധരിച്ചു കുട്ടികൾ ഉണ്ടാവനും , അവരുടെ സ്വവർഗ്ഗ ഭോഗാസക്തിക്ക് അറുതിയുണ്ടാക്കാനുമല്ല . നേരെമറിച്ചു പുരോഹിതവർഗ്ഗം തെറ്റുധരിപ്പിച്ച, സ്വർഗ്ഗത്തിന്റെ അവകാശികൾ ആകാൻ കഴിയുമെന്നുള്ള, ഈ സാധുക്കളുടെ തെറ്റ് ധാരണ മൂലമാണ് .

നിങ്ങളുടെ നീതിബോധവും, ഇന്ന് സംഭവിച്ചുക്കൊണ്ടിരിക്കുന്ന മൂല്യച്ച്യുതിയുമാണ് നിങ്ങളെകൊണ്ട് ഓണത്തെ കുറിച്ചുള്ള ആ ലേഖനം എഴുതിച്ചതെന്നറിയാം .  നിങ്ങളെ കുറിച്ചോ സുധീർ പണിക്കവീട്ടിലിനെക്കുറിച്ചോ വായനക്കാർ ആകുല ചിത്തരല്ല . കാരണം ഭൂമിയിൽ സ്വർഗ്ഗം ഉണ്ടാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് നിങ്ങൾ . നിങ്ങളുടെ സ്വപ്നങ്ങളെ താലോലിച്ചുകൊണ്ടരിക്കുക . 'സ്വപ്നങ്ങളെ  നിങ്ങൾ സ്വർഗ്ഗ കുമാരികൾ അല്ലോ ? നിങ്ങൾ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമതേ " അങ്ങനെ സ്വപ്നം കണ്ടവർക്ക്  അവരുടെ കാലഘട്ടത്തിൽ അതിന്റെ ഫലം പറിക്കാൻ കഴിഞ്ഞില്ലെങ്കിലും , അവരുടെ  കാലശേഷം ആരെങ്കിലും അതിന്റെ ഫലം അനുഭവിക്കുമെന്ന് കരുതാം .  ശ്രീ പൗലോസ് എഴുതിയ ലേഖനത്തിന് അഭിപ്രായം എഴുതിയപ്പോൾ വായന, അപഗ്രഥനപരമായ ചിന്ത  ഇവയിലൂടെ മാനസ്സിക സ്വാതന്ത്യം ആർജ്ജിക്കാൻ കഴിയൂ   എന്ന് ഞാൻ സൂചിപ്പിച്ചു . അത് അസാധ്യവുമാണ് എന്ന് സുധീർ പണിക്കവീട്ടിൽ എഴുതി . നിങ്ങളുടെ മേൽ ഉദ്ധരിച്ച അഭിപ്രായത്തിലും സൂധീർ രേഖപ്പെടുത്തുത്തിയത് പോലെ നിരാശയുടെ ഒരു കരി നിഴൽ മൂടി നിൽക്കുന്നു . ഞാൻ നിങ്ങളെ അതിന് കുറ്റം പറയുന്നില്ല . കാരണം സത്യത്തെ പിന്തുടർന്നവർക്ക് വേണ്ടി ലോകം ഒരിക്കലും റോസാപുഷ്പ്പങ്ങൾ അവരുടെ വഴിത്താരയിൽ വിതറിയിട്ടില്ല നേരെ മറിച്ച് ചങ്ങമ്പുഴ കവിതയിലെപ്പോലെ

"കണ്ടകമുള്ളിലായി പാകി മീതെ മലർ 
ച്ചെണ്ടിട്ട  കുണ്ടുകൾ എൻവഴിയിൽ 
ഒട്ടേറെ നിർമ്മിച്ചു നാലുപാടും വല -
ക്കെട്ടു വിരിച്ചു കുരുക്കു വെച്ചു "  (പാടുന്ന പിശാച് -ചങ്ങമ്പുഴ )

ആത്മാർത്ഥതയോടെ എഴുതുന്നവർക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നത് അവാർഡും പൊന്നാടയുമല്ല പ്രത്യുത ദുഖവും നിരാശയുമാണ് . നിങ്ങളുടെ മുന്നാലെ പോയ് പൂർവ്വികർക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് 

കാളും കാന്തിയിൽ നാകവും നരകവും 
          കൂടികുഴമ്പായതാ -
ണീ ലോകം. പുനരോർക്കിലീയതിരുവി-
          ട്ടാർക്കും ഗമിക്കാവതോ 
കാലേ തങ്ങടെ കർമ്മമാം കയറിനാൽ 
           കണ്ഠം കുടുക്കിട്ടുതാൻ 
മാലേന്തുന്നടിമ പ്രവർത്തിയൊഴിയും 
           നാമെങ്ങു ചെന്നാലിനി ? (ഒരു എഴുത്ത് -ആശാൻ )

അതുകൊണ്ട് 'ഒരു പുതിയ ഭൂമിയും ആകാശവും' സ്വപനം കണ്ട് എഴുതുക . പുരോഹിതരും രാഷ്ട്രീയക്കാരും നിങ്ങൾക്കായി മരക്കുരിശ് ഒരുക്കിയിട്ടുണ്ട് ' നിങ്ങളാണ് ഞങ്ങളുടെ രക്ഷകൻ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞവർ നിങ്ങളെ ക്രൂശിക്കുക എന്ന് വിളിച്ചു പറഞ്ഞെന്നും ഇരിക്കും . ഇനി നിങ്ങൾ തീരുമാനിക്കുക എഴുതാണോ എഴുത്തു നിറുത്തണോ എന്ന് .
 
Joseph Padannamakkel 2019-09-03 09:15:56
ശ്രീ വിദ്യാധരന്റെ പ്രതികരണകോളത്തിലെ ഈ ലേഖനം വളരെ നന്നായിരിക്കുന്നു. വിജ്ഞാനപ്രദമാണ്. ഈ-മലയാളിയുടെ മുഖഛായ മാറ്റി, പത്രം തിളങ്ങാൻ കാരണം വിദ്യാധരനെന്നും തോന്നാറുണ്ട്. എങ്കിലും ചില എഴുത്തുകാരുൾപ്പടെയുള്ളവർ അദ്ദേഹത്തെ വിമർശിക്കുമ്പോൾ മലയാളിയുടെ സർഗ്ഗബോധം എവിടെയെന്നും ഓർത്തുപോവാറുണ്ട്! 

വിദ്യാധരൻ ഇവിടെയെഴുതിയിരിക്കുന്ന അഭിപ്രായങ്ങൾ മുഴുവനും എന്റെയും ചിന്തകൾതന്നെയാണ്. നൂറു ശതമാനവും ശരിവെക്കുന്നു. സത്യം പറയുമ്പോൾ മിത്രങ്ങളേക്കാൾ കൂടുതൽ ശത്രുക്കളുമുണ്ടാകും. അതും എഴുത്തുകളുടെ മാഹാത്മ്യം വിളിച്ചറിയിക്കുന്നു.  

ലോകചരിത്രം അവലോകനം ചെയ്യുന്നുവെങ്കിൽ 'പുരോഹിത വർഗം' കൊല്ലും കൊലയും നടത്തിയതല്ലാതെ ശാസ്ത്രത്തിനോ സമൂഹത്തിനോ കാര്യമായ നേട്ടങ്ങൾ ചെയ്തതായി അറിവില്ല. ഒരു കാലത്ത് യൂറോപ്പിന്റെമേൽ ഭരണാധികാരമുണ്ടായിരുന്ന മാർപാപ്പാമാർവരെ കൊലവിളികളുമായി ആയിരങ്ങളെ കൊന്നൊടുക്കി യുദ്ധം ചെയ്യുകയായിരുന്നു. സ്പെയിനിൽ സഭയൊഴുക്കിയ രക്തച്ചൊരിച്ചിലുകൾക്ക് കണക്കില്ല. എല്ലാം ക്രിസ്തുവിന്റെ പേരിൽ!!!

അതേ ചരിത്രം, കേരളസഭകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ചൂഷണമാണ് ഇവരുടെ മുഖ്യ തൊഴിൽ. കഴുത്തിൽ ബെൽറ്റിനുപകരം കോളർ ധരിച്ചിരിക്കുന്നു. കൂദാശകൾക്ക് വിലപറഞ്ഞാൽ മാത്രമേ ക്രിസ്തു പ്രസാധിക്കുള്ളൂവെന്നാണ് ഷൈലോക്കുകളായ പുരോഹിതരുടെ ചിന്തകൾ. എതിർത്താൽ, മാഫിയ സംഘടനകൾ എതിർക്കുന്നവരെ ഇല്ലാതാക്കാൻ നോക്കും. 

കന്യാസ്ത്രി മഠങ്ങളിൽ ശവങ്ങൾ കിണറ്റിലും കുളത്തിലും പൊന്തി വരുന്നു. മരണങ്ങളെ  ആത്മഹത്യകളാക്കും. ബുദ്ധിമാന്ദ്യമെന്നു വരുത്തി തീർക്കും. ബലമായി അവരുടെതന്നെ മാനസികാശുപത്രികളിൽ പ്രവേശിപ്പിക്കും. അവിഹിതബന്ധം ചാർത്തി ചിലരെ പുറത്താക്കുന്നു. ജീവിക്കാൻ നിവർത്തിയില്ലാത്ത ചില കന്യാസ്ത്രീകളെ തെരുവുകളിൽ ഇറക്കി വിടുന്ന കഥകളും വായിക്കുന്നു. ഇതെല്ലാം സമൂഹം അറിഞ്ഞേ തീരൂ! എന്നാൽ സമൂഹത്തെ പുരോഹിത വർഗം പൊടിയിട്ട് അന്ധമാക്കിയിരിക്കുകയാണ്. "കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ" എന്ന ബൈബിൾ വചനം ഇവിടെ പ്രസക്തമാണ്. 

നന്ദി വിദ്യാധരൻ. താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ നേരുന്നു. 
Ninan Mathulla 2019-09-03 10:51:00

When you read an article or comment we get an idea where the writer stands and the religion or organizations towards which they have their goodwill. Most of the time comments and articles are not supported by facts but the personal opinion of the writer with supporting arguments but not all the facts. Besides they usually will not criticize the problems in the religion or organization they identify with. They will usually claim that they have no religion and are atheists. Even if they criticize other major religion it will be in a very general way. Cases like Franco or Abaya are in all religions. They will ignore such news usually and harp on the cases in Christian religion. Although this article is on Onam the attack in comments is on Catholic Church.

What we see here, some attacking the Catholic Church is not fair. Isolated events are taken and the media is used to blow it out of proportion for propaganda purpose.

It is a well know fact that BJP has a propaganda machinery to serve their purpose. Most political interests have propaganda machinery including western media and their powers. Readers should not fall into their trap.

I have a friend who was an active member of the Communist party in Kerala. I heard from him that the party strategy to control groups they think are enemies is to abuse physically the leader of the opposite group in their public meetings. When the leader gets a good blow if he runs then his followers also will run and the meeting will be dispersed. This is the way they controlled opposition to them.

 

In India Catholic Church is the leader in different Church groups. If Catholic Church is controlled or weakened, then it is easy to control the rest of the groups. BJP is following the same strategy here to weaken the Catholic Church through different media outlets and channel discussions. We see relentless attack by comment writers against Catholic Church. Based on their response to various articles and subjects, there is reason to believe that some of them are part of this propaganda machinery as they present their opinions as facts without supporting evidence or with so called evidence to mislead others.

Anthappan 2019-09-03 13:14:07
Yes the slaves in the  catholic church and other religions  are getting  a lot just like the 'dogs get crumbs that fall from their masters table'.  But they don't know what they are  loosing in that process. They throw bread crumbs and when they are busy in eating it, the Masters go to their houses and  rape their women and children   More 3000 child abuse cases are there by the catholic preiests.  There are so many unsolved murders.  there are so many orphans out their probably born out of the priests raping nuns .  People like you, who cannot think , protect these abusers. 

    "The sexual abuse of nuns and religious women by Catholic priests and bishops — and the abortions that have sometimes resulted — has for years been overshadowed by other scandals in the Roman Catholic Church.

That seemed to change this week when Pope Francis  publicly acknowledged the problem for the first time.

“I was so happy,” said Lucetta Scaraffia, the author of an article denouncing the abuse of nuns and religious lay women by priests that was published this month in a magazine, Women Church World, which is distributed alongside the Vatican’s newspaper.

Speaking from her Rome apartment, which she said had essentially been converted into a television studio full of international reporters, Ms. Scaraffia said, “Finally, now many women will have the courage to come forward and denounce their abusers.”

Sign up for The Interpreter
Subscribe for original insights, commentary and discussions on the major news stories of the week, from columnists Max Fisher and Amanda Taub."

MEXICO CITY — A priest in Mexico City has been arrested for murder barely a week after he celebrated a funeral Mass for the victim.

Fr. Francisco Javier Bautista was arrested June 19 by Mexico City judicial officials. He was charged with the murder of Hugo Leonardo Avendano Chavez, 29, who had recently graduated with a master's degree from a Catholic university, worked with Bautista at Christ the Savior Parish and had aspirations of entering the priesthood.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക