Image

മരിവാന (കഞ്ചാവ്) വലിച്ചിട്ടുണ്ടോ? എന്തു തോന്നി? (ആന്‍ഡ്രൂ)

Published on 17 October, 2019
മരിവാന (കഞ്ചാവ്) വലിച്ചിട്ടുണ്ടോ? എന്തു തോന്നി? (ആന്‍ഡ്രൂ)
(കാനഡയിലും യു.എസിലെ പല സ്‌റ്റേറ്റുകളിലും മരിവാന ഇപ്പോല്‍ നിയമ വിധേയമാണ്. പല സ്‌റ്റേറ്റുകളും അത് നിയമാനുസ്രുതമാക്കാന്‍ പോകുന്നു. ഈ സഹചര്യത്തില്‍, മരിവാനയുടെ ഗുണ ദോഷങ്ങള്‍ നോക്കാം)

'പച്ച കഞ്ചാവിന്‍ മണം ഉള്ള കാറ്റേ!പീരുമേട്ടിലെ കാറ്റെ......അതിന്റെ സുഖം ഒന്നുവേറെ!

മരിവാന എന്ന് അറിയപെടുന്ന കഞ്ചാവ് 200 ല്‍ അധികം പേരുകളില്‍ കൂടി അറിയപെടുന്നു. പോട്ട്, ഹെര്‍ബ്, വീഡ്, ഗ്രാസ്, മേരി ജെയിന്‍, ഗഞ്ജ, എന്നൊക്കെ!

തലച്ചോറില്‍ രാസ പ്രവര്‍ത്തനങ്ങള്‍ക്ക് വെടിമരുന്ന് ഇട്ടുകൊടുക്കുന്ന കനബിസ് ആണ്വില്ലന്‍. ഡെല്‍റ്റ 9 ടെട്രാ ഹൈഡ്രോ കനാബിനോള്‍ എന്ന രാസ വസ്തു. (ടി. എച്ച്. സി)

കനബിസ് എന്ന മരിവാന, ഇവയുടെ ഇലയില്‍ നിന്നും ഊറി വരുന്ന പശ ഉണങ്ങിയ ഹഷിഷ്, എന്നിവ ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തില്‍ ഉള്ളത്. കനബിസിന്റെ ഗുണം, ശക്തി, ഉപയോഗം എന്നിവ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുമ്പേ മനുഷ്യര്‍ കണ്ടു പിടിച്ചിരുന്നു. ബി സി ഇ അഞ്ചാം നൂറ്റാണ്ട് ഗ്രീക്ക് ചരിത്രകാരന്‍ ഹെറോഡോട്ടസ് ഇപ്രകാരം വിവരിക്കുന്നു ''ഒരു നാടോടി വര്‍ഗം കഞ്ചാവ് ചെടിയുടെ കായ്കള്‍ വറുത്ത പുക വലിച്ചു അവരുടെ കൂടാരങ്ങളില്‍ നിന്നും ആര്‍ത്തു വിളിച്ചു പൊട്ടിച്ചിരിച്ചു പുറത്തുവന്നു''

കഞ്ചാവ് ചെടിയുടെ എല്ലാ ഭാഗങ്ങളും തലച്ചോറില്‍ രാസ മാറ്റങ്ങള്‍ ഉണ്ടാക്കും. ചെടിയുടെ മുകള്‍ ഭാഗത്തെ പൂവ്, ഇലയില്‍ നിന്നും ഊറി വരുന്ന ഹഷീഷ് എന്നിവയ്ക്ക് ആണ് ഏറ്റവും ശക്തി ഉള്ള കനബിനോള്‍ ഉള്ളത്. ഇലകളും പൂക്കളും ഉണക്കി ചെറിയ കഷണങ്ങള്‍ ആക്കി സിഗരറ്റ് കടലാസ്സില്‍ ചുരുട്ടി വലിക്കും, പൈപ്പിലും നിറച്ചു വലിക്കാം. പുക വലിക്കുന്നതിന് പകരം ഇവകൊണ്ട് ചായ, ബിസ്ക്കറ്റ് എന്നിങ്ങനെ ഭക്ഷിക്കുന്നതും സുഖം കൂടുതല്‍ സമയം നീണ്ടു നില്‍ക്കും. ക്രാക്ക്, കൊക്കയിന്‍ എന്നിങ്ങനെ ഉള്ളവയുടെ കൂടെയും ഇവ സേവിക്കുന്നു. ഇത്തരക്കാരെ സാധാരണ വഴി ഓരത്ത് കാണാം; ജീവന്‍ ഉള്ളവയും എന്നാല്‍ ചലിക്കാത്തവ ആയും, ജീവന്‍ ഇല്ലാത്തവ ആയും.

അടുത്ത കലഘട്ടങ്ങളില്‍ യുറോപ്പിലും, അമേരിക്കയിലും നടന്ന ഗവേഷണങ്ങള്‍ മരിവാനയെ നിത്യ വേദനക്കാരുടെ മശിഹ ആക്കി മാറ്റി. അനേകം മാറാ രോഗങ്ങളുടെ വേദന മറക്കാന്‍ മരിവാന ഒറ്റമൂലി എന്ന് അവര്‍ ഘോഷിച്ചു. വിശപ്പ് ഇല്ലായ്മ, വേദന, അങ്ങനെ പലതിനും ആശ്വാസം കഞ്ചാവ് തന്നെ എന്ന് അവര്‍ പ്രചരിപ്പിച്ചു.ഇതിന്റെ ദൂഷ്യങ്ങളെ അവഗണിച്ചു. ലോകമെമ്പാടും കാന്‍സറും എയിഡ്സ്സും വ്യാപിച്ചതോടെ കഞ്ചാവ് വീണ്ടും രോഗ ശമനത്തിന്റെ അമ്രുത് ആയി.

പ്രാചീന കാലം മുതല്‍ മരിവവനയുടെ അനുഭൂതി മനുഷ്യനെ ചിത്രകാരനും, കൊത്തുപണിക്കാരനും കവിയും, പുരാണങ്ങളുടെയും അവയിലെ ദൈവങ്ങളുടെയും സ്രഷ്ടാവും ആക്കി. ചിറകുകള്‍ ഇല്ലാതെ പറക്കാനും, ഇരിക്കുന്നിടത്ത് ഇരുന്നു ലോകം മുഴുവന്‍ മാത്രം അല്ല, സൗരയൂഥവും, ക്ഷീരപഥവും അനേകം ഗാലക്‌സികളും കറങ്ങി കാണുവാന്‍ പുകയുടെ പുഷ്പക വിമാനം അവന്‍ ഉണ്ടാക്കി.

മരിവാന മരണത്തില്‍ നിന്നും പുനര്‍ ജീവിച്ച അവസ്ഥ മനുഷന് നല്‍കി. കഞ്ചാവ് അടിച്ചു പൂസ് ആയി പല ദിവസങ്ങള്‍ക്ക് ശേഷം ഉണരുന്ന മനുഷന്‍, മരിച്ചതിനുശേഷം വീണ്ടും ഉയര്‍ക്കുന്ന ദൈവങ്ങളേയും സൃഷിടിച്ചു.

മറ്റൊന്നും കാര്യമായി ചിന്തിക്കാന്‍ ഇല്ലാത്തതിനാല്‍ ക്ലാവ് പിടിച്ചു മരിക്കാറായ തലച്ചോറിലെ സെല്ലുകള്‍ തമ്മില്‍ വീണ്ടും ആശയ വിനിമയം തുടങ്ങാന്‍ മരിവാന സഹായിച്ചു. ഈ പുതിയ അനുഭൂതിയെ ദൈവീകം എന്ന് മനുഷ്യന്‍ തെറ്റിദ്ധരിച്ചു, അവന്‍ ദൈവ സ്തുതികള്‍ എഴുതി, ദൈവത്തോട് സംസാരിച്ചു, ദൈവം അവനോടും സംസാരിച്ചു എന്നും അവനു തോന്നി. മരിവാന മാത്രം അല്ല വിഷ കൂണുകളും മറ്റു പല രാസ വസ്തുക്കളും, ചില രോഗങ്ങളും ഇതേ അനുഭൂതി മനുഷ്യന് ഉണ്ടാക്കും.

തുടര്‍ച്ചയായി ദൈവീക അനുഭൂതി തരുന്ന മരിവാന ഉപയോഗിച്ചാല്‍ മനുഷന്‍ അതിന്റെ അടിമ ആകും, ഒരു പിശാച് ആയി മാറും. മാത്രമല്ല മറ്റു മയക്കുമരുന്ന് അവന്‍ ഉപയോഗിക്കും. വീട്, സ്കൂള്‍, ജോലികള്‍, െ്രെഡവിംഗ്, ഇവയെ എല്ലാം മരിവാന ആക്രമിച്ചു കീഴ്‌പ്പെടുത്തി ഭരിക്കും, അവസാനം അവന്‍ സമൂഹത്തിനു ഭാരം ആയി മാറും.

മറ്റു മയക്കുമരുന്നുകളെ പോലെ തന്നെ ആണ് മരിവാനയും മനുഷ്യരെ കീഴ്‌പെടുത്തുന്നത്. മറ്റു മയക്കു മരുന്നുപോലെ മരിവാന ദോഷം ചെയ്യില്ല എന്ന നുണയില്‍ ചെറുപ്പക്കാര്‍ വീഴുന്നു. തലച്ചോര്‍ വളരുന്ന സമയത്ത് ഏതു മയക്കുമരുന്ന് ഉപയോഗിച്ചാലും അത് തലച്ചോറിലെ കോശങ്ങളെ എന്നേക്കുമായി നശിപ്പിക്കും. അ നഷ്ടം മനസില്‍ ആക്കുമ്പോള്‍ ഒരിക്കലും തിരികെ ലഭിക്കാത്ത നഷ്ടം സംഭവിച്ചു കഴിഞ്ഞു. പ്രായം ആയവരും നിത്യ രോഗികളും, സഹിക്കാന്‍ വയ്യാത്ത വേദനകളും ഒക്കെ ഉള്ളവര്‍ ഒരു ദുഖശമന മരുന്ന് എന്ന രീതിയില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സുഖത്തിനു വേണ്ടി ഉപയോഗിക്കുന്നത് വളരെ അപകടം തന്നെ.

ഞാന്‍ മരിവാന ഉപയോഗിച്ചിട്ടുണ്ട്, എന്റെ അനുഭവം അടുത്ത ലക്കം. നിങ്ങളും നിങ്ങളുടെ അനുഭവം പങ്കു വയ്ക്കുക.



Join WhatsApp News
എന്‍റെ പോന്നു കഞാവേ! 2019-10-17 19:55:54
ഉന്മാദം.......ഗന്ധർവ്വസംഗീതസായാഹ്നം.... സംഗീതം....നാദബ്രഹ്മത്തിൻ സങ്കേതം.... ചഞ്ചലനയനേ ചന്ദനവദനേ ചാരുലതേ...ലളിതേ..... ലഹരിയിൽ മുങ്ങിയ മദിരമഹോത്സവ സംഗീതബിന്ദുക്കളാകാം.... ഹേയ്...... ഉന്മാദം.......ഗന്ധർവ്വസംഗീതസായാഹ്നം.... സംഗീതം....നാദബ്രഹ്മത്തിൻ സങ്കേതം.... മുത്തണിഞ്ഞ മലർമാറിടങ്ങളിൽ.....മുത്തമിട്ട മണിമാല്യമേ.... എന്റെ ഉള്ളിലലയാഴി തീർക്കുവാൻ എന്തിനീയഭിനിവേശം..... ദേവീ......ഓ മൈ ലവ്ബേർഡ്..... കിസ്സ് മീ ഡാർലിംഗ്.....യൂ കിസ്സ് മീ സോ ഹാർഡ്..... സ്നിഗ്ദപത്മദളചിത്രനാഭിയിൽ......എത്തിനോക്കിയ സമീരനിൽ.... എന്റെ ഊഷ്മളവികാരധാരയുടെ സ്വേദനീരുകളലിഞ്ഞുപോയ്.... ദേവീ......ഓ മൈ സ്വീറ്റ്ഹാർട്ട്..... ലവ് യൂ ഡാർലിംഗ്......ഐ ലവ് യൂ എലോൺ.... ആഹാ..ആ....
George 2019-10-17 19:56:01
ഒരു ക്രിസ്തീയ പശ്ചാത്തലം ഉള്ളതുകൊണ്ട് പറയട്ടെ, കഞ്ചാവ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ബൈബിളെ വെളിപാട് പുസ്തകം ആണ്. Padmos ദ്വീപിൽ കഞ്ചാവ് പോലൊരു സാധനം വലിച്ചിരുന്നപ്പോൾ ആർക്കോ തോന്നിയതു അതേപടി എഴുതിവെച്ചു. പക്ഷെ ഇന്ന് പാവം കുര്ബാനത്തൊഴിലാളികൾ അത് ന്യായീകരിക്കാൻ പെടാപ്പാടു പെടുന്നത് കാണുമ്പോൾ ചിരി വരും. നന്ദി ശ്രി ആൻഡ്രൂസ്.
രൂപാന്തരീകരണം- 2019-10-18 06:57:57
The Snake sheds its outer skin like humans change clothes- there is no change inside.
The Flower bud blooms & produce fruit;
The fruit becomes food for many.
The seeds germinate to produce more plants to feed Millions.
The Flower bud goes through several metamorphoses
And each stage is a perfect Nirvana.
Let our Life be like the Flower bud
Spreading the glory of goodness
Then you can realize & enjoy the Cosmic calmness
Then there is no Anxiety, No Fear.
A life without Fear is the Heaven of Life;
the only Heaven you can Enjoy!- andrew

കഞ്ചാവുള്ളിൽ പുകയുമ്പോൾ 2019-10-17 22:41:51
കഞ്ചാവുള്ളിൽ പുകയുമ്പോൾ 
ചാഞ്ചാടും  നിന്നാടീടും 
കൈകൾ ചിറകായി മാറീടും 
മേലോട്ടങ്ങു പൊങ്ങീടും 
പൊങ്ങി പൊങ്ങി ഉയർന്നീടും 
സ്വർലോകത്തിൽ പൂകീടും
സ്വർഗ്ഗത്തിൽ നാം ചെല്ലുമ്പോൾ 
പൂത്താലവുമേന്തി നില്ക്കുന്നു 
തരുണീമണികൾ നിരയായി
അവരുടെ പുഞ്ചിരി കാണുമ്പോൾ 
നുരയ്ക്കുന്നുള്ളിൽ അതിമോഹം 
കരവലയത്തിലവരെ ഒതുക്കാനായി 
കാലു കുതിക്കാൻ വെമ്പുമ്പോൾ 
എന്താണെന്നറിയില്ല 
ചാഞ്ചാടുന്നു ഞാൻ ആടുന്നു 
അടിതെറ്റി ഞാൻ വീഴുന്നു 
കഞ്ചാവെ എൻ പഞ്ചാരേ 
എന്നെ വിട്ടെങ്ങും പോകല്ലേ .
വേദന ഉള്ളിൽ തിങ്ങുമ്പോൾ. 
തലവേദനയാൽ ഞാൻ പുളയുമ്പോൾ,
കഞ്ചാവേ നിൻ നെഞ്ചത്ത് 
തല ചാച്ചിട്ടൊന്നു മയങ്ങട്ടെ (വിദ്യാധരൻ )
  
Sudhir Panikkaveetil 2019-10-17 23:24:26
കഞ്ചാവിനെക്കുറിച്ച് എഴുതിയപ്പോഴേക്കും 
പ്രണയോന്മാദ ഗീതങ്ങൾ  ഇമലയാളി 
വായനക്കാർ എഴുതുന്നു. എഴുത്തുകാരുടെ 
എണ്ണം കൂടുമല്ലോ  കഞ്ചാവെ.  എഴുത്തുകാർക് 
എഴുതാൻ ലഹരി, പുക, സ്ത്രീ ഒക്കെ 
വേണമെന്നല്ലേ...കഞ്ചാവിന്റെ റോൾ 
ശ്രീ ആൻഡ്രുസ് പറഞ്ഞു തരും. 
"സ്നിഗ്ദപത്മദളചിത്രനാഭിയിൽ......എത്തിനോക്കിയ സമീരനിൽ..."
കഞ്ചാവ് ശരിക്കും വട്ടം കറക്കുന്നുണ്ട്. 



ben 2019-10-18 05:02:38
മരിവാന - കഞ്ചാവിന്റെ മാസ്സ്മരിക അനുഭൂതിയില്ലാതെ ഭാവനയുടെ അതിതീവ്രപ്രദലങ്ങളിൽ - കൗരവർ - പാണ്ഡവർ --    മനുഷ്യഭാവനയുടെ അത്യുത്ത കൊടുമുടി !
Jack Daniel 2019-10-18 07:28:47
I planted a seed
It grew into some weed
I bought it ferts, nutes and lights
And my little plant became such a sight!
I watered it well from my little pale
Then went to sex it....goddamn, it's a male.
കഞ്ചാവ് 2019-10-18 07:43:39
കഞ്ചാവ് നിയമ വിധേയം. ഗ്രഭചിദ്രം ഒൻപതാം മാസത്തിലും ആകാം. ഗേ  മാരിയേജിനെതിരെ മിണ്ടരുത്.  വ്യഭിചാരം നിയമ  വിധേയമാക്കണമെന്ന് സെനറ്റർ കമലാ ഹാരിസ്.
ഇതാനോ അമേരിക്കയിലെ  ക്രൈസ്തവ സംസ്കാരം 
പാസ്റ്റർ: വറുഗീസ് കഞ്ചൻ 2019-10-18 07:55:04
സ്തോത്രം ഹല്ലെലുയ്യ 
അവന്റെ രാജ്യം ഭൂമിയിൽ വന്നിരിക്കുന്നു 
മനുഷ്യന്റെ സർവ്വ വേദനകളെയും 
പ്രശനങ്ങളെയും അവൻ ശിരസ്സാ വഹിക്കും 
അവൻ നമ്മളുടെ പ്രശനങ്ങളെ ഏറ്റെടുക്കും 
ഇനി മുതൽ നിങ്ങൾക്ക് വേദന ഇല്ല 
വിഷാദരോഗം ഇല്ല 
ജീവിത സംഘര്ഷങ്ങൾ ഇല്ല 
അവൻ നമുക്കായി ഭൂമിയിൽ 
കഞ്ചാവായി അവതരിച്ചിരിക്കുന്നു 
സ്തോത്രം ഹല്ലെലുയ്യ ആമേൻ 

Ninan Mathulla 2019-10-18 10:44:49
If you you do do your home work and attend class then what teacher teaches also will appear like saying after 'kanjavu'. So the remedy is to do your homework on Book of Revelation.
Anthappan 2019-10-18 07:57:02
one seed two seed three seed four
one died from being fried
with miracle grow soil
one got burnt , the other one drowned
boy that sure did make me frown
now im left with just one, yes one
happily growing in the sun
thinking about how much fun
and how much bud ill have when its done!
Kanjav adichal njan padum 2019-10-18 12:22:23
if i smoke i have to sing.
aa?aa?eh?.eh?aa?aa..ohho?
Swapnam kaanum penne swargam thedum kanne
Manimaaril eyyaan ambu tharoo 
Malarsharam nee vannedukku adimudi ee enne thalarthu
Swapnam kaanum penne swargam thedum kanne

Poonkaatile thein mulla pole thaarunnyaangi nee nilkke
Venna thottidum ente meniye vannu pulkidum nee (poonkaatile)
Dhanu katu pole tharu ninte ellaam (2)
Neeyallo ennum ennumente kali thozhan
Swapnam kaanum penne

Sharonile swarna kannyapol shyamalakshi nee nilkke
Veena naanikkum ente maiyyaake swanthamakkidum nee (sharonile)
Varu swarga dheva tharu raga chithram (2)
Neeyallo ennum ennumente prana naadhan

Swapnam kaanum penne swargam thedum kanne
Manimaaril eyyaan ambu tharoo 
Malarsharam nee vannedukku adimudi ee enne thalarthu
Swapnam kaanum penne swargam thedum kanne
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക