ന്യൂയോര്‍ക്ക്: സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ സാഹിത്യപ്രതിഭ പുരസ്‌ക്കാരം നേടിയ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന സാഹിത്യകാരനാണ്.
മണ്ണിക്കരോട്ട് ഇതുവരെ ഒന്‍പത് കൃതികള്‍ രചിച്ചിട്ടുണ്ട്. 2007 ല്‍ പ്രസിദ്ധീകരിച്ച 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം ' എന്ന കൃതി എടുത്തു പറയേണ്ടിയിരിക്കുന്നു. 2008-ല്‍ ഈ കൃതി സാഹിത്യ അക്കാഡമി അവാര്‍ഡിന് ചുരുക്കപ്പട്ടികയില്‍ വന്നിരുന്നു. അതായത് അവസാന പത്തില്‍ ഒന്നായി അമേരിക്കയിലെ മലയാള സാഹിത്യചരിത്രം തെരഞ്ഞെടുക്കപ്പെട്ടതാണ്. ആദ്യമായിട്ടാണ് കേരളത്തിനു പുറത്തുനിന്ന്് മലയാളത്തിന് ഒരു സാഹിത്യ ചരിത്രമുണ്ടാകുന്നത്.
അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍: നോലുകള്‍- ജീവിതത്തിന്റെ കണ്ണീര്‍ (അമേരിക്കയിലെ ആദ്യ മലയാള നോവല്‍ 1982), അഗ്നിയുദ്ധം (1985), അമേരിക്ക (1994). ചെറുകഥാസമാഹാരങ്ങള്‍- മൗനനൊമ്പരങ്ങള്‍ (1991), അകലുന്ന ബന്ധങ്ങള്‍ (1993). ലേഖന സമാഹാരങ്ങള്‍- ബോധധാര (1999), ഉറങ്ങുന്ന കേരളം (2013), മാറ്റമില്ലാത്ത മലയാളികള്‍ (2015).
ഇപ്പോള്‍ അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം 2020-ം, അമേരിക്ക (നോവല്‍. അഞ്ചാം പതിപ്പ്) അച്ചടിയിലാണ്. പിന്നെ എഴുതിയിട്ടുള്ള ധാരാളം ലേഖനങ്ങളുണ്ട്: അതൊക്കെ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ്.
സാഹിത്യം കൂടാതെ സാമൂഹ്യ-സാംസ്‌ക്കാരിക-മത-മാധ്യമ രംഗങ്ങളിലും നേതൃനിരയില്‍ സജീവമാണ് അദ്ദേഹം. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്, ഫൊക്കാനയില്‍ എക്‌സിക്യൂട്ടിവ്വൈസ് ചെയര്‍മാന്‍, ഫൊക്കാന സാഹിത്യ സമ്മേളനം ചെയര്‍മാന്‍ ഒന്നിലധികം പ്രാവശ്യം. അങ്ങനെ പല തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ ഹ്യുസ്റ്റനില്‍ മിസ് കേരളാ പാജന്റ് മുതലായ മേജര്‍ പരിപാടികള്‍ സംഘടിപ്പിച്ചു.
'കേരള നാദം' എന്ന പേരില്‍ ഒരു വാര്‍ത്താസാഹിത്യ മാസിക 5 വര്‍ഷത്തിലേറെ പ്രസിദ്ധീകരിച്ചു. സുപ്രധാനമായ പല സ്മരിണകളുടെയും ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.
ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ ഡബിള്‍ട്രീ ഹോട്ടലില്‍ നടക്കുന്ന ഐഎപിസിയുടെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍ അവാര്‍ഡ് വിതരണം ചെയ്യും.
ഒരു സാധു വയസൻ വായനക്കാരനാണു മക്കളെ , ഇച്ചരെ സത്യം പറയുന്നതു കൊണ്ട് ഒന്നും തോന്നരുത് . ഈ ജനാതിപത്യ യുഗത്തിൽ , രാജ്യത്തു ഒരു സ്ഥിരം ഭാരവാഹികൾ ആയി കുത്തിയിരിക്കുന്നതായി വാർത്തകളിൽ വായിക്കുന്നു. അതു പോലെ ഫോട്ടോകളിലും സ്ഥിരം മുൻപിൽ കുത്തിയിരുന്നു ബാക്കിയുള്ളവരെ ആശ്രിതർ ആക്കി പിറകിൽ നിർത്തി പത്രത്തിൽ കൊടുക്കുന്നു . എന്നാൽ നിങ്ങളുടെ ആ കോമ്പറ്റിങ് റൈറ്റർ ഫോറോ എന്തോ ഉണ്ടല്ലോ അവിടെ എല്ലാരേയും ഒരുമിച്ചു നിർത്തി വലിപ്പച്ചെറുപ്പമില്ലതെ ഫോട്ടോ പത്രത്തിൽ കാണാമല്ലോ . അതല്ലേ നല്ലതു . പിന്നെ ഈ പരസ്പര പുകഴ്ത്തലും ചൊറിയലും ഒന്നു നിർത്തണം . ഹ്യൂസ്റ്റണിലെ ഏതോ മലയാളമോ സൊസൈറ്റിയോ അതിനെപറ്റിയ പറയണത് . രണ്ടു മൂന്ന് പേരുടെ സ്ഥിരം സൊസൈറ്റിയും വിളയാട്ടും സ്ഥാവര ജംഗമ വസ്തുവും ആയിരിക്കും അല്ലയോ ?
കരയുന്ന ചക്രങ്ങള്‍ക്ക് എന്നും എണ്ണ
കരയുന്ന ചക്രങ്ങള്‍ക്ക് എന്നും എണ്ണ കിട്ടുമോ?-ഇതുപോലെ ആണ് ഇ മലയാളിയിലെ ചില കമന്റ്റ് കീറ്റ്കാര്‍. എന്ത് ആയാലും അവര്‍ക്ക് ഫുള്‍ അറ്റെന്‍ഷന്‍ കിട്ടണം. അതിനു അവര്‍ പാമ്പറില്‍ തൂറിയ കുഞ്ഞിനെ പോലെ ബഹളം കാട്ടും. ഏതു പരിപാടി നടന്നാലും അവര്‍ക്ക് സ്റ്റേജില്‍ ഇരിക്കണം, എം സി ആകണം, സാഹിത്യ മീറ്റിംഗ് ആണെങ്കില്‍ അതിന്‍റെ വലിയ മെത്രാന്‍ വിളിക്കണം. നിങ്ങള്‍ ഒരു വലിയ സംഭവം ആണ് എന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ ആണ് ഇത്തരം വെകിളി ഉണ്ടാകുന്നതു.ഇതിനെ എ ഡി ഫോ അഥവാ അറ്റെന്‍ഷന്‍ ടെഫിഷന്സി ഫോബിയ എന്ന് വിളിക്കാം.
മറ്റുള്ളവരുടെ ശ്രദ്ധ പിടിക്കാന്‍ ഇവര്‍ എന്ത് കൊമാളിതരവും കാട്ടും. ' ഞാന്‍ ഒരിക്കല്‍ ഹിന്ദു ആയിരുന്നു ഇപ്പോള്‍ ഞാന്‍ യേശുവിനെ കണ്ടു, ഞാന്‍ ഒരിക്കല്‍ നിരിസരന്‍ ആയിരുന്നു ഇപ്പോള്‍ ഞാന്‍ യേശുവിന്‍റെ സാക്ഷി എന്നൊക്കെ കൂവും. ഓകെ ഇവര്‍ എന്ത് എങ്കിലും ഒക്കെ വിളിച്ചുകൂവി നാറ്റിക്കും. മുല്ലാക്ക പറഞ്ഞത് പോലെ, വെളിച്ചം ആയിരിക്കുന്നവന്‍ വെളിച്ചം കൊണ്ട് നടക്കണ്ട. ഇപ്പോള്‍ ഇ ഭൂമിയിലെ ജീവിതം പൂര്‍ണമായി ഓരോ നിമിഷവും ആസ്വദിക്കുന്ന അന്തപ്പന്‍, വിദ്യാധരന്‍, അന്ദ്രയോസ് എന്നിവരെ പോലെ ഉള്ളവര്‍ എത്രയോ ഭാഗ്യവാന്മ്മാര്‍. അവര്‍ ഇ ഭൂമിയില്‍ സോര്‍ഗം പണിയുന്നു, അവരുടെ പ്രധാന മാലാഗ സുധീറും. ഇവരുടെ സുഖം കണ്ടു ചില മാനസിക നീര്‍ക്കോലികള്‍ പുളഞ്ഞു മറിയുന്നു,-മറിയാമ്മ ഹൂസ്ടന്‍