Image

ജോളി സംഭവം: കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബാധ കയറിയോ?

Published on 08 October, 2019
ജോളി സംഭവം: കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബാധ കയറിയോ?
പത്രം തുറന്നാലും ടിവി തുറന്നാലും ജോളി എന്ന 'സീരിയല്‍ കില്ലര്‍.' ഒരു കൊയ്ത്തു കിട്ടിയ പാലെ മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുന്നു.

ഫ്‌ലവേഴ്‌സ് ടിവിയില്‍ ആരോപണം ഉന്നയിച്ച ജോളിയുടെ പഴയ നാത്തൂന്‍ രഞ്ജി തോമസിനെ നാലു മണിക്കൂര്‍ ആണു ഇന്റര്‍വ്യൂ ചെയ്തത്. കൂടെ ജോളിയുടെ മകനും ഉണ്ടയിരുന്നു.

അതു കണ്ടപ്പോള്‍ സങ്കടം തോന്നി. മക്കളെ വെറുതെ വിടണം. സ്വന്തം അമ്മക്കെതിരെ പറയാന്‍ മക്കളെ ഉപയോഗിക്കാമോ? അമ്മ സീരിയല്‍ കില്ലറൊ മഹാപാപിയോ മഹാ മോശക്കാരിയോ ആണെങ്കിലും അമ്മ തന്നെയാണ്. ആ വാക്കിനു വലിയ അര്‍ഥമുണ്ട്.

ആ കൊച്ചിനെ (20 വയസുണ്ട്)ഇരുത്തിക്കൊണ്ട് ഇന്റര്‍വ്യൂ നടത്തിയത് തികച്ചും നിന്ദ്യമായി പോയി. സ്വന്തം അമ്മയെ പറ്റി പറയുന്ന നിന്ദ്യമായ കാര്യങ്ങള്‍ ആ കുട്ടിക്കു മുന്‍പില്‍ വിസ്തരിച്ച പിത്രു സഹോദരിയോടും അത്ര ആദരവ് തോന്നുന്നില്ല. കുട്ടിയെ പുറത്തു നിര്‍ത്തിയിട്ട് സംസാരിക്കാമായിരുന്നു. മല്‍സരം തലക്കു പിടിച്ച കേരളത്തിലെ മാധ്യമങ്ങള്‍ ഇതൊന്നും ആലോചിക്കുന്നു പോലുമുണ്ടാകില്ല.

ഇനി ജോളി സീരിയല്‍ കില്ലറാണെന്നു പറയുന്നു. എന്താണു തെളിവ്?അവര്‍ കൊല്ലുന്നത് ആരെങ്കിലും കണ്ടോ? മുന്‍ ഭര്‍ത്താവ് റോയി തോമസിന്റെ (2011) മ്രുതദേഹം മാത്രമാണു പോസ്റ്റ് മോര്‍ട്ടം ചെയ്തത്. അതില്‍ മാത്രമാണു സയനൈഡ് ഉണ്ടായിരുന്നത്. എങ്കിലും അത് ആത്മഹത്യ ആയി എഴുതി തള്ളി.

അതിനു മുന്‍പ് മരിച്ച റോയിയുടെ അമ്മ അന്നമ്മ (2002) പിതാവ് പൊന്നാമറ്റം തോമസ് (2008) എന്നിവര്‍ എങ്ങനെ മരിച്ചു എന്നതിനു ഒരു തെളിവുമില്ല. അവരുടെ മ്രുതദേഹാവശിഷ്ടം കിട്ടിയോ എന്നും വ്യക്തമല്ല. കല്ലറകള്‍ പുതുക്കിയപ്പോള്‍ അവ അവിടെ നിന്നു മാറ്റി. ഇനി അതു കണ്ടെത്തി പരിശോധിച്ചാല്‍ മാത്രമേ സയനൈഡ് ഉള്ളില്‍ ചെന്നോ എന്നു വ്യക്തമാകൂ. മാത്രവുമല്ല, അവര്‍ റിട്ടയര്‍ ചെയ്തവരുമായിരുന്നു. അത്ര ചെറുപ്പമല്ല.

മറ്റൊരു നാട്ടില്‍ നിന്നു വിവാഹം ചെയ്ത് കോണ്ടു വന്ന ജോളി ചുരുങ്ങിയ കാലം കൊണ്ട് സയനൈഡ് സംഘടിപ്പിച്ചു എന്നത് വിശസനീയമാണോ? സ്വര്‍ണപ്പണിക്കാരന്‍ പറയുന്നത് ആകെ 2008ലോ മറ്റോ ഒരു തവണ സയനൈഡ്ഇപ്പോള്‍ അറസ്റ്റിലായ മാത്യു വശം ജോളിക്കു കൊടുത്തു എന്നാണ്.

റോയിയുടെ മരണത്തില്‍ സംശയിക്കാം. അതിനു ശേഷം റോയിയൂടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന്റെ മരണം സംശയിക്കാന്‍ മതിയായ തെളിവുണ്ടോ? റോയിയുടെ മരണം അന്വേഷിക്കണം എന്ന മാത്യുവിന്റെ നിര്‍ബന്ധം ആണത്രെ ജോളീയെ പ്രകോപിപ്പിച്ചത്. അത് വ്യക്തമാകേണ്ടതുണ്ട്.

ഇനി ജോളിയുടേ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെയും പുത്രി അല്ഫിനയുടെയും മരണം സംശയിക്കണം. കാരണം, അതു കൊണ്ട് ഗുണം കിട്ടുന്നത് ജോളിക്കാണ്. രണ്ടാം ഭാര്യ ആകാമല്ലോ.ആ മ്രുതദേഹങ്ങള്‍ പരിശോധനക്കായി ലഭിച്ചിട്ടുണ്ട്. അവയില്‍ സയനൈഡ് ഉണ്ടായിരുന്നോ എന്നു പരിശോധിച്ച് അറിയണം.

പക്ഷെ മാധ്യമങ്ങളും പോലീസും ജോളി എല്ലാവരെയും സയനൈഡ് കൊടുത്തു കൊന്നു എന്നു ഉറപ്പിച്ചു കഴിഞ്ഞു.എസ്.പി. സൈമണ്‍ പറഞ്ഞത് ജോളിയെ ഇപ്പോഴെങ്കിലും പിടിച്ചത് നന്നായി എന്നാണ്. അതിനര്‍ഥം അവര്‍ ഇനിയും ഇങ്ങനെയൊക്കെ ചെയ്യാം എന്നും.

എന്തായാലും അക്ഷരാര്‍ഥത്തില്‍ നടന്നു കൊണ്ടിരിക്കുന്നത് മാധ്യമ വിചാരണയാണ്. പോലീസിന്റെ ആവശ്യം തന്നെ ഇല്ലെന്നതാണു സ്ഥിതി. എല്ലാ മാധ്യമവുമിത് ചെയ്യുന്നു എന്നാതാണു കേരളത്തിന്റെ ഗതികേട്.

അമേരിക്കയില്‍ ആണു ഈ സ്ഥിതി എങ്കിലൊ? ഏതാനും ടാബ്ലോയിഡുകള്‍ ഇത് പോലെ റിപ്പോര്‍ട്ട് ചെയ്യും . ടിവിക്കാര്‍ കുറച്ചു കൂടി സൂക്ഷിക്കും.

ന്യു യോര്‍ക്ക് ടൈംസ് പോലുള്ള പത്രങ്ങള്‍ വിവേക പൂര്‍വം റിപ്പോര്‍ട്ട് ചെയ്യും. തെളിഞ്ഞ കാര്യങ്ങളും കേട്ടുകേഴ്‌വിയും വ്യക്തമായി വേര്‍ തിരിച്ച് എഴുതും. ടാബ്ലോയിഡിനോട് മല്‍സരിക്കാന്‍ സെന്‍സേഷനൊന്നും സ്രുഷ്ടിക്കില്ല. അതു കൊണ്ട് തങ്ങളുടെ വായനക്കാര്‍ കൈവിടുമെന്നോ റേറ്റിംഗ് കുറയുമെന്നോ അവര്‍ പേടിക്കുന്നില്ല. ന്യൂ യോര്‍ക്ക് ടൈംസില്‍ നിന്ന് ആ രീതി ആരും അത് പ്രതീക്ഷിക്കുന്നുമില്ല.

കേരളത്തില്‍ അത്തരമൊരു പത്രമോ ടിവിയൊ ഇല്ലെന്നതാണു കേരളത്തിന്റെ ശാപം. ബ്രേക്കിംഗ് ന്യൂസ് ആയി സെന്‍സേഷണല്‍ വാര്‍ത്തക്കു പിന്നാലെ ഒരു പാച്ചിലാണു കേരളത്തിലെ മധ്യമ പ്രവര്‍ത്തനം. ഇതു ശരിയോ? ഉത്തരവാദിത്വമുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുമാണു വേണ്ടത്. ആദ്യം ന്യൂസ് ബ്രേക്ക് ചെയ്തു എന്നതു കൊണ്ട് മാത്രം ഒരു മാധ്യമവും ഒത്തിരിയൊന്നും മുന്നോട്ടു പോവില്ല. പ്രത്യേകിച്ച് ഇന്ന് ന്യൂസ് ബ്രേക്ക് ചെയ്യുന്നത് ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ആണ്.

മറ്റവന്‍ നമ്മെ കടത്തി വെട്ടുമെന്ന ഭീതിയാണു കേരളത്തിലെ മാധ്യമരംഗത്തിന്റെ മുഖമുദ്ര എന്നു തോന്നുന്നു. മുന്‍പ് മാത്രുഭൂമി പത്രം ആയിരുന്നു ഇതില്‍ നിന്ന് ഒട്ടൊക്കെ വ്യത്യസ്തമായി നിന്നത്. പക്ഷെ അവര്‍ക്കു ഏറെ പിടിച്ചു നില്ക്കാനായില്ല.

എന്തായാലും പോലീസിന്റെ പണി മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.അത് എത്ര കണ്ട് നല്ലത് എന്നാണു ഇനി അറിയേണ്ടത്



Join WhatsApp News
Krishna 2019-10-08 11:17:04

Don’t agree with this. In the US, when the OJ Simpson trial happened - it had live coverage for over a year plus nightly discussions every single day! So saying that the US media approaches crime related stories with more discretion is really stretching it.

The infamous police chase with OJ Simpson was live the entire time. There are so many other instances of wall to wall live coverage of crime stories that shake up communities and societies.

CID Moosa 2019-10-08 11:28:43
 കേരളത്തിലെ മാധ്യമങ്ങൾക്ക് ബാധകേറിയ സ്ത്രീകൾ മാധ്യമപ്രവത്തകരുടെ ഉള്ളിൽ ജനിപ്പിക്കുന്ന ഭീതിയാണ് . അതുപോലെ ജനങ്ങളെ ബോധവതിക്കരിക്കുക എന്ന ഒരു ധർമ്മവും അവർക്കുണ്ട് . നാളെ നിങ്ങളുടെ ഭാര്യ , ചിതമായി ഒരുക്കിയ ട്രേയിൽ , ചിരിച്ചുകൊണ്ട് , ആട്ടിൻ സൂപ്പുമായി വന്നിട്ട് , ചേട്ടാ, അച്ചായാ , കരളേ എന്നൊക്കെ വിളിച്ചുകൊണ്ടു 'ഇത് ഞാൻ നിങ്ങൾക്ക് വേണ്ടി ഇപ്പോൾ ഉണ്ടാക്കിയ ചൂടുള്ള ആട്ടിൻ സൂപ്പാണ് , ഒന്ന് കുടിച്ചു നോക്കൂ' എന്ന്  പറഞ്ഞാൽ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും . നീ ആദ്യം കുടിക്ക്  എന്റെ പ്രിയേ, പിന്നെ ഞാൻ കുടിക്കാം എന്നല്ലേ പറയൂ . പക്ഷെ , ഏത് സ്ത്രീ ചിരിച്ചാലും അവളുടെ വായിൽ നോക്കി നിൽക്കുന്ന വാപൊളിയൻ ചേട്ടന്മാരും, അച്ചായന്മാരും സൈനയിഡ് അല്ല ഏത് മാരക വിഷം കലർത്തിയ ആട്ടിൻ സൂപ്പാണെങ്കിലും അത് ആർത്തിയോടെ കുടിക്കും.  അത്കൊണ്ട് മാധ്യമ പ്രവർത്തകരെ പഥകേറിയവർ എന്ന് വിളിക്കരുത് . എനിക്ക് തോന്നുന്നത് ഇയാൾ ജോളിയുടെ ആളാണന്നെന്നാണ്  .  

ജോളി ജോളി ജോളി 2019-10-08 14:04:28
എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ജോളി ജോളി ജോളി. ഇ മലയാളില്‍  എങ്കിലും വെത്യാസം കാണുമെന്നു കരുതി, കഷ്ടം  ഇ മലായാളിയും ജോളി ജോളി ജോളി. വേറെ ഒന്നും ഇടാന്‍ ഇല്ലേ പത്രാധിപരേ!
ട്രുംപും കൂട്ടരും രാജ്യം നശിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ജോളി ജോളി എഴുത്തുകള്‍ മാത്രം മതിയോ- നാരദന്‍ 
വിദ്യാധരൻ 2019-10-08 17:00:59
കൂടത്തായീലോന്നു നോക്കി നിന്നാൽ   
അവിടെല്ലാം പ്രേതത്തിൻ കളികളാണ്
ഒരു പ്രേതം കുഴിമാന്തി എടുത്തനേരം 
അഞ്ചെണ്ണം പിന്നാലെ പൊന്തി വന്നു   
ഒരു പ്രേതത്തെ  കീറി നോക്കിയപ്പോൾ   
അതിലുണ്ടു 'ആട്ടിൻസൂപ്പ് സൈനയിഡ്'
ആരീ കൊടുംകൊല ചെയ്യതതെന്നു   
കുഴി മാന്തി കുഴിമാന്തി ചെന്നനേരം 
അവിടെല്ലാം ജോളീടെ വിരലടയാളം.
ഒരു ചക്ക ജോളി വെട്ടിയിട്ട നാളിൽ 
ഒരു പാവം മൊയലങ്ങ് ചത്തുകാണും  
അതുകണ്ടിട്ടാവേശം കേറി ജോളി 
പലചക്ക തുരുതുരാ  വെട്ടിയിട്ടു.
പാവം കുറെ മുയലുകൾ ചത്തുപോയി 
ഒടുവിൽ മോളീടെ തലയിലും  ചക്ക വീണു.
പൂട്ടിന്റെ കയ്യിൽ   പിടിച്ചു ട്രംമ്പൻ 
ഇലക്ഷനിൽ ഒരു നാളിൽ വിജയം നേടി,
പല പല കള്ളങ്ങൾ പറഞ്ഞു ട്രംപ് 
ഒരു കൂട്ടം ജനത്തെ കഴുതയാക്കി 
വീണ്ടും ഇലക്ഷൻ അടുത്തു വന്നു 
ട്രംപ് തുടങ്ങി  ചതി കുഴി കുഴിക്കാൻ 
വിളിക്കാൻ തുടങ്ങി ചതിയന്മാരെ, 
യൂക്രൈൻ ചൈന, നോർത്ത് കൊറിയ, 
വിളിക്കത്തോരില്ലീ  ലോകത്തെങ്ങും 
'തട്ടാനേം മാത്തനേം ജോളിക്ക്   കൂട്ട്കി ട്ടി
ട്രംപിന്  യൂക്രൈൻ പ്രസിഡണ്ടും പൂട്ടിനേയും.
തുടർകുറ്റം   ചെയ്യുന്ന  കുറ്റവാളി 
തുടരുമാ കുറ്റം വീണ്ടും വീണ്ടും 
അവരുടെ കെണികളിൽ വീണിടാതെ 
ജാഗരൂകരാകേണം നാട്ടുകാരെ.
ഒരു വിഡ്ഢി മരിക്കും പലതവണ 
ഒരു ജ്ഞാനിയോ?,  ഒരിക്കൽ മാത്രം 
വിഡ്ഢിയെ ആരും ഓർക്കുകില്ല 
ജ്ഞാനി മരിച്ചാലും ജീവിച്ചീടും  

Ninan Mathulla 2019-10-08 23:20:59

During my school and college years, a murder or other crime was not givenb too much importance and was not published in the front pages of Manorama and other main News papers unless it was  a very sensational event. (It is media that decide whether to make news sensational). More importance was given to social and political events. On the other hand we see more importance given to murder and crime in USA News Papers.  TV channels also give importance to crime here.

To a large extent it is our own fears and insecurities that decide whether to give much importance to crime or not. Politics also involved here. In USA crime by Blacks and minorities are given more publicity to give a image that crime is more widespread among those communities. Now many channels are there in Kerala each with their own political leanings. If the channel belongs to a person from a particular community, negative news from his own community will not be given much publicity. Here some channels use this as an opportunity for bashing a particular community. Readers need to be aware of such tactics.

JS 2019-10-09 16:28:02
കേരളാ പോലീസിന്റെ കുറ്റാന്വേഷണ മികവ് അഭിനന്ദനീയമാണ്-"കൂടത്തായി" കൊലപാതകം തെളിയിച്ച രീതി പ്രശംസനീയം സൈമൺ റൂറൽ എസ് പി , ബെഹ്റ , പോലീസ് മന്ത്രി പിണറായി വിജയൻ ഇവരെ അംഗീകരിക്കാത്ത മുന്പോട്ടു പോകാനാകില്ല -നമ്മുടെ ചാനലുകളും ഓൺലൈൻ മുത്തശ്ശി മഞ്ഞ മാധ്യമങ്ങൽ ഒന്നും അറിയുന്നതിന് മുൻപ് പോലീസ് പോലീസിന്റെ പണിതുടങ്ങിയതുകൊണ്ടു പ്രതികളെ പിടിക്കാൻ പറ്റി !അതറിയണമെങ്കിൽ പ്രധാന പ്രതിയെ പിടിച്ചു കഴിഞ്ഞു ഇപ്പോൾ നടക്കുന്ന ചാനൽ പേക്കൂത്തുകൾ കാണുമ്പോൾ നാണിച്ചട്ടായിരിക്കും  ലേഖകൻ ഇത്രയും കുറിച്ചത് -കടക്കു പുറത്തു എന്ന് പറയാൻ ആർജ്ജവും ഇല്ലാത്തതാണ് പ്രശനം .   കേസ് തെളിയിക്കാൻ പോലീസിനോട് ആവശ്യപ്പെട്ട ഇവിടെ അമേരിക്കയിൽ ഉള്ള കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ തോമസിനു അഭിനന്ദനം-രണ്ടുമാസം മുമ്പ് റോയ് തോമസ്സിന്റെ സഹോദരന്‍ റോജോ തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ GOVT  നിര്‍ദ്ദേശം വന്നപ്പോള്‍ രഹസ്യമായാണ് അന്വേഷകര്‍ നീക്കങ്ങള്‍ നടത്തിയത് പ്രധാന പ്രതിയെ അറെസ്റ് ചെയ്തതോടെ പുതിയ കൊലകൾ അവസാനിച്ചല്ലോ !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക