Image

കൂടത്തായി ജോളി, സണ്‍ ഓഫ് സാം: കൊലപാതകികളുടെ മനശാസ്ത്രം (ജോസഫ് പടന്നമാക്കല്‍ )

ജോസഫ് പടന്നമാക്കല്‍ Published on 17 October, 2019
കൂടത്തായി ജോളി, സണ്‍ ഓഫ് സാം: കൊലപാതകികളുടെ മനശാസ്ത്രം (ജോസഫ്  പടന്നമാക്കല്‍ )
ഇതിഹാസങ്ങളില്‍ നാം നിരവധി സ്ത്രീ ഘാതകരെപ്പറ്റിയുള്ള വിവരങ്ങള്‍ വായിച്ചിട്ടും കേട്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ കൊലപാതകങ്ങളിലുള്ള പങ്ക് വളരെ വിരളമായേ കാണാറുള്ളൂ. എന്നാല്‍, വര്‍ത്തമാന ലോകത്തില്‍ കൊലക്കുറ്റം ചെയ്യുന്നവരില്‍ ധാരാളം സ്ത്രീകളെയും കാണാം. അവരുടെ ജനസംഖ്യ മൊത്തം കൊലയാളികളുടെ ഇരുപതു ശതമാനം വരും. എന്നിരുന്നാലും, സ്ത്രീകളുടെ കൊലപാതക ഉദ്ദേശ്യങ്ങള്‍ പുരുഷ കൊലയാളികളുടേതില്‍ നിന്നും വ്യത്യസ്തമാകാം.

കിഴക്ക്, ഹൈറേഞ്ചിലുള്ള സാമാന്യം സാമ്പത്തികസ്ഥിതിയുള്ള കുടുംബപശ്ചാത്തലത്തിലാണ് ജോളി വളര്‍ന്നത്. മലയോര ഗ്രാമത്തിലെ വീട്ടില്‍ ജനിച്ചു. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍വളര്‍ന്നു. ആര്‍ക്കും മോശമെന്നു പറയാന്‍ കഴിയാത്ത ജോളി പിന്നെ എപ്പോഴാണ് കൊലപാതകിയായതെന്നും അറിയില്ല. കൂടത്തായില്‍ ഒരു ബന്ധുവിന്റ് കല്യാണ വിരുന്നില്‍ സംബന്ധിക്കവെ പ്രതിശ്രുത വരനായ റോയിയെ കണ്ടുമുട്ടി. ഹൈറേഞ്ചില്‍ നിന്നുമിറങ്ങി ജോളി സമ്പന്നമായ പൊന്നാമറ്റം കുടുംബത്തിന്റെ മരുമകളായി വന്നു. റോയിയുടെ മാതാപിതാക്കളും വിദ്യാസമ്പന്നര്‍.

കട്ടപ്പനയില്‍ ജനിച്ചു വളര്‍ന്ന വീടിനേക്കാളും പുതിയ അനുഭവങ്ങള്‍ പുതിയവീട്ടില്‍ ജോളിക്ക് ലഭിച്ചുകൊണ്ടിരുന്നു. കാര്‍, ബംഗ്ലാവ്, ആഡംബരങ്ങള്‍ മുതലായ അപ്രതീക്ഷിത മാറ്റങ്ങള്‍ ജോളിയെ ഒരു പുതിയ സ്ത്രീയാക്കി മാറ്റി. പുത്തനായ ജീവിത രീതികളിലും ആഡംബരഭ്രമങ്ങളിലും അലിഞ്ഞുചേര്‍ന്ന ജോളിക്ക് തന്റെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റിയുള്ള അപകര്‍ഷതാ ബോധം അലട്ടി കാണാം. ക്രമേണ ഗ്രാമീണവാസികളായ കട്ടപ്പനയിലുള്ള മാതാപിതാക്കളുമായി അകലാനും തുടങ്ങി.

സര്‍വ്വവിധ സുഖസൗകര്യങ്ങളുമുണ്ടെങ്കിലും പുതിയ കുടുംബജീവിതത്തില്‍ ജോളിയ്ക്ക് ആ വീട്ടിലുള്ളവരുടെ പെരുമാറ്റരീതികളോട് യോജിച്ചു പോകാന്‍ സാധിച്ചിരിക്കില്ല. പുതിയ വീട്ടില്‍, എല്ലാവരും ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, ആഡംബരമായ ജീവിതം! ഈ സാഹചര്യങ്ങളില്‍ ഒരു ഗ്രാമീണകുടുംബത്തില്‍ നിന്നും വന്ന പെണ്ണിന് അവരോടൊപ്പം ജീവിതനിലവാരങ്ങളില്‍ തുല്യമാണെന്നും അഭിനയിക്കണമായിരുന്നു. അതിനായിട്ട് അവര്‍ എന്‍ ഐ റ്റി യില്‍ ജോലിയുണ്ടെന്ന് ഭര്‍തൃ വീട്ടുകാരെ ധരിപ്പിച്ചുകൊണ്ടിരുന്നു. രാവിലെ എവിടെയൊക്കെയോ വണ്ടിയും കൊണ്ട് പോകും. സാധാരണ ജോലിക്കാരെപ്പോലെ വൈകുന്നേരം വണ്ടിയുംകൊണ്ട് തിരിച്ചു വന്നുകൊണ്ടിരുന്നു.

ഒരു പക്ഷെ, സ്വന്തം കുടുംബക്കാരുടെ പ്രശ്‌നങ്ങളെ മറച്ചു പിടിക്കാനും ഒരു ഉദ്യോഗസ്ഥയാണെന്നുള്ള മാന്യതയ്ക്കുമായിരിക്കാം അവര്‍ ഈ വേഷങ്ങളിലെല്ലാം അഭിനയിക്കേണ്ടി വന്നത്.

'ജോളി' പോലീസിനോട് പറഞ്ഞ മൊഴി ശ്രദ്ധേയവും വിസ്മയകരവുമാണ്. തെളിവുകള്‍ ശേഖരിക്കുമ്പോഴും കുറ്റത്തിന്റെ ഗൗരവം അവര്‍ പ്രകടിപ്പിച്ചില്ലെന്ന് പോലീസ് പറയുന്നു. 'തന്റെ ശരീരത്തില്‍ ചിലപ്പോള്‍ പിശാച് കയറും. ആ സമയങ്ങളില്‍ താന്‍ എന്തു ചെയ്യുന്നുവെന്ന് തനിക്കറിയില്ലായെന്നും' അവര്‍ പറയുന്നു. ഇപ്പോള്‍ പിടിയിലായിരുന്നില്ലെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തുമായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു. നാലുപേരെ സൈനേഡ് കൊടുത്തും അവരുടെ അമ്മായി അമ്മ അന്നമ്മയെ കീടനാശിനി കൊടുത്തും രണ്ടാം ഭര്‍ത്താവിന്റെ കുഞ്ഞിനെ വിഷം കൊടുത്തും കൊന്നുവെന്നു അവര്‍ മൊഴി നല്‍കി.

സാഹചര്യങ്ങളാണ്, ഒരാളെ കൊലയാളിയാക്കുന്നതെന്നും ആരും ക്രിമിനലായി ജനിക്കുന്നില്ലെന്നും ചില മനഃശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ജോളിയെ സംബന്ധിച്ചടത്തോളം എങ്ങനെ ഒരു സാഹചര്യം ഉണ്ടോയെന്നും അറിയില്ല. കട്ടപ്പനയിലെ മലയോരങ്ങളില്‍ താമസിക്കുന്നവരെല്ലാം നിഷ്‌കളങ്ക ജനതയായിട്ടാണ് കാണപ്പെടുന്നത്. മാന്യമായി ജീവിക്കുന്ന ഒരു കുടുംബത്തിലാണ് ഇവര്‍ വളര്‍ന്നതും. സമ്പത്തു നിറഞ്ഞ ഒരു കുടുംബത്തില്‍ വിവാഹം കഴിപ്പിച്ച ശേഷം ഇവരുടെ മാനസിക നില തെറ്റിയെന്ന് വേണം കരുതാന്‍! നന്നേ ചെറുപ്പത്തില്‍ വിവാഹിയായ ജോളിക്ക് സാഹചര്യങ്ങളുമായി ഒത്തു ചേരാന്‍ സാധിച്ചില്ലായിരിക്കാം! അത് പകയായി പിന്നീട് മാറിയതുമാകാം! സ്വത്തിനോടുള്ള അമിതാവേശവും വഴിപിഴച്ച ജീവിതവും അവരെ ഒരു വിഷജീവിയായി മാറ്റിയതാകാം!

ഒന്നിനുപുറകേ ഒന്നായി കൊലചെയ്യുന്നവരുടെ കഥകള്‍ ഓര്‍ത്തപ്പോള്‍ ന്യൂയോര്‍ക്കുകാര്‍ക്ക് സുപരിചിതനായിരുന്ന 'സണ്‍ ഓഫ് സാം' എന്നകൊലയാളിയെയാണ് ഓര്‍മവന്നത്. 1975-'76 കാലങ്ങളില്‍ ന്യൂയോര്‍ക്കില്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ 'സണ്‍ ഓഫ് സാം' നിരവധി ഭീകര കൊലപാതകങ്ങള്‍ നടത്തിയിരുന്നു. പോലീസുകാര്‍ക്ക് പിടികിട്ടാപുള്ളിയായിരുന്നു. ഒരുപക്ഷെ അന്നത്തെ കാലയളവില്‍ ഈ കൗണ്ടിയിലും സമീപ കൗണ്ടികളിലും താമസിച്ചിരുന്നവര്‍ പ്രമാദമായ 'സണ്‍ ഓഫ് സാം കേസ്' ഓര്‍മ്മിക്കുന്നുണ്ടാവാം. അയാളെ പേടിച്ച് ഇവിടെയുള്ള കുടുംബങ്ങള്‍ (മലയാളികളുള്‍പ്പടെ) വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. അയാള്‍ എട്ടു സ്ത്രീകളെ 1975 മുതല്‍ 1976 ആഗസ്റ്റില്‍ പിടിക്കപ്പെടുന്നവരെ വെടിവെച്ചുകൊല്ലുകയുണ്ടായി. കൂടാതെ നിരവധി സ്ത്രീകള്‍ക്കുനേരെ നിറയൊഴിച്ചു ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. മൃതദേഹങ്ങളുടെ സമീപം 'സണ്‍ ഓഫ് സാം' എന്ന് ഇംഗ്ലീഷില്‍ എഴുതിയും വെക്കുമായിരുന്നു. ഒപ്പം, അടുത്ത കൊലപാതകവും ഉടനടിയെന്നു ഓരോ കുറിപ്പിലും മുന്നറിയിപ്പും കൊടുത്തിരുന്നു.

സണ്‍ ഓഫ് സാമിന്റെ ബാല്യം വളരെയധികം ദുഃഖപൂര്‍ണ്ണമാണ്. വളര്‍ത്തു മാതാപിതാക്കളുടെ സംരക്ഷണയിലാണ് 'സാം' വളര്‍ന്നത്. ആരോ ഉപേക്ഷിച്ചുപോയ വഴിയില്‍ കിടന്നുകിട്ടിയ കുഞ്ഞായിരുന്നു ഇയാള്‍. താറുമാറായ ഒരു ബാല്യവും ഉണ്ടായിരുന്നു. സാഹചര്യങ്ങള്‍ അയാളെ ഒരു ക്രിമിനലാക്കി. യഹൂദനായ അയാള്‍ വെടിവെച്ചു കൊന്നിരുന്നത് കറുത്തതും നീളമുള്ളതുമായ തലമുടിയുള്ള യുവതികളെയായിരുന്നു. എവിടെയെങ്കിലും ഏകനായി കാത്തിരുന്ന് വൈകുന്നേരം ആറിനും ഏഴിനുമിടയിലുള്ള സമയത്തായിരുന്നു ഓരോ കൊലപാതകങ്ങളും നടത്തിയിരുന്നത്.

ഈ ലേഖകന്റെ ഭാര്യക്കും അക്കാലങ്ങളില്‍ നീളമുള്ള കറുത്ത മുടിയുണ്ടായിരുന്നതുകൊണ്ട് അയാളെ ഭയപ്പെട്ടു കഴിഞ്ഞിരുന്നു. അന്നൊക്കെ ഭാര്യയെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതിനായി ചുറ്റുമുള്ള സ്ട്രീറ്റുകളില്‍ക്കൂടി ഞാനും ഒപ്പം പോവുമായിരുന്നു. 'സണ്‍ ഓഫ് സാമിനെ' പേടിച്ച് വൈകുന്നേരം ആറിനുമുമ്പ് വീട്ടിലുമെത്തിയിരുന്നു. 'ആറ്' ജീവപര്യന്തം ശിക്ഷകിട്ടിയ അയാള്‍ ഇന്നും ജയിലില്‍ കഴിയുന്നു.

യോങ്കേഴ്‌സില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമായിരുന്നു അയാളെ പിടികൂടിയത്. ന്യൂയോര്‍ക്കില്‍ തൂക്കിക്കൊല ശിക്ഷയില്ലാത്തതു കൊണ്ട് മരണ ശിക്ഷ അയാള്‍ക്ക് ലഭിച്ചില്ല. 'ഡേവിഡ് ബെര്‍കോവിറ്റ്‌സ്' എന്നാണ്, അയാളുടെ അസല്‍ പേര്! 'സണ്‍ ഓഫ് സാം' എന്ന അപരനാമം അയാളുടെ കൊല ചെയ്യാനുള്ള പേരായിരുന്നു. 44 കാലിബര്‍ ബുള്‍ഡോഗ് എന്നും അയാളെ വിളിച്ചിരുന്നു. 1953-ജൂണില്‍ ജനിച്ച അയാള്‍ക്ക് ഇപ്പോള്‍ 66 വയസ് പ്രായമുണ്ട്. ജയിലില്‍ കഴിയുന്നു.

ന്യൂയോര്‍ക്ക് സിറ്റിക്ക് അക്കാലത്ത് ഏറ്റവും തലവേദന സൃഷ്ട്ടിച്ചിരുന്ന ഒരു കൊലയാളിയായിരുന്നു അയാള്‍. 'സണ്‍ ഓഫ് സാമും' പൊലീസിന് മൊഴി കൊടുത്തത് ഏതാണ്ട് ജോളി പറയുന്നപോലെയായിരുന്നു. 1976 ഓഗസ്റ്റ് പത്താംതീയതി പോലീസ് അയാളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍, ഓരോ കൊലപാതകങ്ങളും കുറ്റങ്ങളും അയാള്‍ മടികൂടാതെ, കാര്യഗൗരവമില്ലാതെ സമ്മതിക്കുകയും ചെയ്തിരുന്നു. അയാളുടെ അയല്‍വക്കത്ത് 'സാം' എന്ന് പേരായ ഒരു പട്ടിയുണ്ടായിരുന്നുവെന്നും ആ പട്ടിയുടെ പ്രേതം അയാളെ ബാധിച്ചിട്ടുണ്ടെന്നും ആ പ്രേതമാണ് ഈ കൊലകള്‍ ചെയ്യിപ്പിച്ചതെന്നുമാണ് അയാള്‍ പോലീസിനോട് പറഞ്ഞത്. ജോളിയും ഇത് തന്നെ പറയുന്നു. ഓരോ 'കൊലപാതകവും കുറ്റവും' നടത്തുമ്പോഴും പിശാച് അവരുടെ ശരീരത്തില്‍ ആവഹിച്ചിരുന്നുവെന്ന് ജോളി പോലീസിനോട് പറഞ്ഞതും സണ്‍ ഓഫ് സാമിന്റെ കഥയുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

പരമ്പര കൊലയാളികളില്‍ സ്ത്രീകള്‍ 20 ശതമാനത്തില്‍ താഴെയാണെങ്കിലും കൊലക്കുറ്റകൃത്യങ്ങള്‍അവര്‍ ചെയ്യുന്നത് വളരെ വിദഗ്ദ്ധമായ വിധങ്ങളിലായിരിക്കും. ശാന്തമായും തെളിവുകള്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധവും നിഗുഢവുമായിട്ടായിരിക്കും അവര്‍ കൊല ചെയ്യുന്നത്. കൊലകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പുരുഷന്മാരേക്കാള്‍ നൈപുണ്യം പ്രകടമാക്കുകയും ചെയ്യും. വളരെയധികം തന്ത്രപൂര്‍വ്വം ഭര്‍തൃമതിത്വം ചമഞ്ഞുകൊണ്ടും കൃത്യം നിര്‍വഹിക്കും. വിഷം കൊടുത്തുള്ള മാര്‍ഗങ്ങളാണ് സ്ത്രീകള്‍ കൂടുതലും സ്വീകരിക്കാറുള്ളതെന്നും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. വെടി വെച്ചും കത്തികൊണ്ട് കുത്തിയും കൊലക്കുറ്റം നിര്‍വഹിച്ചവരും ധാരാളം. വെള്ളത്തില്‍ മുക്കിയും ശ്വാസം മുട്ടിച്ചും കൊന്ന കേസുകളും നിരവധിയുണ്ട്. കക്കുക, ചതിയും വഞ്ചനയും നടത്തുക, പണം അപഹരിക്കുക, വിശ്വസിച്ചേല്‍പ്പിച്ച പണം തിരികെ കൊടുക്കാതിരിക്കുക എന്നീ ദുര്‍ഗുണ സ്വഭാവങ്ങള്‍ ഉള്ളവരും പിന്നീട് പരമ്പര കൊലകള്‍ നടത്തുന്ന കുറ്റവാളികളാകാറുണ്ട്.

കൊലക്കുറ്റം ചെയ്യുന്ന സ്ത്രീകള്‍ സാധാരണ അവര്‍ക്ക് സുപരിചിതങ്ങളായ സ്ഥലങ്ങളായിരിക്കും കൊലപാതകം ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നത്. അവരുടെ സ്വന്തം വീടുകളോ, ഹെല്‍ത് കെയര്‍ സ്ഥലങ്ങളിലോ അവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളോ അനുയോജ്യങ്ങളെന്നും കണ്ടേക്കാം. അവര്‍, കൊല ചെയ്തശേഷം മൃതദേഹങ്ങള്‍ പുരുഷന്മാര്‍ ചെയ്യുന്നതുപോലെ ദൂരെ സ്ഥലങ്ങളില്‍ കൊണ്ടുപോയികളയുകയില്ല. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ വീട്ടില്‍ തന്നെയോ അല്ലെങ്കില്‍ ജോലിസ്ഥലത്തോ ഉപേക്ഷിച്ചിരിക്കും.

വിഷത്തിനു പകരം തോക്ക് ഉപയോഗിച്ച സ്ത്രീകളുമുണ്ട്. കൊന്ന ശേഷം മരിച്ച ശരീരം ദൂരെ കൊണ്ടുപോയി കളയുന്നവരുമുണ്ട്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പകരം അപരിചിതരെ കൊല്ലുന്നവരുമുണ്ട്. സ്വന്തമായ ആത്മ തൃപ്തിക്കും പ്രതികാരം ചെയ്യുന്നവരുമുണ്ട്. അതിവിദഗ്ദ്ധമായി ആദ്യം അവര്‍ നടത്തിയ കൊലപാതകത്തില്‍ മാനസിക സംഘട്ടങ്ങള്‍ ഉണ്ടാകേണ്ടതാണ്. നൈരാശ്യവും ബാധിക്കേണ്ടതാണ്. ഇതൊന്നും ഉണ്ടാകാത്ത മനുഷ്യ ജന്മങ്ങള്‍ കാണുമോയെന്നും അറിയില്ല. കൊലപാതകങ്ങള്‍ ഒന്നൊന്നായി ചെയ്യുന്ന ജോളിക്ക്കൊലപാതകങ്ങള്‍ക്കു ശേഷം സ്വന്തം ഭര്‍തൃ കുടുംബത്തിലുള്ളവരോട് ഒത്തൊരുമിച്ചു ജീവിക്കാന്‍മനസ് എങ്ങനെ അനുവദിച്ചുവെന്നും അറിയില്ല.

'ലൈംഗിക പ്രശ്‌നങ്ങള്‍' ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കൊലകള്‍ക്ക് കാരണമാകണമെന്നില്ല. ലൈംഗികതയും അതിന്റെ പേരിലുള്ള പകവീട്ടലുകളും സ്ത്രീകൊലയാളികളുടെയിടയില്‍ കുറവായിരിക്കും. കുഞ്ഞുനാളുകളിലുണ്ടാകുന്ന ഭീകരാനുഭവങ്ങള്‍ അവരെ പിന്നീട് കൊലകളിലേക്ക് നയിച്ചെക്കാം. പകവീട്ടലും അസൂയയും ലൈംഗികതയും കാരണങ്ങളായി ഭവിച്ചേക്കാം. മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയാകളും ജോളിയെന്ന സ്ത്രീയുടെ കൊലപാതക പരമ്പരകളെപ്പറ്റി പരസ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന്റെ തിരക്കിലാണ്. അതുപോലെകൊലപാതകങ്ങളുടെ മാനസിക വശങ്ങളെ പഠിക്കാനും മനഃശാസ്ത്ര വിദഗ്ദ്ധരും സാമൂഹിക ശാസ്ത്രജ്ഞരും ശ്രമിക്കുന്നു.

ജോളി, സയനൈഡ് നല്‍കി ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ഉള്‍പ്പടെ ആറുപേരെ കൊന്നതിന് സമാനമായി മറ്റനേക സ്ത്രീകളായ സീരിയല്‍ കൊലയാളികളുടെ സമാന ചരിത്രങ്ങളും കാണാന്‍ സാധിക്കും. മാനസിക ശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അനേകംപേര്‍ കൂടത്തായികേസിന്റെ സ്ഥായിയായ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ തിരക്കിലുമാണ്. അക്കൂടെ കുറ്റാന്വേഷകരും മനഃശാസ്ത്രജ്ഞരും സാമൂഹിക പഠനം നടത്തുന്നവരും ഉള്‍പ്പെടും. ചരിത്രത്തിലേക്ക് നോക്കുകയാണെങ്കില്‍ നിരവധി സ്ത്രീകളായ പരമ്പര കൊലയാളികളുടെ മനഃശാസ്ത്രവും അതിനോടുള്ള സമാനതകളും കണ്ടെത്താന്‍ കഴിയുന്നു.

ജോളി ആദ്യം കൊല ചെയ്തത് സ്വന്തം അമ്മായിയമ്മയെ ആയിരുന്നു. പണസഞ്ചി സൂക്ഷിച്ചിരുന്നതിലും വീട്ടിലെ കാര്യങ്ങളില്‍ മേല്‍നോട്ടം നോക്കിയിരുന്നതിലും ജോളിയ്ക്ക് അമ്മായിയമ്മയോട് നീരസമുണ്ടായിരുന്നു. വീടിന്റ ഭരണം മുഴുവന്‍ പിടിച്ചെടുക്കണമെന്ന അമിതാഗ്രഹവും അവരില്‍ ആവേശമുണ്ടാക്കി. എന്തുകൊണ്ട് അങ്ങനെ ഒരു ക്രൂരകൃത്യം ജോളിയെ പ്രേരിപ്പിച്ചുവെന്ന് മനഃശാസ്ത്രജ്ഞര്‍ തന്നെ ഗവേഷണം നടത്തണം. അതിന് പല കാരണങ്ങളുമുണ്ടാകാം. മരുമകളും അമ്മായി അമ്മയും ഒരു വീട്ടില്‍ ഒരുമയോടെ ജീവിക്കണമെന്നില്ല. സ്വന്തം അമ്മയുടെ സ്ഥാനത്ത് ഒരു പക്ഷെ ജോളിക്ക് അമ്മായിയമ്മയെ കാണാന്‍ സാധിച്ചില്ലായിരിക്കാം. അല്ലെങ്കില്‍ തൊട്ടതിനും വേണ്ടാത്തതിനും ശകാരിക്കുന്ന അമ്മായിയമ്മയാകാം അവര്‍. അവരുടെ മകന്‍ 'റോയ്' ഭാര്യയെക്കാള്‍ അമ്മയുടെ വാക്കുകള്‍ക്ക് വിലകൊടുക്കുന്നുണ്ടാവാം. വിവാഹനാളിന്റെ ആദ്യ ദിവസം തന്നെ ജോളിയുടെ മനസ്സില്‍ ഭര്‍ത്താവിന്റെ കുടുംബക്കാരോട് അമര്‍ഷം ഉണ്ടായിരുന്നിരിക്കാം! ഭര്‍ത്താവിന്റെ സ്‌നേഹക്കുറവിനു കാരണം അമ്മായിയമ്മയെന്നും ചിന്തിച്ചു കാണാം! വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ജോളിയുടെ കര്‍ഷകകുടുംബത്തെ,അമ്മായിയമ്മ കൂടെക്കൂടെ പരിഹസിച്ചിരുന്നിരിക്കാം. അധികാരവും പണവും അമ്മായിയമ്മ നിയന്ത്രിക്കുന്നതും ജോളിയെ അസ്വസ്ഥയാക്കിയിരിക്കാം. എന്താണെങ്കിലും പകയുള്ള ഒരു കൊലയാളിയുടെ മനസ് സാവധാനം അവരില്‍ രൂപപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ അമ്മായിയമ്മയെ കൊന്നുകൊണ്ടുള്ള ആദ്യത്തെ കൊലപാതകത്തിലും അവസാനിച്ചു.

ജോളിയുടെ മാനസിക വ്യതിയാനങ്ങളെ മനസിലാക്കാന്‍ അവരുടെ കുടുംബത്തിലുള്ളവര്‍ക്ക് സാധിക്കാതെ വരുകയും ചെയ്തു. അതിനുശേഷം രണ്ടാമത്തെ കൊലപാതകത്തിന് അവരെ പ്രേരിപ്പിച്ചെങ്കില്‍ അവരില്‍ സ്പഷ്ടമായ ഒരു കൊലപാതക മനസ്സ് ജന്മനായുണ്ടായിരുന്നുവെന്ന് മനസിലാക്കണം. അവരുടെ ഭര്‍ത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയത് ധനം മോഹം ആയിരുന്നുവെന്നും മനസിലാക്കുന്നു. അതിനു ശേഷമുണ്ടാക്കിയ വ്യാജ രേഖകകളും കള്ളപ്രമാണങ്ങളും അവരുടെ അമിത സ്വത്തിനോടുള്ള ആര്‍ത്തിയായിരുന്നുവെന്നും വ്യക്തമാക്കുന്നു. അവരുടെ വഴിവിട്ട ജീവിതവും സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാരണമായി. ഷാജുവിനെ സ്വന്തമാക്കുന്നതിനുള്ള ശ്രമത്തില്‍ ഭര്‍ത്താവിനെയും കൊലപ്പെടുത്തി. ഷാജുവിന്റെ ആദ്യഭാര്യയെയും കുഞ്ഞിനേയും അതേ ലക്ഷ്യത്തോടെ കൊന്നു. കൊലപാതക പരമ്പരകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ജോളിയുടെ കൊലപാതക രഹസ്യങ്ങള്‍ അവര്‍ കൊലചെയ്ത അമ്മായിയമ്മയുടെ സഹോദരന്‍ മനസിലാക്കിയതിനാലാണ്, ആയാളുടെയും ജീവന്‍ കവര്‍ന്നെടുത്തത്.

പുരുഷന്മാര്‍ കൂടുതലും ലൈംഗിക കാരണങ്ങളാല്‍ കൊലപാതകങ്ങള്‍ നടത്തുന്നു. എന്നാല്‍ സ്ത്രീകള്‍ കൊലകുറ്റങ്ങള്‍ കൂടുതലും ആലോചിച്ചും പ്രായോഗികമായി ചിന്തിച്ചും നടത്തും. സാമ്പത്തിക നേട്ടങ്ങള്‍ക്കായി സ്ത്രീകളില്‍ അനേകംപേര്‍ കൊലപാതക ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നു. അല്ലെങ്കില്‍ അവരില്‍ അടിഞ്ഞിരിക്കുന്ന പ്രതികാരങ്ങളും കാരണങ്ങളാകാം. പുരുഷന്മാര്‍ കൊല ചെയ്യുന്നവര്‍ അവര്‍ക്ക് സുപരിചിതരല്ലാത്തവരെ ആയിരിക്കാം. എന്നാല്‍ സ്ത്രീകളുടെ കൊലപാതകങ്ങളില്‍ വൈകാരിത ഇട കലര്‍ന്നിരിക്കും. കൂടുതലും സ്വന്തം ഭര്‍ത്താക്കന്മാരെയോ, കാമുകന്മാരെയോ കൊന്നശേഷം അവരുടെ ജീവിത രീതികള്‍ക്ക് തന്നെ മാറ്റം വരുത്താം. അമേരിക്കയില്‍ ഒരു ഗവേഷണശാലയില്‍ 86 സ്ത്രീകളെ തിരഞ്ഞെടുത്ത് കൊലപാതക കാരണങ്ങളെ സംബന്ധിച്ച് ഒരു പഠനം നടത്തുകയുണ്ടായി. അവര്‍ കൊലപാതകം ചെയ്തവരില്‍ കൂടുതല്‍പേരും പ്രായം ചെന്നവരും കുഞ്ഞുങ്ങളുമായിരുന്നുവെന്നും മനസിലാക്കുന്നു.

'കുപ്രസിദ്ധ സ്ത്രീകളുടെ പരമ്പര കൊലകള്‍' എന്ന പേരില്‍ സ്റ്റീവന്‍ ക്യാസലേയുടെ ഒരു ലേഖനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഏതാനും കൊലക്കുറ്റവാളികളായ സ്ത്രീകളുടെ സ്വഭാവങ്ങളെയും അവരുടെ കൊലക്കുറ്റങ്ങള്‍ക്ക് പ്രേരിപ്പിച്ച ആന്തരോദ്യേശ്യങ്ങളെയും പറ്റി പരിശോധിക്കാം. പുരുഷന്മാരാണ് 80ശതമാനവും സീരിയല്‍ കൊലകള്‍ നടത്തുന്നതെങ്കിലും ചരിത്രത്തിലെ ക്രൂരരായ സ്ത്രീകളുടെ കൊലക്കുറ്റങ്ങളും ഒഴിച്ചുകൂടാത്തതാണ്. കൊല്ലാനുള്ള ആയുധമായി ഉപയോഗിക്കുന്നത് പലരും മരണകരമായ വിഷങ്ങള്‍ തന്നെയാണ്. ചിലര്‍ നൂറില്‍ കൂടുതല്‍ മനുഷ്യരെ കൊന്നവരുമുണ്ട്.

1.'അമേലിയ ഡൈര്‍' 1836-ല്‍ ബ്രിട്ടനില്‍ ബ്രിസ്റ്റോളില്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ ജനിച്ചു. ഇവര്‍ ഒരാളെ കൊന്നതു മാത്രമേ തെളിയിക്കാന്‍ സാധിച്ചുള്ളൂ. എന്നാല്‍ നൂറു കണക്കിന് കുഞ്ഞുങ്ങളുടെ മരണവുമായി അവര്‍ ബന്ധപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്ക് ഡെയിലി ന്യൂസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നപ്രകാരം അവര്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഒരു സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഇരുപതു വര്‍ഷം അവിടെ ജോലി ചെയ്തു. 400 കുഞ്ഞുങ്ങളെ കൊന്നതായും സംശയിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സീരിയല്‍ കൊലയാളിയായി അവരെ അറിയപ്പെടുന്നു. 1896-ല്‍ അവരെ തൂക്കിക്കൊല്ലുകയായിരുന്നു.

2.'ജൂഡിയസ് ബുവേനോടാണോ' എന്ന സ്ത്രീ സ്വന്തം ഭര്‍ത്താവിനെയും മകനെയും അവരുടെ രണ്ടു കാമുകന്മാരെയും കൊന്നതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, 1974-ല്‍ നടന്ന അലബാമ കൊലപാതകത്തിലും അവരുടെ ഒരു കൂട്ടുകാരനെയും കോല ചെയ്തതായ കേസുമുണ്ടായിരുന്നു. 1971-ല്‍ ഭര്‍ത്താവിനെ കൊന്ന കേസില്‍ മരണശിക്ഷക്ക് വിധിച്ചിരുന്നു. 1971നു ശേഷം നിരവധി കൊലപാതകങ്ങളില്‍ പങ്കുകാരിയായിരുന്നു. 1848-നു ശേഷം ഫ്‌ലോറിഡയില്‍ മരണശിക്ഷക്ക് വിധിക്കപ്പെട്ട ആദ്യത്തെ സ്ത്രീയായിരുന്നു അവര്‍. 1976-നു ശേഷം മരണശിക്ഷ പുനരാരംഭിച്ചതോടെ ശിക്ഷ ലഭിച്ച അമേരിക്കന്‍ ചരിത്രത്തില്‍ മൂന്നാമത്തെ സ്ത്രീയും.

3.1956-ല്‍ ഫ്‌ലോറിഡയില്‍ ജനിച്ച 'ഐലീന്‍ വയൂര്‍ണോസ്' എന്ന സ്ത്രീ 1989-നും 1990നുമിടയില്‍ ഏഴു പുരുഷന്മാരെയാണ് കൊന്നത്. ന്യൂയോര്‍ക്ക് ടൈംസ് ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ചെറിയ കാര്‍ അപകടമുണ്ടായപ്പോള്‍ ആ സ്ത്രീയെ പോലീസ് പിടികൂടുകയുണ്ടായി. സ്വയം രക്ഷയ്ക്കായി കൊന്നുവെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. അവര്‍ വേശ്യയായി തൊഴില്‍ ചെയ്തിരുന്ന സമയം അവരെ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറു മരണങ്ങള്‍ നടത്തിയ അവരെ മരണശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2003-ല്‍ അവരുടെ ജീവചരിത്രം ആധാരമാക്കി സിനിമ ഇറങ്ങുകയും വിജയകരമാവുകയും ചെയ്തു.

4.'ജൂന ബാര്‍റസാ' മെക്‌സിക്കോയില്‍ ഗുസ്തി തൊഴിലാക്കിയിരുന്ന സ്ത്രീയായിരുന്നു. 1957-ല്‍ ജനിച്ച ഈ സ്ത്രീയെ വൃദ്ധയായ കൊലപാതകി എന്ന അപരനാമത്തിലും അറിയപ്പെടുന്നു. അവര്‍ കൊല ചെയ്യുന്നത് മുഴുവന്‍ വൃദ്ധകളായ സ്ത്രീകളെയായിരുന്നു. നാല്പത്തിയെട്ടു സ്ത്രീകളെ അവര്‍ കൊല ചെയ്തു. കോടതി ശിക്ഷയായി 760 വര്‍ഷങ്ങള്‍ ജീവപര്യന്തം ലഭിച്ചു. അവര്‍ സ്ത്രീകളെ അടിച്ചോ കഴുത്തു ഞെരിച്ചൊ കൊന്നശേഷം അവരില്‍നിന്നും പണം അപഹരിച്ചിരുന്നു. 2006-ല്‍ അവരെ പിടികൂടി. 2008-ല്‍ അവര്‍ക്കെതിരെ വിധി വന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

5. 'മിയുകി ഇഷികാവ' (ങശ്യൗസശ കവെശസമംമ) എന്ന ജപ്പാന്‍കാരത്തി പ്രസവ ശുശ്രുഷ (വയറ്റാട്ടി) ചെയ്തു നടക്കുന്ന സ്ത്രീയായിരുന്നു. 1940-ല്‍ നിരവധി ശിശുക്കളെ അവര്‍ വധിച്ചിരുന്നു. ഈ ദുഷ്‌ക്കര്‍മ്മങ്ങള്‍ക്കെല്ലാം ഒരു കൂട്ടാളിയുടെ സഹായവും മേടിച്ചിരുന്നു. ന്യൂയോര്‍ക്ക് ഡൈലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവര്‍ 85-നും 169 നും ഇടയില്‍ കുഞ്ഞുങ്ങളെ കൊന്നുവെന്നാണ്. 103 പേരെങ്കിലുമെന്നാണ് പൊതുധാരണ. കുട്ടികള്‍ വേണ്ടാത്തവരുടെ കുട്ടികളെയാണ് ഇവര്‍ കൊന്നിരുന്നത്.ഓരോ കൊലയ്ക്കും പണം മേടിക്കുമായിരുന്നു. അവരുടെ സേവനം ഒരു കുട്ടിയെ വളര്‍ത്തുന്നതിനേക്കാള്‍ ലാഭകരമെന്നും അവര്‍ പറയുമായിരുന്നു. അതിരഹസ്യമായി ചെയ്തിരുന്ന ഈ ക്രൂരകൃത്യങ്ങള്‍ക്ക് അവര്‍ക്ക് ലഭിച്ച ശിക്ഷ നാലു വര്‍ഷം മാത്രം.

6.'നാന്നിയ ഡോസ്' (ചമിിശല ഉീ)ൈ 1920നും 1954-നും ഇടയില്‍ പതിനൊന്നു പേരെ കൊന്നു. അക്കൂടെ അവരുടെ നാല് ഭര്‍ത്താക്കന്മാരും രണ്ടു കുഞ്ഞുങ്ങളും അവരുടെ രണ്ടു സഹോദരികളും അവരുടെ അമ്മയും കൊച്ചുമകനും അമ്മായി അമ്മയും ഉള്‍പ്പെടുന്നു. നിരവധി അപരനാമങ്ങളില്‍ അവര്‍ അറിയപ്പെട്ടിരുന്നു. 'ഗിഗില്ലിങ്ങ് ഗ്രാനി (ഏശഴഴഹശിഴ ഏൃമിി്യ) 'ലോണ്‍ലി ഹാര്‍ട്ട്‌സ് കില്ലര്‍, (ഘീിലഹ്യ ഒലമൃെേ ഗശഹഹലൃ)ബ്ലാക്ക് വിഡോ, (''ആഹമരസ ണശറീം) ലേഡി ബ്ലൂ ബേര്‍ഡ് (ഘമറ്യ ആഹൗല ആലമൃറ) എന്നെല്ലാം അറിയപ്പെട്ടിരുന്നു. 'ഏലി പാഷാണം' ഉപയോഗിച്ചായിരുന്നു അവര്‍ മനുഷ്യരെ കൊന്നിരുന്നത്. കുറ്റക്കാരിയായി ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. 1965-ല്‍ അവര്‍ മരണമടഞ്ഞു.

7.'മസാച്യുസെറ്റ്‌സില്‍' വെറ്ററന്‍ ഹോസ്പ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നഴ്സായിരുന്നു 'ക്രിസ്റ്റീന്‍ ഗില്‍ബെര്‍ട്'. അവര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത നാലുപേരെ കൊലപ്പെടുത്തി. കൂടാതെ മറ്റു രണ്ടുപേരെക്കൂടി കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. രോഗികള്‍ക്ക് കടുത്ത ഡോസില്‍ ഏപിന്‍ഫ്റിനെ (ലുശിലുവൃശില) കുത്തിവെക്കുമായിരുന്നു. അത് ഹൃദയാഘാതം ഉണ്ടാക്കുകയും ഉടന്‍ തന്നെ എമര്‍ജന്‍സി കോഡ് അവര്‍ തന്നെ വിളിക്കുകയും ചെയ്തിരുന്നു. 1998-ല്‍ അവര്‍ കുറ്റവാളിയെന്നു തെളിഞ്ഞു. ഫോര്‍ട്ട് വര്‍ത്ത്, ടെക്‌സസില്‍ ജീവപര്യന്ത ശിക്ഷ കിട്ടി അവിടെ കഴിയുന്നു.

8.'ഗോറ്റ്ഫ്രിഡ്' എന്ന സ്ത്രീ ജര്‍മ്മന്‍കാരിയായ ഒരു സീരിയല്‍ കൊലയാളിയായിരുന്നു. ബ്രെമെന്‍ എന്ന പട്ടണത്തില്‍ വെച്ച് അവരെ ജനമദ്ധ്യേ പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നു. 1813-നും 1827-നും ഇടയില്‍ അവര്‍ പതിനഞ്ചോളം പേരെ വിഷവും രാസപദാര്‍ത്ഥങ്ങളും കൊടുത്ത് കൊല്ലുകയായിരുന്നു. ഒരു നേഴ്‌സെന്ന നിലയില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലുന്നരീതിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നതെന്ന് ന്യൂയോര്‍ക്ക് ഡെയിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവര്‍ സ്വന്തം മാതാപിതാക്കളെയും രണ്ടു ഭര്‍ത്താക്കന്മാരേയും വിവാഹത്തിന് നിശ്ചയിക്കപ്പെട്ട ഭാവി വരനെയും കൊന്നു. കൂടാതെ അവരുടെ മക്കളെയും കൊന്നു.

9.'ടോപ്പന്‍' എന്ന സ്ത്രീ ഒരു നേഴ്‌സായിരുന്നു. 1854 മാര്‍ച്ച് 31-നു ജനിച്ച അവര്‍ 1938 ഒക്ടോബര്‍ 29-ല്‍ മരിച്ചു. അവര്‍ ഡസന്‍ കണക്കിന് സ്ത്രീകളെ കൊന്നുവെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 31 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചിരുന്നു. വിഷ മരുന്നുകളും കെമിക്കലും ഉപയോഗിച്ചു അവര്‍ രോഗികളെ കൊന്നുകൊണ്ടിരുന്നു. മാനസിക രോഗി എന്ന നിലയില്‍ അവരെ കുറ്റക്കാരിയായി വിധിച്ചില്ല. എങ്കിലും അപകടകാരിയായ ഒരു സ്ത്രീയെന്നതില്‍ വിധിയുണ്ടായിരുന്നതിനാല്‍ 1901 മുതല്‍ ശിഷ്ടകാലം മുഴുവന്‍ അവരെ ഒരു മാനസികാശുപത്രിയില്‍ താമസിപ്പിച്ചിരുന്നു.

10. 'ഡൊറോത്തിയ പുന്റെ' എന്ന സ്ത്രീ കാലിഫോര്‍ണിയയില്‍ സാക്രമെന്റോ എന്ന സ്ഥലത്തു ഒരു ബോര്‍ഡിങ്ങ് ഹ്‌സ് നടത്തിയിരുന്നു. അവിടെയുള്ള അംഗഭംഗം വന്ന വൃദ്ധരായ മാനസിക രോഗികളെ കൊന്നുകൊണ്ടിരുന്നു. അതിനുശേഷം അവരുടെ സോഷ്യല്‍ സെക്യൂരിറ്റി ചെക്ക് പണമാക്കിക്കൊണ്ടിരുന്നു. അവരെ 'ഡെത്ത് ഹ്‌സ് ലാന്‍ഡ് ലേഡി (ഉലമവേ വീൗലെ ഹമിറ ഹമറ്യ)എന്നും വിളിച്ചിരുന്നു. അവരുടെ പേരില്‍ ഒമ്പത് മരണങ്ങള്‍ക്ക് ചാര്‍ജ് ചെയ്തു. രണ്ടു ജീവപര്യന്തം ജയില്‍ശിക്ഷ വിധിച്ചു. അവര്‍ 2011-ല്‍ ചൗച്ചില്ല ജയിലില്‍ 82 വയസുള്ളപ്പോള്‍ മരണമടഞ്ഞു.

ആരും കൊലപാതകികളായി ജനിക്കുന്നില്ലായെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൊലയാളികളുടെ മനസുകള്‍ ശൈശവ കാലംമുതലെ മാനസിക സംഘട്ടനങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നും മനഃശാസ്ത്രജര്‍ കരുതുന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ലൈംഗിക പീഡനങ്ങളില്‍ അകപ്പെട്ടിരിക്കാം. ആ പക മനസ്സില്‍ ആളി കത്തിക്കൊണ്ടിരുന്നിരിക്കാം. ബാല്യം മുതലുള്ള സ്വന്തം കുടുംബത്തിലെ കലഹങ്ങള്‍ അവരുടെമനസിനെ തകര്‍ത്തിരിക്കാം. മാതാപിതാക്കളുടെ മരണമോ അവരുടെ വിവാഹ മോചനമോ കുഞ്ഞുമനസുകള്‍ക്ക് താങ്ങാന്‍ സാധിക്കാതെ വന്നേക്കാം!

അധികാര മോഹം ചിലരെ സീരിയല്‍ കൊലയാളികളായി വളര്‍ത്തിയേക്കാം. ചിലരുടെ സാമൂഹിക ചുറ്റുപാടുകളും ജീവിത രീതികളും കൊലപാതക മനസ് സൃഷ്ടിക്കുന്നു. സ്വയം വെറുക്കുന്ന വ്യക്തിത്വം ചിലരെ പിശാചുക്കളാക്കാറുമുണ്ട്. പരമ്പരകളായി കൊലപാതകം നടത്തുന്നവരുടെ മനസ്സ് ചഞ്ചലമായി ലോകമായുള്ള സ്‌നേഹബന്ധങ്ങളില്‍നിന്നും വേര്‍പെട്ടിരിക്കുന്നതും കാണാം. സ്‌നേഹമെന്ന ആ വൈകാരിക മനസ് അവരില്‍ ഒരിക്കലും വളരില്ല. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാനുള്ള കഴിവുമുണ്ടായിരിക്കില്ല. ജോളിയെന്ന കൊലപാതകിയെ വാര്‍ത്തെടുത്തതും, അവരില്‍ വളര്‍ന്ന സാമൂഹിക ഒറ്റപ്പെടലുകളും, അധികാരവും പണവും മോഹങ്ങളും, സ്‌നേഹത്തിനു പകരം മനസ്സില്‍ വെറുപ്പും പകയും വിദ്വെഷവും, വളര്‍ന്നതുകൊണ്ടായിരിക്കാം
കൂടത്തായി ജോളി, സണ്‍ ഓഫ് സാം: കൊലപാതകികളുടെ മനശാസ്ത്രം (ജോസഫ്  പടന്നമാക്കല്‍ )കൂടത്തായി ജോളി, സണ്‍ ഓഫ് സാം: കൊലപാതകികളുടെ മനശാസ്ത്രം (ജോസഫ്  പടന്നമാക്കല്‍ )കൂടത്തായി ജോളി, സണ്‍ ഓഫ് സാം: കൊലപാതകികളുടെ മനശാസ്ത്രം (ജോസഫ്  പടന്നമാക്കല്‍ )
Join WhatsApp News
വിദ്യാധരൻ 2019-10-17 11:39:30
മിക്ക തുടർ കൊലപാതകികളും, കൊലപാതകത്തിൽ നിന്നും സംതൃപ്‌തി കണ്ടെത്തുന്നവരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് . അതുകൊണ്ട് ഇത്തരക്കാർ  ഒരു പ്രാവശ്യം ഏതെങ്കിലും കാരണങ്ങൾ കൊണ്ട് കൊലപാതകം ചെയ്യുന്നവരിൽ നിന്നും വ്യത്യസ്തരായി കാണുന്നു . ഉപരിതലത്തിൽ ഇവർ അറിയാതെ ചെയ്യുന്നത് എന്ന് തോന്നുന്നെങ്കിലും, ലേഖകൻ ഇവിടെ പറഞ്ഞിരിക്കുന്നത് പോലെ, ഒരു പക്ഷെ അവർ വളർന്നു വന്ന സാഹചര്യവും , അവർ ചെന്നുപെട്ട സാഹചര്യവും കൂടി പൊരുത്തപ്പെടാതെ വന്നപ്പോൾ അവരിലെ അപകർഷതാ ബോധം അതിന് , ക്രിയാത്മക പരിഹാരം കണ്ടെത്തുന്നതിന് പകരം, നാശകാരിയായ മാർഗ്ഗങ്ങളിലേക്ക് തിരിഞ്ഞതാവം . അതിന് ഉദാഹരണമാണ് നുണപറയുക, ഇല്ലാത്തത് ഉണ്ടെന്ന് നടിക്കുക തുടങ്ങിയവ.  ജോലി ഇല്ലാത്ത ജോളി ജോലി ഉണ്ടെന്ന് നടിക്കുന്നതും,അത് വിശ്വസിപ്പിക്കാനായി ' ഒരു കള്ളം മറയ്ക്കാനായി ഒൻപത് കള്ളം പറയുന്നതുപോലെ, വാഹനാവുയമായി പുറത്തുപോകുന്നതും വീട്ടുകാരെ തെറ്റ് ധരിപ്പിക്കുന്നതും . ഇത് വളർന്നു വലുതായി പിന്നീട് തുടർ കൊലപാതകങ്ങളിൽ ചെന്ന് ചേരുന്നതും.  ഇത്തരക്കാർ മിക്കവരും ഉള്ളിൽ ഭയമുള്ളവരും സുരക്ഷിത ബോധം ഇല്ലാത്തവരുമായിരിക്കും 

ജോളിയെ കുറിച്ച് ചിന്തിക്കുമ്പോൾ  മുന്നിലേക്ക് വരുന്നത് അമേരിക്കൻ പ്രസിഡണ്ടാണ് .  അദ്ദേഹം ഒരു ദിവസം ആറ് കള്ളം എങ്കിലും പറയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത് .  അയാൾക്ക് ഏകാധിപതികളോടുള്ള പ്രതിപത്തി, സാധാരണ മനുഷ്യർ ചെയ്യുന്ന മാർഗ്ഗങ്ങളിൽ നിന്ന് മാറി, ധാർഷ്ട്യത്തോടെ, ഭയപ്പെടുത്തിയും , മറ്റുള്ളവരെ അടിച്ചമർത്തിയും , തരം താഴ്ത്തിയും കാര്യങ്ങൾ നിര്വഹിക്കാനുമുള്ള പ്രവണത സാമൂഹത്തെ അപകടകരമായ ഒരു അവസ്ഥയിൽ എത്തിക്കാവുന്നതാണ് . ഇതെല്ലം കണ്ടിട്ടായിരിക്കും അമേരിക്കയിലെ , പ്രശസ്തരായ ഒരു കൂട്ടം മനഃശാസ്ത്രജ്ഞർ ഇയാൾ കുറ്റ കൃത്യം ചെയ്യാൻ യാതൊരു മടിയുമില്ലാത്തവനാണെന്ന് പ്രസ്താവിച്ചത്. ഒബാമയുടെ ജന്മത്തെക്കുറിച്ച് കള്ളകഥകൾ ഉണ്ടാക്കിയും, റഷ്യയുടെ  സാഹായത്തോടെ ഇലക്ഷൻ ജയിക്കാനും, ഇപ്പോൾ അതെ മാർഗ്ഗത്തിലൂടെ യൂക്രെയിനുമായി ചേർന്ന് അയാളുടെ പ്രതിയോഗിയെക്കുറിച്ച് അന്വേഷണം നടത്താനും,അയാളുടെ ആസ്തി ഉള്ളതിലും ഇരട്ടിയായി ഊതി വീർപ്പിച്ചു കാണിക്കാനും, ടാക്സ് മറ്റുള്ളവരെ കാണിക്കാതിരിക്കാനും . തെളിവുകൾ കോൺഗ്രസിന് കയ്യ്മാറാതെ ഒളിപ്പിക്കാൻ  ശ്രമിക്കുമ്പോഴുമൊക്കെ  , ആ സ്വഭാവത്തിന് ജോളിയുടെ സ്വഭാവവുമായി എന്ത് വ്യതാസമാണ് ഉള്ളത് ? 

കേരളത്തിൽ ഇതുപോലെയുള്ള സാഹചര്യങ്ങളിൽ അത് തിരിച്ചറിയത്തക്ക രീതിയിൽ എന്ത് സംവിധാനമാണ് ഉള്ളത് ?  വീട്ടുകാരും നാട്ടുകാരും ഇത്തരം പ്രവണതകളെ ശ്രദ്ധിച്ച് പടിക്കുമെങ്കിൽ അത് നമ്മളുടെ  സാമൂഹ്യ ജീവിതത്തെ ധന്യമാക്കും .  ചിന്തോദ്ദീപകമായ ലേഖനം എഴുതിയതിന് ജോസഫ് പടന്നമാക്കലിന് നന്ദി 

അനുബന്ധം 

ഞാൻ ഇങ്ങനെ എഴുതിയത് കൊണ്ട് ട്രംപ് ഭക്തർ കോപിച്ചു വശാകരുതെന്ന് അപേക്ഷിക്കുന്നു. ശ്രീനാരായണ ഗുരു പാഞ്ഞതുപോലെ , രണ്ടു സാഹചര്യങ്ങളെയും ചേർത്തു വച്ച് നിങ്ങൾ ചിന്തിച്ചാൽ ചില സമാനതകൾ കാണാൻ കഴിയും . ഈ തിരിച്ചറിവ് വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടായെങ്കിൽ മാത്രമേ ഇവിടെ ഇപ്പോൾ നടമാടുന്ന കലികാലത്തിന് മാറ്റം സംഭവിക്കുകയുള്ളൂ 

"യായാനു സാധകം സാധ്യം 
മീയതേ ജ്ഞാനരൂപയാ 
വൃത്ത്യാ സാനുമതി സാഹ -
ചര്യ സംസ്കാരജന്യയാ " (ദർശനമാല -7 )

ഒന്നിന് മറ്റൊന്നിനോടുള്ള നിരന്തര സാഹചര്യം കണ്ടു പരിചയിച്ചുണ്ടായ സംസ്കാരത്തിൽ നിന്നും രൂപം കൊണ്ടതാണ് എന്റെ മേൽ എഴുതിയ അഭിപ്രായം  എന്ന്  സാരം .  
 
jacob 2019-10-18 14:17:12
Some people are suffering from Trump Derangement syndrome (TDS). Prozac or CBD oil will help.
True Indian 2019-10-18 14:48:13
ജോളിയുടെ കാര്യത്തിൽ താങ്കൾ പറഞ്ഞത് വെറും ഊഹാപോഹം മാത്രമാണ്. പക്ഷെ, പുറത്തു വരുന്ന തെളിവുകൾ ഒന്നും പൊരുത്തപെടുന്നില്ലല്ലോ..... ഇത് വേറൊരു ആംഗിളിൽ കൂടി നോക്കിയാലോ? കുടുംബ സ്വത്തിൻറെ വീതം മരിച്ചു പോയ ചേട്ടൻറെ വിധവക്കു കൊടുക്കാതെ ഒറ്റയ്ക്ക് വിഴുങ്ങാൻ ശ്രമിച്ച അമേരിക്കൻ മലയാളി അനുജൻ. വിധവയുടെ വിസമ്മതം മൂലം രോഷാകുലനായി അമേരിക്കൻ ഡോളറിൻറെ സഹായത്താൽ നിർധനയും വിധവയുമായ ജേഷ്ഠത്തിക്കെതിരെ കച്ച മുറുക്കുന്നു. കുറെ സ്കോച്ച് പൊട്ടിച്ചാൽ വീഴുന്ന ഉദ്യോഗസ്ഥന്മാർ ഉള്ള നാട്ടിൽ അമേരിക്കൻ ഡോളറിൻറെ ബലത്തിൽ ഉണ്ടാക്കിയ തിരക്കഥ അനുസരിച്ചു അന്വേഷണം നീളുന്നു....ലവ്, സെക്സ്, പണത്തോടുള്ള ആർത്തി, ഇല്ലാത്ത ജോലി, വ്യാജ വിൽ പത്രം, വഴി വിട്ട സൗഹൃദങ്ങൾ, സുഹൃത്തുക്കളുമായി യാത്ര, സയനൈഡ്, തുടർ കൊലപാതകം, ഒലക്കേടെ മൂട്. .... പൊലീസിന്റെ കുറ്റപത്രം പുറത്തു വരട്ടെ. അമേരിക്കകാരൻറെ കള്ളക്കളി അപോൾ മനസിലാകും.
Joseph 2019-10-18 17:17:01
ട്രൂ ഇന്ത്യൻ, താങ്കളുടെ അഭിപ്രായത്തോട് എനിക്ക് യാതൊരു വിയോജിപ്പുമില്ല. ജോളി കുറ്റം ചെയ്തിട്ടില്ലെങ്കിൽ അവർ ശിക്ഷയില്ലാതെ കേസ് വിജയിച്ചു വരട്ടെയെന്നു തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. 

ജോളി പോലീസിൽ കൊടുത്ത മൊഴികളും മറ്റുചില സീരിയൽ കൊലയാളികൾക്കുണ്ടായിരുന്ന മാനസികാവസ്ഥയും മാത്രമാണ് എന്റെ ലേഖനത്തിൽക്കൂടി അവതരിപ്പിച്ചിരിക്കുന്നത്. ദുഃഖം നിറഞ്ഞ ഒരു ബാല്യവും പ്രതികാരവും പകയും മറ്റു സീരിയൽ കൊലയാളികളിലുണ്ടായിരുന്നു. 

ജോളിയെ സംബന്ധിച്ചടത്തോളം കട്ടപ്പനയിൽ ഒരു കുഗ്രാമത്തിൽ കർഷകരുടെ മകളായി വളർന്ന സ്ത്രീ. നല്ല സാമ്പത്തിക സ്ഥിതീയുള്ള കുടുംബം; അവരുടെ ചെറുപ്പകാലത്തെപ്പറ്റി നല്ലതു മാത്രം പറയുന്ന നാട്ടുകാരെയും വീഡിയോയിൽ കണ്ടു. പിന്നെ എന്തു പറ്റിയെന്നുള്ള മാനസിക പഠനമാണ്‌ എന്റെ ലേഖനത്തിലുള്ളത്. അത് ഊഹോപാഹങ്ങൾ മാത്രം. കുറ്റക്കാരിയായി കോടതി കണ്ടെത്തുന്നവരെ അവർ കുറ്റവാളിയല്ല. 

താങ്കൾ പറഞ്ഞപോലെ ഈ കേസ് തെളിയാൻ വളരെ പ്രയാസമുള്ളതാണ്. വ്യക്തമായ തെളിവുകളോ സാക്ഷികളോ ഇല്ലാത്ത സ്ഥിതിക്ക് കേസ് തള്ളിപ്പോവാനാണ് സാധ്യത. അഞ്ചു മരണങ്ങളും ആത്മഹത്യയാണെന്നു വരുത്തി തീർക്കാൻ സാധിക്കും. വിഷം അകത്തുചെന്നതാണ് കുഞ്ഞിന്റെ മരണത്തിനു കാരണമെങ്കിൽ അത് ആത്മഹത്യയായി കരുതാൻ സാധിക്കില്ല. കീടനാശിനിയെ കൊല്ലാനാണ് സൈനേഡ് കൊടുത്തതെന്ന് രണ്ടാംപ്രതിക്കു പറയുകയും ചെയ്യാം. 

സാഹചര്യത്തെളിവുകൾ മൂലം കീഴ്കോടതി വിധി വ്യത്യസ്തമാകാം. എന്നാൽ ഹൈക്കോടതി വിധി  നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ തള്ളി കളയാനാണ് സാധ്യത. ബെനഡിക്റ്റ് ഓളംകുളം-മറിയക്കുട്ടി കൊലക്കേസിൽ എല്ലാവിധ സാഹചര്യ തെളിവുകൾ വ്യക്തമായി ഉണ്ടായിരുന്നിട്ടും  സാക്ഷികൾ ഇല്ലാത്തതിനാൽ കീഴ്‌ക്കോടതി ശരിവെച്ച കേസ് ഹൈക്കോടതി തള്ളിക്കളയുകയാണുണ്ടായത്. 

താങ്കൾ ഊഹിക്കുന്നപോലെ അമേരിക്കക്കാരന്റെ പണം എത്രമാത്രം കേസിന്റെ വിജയ പരാജയങ്ങൾക്കു കാരണമാകുമെന്നും അറിഞ്ഞുകൂടാ. 
Anthappan 2019-10-18 23:21:49
Jacob has made the correct diagnosis and that is 'Derangement syndrome ' has caused Jolly to do the crime she committed.   The origin of the term is traced to political columnist and commentator Charles Krauthammer, a psychiatrist, who originally coined the phrase Bush derangement syndrome in 2003 during the presidency of George W. Bush.  Actually the 'Derangement syndrome' is stemming from  'psychic pathology' (is the study of the causes, components, course, and consequences of psychological disorders. These are characterized by abnormality and dysfunction.) .  Now, the trump defenders are conveniently using the  word, Derangement syndrome' to protect their  crime boss and call it 'Trump derangement syndrome.'   However, we should pay more attention to the origin of the word 'psychic pathology' .  We all know that , Trump is a pathological liar.  it is recorded that, he has lied more than 10,000 time  to protect his criminal activity.  The people with psychic pathological problems are  cunningly intelligent, They are able to convince others to join them to commit the crime . Secretary of   State, Acting Chief of staff are all drawn into Trump's Scheme  to undermine the democracy of this great nation. We can now draw parallel with the derangement syndrome or psychic pathological syndrome of Trump with Jolly's behavior . She was,  somehow able to, convince the goldsmith and the pharmacist to get cyanide to kill six innocent people .  As the 'True Indian' stated, the motivation to do all this is something for the criminal's benefit. If property was the motivation for Jolly , it was political dirt on his opponent for Trump.

With the above argument, I would like to commend   both the author of this article, Mr. Joseph Padannmakkal and the commentator Vidyadharan for their brilliant  analytical skill in dissecting the case and make the readers think.

Kudos    
ബുദ്ധിരാക്ഷസർ 2019-10-19 10:09:24
വിക്കിപ്പീഡിയയുടെ ബലത്തിൽ എത്ര ബുദ്ധിരാക്ഷസർ!
നാരദൻ 2019-10-19 09:28:31
പാവം എവിടുന്നോ ഒരു കഠിനമായ വാക്ക് (ഡീറേഞ്ചുമെന്റ് സിൻഡ്രം)   കൊണ്ടുവന്നു വായനക്കാരെ പറ്റിച്ചു രക്ഷപ്പെടാൻ നോക്കി . അന്തപ്പന്റെ കയ്യിൽ ചെന്ന് പെട്ടു. അന്തപ്പൻ ജേക്കബ്ബ് കൊടുവന്നതും ത്രൂ ഇന്ത്യൻ കൊടുവന്നതും എല്ലാം കൂടി ഉരുട്ടി കൊഴച്ച അവരുടെ വായിൽ കുത്തിക്കേറ്റി ഇപ്പോൾ മിണ്ടാൻ വയ്യാത്ത വിധം ആക്കി . വഴിയേപോയ വയ്യാവേലി പത്തും രണ്ടും പലിശക്ക് വാങ്ങിയപോലെ ഉണ്ട് . എന്തൊരു ഗതികേടാണെന്ന് ഓർക്കണേ  
WIKIPEDIA 2019-10-19 11:05:09
ഞാനും നോക്കി വിക്കിപീഡിയ. Derangement Syndrom എന്നു അടിച്ചപോള്‍ ഇപ്രകാരം കിട്ടി- Trump derangement syndrome (TDS) is a derogatory term for criticism or negative reactions to United States President Donald Trump that are alleged to be irrational and have little regard towards Trump's actual positions or actions taken.[2] The term has been used by Trump supporters to discredit criticism of his actions, as a way of "reframing" the discussion by suggesting his opponents are incapable of accurately perceiving the world
രോഗം മൂത്താല്‍ ഭാര്യയെ തല്ലും. 2019-10-19 11:15:31
www.urbandictionary.com/define.php?term=Trump...

Trump Derangement Syndrome is a mental condition in which a person has been driven effectively insane due to their love of Donald Trump, to the point they will abandon all logic and reason. Symptoms for this condition can be very diverse, ranging from racist or xenophobic outbursts to a complete disconnection from reality.- ഇ രോഗംമൂലം വീട് വിട്ട് ഭാര്യയെ തല്ലി, ഗ്യാസ് സ്റ്റേഷനില്‍ ഉറങ്ങുന്ന മലയാളികള്‍ ഉണ്ട്. കറുത്ത കണ്ണട വച്ച് ഫോട്ടോ, അതിന്‍റെ കിഴില്‍ എന്നും ഡെമോക്രാറ്റ്സിനെ കുറ്റംചുമത്തി എഴുതുക. സ്റ്റോക്ക്‌ മാര്‍കെറ്റില്‍ 60 % ഉണ്ടാക്കാം എന്ന് വ്യജം പ്രജരിപ്പിക്കുക ഇതൊക്കെ രോഗ ലക്ഷണം ആണ്.

ഡൊണാൾഡ് ട്രംപിനോടുള്ള സ്നേഹം കാരണം ഒരു വ്യക്തിയെ ഫലപ്രദമായി ഭ്രാന്തനാക്കി മാറ്റുന്ന ഒരു മാനസിക അവസ്ഥയാണ് ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം, അവർ എല്ലാ യുക്തിയും യുക്തിയും ഉപേക്ഷിക്കും. ഈ അവസ്ഥയുടെ ലക്ഷണങ്ങൾ വളരെ വൈവിധ്യപൂർണ്ണമായിരിക്കും, വംശീയ അല്ലെങ്കിൽ സെനോഫോബിക് പ്രകോപനങ്ങൾ മുതൽ യാഥാർത്ഥ്യത്തിൽ നിന്ന് പൂർണ്ണമായി വിച്ഛേദിക്കൽ വരെ.

വിദ്യാധരൻ 2019-10-19 15:51:30
  വായിക്കണം. വിക്കിപീഡിയ അല്ല എന്ത് കിട്ടിയാലും വായിക്കണം . പക്ഷെ വായിക്കുന്നതിനെ ക്കുറിച്ചു ചിന്തിക്കുകയും വേണം . ട്രംപും ജോളിയും ഒക്കെ വായിച്ചിരുന്നെങ്കിൽ, പലർക്കും ഇവർ ഒരു തലവേദന ആകുമായിരുന്നില്ല .  ലോകത്തിലെ നല്ല നേതാക്കളെയും , സാംസ്കാരിക നേതാക്കന്മാരെയും  ഒക്കെ എടുത്ത് നോക്കിയാൽ, അവർ നല്ല വായനക്കാരും ചിന്തകരുമായിരുന്നു .  എബ്രഹാം ലിങ്കൺ, ഗാന്ധി, അങ്ങനെ ലോകത്തിന്റെ ഗതിവിഗതികളെ മാറ്റി മറിച്ചവരൊക്കെ നല്ല വായനക്കാരായിയുരുന്നു. നല്ല വായനക്കാരന് എഴുത്ത്കാരനാകാൻ കഴിയും . അവർക്ക്,  അവർ താമസിക്കുന്ന ചെറിയ ലോകത്തിനപ്പുറത്ത് ഒരു വിശാലമായ ലോകം ഉണ്ടെന്ന് അതിനകത്ത് നിറത്തിലും രൂപ ഭാവത്തിലും വ്യത്യസ്തത പുലർത്തുന്ന മനുഷ്യർ ഉണ്ടെന്നും തിരിച്ചറിയാൻ കഴിയും .  
               ട്രംപിനെ പിന്തുടരുന്നവരിൽ പല തരക്കാറുണ്ട് അതിൽ   നല്ല ശതമാനവും വായിക്കാത്തവരും ചിന്തിക്കാത്തവരുമാണ് . അത്തരക്കാർക്ക് ഒരു പ്രശ്നം വരുമ്പോൾ അതിനെ എങ്ങനെ അതിജീവിക്കണം എന്നറിയാൻ കഴിയാതെ തപ്പി തടയുന്നത് കാണാം. അമേരിക്കയിൽ കൽക്കരി ഖനികളിലും നിർമ്മാണ മേഖലകളിലും പാരമ്പരാ ഗതമായി ജോലി ചെയ്ത്, അവസാനം കാലത്തിന്റെ മാറ്റത്തിൽ പെട്ട് അവരുടെ ജോലി പോയപ്പോൾ, അവർക്ക് എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാതെ വന്നു . അവർ മറ്റുള്ളവരെ പഴിക്കാൻ തുടങ്ങി. അങ്ങനെ നിരാശരായവരുടെ മേൽ .   വായിച്ചു സംസ്കരിക്കപെടാത്ത മനസുള്ള ട്രംപ് ചാടി വീണു. (വായിക്കാത്ത ട്രംപ് മറ്റുള്ളവരോട് വായിക്കാൻ പറയുന്ന ബുക്ക്കൾ എല്ലാം ട്രംപിന്റെ പദവിയെ ഉയർത്താൻ സഹായിക്കുന്നവ മാത്രമാണ് )
             ട്രംപിനെ പിന്തുടരുന്ന മറ്റൊരു കൂട്ടർ, വിദ്യാഭ്യാസം ഉണ്ടെങ്കിലും, ജീവിതത്തിലെ കനത്ത പരാജയങ്ങളിളാൽ വിഷാദ രോഗത്തിൽപെട്ടവരാണ് . ഇവരുടെ മാതൃക പുരുഷന്മാർ, മറ്റുള്ളവരെ അടിച്ചമർത്തി കാര്യങ്ങൾ കാണുന്നവരാണ് . ഏകചക്രധിപതികളെ ഇവർക്ക് ഇഷ്ടമാണ് . ട്രംപ് ആരാധിക്കുന്നവരുടെ ലിസ്റ്റ് പരിശോദിച്ചാൽ ഇത് കുറച്ചു കൂടി വ്യക്തമാണ് .  ഇത്തരക്കാർ ജാതി, മതം, വംശം വർഗ്ഗം എന്നിവകൾ അനുസരിച്ച് സമൂഹത്തെ വേർതിരിക്കുന്നു . കറുമ്പൻ, മെക്സിക്കൻ, വടക്കൻ, തെക്കൻ , മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്നിങ്ങനെ പോകുന്നു രോഗ ലക്ഷണം . ഇതിനെ അതിജീവിക്കണമെങ്കിൽ, വായനയുടെ മാർഗ്ഗം തേടിയെങ്കിലേ കഴിയൂ 
             ട്രംപിനെ പിന്തുടരുന്ന മറ്റൊരു കൂട്ടർ, 'ട്രംപിനെപ്പോലെ ഞാൻമാത്രംഎനിക്ക് എന്റേത് എന്ന് ചിന്തയുള്ളവരാണ്' ട്രമ്പിന് മറ്റുള്ളവരോട് കടപ്പാട് ഇല്ലാത്തതുപോലെ , ഇവർക്ക് മറിച്ചും കടപ്പാടില്ല . അവർക്ക് ഒരേ ഒരു ലക്ഷ്യമേ ഉള്ളു . ട്രംപിനെ കരുവാക്കി അവർക്ക് ചേർക്കണം . മൈക്കൽ കോവൻ, ജൂലിയാനി ഇവരൊക്കെ അതിന് ഉദാഹരണമാണ്. വായിക്കാത്തവനെ ഒരിക്കലും ഒരു രാജ്യത്തിന്റ നേതാവായി തിരഞ്ഞെടുക്കരുതെന്ന് യാജ്ഞവല്ക്യൻ പറയുന്നു 

'ശ്രുതാദ്ധ്യയന സമ്പന്നാ 
ധർമജ്ഞാ സത്യവാദിനഃ 
രാജ്ഞാസഭാ സദഃ കാര്യാ 
രിപൗ മിത്രേ ച യേസമാഃ ''

വേദഗ്രന്ഥങ്ങളും ധർമശാസ്ത്രവും നല്ലതുപോലെ പഠിച്ചിട്ടുള്ളവരും സത്യവാന്മാരുമായ പണ്ഡിതന്മാരെ മാത്രമേ ന്യാധിപതികളായി നിയമിക്കാവു . അങ്ങനെ നിയമിക്കാപ്പെടുന്നവർക്ക് ഒരിക്കലും ശത്രുമിത്രഭേദം പാടില്ല .  

അമേരിക്കയിൽ പല റിപ്പബ്ലിക്കൻ പ്രസിഡന്റുമാരും, ഡെമോക്രാറ്റിന്റെ പ്രസിഡണ്ടുമാരും ഉണ്ടായിട്ടുണ്ട് .അവരൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തെ ഒന്നിക്കുന്നതിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു എന്നാൽ, ട്രംപിന് രാജ്യത്തെ വിഘടിപ്പിക്കാനേ കഴിഞ്ഞുള്ളു . ലോകത്തിൽ ഏറ്റവും കൂടുതൽ മാനിക്കപ്പെടുന്ന ഒരു വ്യക്തിയാണ് , പ്രസിഡണ്ട് ഒബാമ, അദ്ദേഹത്തിന്റ ജന്മത്തെ ചോദ്യം ചെയ്‌തുകൊണ്ട്‌ ആരംഭിച്ച ഇയാളുടെ അധികാരമോഹം ഇന്നെവിടെ ചെന്നെത്തിയിരിക്കുന്നു എന്ന് , ചിന്തിക്കുന്ന വ്യക്തികൾക്ക് അറിയാവുന്നതാണ് . 

സമൂഹത്തിൽ ജോളിയെപ്പോലെയും, ട്രംപിനെപ്പോലെയും ഉള്ള മാനസീകരോഗികൾ ഉണ്ട്, ഇനി ഉണ്ടാവുകയും ചെയ്യും . എന്നാൽ . സമൂഹത്തിൽ വിദ്യാസമ്പന്നരായ, സ്വതന്ത്ര ചിന്ത പുലർത്തുന്ന വ്യക്തികൾ ഉണ്ടെങ്കിൽ ഇത്തരക്കാരെ തിരിച്ചറിയാനും അവർക്ക്, ഒരു പക്ഷെ സമയത്തിന് വേണ്ട ചിക്ത്സകൾ നൽകി സഹായിക്കാനും സാധിക്കും . ഇത്തരക്കാർ സ്വന്തവീട്ടിൽ തന്നെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത് .  എന്തായാലും വായനകൊണ്ട് ലോകം നശിച്ചതായി എങ്ങും വായിച്ചിട്ടില്ല 
          
ബുദ്ധിരാക്ഷസൻ എന്ന പ്രയോഗം, വായിച്ചു സംസകരിക്കപ്പെട്ടവന്റെ വാക്കല്ല . വായിക്കുന്നവർക്ക് ഒരിക്കലും അവരുടെ ബുദ്ധിയിൽ രാക്ഷസൻ എന്ന വാക്ക് ഉദിക്കില്ല. അത് കുബുദ്ധിയുടെ തലയിൽ രൂപം കൊള്ളുന്ന പ്രാകൃതമായ ഒരു വാക്കാണ് .  

വായിക്കുന്നതിന്റെ ഗുണത്തെ കുറിച്ച് പലപ്രാവശ്യം എഴുതിയുട്ടുണ്ടെങ്കിലും, വീണ്ടും ആവർത്തിക്കുന്നു 

വായിപ്പോർക്കരുളുന്നനേക വിധമാം -
           വിജ്ഞാനമേതെങ്കിലും 
ചോദിപ്പോർക്കുച്ചിതോത്തരങ്ങളരുളി 
            ത്തീർക്കുന്നു സന്ദേഹവും 
വാദിപ്പോർക്കുതകുന്ന യുക്തി പലതും 
           ചൂണ്ടികൊടുക്കും വൃഥാ 
ഖേദിപ്പോർക്കരുളുന്നു സാന്ത്വനവച-
             സ്സുൽക്കൃഷ്ടമാം പുസ്തകം  ( ആർ . ഈശ്വരപിള്ള )


വിദ്യാനാമ നരസിരൂപമധികം 
        പ്രച്ഛന്നഗുപ്തം ധനം 
വിദ്യാഭോഗകരീ യശസുഖകരീ 
         വിദ്യാഗുരൂണാം ഗുരു 
വിദ്യാബന്ധുജനോ വിദേശഗമനേ 
          വിദ്യാ പരാ ദേവതാ 
വിദ്യാ രാജസു പൂജ്യതേ നഹി ധനം 
          വിദ്യാ വിഹീനഃ പശു  (നീതിശതകം )

വിദ്യമനുഷ്യന്റെ രൂപ വിശേഷണമാണ് . ഒളിഞ്ഞിരിക്കുന്ന സുരക്ഷിതമായ ധനമാണ് . അത് സൽക്കീർത്തിയും സുഖവും ഭോഗങ്ങളും പ്രധാനം ചെയ്യുന്നു . വിദ്യ ഗുരുക്കന്മാരുടെ ഗുരുവാണ് . വിദേശ സഞ്ചാരത്തിൽ അത് ബന്ധു ജനവും പരദേവതയുമാണ് . വിദ്യ രാജാക്കന്മാരാൽ പൂജിക്കപ്പെടുന്നു . ധനം അവിടെ ബഹുമാനം അർഹിക്കുന്നില്ല . വിദ്യാശൂന്യൻ മൃഗപ്രായനത്രേ 

വിദ്വാനേവ വിജാനാതി 
വിദ്വജനപരിശ്രമം 
നഹി വന്ധ്യ വിജാനാതി 
ഗുർവീം പ്രസവവേദനാം (നീതിസാരം )

വിദ്വാന്മാരുടെ പരിശ്രമത്തെപ്പറ്റി വിദ്വാൻമാത്രമേ മനസ്സിലാക്കുന്നുള്ളു . വർദ്ധിച്ച പ്രസവവേദന എന്താണെന്ന് വന്ധ്യ അറിയുന്നില്ല . 


Joseph 2019-10-19 17:53:11
വിദ്യാധരൻ പ്രതികരണ കോളത്തിൽ വളരെ മനോഹരമായി 'അജ്ഞാനികളുടെ ഒരു ലോകത്തെ' മുഴുവനായി നല്ലവണ്ണം ഉരുട്ടിയിട്ടുണ്ട്. 'രാജാവ് തത്വജ്ഞാനി ആയിരിക്കണമെന്ന്' ഗ്രീക്ക് താത്വികനായ പ്ലേറ്റോയാണ് പറഞ്ഞത്. അങ്ങനെയുള്ളവർ അധികാരത്തിനേക്കാളുപരി വിവേകത്തോടെ രാജ്യം ഭരിക്കും. ഗാന്ധിജിയും നെഹ്രുവും ഡോക്ടർ രാധാകൃഷ്ണും ലോക മനഃസാക്ഷികളിൽ നിന്ന് ഒരിക്കലും മരിക്കാതിരിക്കുന്ന കാരണവും അതുതന്നെയാണ്. ഈ മൂന്നു മഹാന്മാരും സങ്കുചിത മതങ്ങൾക്ക് മീതെ സഞ്ചരിച്ചിരുന്നു.  

അമേരിക്കൻ മലയാളികളിൽ ആദ്യകാലത്ത് വന്ന പലരുമായി ഞാൻ നല്ല സൗഹാർദ്ദ ബന്ധത്തിലായിരുന്നു. പള്ളിയും അമ്പലവും മതവും കുടിയേറുന്ന കാലത്തിനുമുമ്പേ എന്റെ ജീവിതം അമേരിക്കയിൽ തുടക്കമിട്ടിരുന്നു. അന്നൊക്കെ പരസ്പ്പരം സഹോദരങ്ങളെപ്പോലെ സ്നേഹബന്ധങ്ങളുമായി കഴിഞ്ഞിരുന്നു. പിന്നീടാണ് നാട്ടിൽ നിന്നും തിരുമേനിമാർ, പിതാവ്, അച്ചൻ, ഉസ്താദ്, ഗുരുസ്വാമി, എന്നെല്ലാം ടൈറ്റിലുള്ള മഹത് വ്യക്തികളുടെ ഒഴുക്കുകൾ ആരംഭിച്ചിത്. 

കാലക്രമേണ ഏതു സാമൂഹിക പാർട്ടിയിൽ ചെന്നാലും സംസാരം തിരുമേനി, പിതാവ്‌ എന്നൊക്കെയായി. ഒരു കൂട്ടർ പ്രാർത്ഥന ഗ്രുപ്പുകളുണ്ടാക്കി പിരിഞ്ഞു. ചിലർ ചീട്ടുകളി പാർട്ടി, കള്ളു പാർട്ടികളായി മാറി. മറ്റു ചിലർ സംഘടനകൾ, പള്ളി സംഘടനകൾ, പള്ളിപണി, അമ്പലം പണി  എന്നിങ്ങനെ തിരിഞ്ഞു. നേതാക്കന്മാരുടെ എണ്ണവും കൂടി! കസേരകളിയായി, അടിപിടിയായി. സ്ത്രീകളും മാറിനിന്ന് കൂട്ടയടികളും ഓർക്കുന്നുണ്ട്. 

പക്ഷെ അവരെല്ലാം 'അറിവ് തേടുക' എന്നത് മാത്രം മറന്നുപോയി. പുസ്തകങ്ങളെന്നു കേട്ടാൽ പലർക്കും വല്ലാത്ത അലർജിയും. ജീവിതത്തിൽ ഒരിക്കൽ പോലും അമേരിക്കയിൽ ലൈബ്രറിക്കുള്ളിൽ കയറാത്തവരുമുണ്ട്. പള്ളിയിൽ അച്ചൻ പറയുന്നത് മാത്രം വേദവാക്യവും. സോഷ്യൽ മീഡിയ വളർന്നെങ്കിലും പഴയ മലയാളികളിൽ അത് പ്രയോജനപ്പെടുത്തുന്നവർ ചുരുക്കം പേരേയുള്ളൂ. 

സങ്കുചിത മതവും സങ്കുചിത ദൈവവും മനസ്സിൽനിന്ന് പിഴുതു കളഞ്ഞാൽ മാത്രമേ നമുക്ക് ജ്ഞാനികളാകാൻ സാധിക്കുള്ളൂ. വേദങ്ങളും പുരാണങ്ങളും വായിക്കരുതെന്ന് അച്ചന്മാർ പള്ളിയിൽ വിളിച്ചുപറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിൽ ക്രിസ്ത്യാനികളുടെയിടയിൽ കലകളും സാഹിത്യവും വളരാതെയിരുന്നത്. പാശ്ചാത്യ രാജ്യങ്ങൾ പുരോഗമിച്ചതും മതത്തെ മാറ്റി നിർത്തിയതുകൊണ്ടായിരുന്നു. അമേരിക്കയും ബ്രിട്ടനും ജർമ്മനിയും മതഗ്രന്ഥങ്ങളെക്കാൾ ശാസ്ത്രത്തിന് പ്രാധാന്യം നൽകി. 

അമേരിക്കയിൽ മതപഠനം വീണ്ടും പബ്ലിക്ക് സ്‌കൂളിൽ നടപ്പാക്കുന്നുവെന്നും കേൾക്കുന്നു! എങ്കിൽ അമേരിക്ക താഴോട്ടോ! എന്നും ചിന്തിക്കാൻ സമയമായി. 
കൂപ്പുന്നു നിന്‍ മുമ്പില്‍ 2019-10-19 19:28:40
കൂപ്പുന്നു വിദ്യധരന്‍ മാഷെ അങ്ങേയുടെ വിദ്യ തന്‍ മുമ്പില്‍.
താങ്കള്‍ എഴുതിയതുപോലെ എഴുതണം എന്ന് എനിക്ക് വളരെയധികം ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അത്രയും കഴിവ് ഇല്ല. എന്‍റെ കുറവിനെ നികത്തിയ അങ്ങേക്ക് നന്ദി, -ആണ്ട്രു
വായനക്കാരൻ 2019-10-19 20:22:58
മതംപോലെ അപകടകാരിയായ ഒരു സാധനം വേറെയില്ല . ഇത് തലക്ക് പിടിച്ചാൽ വേറെ ഒന്നും വായിക്കാൻ തോന്നില്ല . ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഈ ലോകത്തേക്കാൾ മനോഹരമായ മറ്റൊരു ലോകം ഉണ്ടെന്നും , അതുപോലെ മരിച്ചവർ ഉയർത്തെഴുന്നേൽക്കുമെന്നും, നല്ല കർമ്മങ്ങൾ ചെയ്യതാൽ വീണ്ടും ഭൂമിയിൽ ജനിക്കുമെന്നും ഒക്കെ പറഞ്ഞു  തലക്കടിച്ചു കേറ്റി തല മരവിച്ച ജനങ്ങളുടെ അടുത്താണ് പുസ്തകം വായിക്കണം എന്ന് പറയുന്നത് .  ക്രിസ്ത്യാനി പിതാവിനും പുത്രനും പരിശുദ്ധതാത്മാവിനും  സ്തുതി എന്ന് പറഞ്ഞുകൊണ്ടിരിക്കും, ഹിന്ദു രാമായണം വായിച്ചു കൊണ്ടിരിക്കും , മുസ്ലിം തലകുലുക്കി ഖുറാൻ, വായിക്കും , യഹൂദൻ ഭിത്തിക്ക് പോയി തലയിടിച്ചു എന്തൊക്കയോ പറയും .....ഇതിന്റ ഇടയ്ക്കാണ് ബിഷപ്പ്മാരും , സന്യാസിമാരും , മുല്ലമാരും ,  ബിൻലാദൻമാരും മീൻ പിടിക്കുന്നത്.  ഇതൊക്കെ എടുത്ത് തോട്ടിൽ എരിഞ്ഞിട്ട് നാലക്ഷരം വായിച്ചിരുന്നെങ്കിൽ ഈ ലോകം സ്വർഗ്ഗമായി, ജോളിമാരേം ട്രംപ്മാരേം എല്ലാ കള്ള രാഷ്ട്രീയക്കാരേം . ജയിലിലാക്കി . ഇവരുടെ ഫോള്ളോവെഴ്സിനെ , നല്ല ഷോക്ക് കൊടുത്ത് പുനരധിവസിപ്പിക്കാമായിരുന്നു . ഏതായാലും ആംഡ്‌റൂസും അന്തപ്പനും എല്ലാം കൂടി ഒരു ഭ്രാന്തനെ ഒതുക്കിയെന്നാ തോന്നുന്നേ .....എന്തൊക്കെയാണേലും എല്ലാത്തിനും സ്വർഗ്ഗത്തിൽ പോയി തിരികെ ഭൂമിയിൽ തന്നെ എത്തണം .  വിദ്യാധരൻ സാറേ നിങ്ങൾക്ക് എന്റേം ഒരു കൂപ്പ് കൈ .  ആരെങ്കിലും വായിച്ചു നേരെയായാൽ നാടിനും നാട്ടാർക്കും നല്ലത് . നിങ്ങൾക്ക് പുണ്യവും കിട്ടും 


വായന 2019-10-19 20:35:58
വിക്കിപ്പീഡിയയുടെ ബലത്തിൽ ബുദ്ധിരാക്ഷസർ
സംസ്കൃതത്തിന്റെ ബലത്തിൽ അറിവുരാക്ഷസർ

ദുർജനഃ പരിഹർത്തവ്യോ
വിദ്യയാലങ്കൃതോപി സൻ
മണിനാ ഭൂഷിതഃ സർപ്പഃ
കിമസൗ ന ഭയങ്കരഃ
---ഭർതൃഹരി(നീതിശതകം)

ചീത്ത ആളുകൾ വിദ്യയാൽ അലങ്കൃതരാണെങ്കിൽ കൂടി നന്നാക്കാൻ പറ്റുന്നവരല്ല.
പാമ്പു രത്നം ധരിച്ചാലും ഭയങ്കരം തന്നെ അല്ലേ?
കോരസൺ 2019-10-19 20:43:39
അപഗ്രഥനപരമായ ഒരു ഒന്നാന്തരം ലേഖനം. ആരും കുറ്റവാളികളായിട്ടു ജനിക്കുന്നില്ല എന്നാലും സാഹചര്യങ്ങൾ എന്ന വിലയിരുത്തൽ എപ്പോഴും ശരിയാവണമെന്നില്ല. ഇടക്ക് പിശാച് കേറുന്ന മസാലകളും വിലപ്പോവില്ല. കുറ്റവാസനകൾ ചെറുപ്പത്തിലേ തന്നെ മുളച്ചതാവാം . ഓരോ തെറ്റുകൾ അവർത്തിക്കുമ്പോളും പിടിക്കപെടാത്ത സാമർഥ്യം വീണ്ടും അവ തുടരാൻ ഇടയാക്കി. സംശയവും വിരൽചൂണ്ടലും സമൂഹത്തിൽ അർഹിക്കുന്ന തിരുത്തലുകൾ നിശ്ചയമായും ഉണ്ടാക്കും. ഇത്രയും വിവരങ്ങൾ ശേഖരിച്ചുതു തന്നെ ഒരു മോൺസ്റ്റർ ടാസ്ക് ആണ്. കൂടുതൽ ഇത്തരം ലേഖനങ്ങൾ സാറിൽനിന്നും ഉണ്ടാകട്ടെ.
കോരസൺ 
നിങ്ങള്‍ക്ക് എന്ത് പറ്റി? 2019-10-19 22:00:54
ശൂന്യമായ മേ...ശുദ്ധ സ്ഥലത്തു നിൽക്കുമ്പോൾ......................
വായിക്കാത്തവർക്കും, വായിച്ചാൽ മനസ്സിൽ ആകാത്തവർക്കും ഇ സംഭവ കഥ സമർപ്പിക്കുന്നു. വിദ്യാധരന് നന്ദിയും ഇതിൻ കൂടെ സമർപ്പിക്കുന്നു.
 ഇവിടെ പ്രധാന കഥാ നായകൻ ഗൈനക്കോളജിറ്റൊ അതോ മാണിച്ചനോ  എന്ന് നിങ്ങള്ക്ക് വിട്ടു തരുന്നു.
 തുടക്കത്തിലെ നായകൻ മാണിച്ചൻ . ഇയാൾ ഇന്ത്യൻ മിലിട്ടറിയിൽ  കിച്ചൻ ഹെൽപ്പർ ആയിരുന്നു. {ഉരുളകിഴങ്ങിൻ്റെ  തൊലി പൊളിക്കുന്ന ബറ്റാലിയൻ്റെ മേജർ ജനറൽ ആയിരുന്നു അയാൾ} ഇദ്ദേഹം എയർ ഫോഴ്സ് ക്യാപ്ടൻ ആയിരുന്നു എന്നും, രണ്ടാം ലോക യുദ്ധ കാലം റാവൽപിണ്ടിയിൽ അങ്ങേര് ബോംബ് ഇട്ടു, [ഹി വാസ് പിറന്നതു ഇൻ 1935. ഇന്ദ്ര-ഗാന്ധിയുടെ പേർസണൽ പയലറ്റ് ആയിരുന്നു എന്നിങ്ങനെ അനേകം കഥകൾ കേട്ട് മടുത്ത എനിക്ക്; ഇദ്ദേഹം പറഞ്ഞത് എഴുതിയാൽ ഒരു ഇതിഹാസം തന്നെ എഴുതാം. അദ്ദേഹം ഇന്ദിര ഗാന്ധിയെ കൊച്ചിയിൽ ഇറക്കിയ ശേഷം രോഗിആയിരുന്ന അപ്പനെ കാണുവാൻ പുതുപ്പള്ളി വരെ പ്ലെയിൻ പറത്തിയതും, വീട്ടു മുറ്റത്തു നിൽക്കുന്ന തെങ്ങിൻ്റെ ഓലയിൽ മുട്ടി പ്ലെയിനിൻ്റെ വാലിനു തീ പിടിച്ചതും, പെട്ടെന്ന് പറന്നു വേമ്പനാട്ടു കായലിൽ പ്ലെയിനിൻ്റെ വാല് മുക്കി പ്ലെയിനെ രക്ഷിച്ചതും ഒക്കെ വലിയ കഥകൾ. ഇദ്ദേഹം 8 -10 ക്‌ളാസ്സിൽ കൂടുതൽ പഠിച്ചിട്ടില്ല എങ്കിലും ഇദ്ദേഹത്തിൻ്റെ  ബിസിനസ് കാർഡ് ഇപ്രകാരം ആയിരുന്നു. MR. .....മാണി; SSLC, PDC,BSC, MA. ഇദ്ദേഹം ബസേലിയോസ് കോളജിൽ ഉമ്മൻ ചാണ്ടിയുടെ ക്ലാസ്സ്മേറ്റും ആയിരുന്നു. ബാക്കി ഇത്തരം കഥകൾ എഴുതാൻ മൈലപ്ര പോലെ ഉള്ള മിടുക്കൻ എഴുത്തുകാർക്ക്  വിട്ടു തരുന്നു.
 നിങ്ങൾക്കോ, നിങ്ങളുടെ ഭാര്യക്കോ കുട്ടികൾ ഉണ്ടാകാൻ ഉള്ള കഴിവ് ഇല്ലായിരിക്കാം. പല മലയാളിപുരുഷൻമാരും കരുതുന്നത്  ഫെർട്ടിലിറ്റി/ ഇൻഫെർട്ടിലിറ്റി + ഗൈനക്കോളജി ഡോക്ടേഴ്സ് സ്ത്രികൾ ആണ് എന്നാണ്. അതിനാൽ; സ്വന്തം  ഇല്ലായ്മ അംഗീകരിക്കാൻ ഉള്ള വിശാലത ഇല്ലാതെ ;  സ്വന്തം ഭാര്യയെ  ഗൈനക്കോളജിറ്റിനെ കാണാൻ അയൽക്കാരനെകൂട്ടി വിടുന്ന വിഡ്ഢി ആണ് പല രാഷ്ട്രീയ പ്രബുദ്ധത, മത വികാര മലയാളികളും. ഗൈനക്കോളജിസ്റ്റ്കൾ എല്ലാം സ്ത്രികൾ ആണ് എന്ന് കരുതുന്ന മലയാളിയോട് കൂടുതൽ എന്ത് പറയാൻ!
 നിങ്ങളുടെ ഭാര്യ ഗർഭിണി ആകുമ്പോൾ നിങ്ങൾ ആരോട് നന്ദി പറയും: പുരുഷ ഗയനക്കോളജിസ്റ്റിനോടോ  അതോ അയൽ ക്കാരനോടോ?.  അത് പോലെ ആണ് രഷ്ട്രീയക്കാരുടെയും മത നേതാക്കളുടെയും പുറകെ നടക്കുന്ന മലയാളിയുടെ അവസ്ഥ.
 വായിച്ചാൽ വളരും, വായിച്ചില്ലേൽ വളയും- ആർക്കു വേണ്ടി; ? വിഡ്ഢികൾക്കു വേണ്ടി. അതാണ് പല അമേരിക്കൻ മലയാളികളുടെയും അവസ്ഥ. എത്ര പറഞ്ഞാലും എന്ത്  പറഞ്ഞാലും ഒന്നും മനസ്സിൽ ആക്കാൻ കഴിവ് ഇല്ലാത്തവരോ, മനസ്സിൽ ആക്കാൻ എനിക്ക് മനസില്ല എന്ന് മർക്കട മുഷ്ടി പിടിക്കുന്നവരോ ആണ്  ഇവിടുത്തെ കുറെ  മലയാളികൾ. ഇവരുടെ ധാർമ്മിക മാനദണ്ഡം എന്താണ്? ഭാര്യ, അമ്മ, പെങ്ങൾ, പെൺ മക്കൾ; ഒക്കെ ഇവർക്ക് ഉണ്ടെങ്കിൽ എങ്ങിനെ ഇവർക്ക് ട്രുമ്പിനെ സപ്പോർട്ട് ചെയ്യുവാൻ സാദിക്കും?
 ഞാൻ പഠിച്ച മനഃശാസ്ത്രവും തത്വചിന്തയും  രാഷ്ട്രീയ തത്വ ചിന്തയും ധാർമ്മിക ചിന്തകളും ഒക്കെ പുന ചിന്തനം ചെയ്യുവാൻ ഞാൻ തയ്യാറാണ്; നിങ്ങള്ക്ക് എങ്ങനെ ഇത്ര ഹീനമായ ഒരു മനുഷ്യനെ സപ്പോർട്ട് ചെയ്യുവാൻ സാധിക്കും എന്നത്; നിങ്ങൾ എനിക്ക് പറഞ്ഞു തന്നു എന്നെ ബോധവൽക്കരിക്കുക.  പേരുകൾ പറയുവാൻ പലത് ഉണ്ട്. നിങ്ങള്ക്ക് ഒക്കെ എന്ത് പറ്റി. ആരെയും കുറ്റം വിധിക്കുന്നില്ല,  എങ്കിലും, എനിക്ക് അറിയാത്തതു നിങ്ങൾക്ക് അറിയും എങ്കിൽ പറയു!. നിങ്ങളുടെ രാഷ്ട്രീയമോ, മതമോ അതോ ധാർമ്മീക മൂല്യങ്ങളോ വലുത്?
 ആവശ്യത്തിൽ കൂടുതൽ ഭഷ്യ വിഭവങ്ങൾ എല്ലായിടത്തും ഉണ്ട്. അവ വേണ്ടിയിടത്തു എത്തിക്കുക, ജീവിക്കുവാൻ വേണ്ടി ഭക്ഷിക്കുക, ഭക്ഷിക്കുവാൻ വേണ്ടി ജീവിക്കാതെ, നമ്മൾ ഓരോ നേരവും കളയുന്ന ആഹാരം മതി അനേകരുടെ പട്ടിണി മാറ്റുവാൻ. എന്തിനു ആണ് നിത്യ ആവശ്യത്തിൽ കൂടുതൽ പണം?
 എല്ലാ രാഷ്ട്രീയ വിപ്ലവങ്ങളുടെ പുറകിലും, എല്ലാ തീവ്ര വാദങ്ങളുടെ പുറകിലും എല്ലാ മതങ്ങളുടെ പുറകിലും ആർത്തു അട്ടഹസിച്ചു ആനന്ദനിർവിർതി  കൊള്ളുന്ന  ഒരു  ക്രൂര സത്യം ആണ് ദാരിദ്രം എന്ന പിശാച്.
 ഞാൻ ഒന്നും അല്ല എന്ന് എനിക്ക് എപ്പോഴുഉം  അറിയാം, പക്ഷെ;  ഭൂമിയിലെ ദാരിദ്രം മാറ്റുവാൻ, പട്ടിണി മാറ്റുവാൻ എൻ്റെ ചെറിയ പങ്ക് ചെയ്യുവാൻ എനിക്കും സാധിക്കും .
 നിങ്ങളോ ബുദ്ധി വിഹീനർ, ബുദ്ധി രഹിതർ ആണോ? 
. നിങ്ങളുടെ ബുദ്ധി വിഭ്രാന്തി വിട്ട് നിങ്ങളുടെ ഭാവി തലമുറയ്ക്ക് വേണ്ടി ജീവിക്കു!
andrew
ഗന്ധം 2019-10-19 22:52:57
കഞ്ചാവിന്റെ രൂക്ഷ ഗന്ധം!
നിരീശ്വരൻ 2019-10-19 23:38:43
നിങ്ങടെ ജനറൽ മാണിച്ചനെ കുറിച്ച് വായിച്ചപ്പോൾ വേളൂർ കൃഷ്ണൻ കുട്ടിയുടെ ഒരു കഥാപാത്രത്തെ ഓർമ്മ വന്നു -അദ്ദേഹവും മിലിട്ടിരിയിലാറയിരുന്നു . അന്ന് ചൈന ഇന്ത്യ വാർ നടക്കുന്ന സമയം . യുദ്ധം എല്ലാം കഴിഞ്ഞ് നാട്ടിലെത്തിയ നമ്മളുടെ വെടിയൻ മിലിട്ടറിക്കാരന്റെ ചുറ്റും കൂടിയ നാട്ടുകാർ യുദ്ധത്തെക്കുറിച്ചു അറിയാൻ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി . അപ്പോൾ നമ്മളുടെ കഥാനായകൻ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു നോക്കിയിട്ട് വെടിപ്പുരക്ക് തീകൊളുത്തി " ലഡാക്കിൽ ബോംബ് കൂട്ടി ഇട്ടിരിക്കുന്നത് കറുത്തേടത്ത്കാരുടെ മുറ്റത്ത് നാളികേരം കൂട്ടി ഇട്ടിരിക്കുന്നതുപോലെയല്ലേ .   ഞാൻ ഒരഞ്ചാറെണ്ണം കമ്പിളിക്കകത്ത് പൊതിഞ്ഞു ഇങ് കൊണ്ടുപോന്നു .തണുപ്പ് വരികയല്ലേ പൊട്ടിച്ചു കളയാം " പാവം നാട്ടുകാർ ഒരു വെടിക്കെട്ട് കണ്ട തൃപതിയോടെ മടങ്ങി. ട്രംപിന്റെ വെടി കേട്ട് നൃത്തം ചവിട്ടുന്ന മലയാളികളെപ്പോലെ . നിങ്ങൾ പറഞ്ഞത് ശരിയാണ് .  ഈ ലോകത്തിന്റെ പട്ടിണി മാറ്റാൻ കഴിയുമായിരുന്നിട്ടും , ഒന്നും ചെയാതെ സ്വർഗ്ഗത്തിലേക്ക് പോകാൻ കാലും നീട്ടിയിരിക്കുന്ന വർഗ്ഗം .  അവന്റെ അയൽക്കാരൻ പട്ടിണി കിടന്നു ചത്താലും പെന്തികൊസ്തിൽ ചേർന്നില്ലേൽ , നാവ് നനച്ചു ചാകാൻ വെള്ളം കൊടുക്കില്ല . അഥവാ ചത്താൽ തെമ്മാടി കുഴിയിൽ കൊണ്ടിടും . എന്തൊരു ലോകമാണിത് ? ജനത്തിന് വേണ്ടത് മറ്റുള്ളവരെ കൊന്നു തിന്നുന്ന ട്രംപിനെ പോലെയുള്ളവരെയാണ് . ഏതെങ്കിലും തരത്തിൽ ട്രംപിനെ അവർക്ക് പോപ്പാക്കാൻ കഴിയുമായിരുന്നെങ്കിൽ അതും ചെയ്തേനെ . പാവങ്ങൾ അറിയുന്നില്ലല്ലോ അയാൾ പോപ്പായാൽ , അഞ്ചാറ് പോപ്പികളേം അയാൾക്ക് വേണമെന്ന് .നിങ്ങളുടെ ലേഖനത്തിൽ മനുഷ്യ സ്നേഹത്തിന്റെ മാണിനാഥം കേൾക്കാം .  ലേഖകൻ , വിദ്യാധരൻ , അന്തപ്പൻ , അന്ദ്രൂ തുടങ്ങിയവരിലെല്ലാം മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹം തുടിച്ചു നിൽക്കുന്നു . ഈ മലയാളി അഭിപ്രായകോളത്തിലൂടെ ഇവരുമായി സംവദിക്കാൻ അവസരം ഒരുക്കുന്നതിൽ നന്ദിയുണ്ട് 


കുഞ്ചൻ , ഡെൻവർ -കോളിറാഡോ 2019-10-20 09:48:30
ഇങ്ങോട്ട് പോരാടാ 'ഗന്ധാ' -നിന്റ കഞ്ചാവ് കൊതി ഞാൻ മാറ്റി തരാം.  എന്നാലും നിന്റെ മൂക്കിന്റ  ഘ്രാണ ശക്തി ഭയങ്കരം . ഓരോരുത്തന്റെ ജന്മമേ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക