നീതിമാന്റെ പേരിലുള്ള സഭയില്‍ നീതിക്ക് പോരാടേണ്ട ഗതിയാണോ ഇന്ന് കേരളത്തിലെ കത്തോലിക്കാ സഭയില്‍. സിസ്റ്റര്‍ ലൂസി കളപ്പുരയിലിനെ പുറത്താക്കിക്കൊണ്ട് മഠാധികാരികള്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ ആ ചോദ്യമുയരാന്‍ കാരണം. സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് പുറത്താക്കാനുള്ള മഠത്തിന്റെ അധികാര പദവിയെ ചോദ്യം ചെയ്യാന്‍ മതാധികാരികള്‍ക്ക് പോലും പരിമിതികള്‍ കല്പിക്കുന്നതാണ് കത്തോലിക്കാസഭയിലെ മഠങ്ങളിലെ ചട്ടക്കൂടുകള്‍. അതിന് അവകാശമുള്ള ഏക വ്യക്തി പോപ്പ് മാത്രമാണ്. കത്തോലിക്കാ സഭയില്‍ ഓരോ മഠങ്ങളും ഓരോ സന്യാസസ മൂഹത്തിന്റെ പേരിലും നിയന്ത്രണത്തിലുമായിരിക്കും ഉണ്ടാകുക. രൂപതകളില്‍ സേവനം അനുഷ്ഠിക്കുമെങ്കിലും രൂപതാധിപന്റെ നിയന്ത്രണത്തിലായിരിക്കില്ല അവ. അവര്‍ക്ക് സ്വന്തമായ പ്രോവിന്‍ഷ്യാളും അവരുടെതായ നിബന്ധനകളുമുണ്ട്. നിഷ്ഠകളും നിഷ്ഠാനങ്ങളുമുണ്ട്. ആ നിഷ്ഠാനങ്ങള് പാലിക്കാന്‍ നിര്‍ബന്ധിതരാണ് അംഗങ്ങള്‍. അവ പാലിക്കപ്പെടുന്നില്ലെങ്കില്‍ അവരെ പുറത്താക്കാന്‍ ആ സമൂഹത്തിന് അധികാരമുണ്ട്.
എന്നാല്‍ അത് ഒരു വ്യക്തിയുടെയോ വ്യക്തികളുടെയോ താല്പര്യത്തിനോ സമ്മര്‍ദ്ദത്തിനോ വഴങ്ങിയാകരുതെന്നാണ് സഭയുടെ സന്യാസ സമൂഹത്തിന്റെ നിയമാവലിയില്‍ പറഞ്ഞിരിക്കുന്നത്. മതിയായ കാരണമുണ്ടെങ്കില്‍ സന്യാസസമൂഹത്തിന് ആരോപണവിധേയരായ വ്യക്തിക്കെതിരെ നടപടി എടുക്കാന്‍ അധികാരമുണ്ട്. അതിനു മുന്‍പ് പല നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്.
സന്യാസസ മൂഹത്തിന്റെ ചുമതലയുള്ള വ്യക്തിക്ക് അംഗമായ ഒരാളുടെ മേല്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തക്കവണ്ണം പുറത്താക്ക ല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ചെയ്യാന്‍ അധികാരമില്ല.
ആരോപണ വിധേയായ അംഗത്തോട് ആരോപണത്തിന്റെ നിജസ്ഥിതിയെക്കുറിച്ച്വിശദീകരണംആരായുകയാണ് സന്യാസസമൂഹ ത്തിന്റെ ചുമതലയുള്ളവര്‍ ആദ്യം ചെയ്യുക. അതാണ് നാട്ടു നീതിയും സഭയുടെ നീതിയും. അതില്‍ തൃപ്തികരമല്ലെങ്കിലോ ഗൗരവമായതുമായതുണ്ടെങ്കില് സന്യാസ സമൂഹത്തിന്റെ ഭരണസമിതിയിലോ പ്രത്യേകം നിയോഗിക്കപ്പെട്ട കമ്മിറ്റി മുന്‍പാകെയോ വിഷയം അവതരിപ്പിക്കുകയും ചെയ്യപ്പെടുകയോ ചെയ്യാം. അവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ എടുക്കാനുള്ള അവകാശം സന്യാസസമൂഹത്തിന്റെ സുപ്പീരിയറിനോ അതിനു തുല്യമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കോ ഉണ്ട്.
നടപടി നേരിടുന്ന വ്യക്തിക്ക്തന്റെ ഭാഗം ന്യായീ കരിക്കാന്‍ അവകാശവും അവസരവുംഉണ്ട്. അതിനു ശേഷം മാത്രമെ നടപടി ആ വ്യക്തിക്കുമേല്‍ എടുക്കാവൂ. അല്ലെങ്കില്‍ എടുക്കുകയുള്ളു. പുറത്താക്കല്‍ എന്ന കടുത്ത നടപടിയെടുക്കണമെങ്കില്‍ അതീവ ഗുരുതരമായ നിയമ ലംഘനമോ കുറ്റമോ ഉണ്ടാകേണ്ടതായിട്ടുണ്ട്. അതിനു മുന്‍പ് അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെയുള്ള ശിക്ഷാരീതികളുണ്ട്. ഔദ്യോഗിക ചുമതലകളില്‍ നിന്ന്മാറ്റി നിര്‍ത്തല്‍, സ്ഥലംമാറ്റം അ ങ്ങനെ പലതുമുണ്ട്. അതിനൊക്കെ ശേഷമെ പുറത്താക്കല്‍ നടപടി എന്നതിലേക്ക് തിരിയാവുയെന്നതാണ്ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത. ആ വ്യക്തി അവിടെ തുടര്‍ന്നാല്‍ സഭ യ്ക്കു പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും കളങ്കമേല്പികയും ചെയ്യുമെന്ന്ഉത്തമ ബോധ്യമുണ്ടായാല്‍ മാത്രമെ ആ വ്യക്തിയെ പുറത്താക്കാവൂയെന്നതാണ്. മറ്റുള്ളസമൂഹ ങ്ങള്‍ക്കും സഭകള്ക്കുമുള്ളതുപോലെകത്തോലിക്കാസഭയ് ക്കും സഭയുടെകീഴിലുള്ള സ മൂഹങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ ക്കും അവരുടേതായ നിയമങ്ങ ളും നിബന്ധനകളുമുണ്ട്. അത് പാലിക്കപ്പെടാന്‍ അതിലെഅംഗങ്ങള്‍ ബാദ്ധ്യസ്ഥരാണ്.
കൊലക്കുറ്റത്തിന് ശിക്ഷിച്ചവര്പോലും പുറത്താക്കപ്പെടാതെഇവിടെഅംഗങ്ങളാ യി തുടരുമ്പോള്‍ കേവലം നേ തൃത്വത്തെ ധിക്കരിച്ചതിന്റെ പേ രില്‍ പുറത്താക്കപ്പെട്ടവരുടെചരിത്രമാണ്ഇവിടെയുള്ളത്. അതിന് കാരണംഅധികാരികളോടുള്ളവിധേയത്വവും പ്ര സ്ഥാനത്തിന്റെ നിയമവ്യവസ്ഥിതിയോടുള്ള കൂറുംഅതി ലുപരി അച്ചടക്ക പൂര്‍ണ്ണമായ പ്രവര്‍ത്തിയുമാണ്. ഇവിടെ നടപടിക്കുവിധേയമായ സിസ്റ്റര്ചെയ്തത് അധികാരികളെ ധിക്കരിച്ചുയെ ന്നതോ സഭ നിഷ്ക്കര്‍ഷിച്ച വസ്ത്രത്തിനു പകരംസ്വന്തംഇഷ്ടപ്രകാരമുള്ളവസ്ത്രം ധ രിച്ച് പുറംലോകത്തെത്തിയെ ന്നതാണ്. സഭയ്ക്കകത്തു നിന്ന്ചിന്തിക്കുന്ന ഒരു വ്യക്തി ക്ക് സഭയോടുംസഭയുടെ പ്ര സ്ഥാനത്തോടുമുള്ള ധിക്കാര പരമായ പ്രവര്‍ത്തിയായിട്ടാണ് കാണാന്‍ കഴിയുന്നതെങ്കില്‍ പുറത്തുള്ളവ്യക്തിക്ക്അതൊരുവലിയതെറ്റായി കാണാന്‍ കഴിയില്ല. ഒരു വ്യക്തിയുടെവ്യക്തിസ്വാതന്ത്ര്യമായി മാത്രമെന്നോ മാനുഷീക പരിഗണനയെന്നോ മാത്രമായിട്ടെ കാണാന്‍ കഴിയൂ. ഇതില്ശരിയുംതെറ്റുംഅവരവരുടെ ഭാഗത്താ യി മാത്രമെ കാണാന്‍ കഴിയൂ.
സന്യാസസമൂഹ ത്തിന്റെ ഭാഗമായവസ്ത്രംമാറ്റി സാധാരണവസ്ത്രം ധരിച്ച് പൊതുസമൂഹത്തില്എത്തിയത്ശരിയായിയെന്ന് കാണാന്‍ കഴിയില്ല. ചിലതൊഴിലുകള്‍ ക്ക് അവരുടേതായവസ്ത്രങ്ങള് ഉണ്ട്. അത് ധരിച്ചുകൊണ്ടുവേണം ആ തൊഴില്‍ ചെയ്യാന്‍. അതുപോലെതന്നെയാണ് സ ഭാവസ്ത്രത്തിന്റെകാര്യത്തിലുംജീവിതകാലം മുഴുവന്‍ ആ വസ്ത്രം ധരിച്ചുകൊണ്ടുവേണം ആ സമൂഹത്തില്‍ ജീവിക്കാന്‍ എന്ന പ്രതിജ്ഞയെടുത്തുകൊണ്ടാണ് ആ വസ്ത്രം ധരിക്കുന്നത്. അതിനു വിപരീ തമായിപ്രവര്ത്തിക്കുന്നത്വി രുദ്ധ പ്രവര്ത്തിയായാണ്കാണുന്നത്. എന്നാല്‍ ഈ നിബ ന്ധനകളൊക്കെ സ്ത്രീകളുടെകാര്യത്തില്‍ മാത്രമെ നിര്‍ബ ന്ധമായിസഭാധികാരികള് പാ ലിക്കാറുള്ളു. പുരുഷന്മാരുടെകാര്യത്തില്അത്കര്ശനമല്ല ഒരു നിര്ബന്ധവുമില്ലെന്നതാ ണ് ഒരു വിരോധാഭാസം.
ഒരു കന്യാസ്ത്രീ സ ഭാവസ്ത്രംമാറ്റി സാധാരണവേഷത്തില്‍ പുറംലോകത്തെ ത്തിയാല്സകല നിയമങ്ങളുമെടുത്ത്അവര്ക്കെതിരെതിരിയുംഎന്നാല്വൈദീകര്ഏത്വസ്ത്രവുമെടുത്തുകൊണ്ട്എവിടെയും പോകുന്നതിന് യാതൊരുതടസ്സവുമില്ല. ഒരേ നിയമം പക്ഷേ ഒരാള്ക്ക്കര്ശന നിയമവുംമറ്റൊരാള്ക്ക്ലഘുവായഅയവു വരുത്തത്തക്ക നിയമവും. അതാണ് ജനത്തിന്റെവിമര്ശനത്തിന് കാരണം. ഒരു കുറ്റം ചെയ്യുമ്പോള്‍ രണ്ട് ശിക്ഷാ നിയമമെന്ന രീതിയില്പോകുമ്പോള് അതിനെ വിമര്‍ശിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ കഴിയില്ല. സ്വന്തംകണ്ണിലെതടിക്കഷണമെടുത്തിട്ട് അന്യന്റെകണ്ണിലെ കരടെടുക്കാന്‍ പോയാല്‍ മാത്രമെ തട യാതെയിരിക്കുയെന്ന ക്രിസ്തുസന്ദേശം പാലിക്കപ്പെട്ടാല്‍ മാ ത്രമെവിമര്ശനങ്ങളുടെവായ് അടക്കാന്‍ കഴിയൂ. എങ്കില്‍ മാ ത്രമെഅതിന്റെ മുനയൊടിഞ്ഞ്അതിന് ശക്തിയില്ലാതെയാകൂ. എന്നാല്ഇവിടെ അതല്ല നീ നേരെയാകണംസത്യമെ പറയാവൂസഭയുടെ നിയമങ്ങളും നടപ്പുകളും പാലിക്കണം ഞാന്‍ എനിക്ക്എന്റെഇഷ്ടം പോലെയാകാം എന്ന ചിന്താഗതിസഭാനേതൃത്വത്തിലെചിലരുടെചിന്താഗതി. അതാണ് സഭ യ്ക്കെതിരെവിമര്ശനം ശക്തമാകുന്നതുംസഭാനേതൃത്വ ത്തെ വിമര്ശിക്കുന്നവരുടെഎണ്ണം കൂടാന്‍ കാരണവും. നിയമം ലംഘിക്കാന്‍ പലരും മു ന്നോട്ടുവരുന്നതുംഅവര്ക്കൊപ്പം പൊതുജനം ഉണ്ടാകുന്നതുംഅതാണ്. അത് നേതൃത്വംഅറിയാത്ത കാലത്തോളംഅത്കൂടിക്കൊണ്ടേയിരിക്കും.
സഭയുടെചട്ടകൂടിനു ള്ളില്‍ നിന്നുകൊണ്ട് അനുസരണയുള്ളകുഞ്ഞാടായി പ്രവര് ത്തിച്ചിരുന്ന സഭാശുശ്രൂഷകരുണ്ടായിരുന്നു. ചെറിയതെറ്റിനുപോലുംവലിയ ശിക്ഷ നല് കി സഭാനേതൃത്വംഅവരെ അനുസരിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. വലിയ ശിക്ഷ ഏറ്റുവാങ്ങിയാലുംഅതൊക്കെ സഹിച്ച്വലിയമതിലുകള്ക്ക്ഉള്ളില്വേദനയുടെതീഷ്ണത യനുഭവിച്ച്ജീവിതംഹോമിച്ച വരായിരുന്നുമഠങ്ങള്ക്കുള്ളി ലെ ജീവിതങ്ങള്‍. സഭാ നേതൃത്വത്തിന്റെഅതിക്രൂരമായ അ ച്ചടക്കത്തെ മറികടന്ന്മതിലുകള്ക്ക് പുറത്തുള്ളസ്വാതന്ത്ര ത്തെ പുല്കാന് താല്പര്യമു ണ്ടായിരുന്നെങ്കിലുംആരും ആ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ മതിലുകള്‍ക്ക് പുറത്തുപോകാതിരുന്നത് പുറംലോകം അവ രെതിരസ്ക്കരിക്കപ്പെടുമെന്ന ചിന്തയുള്ളതുതന്നെ. കാരണംസഭാനേതൃത്വത്തെ അനുസരിക്കുകയുംഅവരുടെവാക്കുകള്വേദവാക്യമായികരുതിയവരുമായിരുന്നു അന്നത്തെ വിശ്വാസികളില്ഏറെപ്പേരും. അതിനൊരുകാരണംകൂടിയുണ്ട്. അന്ന് സഭാനേതൃത്വത്തിലുള്ളവരില് ഏറെപ്പേരും പാ പക്കറകള്ഏല്ക്കാത്തവരുംസഭാവിശ്വാസത്തെ മുറുകെ പിടിച്ച്ജീവിച്ചവരുംസഭയുടെരീതികളില്സഞ്ചരിച്ചവരുമായിരുന്നു. വിശ്വാസിസമൂഹംഅതുകൊണ്ടുതന്നെ അവരുടെഉള്ളംകയ്യിലായിരുന്നു. അവ രുടെതീരുമാനത്തില്സംശയമില്ലാത്തവരുംഅവരുടെ വാ ക്കുകളില്കളങ്കമില്ലാത്തതുമായിരുന്നു. എന്നാല്ഇന്ന്അതി ന്വിപരീതമായതാണ്എന്ന്തുറന്നുതന്നെ പറയാം.
ഇന്ന്പ്രസംഗത്തിനു വിപരീതമായ പ്രവര്‍ത്തികളുമായി നടക്കുന്നവരാണ് അച്ച ടക്കത്തിന്റെവാളുമായി അനുസരണം പഠിപ്പിക്കാന്‍ രംഗത്തുവരുന്നത്. അവരെയാണ് വിശ്വാസികളുംസഭയെ ശുശ്രൂഷിക്കുന്നവരും അനുസരിക്കേണ്ടത്. അതാണ്ഇന്ന്സഭാ നേതൃത്വത്തിന്റെ അച്ചടക്ക നടപടിയെഇവര് എതിര്‍ക്കാന്‍ കാരണം. മാത്രമല്ല പഴയവിശ്വാസിസമൂഹത്തില് നിന്ന് ഇന്നത്തെ സമൂഹമായിഒത്തിരിമാറിയിരി ക്കുന്നുയെന്നും പറയേണ്ടിയിരിക്കുന്നു. കാണുകയുംകേള്ക്കുകയുംചെയ്യുന്ന അവര്‍ക്ക്ഇന്ന് നെല്ലും പതിരുംതിരിച്ചറിയാനും സഭാനേതൃത്വത്തിന്റെകാപട്യങ്ങള് കണ്ട് മനസ്സിലാക്കാനും കഴിയുന്നുണ്ട്. സ്വയംതിരുത്താതെയും സ്വന്തംതെറ്റുകള്കാണാതെയുംമറ്റൊരാളെതിരുത്താനും ശ്രമിച്ചാല്അത് അംഗീകരിക്കാന്‍ ആരുംതയ്യാറാകുകയില്ല. നേതൃത്വത്തിലിരിക്കുന്നവര് ഈ സത്യം മനസ്സിലാക്കിപ്രവര്ത്തിച്ചാല് മാത്രമെതങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുകയുള്ളു.
ഇല്ലെങ്കില്എതിര്പ്പുകളുടെഎണ്ണംകൂടുകയുംഅത്സഭയെകളങ്കപ്പെടുത്തുകയും സഭാനേതൃത്വത്തിന്റെവിലക്കുകള്ക്ക്വിലയില്ലാതെയാകുകയുംചെയ്യുമെന്ന്തന്നെ പറയേണ്ടിയിരിക്കു ന്നു. അത് സഭയെ വിമര്‍ശിക്കാനും കളങ്കപ്പെടുത്താനുമായി കാത്തിരിക്കുന്നവര്ക്ക്ഒരവസരമായിതീരും. പുര വേകുമ്പോള്‍ വാഴവെട്ടാന്‍ കാത്തിരിക്കുന്നവര്ക്ക്എന്തിന് അതിനുള്ള അവസരം കൊടുക്കണമെന്ന് നേതൃത്വംചിന്തിക്കണം.
blessonhouston@gmail.com