Image

ഇന്ത്യ- അമേരിക്ക സൗഹാര്‍ദ്ദങ്ങളും നീരസങ്ങളും, ചരിത്ര അവലോകനം (ജോസഫ് പടന്നമാക്കല്‍)

Published on 01 October, 2019
ഇന്ത്യ- അമേരിക്ക സൗഹാര്‍ദ്ദങ്ങളും നീരസങ്ങളും, ചരിത്ര അവലോകനം (ജോസഫ്  പടന്നമാക്കല്‍)
 സ്വാതന്ത്ര്യം ലഭിച്ചനാള്‍മുതല്‍ ഇന്ത്യന്‍ നേതാക്കള്‍ അമേരിക്കയുമായി നല്ല സൗഹാര്‍ദ്ദ ബന്ധങ്ങള്‍ പുലര്‍ത്താനാണ് ആഗ്രഹിച്ചിരുന്നത്. അമേരിക്ക പാക്കിസ്ഥാന്റെ പ്രതിരോധ കാര്യങ്ങളില്‍ (CENTO) ഉടമ്പടി ഒപ്പുവച്ചതോടെ സോവിയറ്റ് യൂണിയനുമായി ഇന്ത്യ രാജ്യരക്ഷയെക്കരുതി ഉറച്ച ബന്ധങ്ങള്‍  പുലര്‍ത്താനും ആരംഭിച്ചു. ശീത സമരത്തില്‍ അമേരിക്കയും സോവിയറ്റ് യൂണിയനുമായുള്ള മത്സരത്തിനിടെ ഇന്ത്യ ചേരി ചേരാ നയങ്ങളാണ്, സ്വീകരിച്ചത്. 1971ലെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തില്‍ നിക്‌സണ്‍ ഭരണകൂടം പരിപൂര്‍ണ്ണമായി പാക്കിസ്ഥാനു പിന്തുണ നല്‍കിയിരുന്നു. അന്നു വഷളായ ഇന്ത്യ അമേരിക്കന്‍ ബന്ധം 1991ല്‍ സോവിയറ്റ് യൂണിയന്‍ ഇല്ലാതാവുന്നവരെ തുടര്‍ന്നിരുന്നു. 1990 മുതല്‍ ശീത സമരം അവസാനിച്ചതോടെ ഇന്ത്യ അമേരിക്കയുമായി സുദൃഢമായ ബന്ധം സ്ഥാപിക്കാന്‍ ആരംഭിച്ചു.

1947ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം അവസാനിപ്പിക്കുകയും ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ചെയ്തു. ഇന്ത്യ, പാക്കിസ്ഥാന്‍ എന്ന രണ്ടു രാജ്യങ്ങളായി ഉപഭൂഖണ്ഡത്തെ വിഭജിക്കുകയുമുണ്ടായി.   സ്വാതന്ത്ര്യം നേടിയെങ്കിലും '1947' എന്ന വര്‍ഷം യാതനകളില്‍ക്കൂടിയും പീഡനങ്ങളില്‍ക്കൂടിയുമാണ് രാജ്യം കടന്നുപോയത്. രക്തപങ്കിലമായ ഒരു ചരിത്രത്തിന് ഇന്ത്യ സാക്ഷിയായി. വിഭജനശേഷം ഇരുരാജ്യങ്ങളിലും അഭയാര്‍ത്ഥികള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പാക്കിസ്ഥാനും ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ഇന്ത്യയ്ക്കുമായിട്ടായിരുന്നു വിഭജനം. അതിന്റെ ഫലമായി ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും പരസ്പ്പരം മതത്തിന്റെപേരില്‍ പോരാട്ടവും തുടങ്ങി. ലക്ഷക്കണക്കിന് ജനത ഹിന്ദു മുസ്ലിം ലഹളകളില്‍ കൊല്ലപ്പെട്ടു. ഇരുപതു മില്യണ്‍ ജനങ്ങള്‍ അഭയാര്‍ഥികളായി ഇരു രാജ്യങ്ങളിലും താമസം തുടങ്ങി. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും രക്തം രാജ്യം മുഴുവന്‍ പ്രവഹിച്ചുകൊണ്ടിരുന്നു. അമേരിക്കപോലുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ വര്‍ഗീയ രക്തച്ചൊരിച്ചിലുകളെ അപലപിച്ചുകൊണ്ടിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ നെഹ്‌റു  ക്യാപിറ്റലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നെങ്കിലും സ്വാതന്ത്ര്യം നേടിയശേഷം സാഹചര്യങ്ങള്‍മൂലം സോഷ്യലിസ്റ്റ് ജനാധിപത്യ പാത അദ്ദേഹത്തിന് തിരഞ്ഞെടുക്കേണ്ടി വന്നു. അമേരിക്കയുമായി നല്ലൊരു ബന്ധം തുടക്കം മുതല്‍ ആഗ്രഹിച്ചിരുന്നു.

1949ലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്രുവും അമേരിക്കന്‍ പ്രസിഡന്റ് ഹാരീ ട്രൂമാനും തമ്മില്‍ പരസ്പ്പരം വാഷിഗ്ടണില്‍ എയര്‍പോര്‍ട്ടില്‍ കണ്ടുമുട്ടിയത്. ശീതസമരത്തില്‍ ഇന്ത്യ ഇരുഭാഗങ്ങളിലും ചേരാതെ ചേരി ചേരാ നയങ്ങള്‍ പിന്തുടരുമെന്നും അറിയിച്ചു. ചേരിചേരാ നയത്തിന്റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനും അമേരിക്കന്‍ ചേരികളും തമ്മിലുള്ള ശീതസമര കാലങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചമായിരുന്നില്ല. അതേ സമയം ഡല്‍ഹിയും മോസ്‌ക്കോയുമായി സുഗമമായ ബന്ധം സ്ഥാപിക്കുകയും ചെയ്തു.

1959ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും കൊറേട്ടാ സ്‌കോട്ട് കിങ്ങും പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങള്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് പഠിക്കാന്‍ ആരംഭിച്ചു. അമേരിക്കന്‍ പൗരാവകാശങ്ങള്‍ക്കും കറുത്തവരുടെ ഉന്നമനത്തിനുമായുള്ള സമരങ്ങളില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഗാന്ധിയന്‍ പാത തുടര്‍ന്നു. ഒരു മാസത്തോളം  കിംഗ് ഇന്ത്യയില്‍ താമസിച്ചിരുന്നു. അദ്ദേഹം പണ്ഡിറ്റ് ജവാര്‍ഹലാല്‍ നെഹ്‌റുവിന്റെയും ഗാന്ധി കുടുംബത്തിലെ നിരവധി അംഗങ്ങളുടെയും സൗഹാര്‍ദ്ദങ്ങള്‍ നേടുകയുണ്ടായി. അഹിംസാ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന നിരവധി പണ്ഡിതരുമായും കിംഗ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അമേരിക്കയില്‍ മടങ്ങിയെത്തിയ ശേഷം 'അഹിംസാ സിദ്ധാന്തം' സ്വീകരിക്കുകയും 'പൗരാവകാശങ്ങള്‍ക്കായുള്ള തന്റെ ഏറ്റവും വലിയ ആയുധമാണിതെന്ന്'   പ്രഖ്യാപിക്കുകയും ചെയ്തു. മാനുഷിക നീതിക്കായും അവഗണിക്കപ്പെട്ട ജനതക്കായും മനുഷ്യ ആത്മാഭിമാനത്തിനായും ഈ ആയുധം ഉപയോഗിക്കുമെന്നും  പ്രഖ്യാപിച്ചു.

1959ഡിസംബര്‍ 9മുതല്‍ ഡിസംബര്‍ 14വരെ പ്രസിഡന്റ് ഐസനോവര്‍ ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡണ്ടാണ്,അദ്ദേഹം. ഐസനോവര്‍, പ്രസിഡന്റ് രാജേന്ദ്ര പ്രസാദിനെയും നെഹ്രുവിനെയും സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് അന്നു പ്രസംഗിച്ചിരുന്നു. ഇന്ത്യന്‍ ടെക്കനോളജിക്കല്‍ ഇന്‍സ്റ്റിറ്റിട്യൂട്ടുകള്‍ക്ക് അമേരിക്ക ഉദാരമായ സഹായങ്ങളും ചെയ്തുകൊണ്ടിരുന്നു. അമേരിക്കയിലെ ഒമ്പതു യുണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ ഗവേഷക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ടെക്കനോളജി ഇന്‍സ്റ്റിട്യൂട്ടുകള്‍ പരിപോഷിപ്പിക്കാനും പതിറ്റാണ്ടുകളോളം സഹായിച്ചുകൊണ്ടിരുന്നു. കോണ്‍പുര്‍ യൂണിവേഴ്‌സിറ്റിയായിരുന്നു ആദ്യത്തെ ഇന്ത്യയുടെ ഐഐടി. ആദ്യകാലങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അമേരിക്കയുടെ സഹകരണം ഇന്ത്യയ്ക്ക് വളരെ പ്രയോജനപ്രദമായിരുന്നു. ആയിരക്കണക്കിന് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ ലോകത്തിന് നല്‍കാന്‍ സാധിച്ചത്, ഇന്ത്യയുടെ ഐഐടികളും നെഹ്രുവിന്റെ അക്കാലത്തെ വീക്ഷണ ചിന്താഗതികളുമായിരുന്നു.

1962ല്‍ ചൈനീസ് യുദ്ധകാലത്തു വടക്കു കിഴക്കുനിന്ന് അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ എത്തുവാന്‍ തുടങ്ങി. അതിര്‍ത്തിയില്‍ ഇന്ത്യ ചൈന യുദ്ധം ശക്തമായി ആഞ്ഞടിച്ചിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍  നെഹ്‌റു വാഷിംഗ്ടണില്‍, ജോണ്‍ എഫ് കെന്നഡിക്കു പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തെഴുതി. വാഷിംഗ്ടണ്‍, വമ്പിച്ച ആയുധപ്രവാഹങ്ങളും കൂറ്റന്‍ പ്രതിരോധ വിമാനങ്ങളുമായി ഇന്ത്യയെ സഹായിക്കുകയുണ്ടായി. അത്യാധുനിക ആയുധങ്ങള്‍ ചൈനീസ് പട്ടാളത്തെ നേരിടാന്‍ ഇന്ത്യക്ക് നല്‍കാനും തുടങ്ങി. എന്നാല്‍ 1965ല്‍ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം ഉണ്ടായപ്പോള്‍ അമേരിക്കയും ഇന്ത്യയുമായുള്ള ആ ബന്ധം അവസാനിക്കുകയുമുണ്ടായി. അമേരിക്ക പാക്കിസ്ഥാന്റെ പക്ഷം ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ  സഹായിച്ചുകൊണ്ടിരുന്നു.

പഞ്ചവത്സര പദ്ധതികളില്‍ക്കൂടിയും അമേരിക്കന്‍ സഹായത്തോടെയും ഭക്ഷണ സ്വയം പര്യാപ്തി നേടിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം കിട്ടിയ കാലത്തിനുശേഷമുള്ള ഏറ്റവും വലിയ നേട്ടം.! നോബല്‍ സമ്മാന ജേതാവായ 'നോര്‍മന്‍ ബോര്‍ലാന്ഗ്' ഇന്ത്യയില്‍ വരുകയും ഗോതമ്പിന്റെ അത്യുല്‍പ്പാദന ശേഷിയുള്ള വിത്തുകള്‍ പരീക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ എം.എസ്.സ്വാമി നാഥനുമായുള്ള സഹവര്‍ത്തിത്വം ഇന്ത്യയില്‍ ഒരു ഹരിതക വിപ്ലവം തന്നെ സൃഷ്ടിച്ചു. ഇന്ത്യ ഭക്ഷണ അപര്യാപ്തതയില്‍ നിന്ന് ഒരു പതിറ്റാണ്ടിനുള്ളില്‍ തന്നെ ഭക്ഷണ സ്വയം പര്യാപ്തയുള്ള രാജ്യമായി മാറി. ഭക്ഷണം കയറ്റുമതി ചെയ്യുന്ന രാജ്യമായും അറിയപ്പെട്ടു.

1966ലാണ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ മകള്‍ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്. അതിനുശേഷം 1977 വരെ മൂന്നു പ്രാവശ്യം അവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. പിന്നീട് 1980 മുതല്‍ മരണം വരെ  പ്രധാനമന്ത്രിയായി ചുമതലകള്‍ വഹിച്ചിരുന്നു. 1971ല്‍ കിഴക്കേ പാക്കിസ്ഥാനിലുള്ളവര്‍ സ്വതന്ത്ര പാക്കിസ്ഥാനുവേണ്ടി മുറവിളി തുടങ്ങി. അതിന്റെ പേരില്‍ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം ആരംഭിച്ചു. അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെ യുദ്ധമായിരുന്നു. ഈസ്റ്റ് പാക്കിസ്ഥാന്‍ എന്ന പ്രദേശം 'ബംഗ്‌ളാദേശ്' എന്ന പുതിയ രാജ്യമായി രൂപപ്പെട്ടു. പാക്കിസ്ഥാന്‍ സ്വന്തം രാജ്യത്തിലെ പൗരന്മാരെ കൊല ചെയ്തുകൊണ്ടിരുന്നിട്ടും അമേരിക്ക പാക്കിസ്ഥാന്റെ പക്ഷം ചേര്‍ന്നു. നിക്‌സന്‍റെ അമേരിക്ക ചൈന കൂട്ടുകെട്ടും ഇന്ത്യയെ അമേരിക്കയുമായി അകറ്റിയിരുന്നു. ആ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യ സോവിയറ്റ് യൂണിയനുമായി ഇരുപതു വര്‍ഷ സൗഹാര്‍ദ്ദ കരാറുണ്ടാക്കി. ശീത സമരത്തിലെ ചേരി ചേരാ നയത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ടായിരുന്നു ഇന്ത്യ ഈ കരാര്‍ സോവിയറ്റ് യൂണിയനുമായി ഒപ്പുവെച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുധീരമായ ഈ തീരുമാനം അമേരിക്കയ്ക്ക് ഈ ഉപഭൂഖണ്ഡത്തില്‍ ഒരു തിരിച്ചടിയായിരുന്നു. ഇന്ത്യയ്‌ക്കെതിരായി ബംഗാള്‍ ഉള്‍ക്കടലില്‍ താവളം അടിച്ചിരുന്ന അമേരിക്കയുടെ കൂറ്റന്‍ 'സെവന്‍ന്ത് ഫഌറ്റ് കപ്പലും' പിന്‍വാങ്ങേണ്ടി വന്നു. 1974 മെയ് എട്ടാം തിയതി ഇന്ത്യ ആദ്യത്തെ ന്യുകഌയര്‍ പരീക്ഷണം നടത്തി. പഞ്ച ശക്തികളുടെയിടയില്‍ ഇന്ത്യയും ന്യുകഌയര്‍ ശക്തിയായി അറിയപ്പെട്ടു. അമേരിക്കയിലും വികസിത രാജ്യങ്ങളിലും അത് വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായി. അതിന്റെ പ്രത്യാഘാതമെന്നോണം അമേരിക്കഇന്ത്യ ബന്ധത്തില്‍ കോട്ടങ്ങളുമുണ്ടാക്കി.

1978 ജനുവരിയില്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചു. മൂന്നു ദിവസ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് നീലം സഞ്ജീവ റെഡിയുമായും പ്രധാന മന്ത്രി മൊറാര്‍ജി ദേശായിയായും ചര്‍ച്ചകള്‍  നടത്തിയിരുന്നു. കാര്‍ട്ടര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിക്കുകയും ചെയ്തു. പകരം, ആ വര്‍ഷം തന്നെ ജൂണില്‍ ദേശായി ആറു ദിവസം അമേരിക്കയില്‍ യാത്രകള്‍ നടത്തുകയും  ഔദ്യോഗികമായി വൈറ്റ് ഹൌസ് സന്ദര്‍ശിക്കുകയുമുണ്ടായി. ജിമ്മി കാര്‍ട്ടര്‍ ഇന്ത്യയെ ന്യൂക്‌ളീയര്‍ നിര്‍മ്മാര്‍ജ്ജന ഉടമ്പടിയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. അതനുസരിച്ച് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ന്യൂക്ലിയര്‍ സംവിധാനങ്ങള്‍ അന്തര്‍ദേശീയ അറ്റോമിക്ക് ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കുമായിരുന്നു. ഇന്ത്യ അമേരിക്കയുടെ അഭ്യര്‍ത്ഥന തിരസ്ക്കരിക്കുകയും ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്നതിന് തുല്യമായി അമേരിക്കയുടെ ഈ നിര്‍ദേശത്തെ ഇന്ത്യ കരുതി. തന്മൂലം 1982ല്‍ വാഷിഗ്ടണ്‍ ഇന്ത്യക്കുള്ള സിവിലും പ്രതിരോധ ആവശ്യത്തിനുമുള്ള എല്ലാ വിധ ന്യുകഌയര്‍ ഊര്‍ജ്ജങ്ങളും നിര്‍ത്തല്‍ ചെയ്യുകയുമുണ്ടായി.

1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്കയുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചു. ഇന്ദിരാഗാന്ധി 1982ല്‍ ഔദ്യോഗികമായി റൊണാള്‍ഡ് റേഗനെ സന്ദര്‍ശിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അവര്‍ അന്ന് വൈറ്റ് ഹൌസില്‍ പ്രസംഗിച്ചത്. ചെറിയ പ്രശ്‌നങ്ങള്‍വരെ ചര്‍ച്ചയില്‍ക്കൂടി പരിഹരിക്കണമെന്നും അവര്‍ അന്ന് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പൊതുവായ താല്‍പര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും പുത്തനായ ബന്ധങ്ങള്‍ ഇരുരാജ്യങ്ങളും സ്ഥാപിക്കണമെന്നും പറഞ്ഞു. രണ്ടു നേതാക്കന്മാരും സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. ന്യൂകഌയര്‍ ഊര്‍ജം സംബന്ധിച്ചു ഒരു ധാരണയില്‍ എത്തുകയും ചെയ്തു. രണ്ടു വര്‍ഷത്തിനു ശേഷം വൈസ് പ്രസിഡന്റ് ബുഷ് ഒരു ഉന്നതതല മീറ്റിങ്ങില്‍ ന്യൂ ഡല്‍ഹിയില്‍ സംബന്ധിക്കുകയും ചെയ്തു. അമിര്‍സ്റ്ററിലുള്ള സിക്കുകാരുടെ ദേവാലയം ആക്രമിച്ചതിനു പ്രതികാരമായി ഒരു സിക്ക് സെക്യൂരിറ്റി 1984ല്‍ ഇന്ദിരാഗാന്ധിയെ വധിച്ചു. ഇന്ദിരാഗാന്ധി വധത്തിന് അഞ്ചുമാസം മുമ്പായിരുന്നു ഇന്ത്യന്‍ പട്ടാളം സിക്കുകാരുടെ അമ്പലം ആക്രമിച്ചത്.

ഇന്ദിരാ ഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. രാജീവ് ഗാന്ധിയുടെ ഭരണനയങ്ങള്‍ ഇന്ദിരയുടെ ഭരണ നടപടികളില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. രാജീവ് ഗാന്ധി അമേരിക്കയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനാണ് പരിശ്രമിച്ചിരുന്നത്. അന്നുവരെ 'ഇന്ത്യ', സോവിയറ്റു യൂണിയനുമായി മൈത്രിയിലായിരുന്നതിനാലും സോഷ്യലിസ്റ്റ് പാതയില്‍  പ്രവര്‍ത്തിച്ചിരുന്നതിനാലും അമേരിക്ക ഒരിക്കലും ഇന്ത്യയുമായി സൗഹാര്‍ദ്ദം ആഗ്രഹിച്ചിരുന്നില്ല. 1985 ജൂണ്‍ 11 മുതല്‍ 15 വരെ രാജീവ് ഗാന്ധി അമേരിക്ക സന്ദര്‍ശിക്കുകയുണ്ടായി. ആസൂത്രിത തീവ്രവാദത്തിനെതിരെ ഒരുമിച്ചു പടപൊരുതാനുള്ള ഒരു കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചു. കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഉഭയകക്ഷി സഹകരണവും ധാരണയായിധ. ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരേ പുതിയ ഒരു വാക്‌സിന്‍ വികസിപ്പിച്ച്, ഇന്ത്യക്കു നല്‍കാനും ഈ കരാറിലൂടെ തീരുമാനമായി. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് കോട്ടം വരാതെ അമേരിക്കയുമായി നല്ല നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ രാജീവിന് സാധിച്ചു.

ഇന്ത്യയുടെ അമേരിക്കന്‍ കമ്പനിയായ 'യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി'യില്‍ 1984ല്‍ 'ടോക്‌സിക് ഗ്യാസ്' ലീക്ക് ചെയ്തതിന്റെ ഫലമായി ആയിരക്കണക്കിന് ജനം മരിച്ചു. അമേരിക്കന്‍ കമ്പനിയുടെ സുരക്ഷിതാ സംവിധാനക്കുറവുകൊണ്ടായിരുന്നു മാരകമായ ഈ അപകടം അന്ന് സംഭവിച്ചത്. പതിനായിരക്കണക്കിന് ജനം അംഗഭംഗം നേരിട്ട് അനാരോഗ്യവാന്മാരായി. മരണത്തിനുത്തരവാദിയായ കമ്പനിയുടെ ചെയര്‍മാനെ ക്രിമിനല്‍ കുറ്റങ്ങള്‍ക്കായി വിസ്തരിക്കാന്‍ അമേരിക്കയില്‍നിന്നു കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സംഭവങ്ങള്‍ അമേരിക്ക ഇന്ത്യ ബന്ധങ്ങളെ  സാരമായി ബാധിച്ചിരുന്നു. 1990 വരെ അമേരിക്ക ഇന്ത്യ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

1991ല്‍ പ്രധാനമന്ത്രി 'നരസിംഹ റാവു' ഇന്ത്യയുടെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് തുടക്കമിട്ടു.  ഇന്ത്യയുടെ ഉദാരവല്‍ക്കരണ നയം മൂലം അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ഇന്ത്യയില്‍ ആഗോളതലത്തിലുള്ള മുതല്‍മുടക്കിനായി നരംസിംഹ റാവൂ പുത്തനായ സാമ്പത്തിക നയങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. െ്രെപവറ്റ് കമ്പനികള്‍ വളരാനും തുടങ്ങി. നികുതി പരിഷ്ക്കാരങ്ങള്‍മൂലം വ്യവസായ അന്തരീക്ഷത്തിനും സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 1998 മുതല്‍ ഇന്ത്യ സാമ്പത്തികമായി മുന്നേറ്റമാരംഭിച്ചു. വിലപ്പെരുപ്പം വലിയ തോതില്‍ നിയന്ത്രിക്കാനും സാധിച്ചു. ഇന്ത്യയെ സംബന്ധിച്ചടത്തോളം അത് പുത്തനായ സാമ്പത്തിക നേട്ടങ്ങളുടെ തുടക്കമായിരുന്നു.

1998ല്‍ വാജ്‌പെയ് സര്‍ക്കാരിന്റെ കാലത്ത്, പാക്കിസ്ഥാന്റെ അതിര്‍ത്തിക്കു സമീപമായി ന്യൂക്ലീയര്‍ ബോംബുകളുടെ ഒരു പരമ്പരതന്നെ ഭൂമിക്കടിയില്‍ പരീക്ഷിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ അറ്റോമിക്ക് പരീക്ഷണങ്ങള്‍ അമേരിക്കന്‍ ഇന്റലിജിന്‍സ് ഏജന്‍സികളെ ന്യുകഌയര്‍ യുദ്ധങ്ങള്‍ക്കു വഴിതെളിയിക്കുമെന്ന്' ഭയപ്പെടുത്തി. ന്യുകഌയര്‍ ആയുധങ്ങളുടെ മത്സരം തന്നെ സൃഷ്ടിക്കുമെന്നും ആശങ്കപ്പെട്ടു. ലോകം മുഴുവന്‍ പ്രതിക്ഷേധ ശബ്ദങ്ങള്‍ ഉയര്‍ത്തുകയുമുണ്ടായി. അമേരിക്കയുമായുള്ള ബന്ധങ്ങള്‍ വഷളാവുകയും ചെയ്തു. അമേരിക്ക ഇന്ത്യയിലുള്ള അവരുടെ അംബാസഡറെ മടക്കി വിളിച്ചു. പ്രസിഡന്റ് ക്ലിന്റണ്‍ ഇന്ത്യയ്ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയുമുണ്ടായി.

1999 മെയ് മുതല്‍ ജൂലൈ വരെ പാക്കിസ്ഥാന്‍ പട്ടാളം ഇന്ത്യന്‍ അധീനതയിലുള്ള കാശ്മീരില്‍ നുഴഞ്ഞു കയറുകയും കാര്‍ഗില്‍ യുദ്ധത്തിന് കാരണമാവുകയും ചെയ്തു. ഇന്ത്യ ആകാശത്തുകൂടി യുദ്ധവിമാനങ്ങള്‍ അയച്ച് ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. ആ വര്‍ഷം ജൂലൈയില്‍ തുടര്‍ച്ചയായ വെടിവെപ്പുകള്‍ നടന്നുകൊണ്ടിരുന്നു. പ്രസിഡന്റ് ക്‌ളിന്റന്‍ അത്യാവശ്യമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വാഷിംഗ്ടണില്‍ വിളിപ്പിക്കുകയും പാക്കിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെരിഫ് പട്ടാളത്തെ അതിര്‍ത്തിയിലേക്ക് പിന്‍വലിക്കുകയും ചെയ്തു. 2000മാര്‍ച്ചില്‍ പ്രസിഡന്റ് ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിച്ചു. ന്യൂക്ലിയര്‍ ടെസ്റ്റ് നിരോധന ഉടമ്പടി ഒപ്പു വെക്കാന്‍ ക്ലിന്റണ്‍ ഇന്ത്യയെ സ്വാധീനം ചെലുത്തിയെങ്കിലും ഇന്ത്യ അതിന് തയ്യാറായില്ല. ഈ സന്ദര്‍ശനത്തില്‍ 'ഇന്ത്യ അമേരിക്ക സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോറം' രൂപീകരിച്ചു. ശീത സമരത്തിന് അയവ് വന്നതു കാരണം പാക്കിസ്ഥാനുമായി അമേരിക്കയുടെ ബന്ധങ്ങള്‍ക്കും ഉലച്ചില്‍ വന്നിരുന്നു. ഇന്ത്യയുമായി അടുക്കണമെന്ന താല്‍പ്പര്യവും അമേരിക്കയ്ക്കുണ്ടായിരുന്നു. അമേരിക്കന്‍ ഉപരോധം നീക്കാഞ്ഞ കാരണം അമേരിക്കന്‍ സാധനങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യയിലെവിടെയും ബോര്‍ഡുകളുമുണ്ടായിരുന്നു.

ഇന്ത്യയുടെ ന്യൂകഌയര്‍ പരീക്ഷണങ്ങള്‍ക്കു ശേഷം 1998ല്‍ നടപ്പാക്കിയ അമേരിക്കന്‍ ഉപരോധം എടുത്തു കളഞ്ഞത് ജോര്‍ജ് ബുഷിന്റെ കാലത്താണ്. 2005ല്‍ യുഎസ് സെക്രട്ടറി 'കൊണ്ടൊലേസാ' ന്യൂ ഡല്‍ഹി സന്ദര്‍ശിച്ചു. ഇന്ത്യയുടെ ഊര്‍ജം സംബന്ധിച്ച സുരക്ഷിതത്വ ചര്‍ച്ചകള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ ഈ സന്ദര്‍ശനം കാര്യമായ മെച്ചമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. ഊര്‍ജം സംബന്ധിച്ചുള്ള ഇറാനുമായി ഇന്ത്യയുടെ സഹകരണം അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് തടസമായിരുന്നു. അതുപോലെ അമേരിക്ക പാക്കിസ്ഥാന് യുദ്ധ വിമാനങ്ങള്‍ വില്‍ക്കുന്നതും ഇന്ത്യ അമേരിക്ക ബന്ധങ്ങള്‍ക്ക് വിഘാതമായി നിന്നു. 2005 ജൂണ്‍ ഇരുപത്തിയെട്ടാം തിയതി അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡും ഇന്ത്യയുടെ പ്രതിരോധ മന്ത്രി പ്രണാബ് മുക്കര്‍ജിയും പരസ്പ്പരം കൈകോര്‍ത്ത് സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ സംസാരിച്ചിരുന്നു. പ്രതിരോധത്തില്‍ രണ്ടു രാജ്യങ്ങളും ഒത്തൊരുമിച്ച് സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. സമുദ്ര തീരപ്രദശങ്ങളുടെ സുരക്ഷതത, മാനുഷിക പരിഗണനയ്ക്കായുള്ള സഹായങ്ങള്‍, പ്രകൃതി ക്ഷോപം വരുമ്പോഴുള്ള സഹായം, ഭീകര ആക്രമണങ്ങള്‍ മുതലായവകള്‍ക്കെല്ലാം തമ്മില്‍ത്തമ്മിലുള്ള സഹകരണവും വാഗ്ദാനം ചെയ്തുള്ള ഉടമ്പടികളില്‍ അമേരിക്കയും ഇന്ത്യയും ഒപ്പു വെച്ചു.

2005ജൂലൈ 18നു പ്രസിഡന്റ് ജോര്‍ജ് ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തമ്മിലുള്ള ഒരു കൂടിക്കാഴ്ച വൈറ്റ് ഹൌസിലുണ്ടായിരുന്നു. അന്ന് ഒരു പത്രസമ്മേളനവും നടത്തി. ഇന്ത്യയും അമേരിക്കയും ന്യുകഌയര്‍ ഉടമ്പടിയില്‍ ഒപ്പുവെക്കുകയും 2008 ഒക്ടോബറില്‍ കോണ്‍ഗ്രസ്സ് അംഗീകരിക്കുകയും ചെയ്തു. ന്യുകഌയര്‍ എനര്‍ജിയെ സംബന്ധിച്ചുള്ള മൂന്നു പതിറ്റാണ്ടായ നിരോധനം അവിടെ അവസാനിക്കുകയും ചെയ്തു. ന്യുകഌയര്‍ സംബന്ധമായ വ്യവസായങ്ങള്‍! ഇരുരാജ്യങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്തു. ഉടമ്പടി അനുസരിച്ച് പ്രതിരോധ സംവിധാനമൊഴിച്ചുള്ള സിവില്‍ സംവിധാനങ്ങളിലെ ന്യുക്‌ളീര്‍ സങ്കേതങ്ങള്‍ ആഗോള അറ്റോമിക്ക് ഏജന്‍സികളുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും. അമേരിക്ക ഭാവിയില്‍ പൂര്‍ണ്ണമായ ന്യുകഌയര്‍ ഊര്‍ജ സഹകരണം നല്‍കുകയും ചെയ്യുമെന്നുള്ള കരാറായിരുന്നു അത്. 2007ജൂലൈയില്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്‌ള്യ ബുഷ് ഇന്ത്യ സന്ദര്‍ശിക്കുകയും മന്‍മോഹന്‍ സിംഗുമായുള്ള ഉടമ്പടി പ്രാബല്യത്തിലാക്കുകയും ചെയ്തു. കൂടാതെ നിരവധി സാമ്പത്തിക ഉടമ്പടികളിലും ഒപ്പു വെച്ചു. അമേരിക്കയുടെ ന്യുകഌയര്‍ ഉടമ്പടികളില്‍ ഒപ്പു വെക്കാതെ ന്യുകഌയര്‍ വാണിജ്യം നടത്തുന്ന ഒരേ രാജ്യം ഇന്ത്യ മാത്രമായി. അതില്‍ പാക്കിസ്ഥാന് എതിര്‍പ്പുണ്ടായിരുന്നു.

2008നവംബര്‍ എട്ടാംതീയതി ഇന്ത്യ വിക്ഷേപിച്ച മനുഷ്യരഹിതമായ ചന്ദ്രയാന്‍1 എന്ന ദൗത്യം വളരെ വിജയകരമായിരുന്നു. അതില്‍ രണ്ടു പ്രധാനപ്പെട്ട ശാസ്ത്രീയ ഉപകരണങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നാസായുടെ സഹകരണവുമുണ്ടായിരുന്നു. ചന്ദ്രനില്‍ ചന്ദ്രയാന്‍ പദ്ധതി പൂര്‍ത്തിയാക്കി അവിടെ റോക്കറ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. ചന്ദ്രോപരിതലത്തില്‍ വെള്ളത്തിന്റെ കണികകളുണ്ടെന്നു കണ്ടുപിടിക്കുകയും ചെയ്തു. ഈ നേട്ടങ്ങള്‍ അമേരിക്കയും ഇന്ത്യയുമായുള്ള ശൂന്യാകാശ സഹകരണത്തിന് വഴി തെളിയിക്കുകയും ചെയ്തു. 1963മുതല്‍ ശൂന്യാകാശ ഗവേഷണങ്ങളില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

2009ല്‍ പാകിസ്ഥാന്റെ ലക്ഷര്‍ തീവ്രവാദികള്‍ മുംബൈ താജ് ഹോട്ടല്‍ ആക്രമിച്ചിരുന്നു. മൂന്നു ദിവസം കൊണ്ട് മുന്നൂറോളം ഇന്ത്യന്‍ പൗരന്മാര്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അവരില്‍ ആറ് അമേരിക്കക്കാരുമുണ്ടായിരുന്നു. തീവ്രവാദത്തെ നേരിടാന്‍ 'അമേരിക്കാ' ഇന്ത്യന്‍ അധികാരികളുമായി പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിക്കുകയുമുണ്ടായി. ഫോറന്‍സിക്ക് വിദഗ്ദ്ധരായ എഫ്ബിഐ ഗവേഷകരെ അമേരിക്ക ഇന്ത്യയില്‍ അയക്കുകയും ചെയ്തു.

2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. അന്നുവരെ മോദിയെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിന്നും വിലക്കിയിരിക്കുകയായിരുന്നു. 2002ല്‍ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊല അതിന് കാരണമായിരുന്നു. 2014 സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദി അമേരിക്കയില്‍ ആദ്യമായി സന്ദര്‍ശിച്ചു. യു.എസ് ഇന്ത്യ പങ്കാളികളായി നിരവധി ഇന്‍വെസ്റ്റ് മെന്റ് പദ്ധതികള്‍ മോദിയുമായി ഉടമ്പടികളുണ്ടാക്കി.വ്യവസായിക തലത്തിലുള്ളവരുമായി മോദി സംഭാഷണം നടത്തിയിരുന്നു. വാഷിംഗ്ടണില്‍ ഒബാമയും മോദിയുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായി കയറ്റുമതി ഇറക്കുമതി, ഊര്‍ജം മുതലായ ബിസിനസുകള്‍ക്കായി ഒരു ബില്യണ്‍ ഡോളര്‍ അമേരിക്ക അനുവദിച്ചു. 2015ല്‍ ഒബാമ പ്രധാന അതിഥിയായി റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ആഘോഷമായിരുന്നു അത്.  ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ, വ്യവസായ പങ്കാളിയായി ഒബാമ അംഗീകരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും 2017 ജൂണില്‍ വൈറ്റ് ഹൌസിയില്‍ പരസ്പ്പരം കണ്ടുമുട്ടി. ട്രംപിന്, കാലാവസ്ഥ വ്യതിയാനം, ഇന്ത്യയുമായി കച്ചവടങ്ങള്‍, എച്.വണ്‍ വിസാ എന്നിവകളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എങ്കിലും ആ വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യാതെ മാറ്റി വെച്ചു. ഇരു രാജ്യങ്ങളും രാജ്യത്തിന്റെ പ്രതിരോധവും ഭീകരരെ എതിരിടുന്നതും സാമ്പത്തിക ബന്ധങ്ങള്‍ ശക്തമാക്കുന്നതും സംബന്ധിച്ചുള്ള ധാരണകളിലെത്തുകയും ഉടമ്പടികള്‍ ഒപ്പു വെക്കുകയും ചെയ്തു. 2019 ജൂണ്‍ മാസത്തില്‍ ജി 20 രാഷ്ട്ര സമ്മേളനത്തിലും വീണ്ടും ട്രംപും മോദിയുമായി കണ്ടു മുട്ടിയിരുന്നു.

1970 മുതല്‍ അമേരിക്കയില്‍ ഇന്ത്യയുടെ ഇറക്കുമതി ചെയ്യുന്ന കച്ചവട ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണനാര്‍ഹമായ വാണിജ്യ സ്റ്റാറ്റസ് ഉണ്ടായിരുന്നു. അതനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നികുതി ഇളവുകളോടെയായിരുന്നു. ഇന്ത്യയോടുള്ള ഉദാരവല്‍ക്കരണമായ ഈ ഔദാര്യം ട്രംപ് ഭരണകൂടം നീക്കം ചെയ്തു. ഇന്ത്യ കാര്യമായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നില്ലായെന്ന കാരണമായിരുന്നു ട്രംപ് ആരോപിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയും പകരം വീട്ടാനെന്ന വണ്ണം അമേരിക്കയുടെ ഇറക്കുമതികള്‍ക്ക് 28 ശതമാനം തീരുവാ ചുമത്താനാരംഭിച്ചു. ഇന്ത്യ വളരെ ഉയര്‍ന്ന നിരക്കില്‍ നികുതി ചുമത്തുന്ന രാജ്യമാണെന്നു ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് സമാനമായ ഇരുപത്തിയെട്ടു ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ സെനറ്റിന്റെ അംഗീകാരം തേടുകയും ചെയ്തു.

വ്യാപാര ബന്ധങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്നു. ഇന്ത്യ പ്രതിരോധമുള്‍പ്പടെ ആധുനികമായ ടെക്‌നോളജി വളര്‍ച്ചവരെ അമേരിക്കന്‍ കമ്പനികളെ ആശ്രയിക്കുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 28 ശതമാനം  തീരുവ ചുമത്തുന്ന തീരുമാനം പുനഃ പരിശോധിക്കാനും കൂടുതല്‍ അമേരിക്കന്‍ വിപണികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇറക്കാനും അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമാക്കിക്കൊണ്ടിരിക്കുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വലിയ തോതില്‍ വാങ്ങിയാല്‍ വ്യവസായ തര്‍ക്കും പരിഹരിക്കാന്‍ സാധിക്കുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ പ്രസ്താവന നടത്തുകയുണ്ടായി. വ്യാപാര വാണിജ്യ ബന്ധങ്ങളില്‍ മുന്‍ഗണന നല്‍കിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ നീക്കം ചെയ്തത് ഇന്ത്യന്‍ വ്യവസായ ലോകത്ത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. വര്‍ഷംതോറും 630 കോടി രൂപയുടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍  നികുതിരഹിതമായി ഇറക്കുമതി ചെയ്തിരുന്നു. ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍ അടക്കം രണ്ടായിരത്തില്‍പ്പരം ഉല്പന്നങ്ങളായിരുന്നു ഇന്ത്യ അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. പകരം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപ് ഇറക്കുമതി നികുതി ഏര്‍പ്പെടുത്തിയത്. എന്നാല്‍ അമേരിക്ക 2.5 ശതമാനം മാത്രമാണ് തീരുവാ ചുമത്തുന്നത്.

ആധുനിക സാങ്കേതിക വിദ്യ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ അമേരിക്ക തയ്യാറാണെന്നും അറിയിച്ചു. ആയുധങ്ങള്‍ സജ്ജമാക്കിയ ആളില്ലാ വിമാനങ്ങള്‍, ബാലിസ്റ്റിക്ക് മിസൈല്‍, മറ്റു പ്രതിരോധ സംവിധാനങ്ങള്‍ മുതലായവകള്‍ നല്‍കാന്‍ അമേരിക്ക തയ്യാറാണ്. ലക്ഷക്കണക്കിന് കോടി രൂപ ഇന്ത്യ പ്രതിരോധത്തിനുവേണ്ടി 'ബഡ്ജറ്റ്' സമര്‍പ്പിച്ചപ്പോഴായിരുന്നു അമേരിക്കയുടെ ഈ നീക്കം. ഇന്ത്യയ്ക്കുവേണ്ടി എഫ് 21, എഫ് 18 പോര്‍ വിമാനങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തു. വര്‍ദ്ധിച്ചു വരുന്ന ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ അമേരിക്കയ്ക്ക് പരിഹരിക്കാന്‍ സാധിക്കുമെന്നും അറിയിച്ചു. ബഹിരാകാശ മേഖലയിലും അമേരിക്കയുടെ സഹായം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതിനു പകരം അമേരിക്കയില്‍നിന്ന് എണ്ണ വാങ്ങുവാനും നിര്‍ദ്ദേശിച്ചു.

ഇന്ത്യ- അമേരിക്ക സൗഹാര്‍ദ്ദങ്ങളും നീരസങ്ങളും, ചരിത്ര അവലോകനം (ജോസഫ്  പടന്നമാക്കല്‍)
Join WhatsApp News
NEWS @3 AM WED. 2019-10-02 06:02:01

വാര്‍ത്തകള്‍ Wed. 3 AM

All those who disobey subpoena must go to Jail.

Rudy needs protection from himself, so he hired a lawyer.

*A Louisiana steel mill unexpectedly laid off 376 employees and said it will shut down its factory as the governor suggested tariffs may have played a role in the closure.

*White House staff seems to know the end is near- which is why we are getting all these crazy (and true) stories being leaked out such A buying Greenland, nuking hurricanes, snakes and alligators, and the craziest of all, Rudy Giuliani

*The day the rotten family is removed from power must be a National Holiday.

*Pelosi *and Schiff to hold a press conference tomorrow at 10:45AM ET Wednesday, hope :-Please be an impeachment inquiry into Pence, Barr, and Pompeo, or any combination of the above

*Australia is ‘unlikely’ to hand over cables to a US investigation of the FBI’s Russia probe.

*Vatican police raided the offices of the Holy See’s Secretariat of State and its Financial Information Authority on Tuesday and took away docs and electronic devices as part of an investigation of suspected financial irregularities." -hope to see the same here too...

*I’m confused. If Trump really thinks that the Mueller investigation exonerated him, why is he having his lackey attorney general flying all over the globe (coordinating with his secretary of state) trying to discredit it?

*3 years of trump in history books will read like an insane meth addict sat in the Oval Office: Locking babies in cages "Shoot them in the legs" Celebrity feuds Ukrainegate, Sharpiegate, Obstruction, Civil War- If this was a movie script, it'd be rejected for being unrealistic.

*Privately, trump had often talked about fortifying a border wall with a water-filled trench, stocked with snakes or alligators, prompting aides to seek a cost estimate" https://nytimes.com/

In Opioid Settlement, Johnson & Johnson Agrees To Pay Ohio Counties $20 Million

Joseph's article is good as usual. But the opening picture isn't disgusting.

Joseph 2019-10-02 07:50:47
നെഹ്‌റുവിനെ ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും ഇല്ലായ്മ ചെയ്യാൻ ബിജെപി സംഘടനയില്‍ ചുക്കാന്‍ പിടിക്കുന്ന ഒരു ഗണം ഹാർഡ് കോർ രാഷ്ട്രീയ കോമാളികൾ ചിന്തിക്കുന്നു. രാജസ്ഥാനിലെ സ്‌കൂളുകളിലെ ടെസ്റ്റ് ബുക്കുകളിൽ നിന്നും നെഹ്രുവിന്റെ ചരിത്രം നീക്കം ചെയ്തു. ഗാന്ധിജിയുടെ രക്തത്തിൽ, വധത്തിൽ, പങ്കുള്ളവർ തന്നെയാണ് നെഹ്‌റുവിനെ ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുന്നത്. 

സ്വാതന്ത്ര്യ സമര ചരിത്രത്തിൽനിന്ന് നെഹ്‌റുവിന്റെ പങ്ക്! നീക്കം ചെയ്യാൻ സാധിക്കുമോ? 1928-ൽ  ബ്രിട്ടീഷ്കാരുടെ നിയന്ത്രണത്തിൽ ഇന്ത്യയ്ക്ക് ഭാഗികമായ സ്വാതന്ത്ര്യം വേണമെന്ന് ഗാന്ധിജി പറഞ്ഞപ്പോൾ അതിനെ എതിർത്തുകൊണ്ട് ബ്രിട്ടീഷ് ശക്തിക്കെതിരെ ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് വാദിച്ചത് നെഹ്‌റുവായിരുന്നു. 1946 ഡിസംബർ പതിമൂന്നാം തിയതി, ബ്രിട്ടീഷ്കാർ പൂർണ്ണമായും ഇന്ത്യ വിടാൻ പ്രമേയം പാസ്സാക്കിയതും നെഹ്രുവിന്റെ നേതൃത്വത്തിലും കടുംപിടിത്തത്തിലുമായിരുന്നു. ബ്രിട്ടീഷ്കാർക്ക് ഇന്ത്യയുടെ ഭരണത്തിൽ കടിച്ചുതൂങ്ങി നിൽക്കണമെന്ന അവസാനത്തെ ആഗ്രഹവും എതിർത്തത് നെഹ്‌റുവായിരുന്നു. 

സോവിയറ്റ് യൂണിയനിലുണ്ടായിരുന്നപോലെ 'ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം' ഒരു ഫെഡറൽ സംവിധാനത്തിൽ വേണമെന്നുള്ള പദ്ധതി മൌണ്ട് ബാറ്റൺ തയ്യാറാക്കിയിരുന്നു. ബോംബെ, മദ്രാസ്, യൂപി, ബംഗാൾ മുതലായ ഭൂപ്രദേശങ്ങൾ പ്രത്യേക പ്രൊവിൻസുകളായി തിരിച്ച്, പ്രൊവിൻസുകൾക്ക് പ്രത്യേകം പ്രത്യേകമായി മിലിട്ടറി ഉൾപ്പടെ പൂർണ്ണ അധികാരം നൽകുന്ന ഒരു വ്യവസ്ഥ. പ്രോവിൻസുകളുടെമേൽ നിയന്ത്രണം ചെലുത്തി നാമമാത്രമായ ഒരു ഫെഡറൽ സംവിധാനവും.

അതായത്, ബ്രിട്ടീഷ് ഭരണത്തിനുശേഷം നിരവധി ഭരണാധികാരമുള്ള സ്റ്റേറ്റുകളുടെ സൃഷ്ടികളായിരുന്നു ബ്രിട്ടീഷുകാർ ആഗ്രഹിച്ചത്. സ്റ്റേറ്റുകൾ മത്സരിച്ച് ഇന്ത്യ ശിഥിലമാകണമെന്നുള്ളതായിരുന്നു ബ്രിട്ടീഷ് പദ്ധതി. അതിലെ അപകടം ആദ്യം മനസിലാക്കിയ നേതാവ് നെഹ്‌റുവായിരുന്നു. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ആ നിർദേശത്തെ തള്ളി കളഞ്ഞുകൊണ്ട് പൂർണ്ണമായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട നേതാവും നെഹ്‌റു തന്നെ!  

കാശ്മീരിൽ നെഹ്‌റുവിന്റെ പരാജയത്തെ ചിലർ വിമർശിക്കാറുണ്ട്. 1952-വരെ ഷേക്ക് അബുദുള്ള കാശ്മീരികളുടെ ദൈവതുല്യമായ നേതാവായിരുന്നു. ഷേക്ക് അബ്ദുള്ളായുടെ ഇഷ്ടത്തിനെതിരെ കാശ്മീരിൽ മിലിട്ടറി ഇടപെട്ടിരുന്നെങ്കിൽ അവിടം ചുട്ടു ചാമ്പലാകുമായിരുന്നു. ജനം മുഴുവൻ പാക്കിസ്ഥാൻ പട്ടാളത്തോടൊപ്പം നിൽക്കുമായിരുന്നു. ഷേക്ക് അബുദുള്ളയെ പിണക്കാതെ കാശ്മീരിൽ  ഫെഡറൽ സംവിധാനം പോലെ ഇന്ത്യയുടെ നിയന്ത്രണം നില നിർത്തിയതും നെഹ്‌റുവായിരുന്നു. അല്ലാത്ത പക്ഷം, വിഭജനകാലത്തേക്കാൾ രക്തം കാശ്മീർ മണ്ണിൽ വീഴുമായിരുന്നു. 

നെഹ്‌റുവിനെ ഇല്ലാതാക്കി ചരിത്രം കുഴിച്ചിടുവാൻ ശ്രമിക്കുന്നതും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ്. എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ള ഭരണഘടന തയ്യാറാക്കിയതിന്റെ പ്രധാന സൂത്രധാരകൻ നെഹ്‌റുവായിരുന്നു. ഇസ്‌ലാമിക സ്റ്റേറ്റുകൾ പോലെ നിയമങ്ങൾ സൃഷ്ടിക്കാനായിരുന്നു അക്കാലത്തെ പ്രമുഖരായ ചില കോൺഗ്രസ്സ്കാർക്കുണ്ടായിരുന്ന താൽപ്പര്യം. 
Anthappan 2019-10-02 19:38:05
It is better for Trump to resign like Nixon did and save this country from  Chaos. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക