രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ടു മടുത്ത മലയാളികള്‍ക്കു പ്രണയ കൊലപാതകം അപരിചിതമല്ല. പ്രണയ കൊലപാതകവും ആത്മഹത്യയും ഇന്ന് ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. അതോ മുന്‍ കാലങ്ങളിലും ഇതുപോലെ ആയിരുന്നോ? മീഡിയായുടെ അഭാവം നിമിത്തം നമ്മള്‍ അറിയാതെ പോയതോ? പണ്ട് രമണനെ പോലെ നിരാശാ കാമുകര്‍ ആത്മഹത്യ ചെയ്തിരുന്നായാണു നാംവായിച്ചറിഞ്ഞിരുന്നത്.
പ്രണയം കൊലപാതകത്തില്‍ എത്തുമ്പോള്‍, അത് ഒരു സാധാരണ സംഭവം എന്ന് നിസ്സാരമായി തള്ളി കളയരുത്.
ആദര്‍ശ് എന്ന ഇരുപത്തഞ്ചുകാരന്‍ ആദ്യം സ്വയം തീ കൊളുത്തിയ ശേഷം ലക്ഷ്മി എന്ന ഇരുപത്തൊന്നുകാരിയെ ചേര്‍ത്ത് പിടിച്ചു;കൊലപാതകവും ആത്മഹത്യയും ഒരേസമയത്ത് സംഭവിച്ചു.
ഉദയമ്പേരൂരില്‍ അമ്പിളി എന്ന ഇരുപതുകാരിയെ അമല്‍ എന്ന യുവാവ്വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗുരുതരമായപരിക്ക് ഏല്‍പ്പിച്ചു.
ഈ രണ്ട് സംഭവങ്ങളെ ആസ്പദമാക്കി കാമുകരെ നമുക്ക് വിശകലനം ചെയ്യാം. രണ്ട് പെണ്‍ കുട്ടികളും പ്രണയ അപേക്ഷ നിരസിച്ചിരുന്നു; രണ്ട് സംഭവങ്ങളിലും കാമുകന്‍, കാമുകിയെ തീവ്രമായി പ്രേമിച്ചിരുന്നു എന്ന ഭീകര സത്യത്തില്‍ നിന്നും ആണ് നമ്മുടെ തുടക്കം.
തീവ്രത അത് പ്രണയമായാലും, മത വിശ്വാസമോ, രാജ്യ സ്‌നേഹമോ എന്ത് തന്നെ ആയാലും നിറ തോക്ക് പോലെ അപകടം ആണ്. വികാര വിചാരങ്ങള്‍ സ്‌നേഹം, ദയ, കോപം, കാമം എന്നിങ്ങനെ ഉള്ളവ ഹ്രുദയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്ന തെറ്റിദ്ധാരണ ഇന്നും പലരും പുലര്‍ത്തുന്നു. എന്റെ ചങ്ക് ഞാന്‍ അവള്‍ക്ക് കൊടുത്തു എന്നൊക്കെ പറയുന്ന കാമുക ഹ്രുദയങ്ങള്‍ മനസില്‍ ആക്കുക ഈ ചങ്ക് ഒരു പമ്പ് മാത്രം ആണ്.വികാരങ്ങളുടെ സ്രോതസ് തലച്ചോര്‍ ആണ്. നാം ഉണര്‍ന്നു ഇരിക്കുമ്പോള്‍ മാത്രം അല്ല ഉറങ്ങുന്ന സമയത്തു കൂടുതല്‍ ആയും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നു.
പകല്‍അന്തിയോളം മുഴുവന്‍ ജോലി ചെയിതു,രാത്രി ഭക്ഷണം എല്ലാവര്‍ക്കും വിളമ്പി കൊടുത്തു, കുട്ടികളെ ഉറങ്ങാന്‍ വിട്ടിട്ടു ബാക്കി എല്ലാ ജോലികളും ചെയ്യുന്ന വീട്ടമ്മയെ പോലെ ആണ് തലച്ചോര്‍. തലച്ചോറിന്റെപ്രവര്‍ത്തന മണ്ഡലങ്ങളുടെയും കഴിവിന്റെയും 85 % ഇന്നും നമുക്ക് മനസ്സില്‍ ആക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ വെടിമരുന്ന് നിറച്ച ഒരു ഡയനാമൈറ്റ്ആണ് ഉടലിന് മുകളില്‍ നാം അറിയാതെ ചുമക്കുന്നത് ഗര്‍ദ്ദഭം കുങ്കുമം ചുമക്കുന്ന പോലെ.
പ്രേമം ദിവ്യം ആണ്, നിത്യം ആണ്എന്നൊക്കെ ഉള്ള മണ്ണാങ്കട്ട മണ്ണുണ്ണി ചിന്തകള്‍ മാറ്റിവെച്ചു പ്രണയ വികാരത്തെ ശാസ്ത്രീയമായി നോക്കാം. ഒരോ ജീവജാലങ്ങളും അടുത്ത തലമുറയെ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി അവയില്‍ അവ അറിയാതെ നിക്ഷേപിച്ചിരിക്കുന്ന രാസ പ്രക്രിയ ആണ് പ്രേമം. ആണും പെണ്ണും തമ്മില്‍ ഉള്ള ആകര്‍ഷണം കാമന്റെ അമ്പ് കൊണ്ടിട്ടുള്ള വേദന അല്ല. വികാരം ഒരു ബയോ ഇലട്രിക് രാസ പ്രക്രിയ ആണ്. ഇവിടെ ഓരോ ആണിനും ഓരോ പെണ്ണിനും അവരുടെ മാത്രം സ്വന്തമായ രീതികളും, അഭിരുചിയും, താല്പര്യങ്ങളും ഉണ്ട്.
ഇണചേരാന്‍ തയ്യാറായ ഓരോ പെണ്ണിനും അവരുടേതായ സ്‌പെഷ്യല്‍ ശരീര ഗന്ധവും ഉണ്ട്. യോനിയില്‍ നിന്നും പുറപ്പെടുന്ന ദ്രാവകത്തിനും, ഒര്‍ഗാസത്തിനും, രതി സംഭോഗ സമയത്ത് പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ക്ക് പോലും വ്യക്തിപരമായ വ്യതിയായനം ഉണ്ട്. പെണ്ണിന്റെ രതിരസ അണിയറയില്‍, വളരെ രഹസ്യങ്ങള്‍ കൈകാര്യംചെയ്യുന്ന ഈ ഓഫീസില്‍ ആരും ഇടിച്ചു കയറി ആണത്തം കാട്ടരുത്. അത് വെറും ഭീരുത്വം മാത്രം ആണ്. വിടരാന്‍ കൊതിക്കുന്ന പൂ പോലെ ആണ് രതിക്ക് ഒരുങ്ങുന്ന പെണ്ണ്. പൂമൊട്ടിനെ വലിച്ചു തുറക്കരുത്. ഓരോ വ്യക്തിയുടെയും വ്യത്യസ്തമായ വ്യക്തി സ്വാതന്ത്രത്തില്‍ ആരും ഇടപെടരുത്. ഇണയെ തിരഞ്ഞെടുക്കാന്‍ ഉള്ള പ്രവണതയില്‍ബലം പ്രയോഗിച്ചു അവരെ കീഴ്‌പ്പെടുത്താം എന്നത് പുരുഷ മേധാവിത്വം മെനഞ്ഞെടുത്ത മിഥ്യ മാത്രം ആണ്.
പരസ്പരം താല്പര്യം ഉള്ള, ആകര്‍ഷണം ഉള്ള ഇണകള്‍ ഒന്നിക്കുമ്പോള്‍ തലച്ചോറില്‍ കാവടി ആട്ടം, കഥകളി, ചാക്യാര്‍ കൂത്ത്, ഗാനമേള എന്ന് വേണ്ട; വെടിക്കെട്ട് തന്നെ തുടങ്ങുന്നു. ആഹ്‌ളാദം, ഉന്മാദം, രസം, അതിരസം, രതി രസം എന്നിങ്ങനെ ഉള്ള സുഖങ്ങളുടെ അമൃത് ഉള്ളില്‍ നിറയുന്നു എന്ന തോന്നല്‍ തലച്ചോറിന്റെഘടനയെ തന്നെ മാറ്റി മറിക്കുന്നു.
'എന്തോ ഏതോ എങ്ങനെയോ, എന്റെ ഉള്ളില്‍ ഒരു ആലസ്യം വല്ലാത്ത മധുരാലസ്യം ...എന്ന് ജയഭാരതി പാടുന്നത് ഓര്‍മ്മയുണ്ടോ! അതാണ്പ്രണയം. അകന്ന് ഇരുന്നാലും മനസ്സിന്റെ ഉള്ളില്‍ ......ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമേ കൊക്ക് ഉരുമ്മി ഇരുന്നുള്ളു എങ്കിലും അതില്‍ നിന്നും ഊറി വരുന്നഉന്‍മാദം നൂറ് അല്ല ആയിരക്കണക്കിന് മണിക്കൂറുകള്‍ പ്രണയികളെമത്തു പിടിപ്പിക്കുന്നു. മധുവിന്‍ ലഹരിയില്‍ മുങ്ങിയ അവസ്ഥ.
തീവ്രവാദി വിശ്വസിയുടെയും കാമുകരുടെയും അവസ്ഥയും ഇത്തന്നെ. ഈ മൂന്നു തരം തീവ്ര വാദികളുടെയും മാനസിക അവസ്ഥ ഒന്ന് തന്നെ. ഏത് സമയത്തും പൊട്ടി തെറിക്കുവാന്‍ വേണ്ടിയ വെടിമരുന്ന് നിറഞ്ഞിരിക്കുന്ന ഇവരോട് കൂടുതല്‍ കരുതലോടെ മാത്രമേ ഇടപെടാവു. ഇവരോട് വാദിക്കുക, ബലം ചെലുത്തുക, അവര്‍ ചെയ്യുന്നത് തെറ്റ് ആണ് എന്നൊക്കെ ഉള്ള നിങ്ങളുടെ നിലപാട് അവരെ കൂടുതല്‍ തീവ്രതയിലേക്കു നയിക്കും ഹനുമാന്റെവാലില്‍ തീ കൊളുത്തിയത് പോലെ.
പ്രതിഫലത്തിനു വേണ്ടി മാത്രം വളയത്തില്‍ക്കൂടി വീണ്ടും വീണ്ടും ചാടുന്ന കുട്ടിക്കുരങ്ങന്‍ ആണ് തലച്ചോര്‍. ലഹരിയുടെയുംമയക്കുമരുന്നുകളുടെയും രതിയുടെയും ഉന്മാദം വളരെ സാമ്യം ഉള്ളത് ആണ്. അത്തലച്ചോറിടങ്ങളെ ത്രസിപ്പിച്ചു നിറുത്തും. സുഖം തേടാന്‍ കാംക്ഷിക്കുന്ന തലച്ചോറിന്റെ ഒരു കുറുക്കുവഴി ആണ് രതി. സന്താനോല്‍പ്പാദനത്തിനു വേണ്ടി ആണിനേയും പെണ്ണിനേയും തയാറാക്കുന്ന ഈ വികാരം വളരെ ശക്തി ഉള്ളത് ആണ്,ഇണ ചേരുന്ന ജീവികളെ ശല്യം ചെയ്താല്‍ ഉള്ള അനന്തര അവസ്ഥ തന്നെ ആണ് മനുഷ്യന്റെകാര്യത്തിലും.
തലമുറകള്‍ അനുസ്യൂതം തുടര്‍ന്ന്‌പോകേണ്ട അനിവാര്യതയുടെ ശക്തി. ജീവന്റെ തുടര്‍ച്ചയുടെ സൃഷ്ഠി പ്രക്രിയയുടെ ശക്തി. പകൃതി തന്ന ഈ പരിണാമ ശക്തിയെ ബഹുമാനത്തോടെ,ശാസ്ത്ര ബേധത്തോടെ മാത്രം കൈകാര്യം ചെയ്യുക. സൃഷ്ഠിയുടെ ശക്തി അണുബോംബ് ആണ്, ഇതിന്റെ ശക്തി എന്താണ് എത്രമാത്രം എന്ന് അറിവ് ഇല്ലാത്തവര്‍ വളരെ വിദൂരത്തായി മാറി നില്‍ക്കുക. ശരീരം എന്ന റിയാക്ടറില്‍ കെമിക്കലുകളും ഇലട്രിസിറ്റിയും കൂടി നടത്തുന്ന രാസ വെടിക്കെട്ട് ആണ് പ്രേമം.
പ്രേമം ദിവ്യം ആണ് ...മറ്റു പലതു ആണ് അതൊക്കെ മനുഷ്യര്‍ മാത്രം മായം കലര്‍ത്തിയ ഭാവന. സൃഷ്ഠിയും സംഹാരവും ഒന്ന് ചേര്‍ന്ന് ഇണചേരുന്ന പറുദീസ ആണ് പ്രണയം. ദ ഹോളി ഓഫ് ഹോളീസ് വെറുതെ അവിടെ ഓടി കയറരുത്. ആദരവും ബഹുമാനവും ഉള്ളവര്‍ മാത്രമേ ഇവിടെ കാല്‍ വയ്ക്കാവുള്ളു.
രസതന്ത്രപ്രകാരം എല്ലാ രാസവസ്തുക്കള്‍ക്കും അവയുടെ സ്വന്തമായ പ്രതേകത ഉള്ളതുപോലെ പ്രണയവും വളരെ പ്രതേകത ഉള്ളത് ആണ്. 'ഞാന്‍ വലിയ സുന്ദരന്‍ ആണ് എല്ലാ പെണ്ണുങ്ങളുംഎന്നോടുക്കൂടി ഇണചേരാന്‍ കൊതിക്കുന്നു എന്ന് ആണിന് തോന്നിയാല്‍, അതുപോലെ പെണ്ണിനും തോന്നിയാല്‍: അവിടെ ആണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. സെക്‌സില്‍ തുടങ്ങുന്ന കുറ്റ കൃത്യങ്ങളില്‍ 80% ല്‍ അധികവുംപുരുഷന്‍ നിമിത്തം ആണ്. ആണിന് ഏതെങ്കിലും ഒരു പെണ്ണിനോട് പ്രണയം തോന്നിയാല്‍ അവള്‍ കീഴ്‌പ്പെടണം എന്ന് തോന്നുന്ന പുരുഷന്‍ അണ് പ്രശ്‌നം ഉണ്ടാക്കുന്നത്. അവനോടുള്ള നിസ്സഹരണം അവന്റെ ഉള്ളിലേ 'ഞാന്‍ എന്ന ഭാവത്തോടുള്ള വെല്ലുവിളി 'ആല്‍ഫാ മെയില്‍ സിന്‍ഡ്രോം' എന്ന് അവന്‍ തെറ്റിദ്ധരിക്കുന്നു. 'പ്രണയ പരാജയം' സഹിക്കുവാന്‍ ഉള്ള കഴിവ് അവനു പണ്ടേ നഷ്ടപെട്ടത് ആണ്. തോല്‍ക്കാന്‍ അവനു മനസ്സ് ഇല്ല.
ഇത് മത്സരക്കളി അല്ല പരസ്പരം ഉണ്ടാകുന്ന ആകര്‍ഷണം ആണ് എന്ന്മനസ്സിലാക്കാന്‍ അവനു സാധിക്കുന്നില്ല. കാമം ക്രോധം മോഹം എന്ന മൂവിയുടെ ടൈറ്റില്‍; കാമം മോഹം, മോഹ ഭംഗത്തില്‍ നിന്നും ഉരുവാകുന്ന ക്രോധം എന്നതാണ് മനഃശാസ്ത്രപരമായ പാത എന്ന് പറയാം. നമുക്ക് ആരോടും എന്തിനോടും കാമം തോന്നാം. കസേരക്കാലിനോടും 'കാല്‍' എന്ന പേരില്‍ നിന്നും കാമം ജനിക്കാന്‍ സാധ്യത ഉള്ളത് ഭയന്ന് ആണ് പ്യൂരിറ്റന്‍സ് കസേര കാലിനു ചുറ്റുംഒരു പാവാട ഇട്ടു മറച്ചതു. നിര്‍ജീവമായ കസേരയുടെ കാല്‍ അല്ല ഇവിടുത്തെ വില്ലന്‍, വികാരങ്ങള്‍ ഒതുക്കി പ്രഹസന ജീവിതം നടത്തിയ മത ഭ്രാന്തന്‍ പ്യൂരിറ്റന്‍ ആണ് ഇവിടെ കാമം മൂത്തു കോപ്രായങ്ങള്‍ കാട്ടുന്നത്. പെണ്ണിനെ ചാക്കില്‍ പൊതിഞ്ഞു കൊണ്ട് നടക്കുന്ന പുരുഷന്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു പിന്നില്‍ ആണ്!
കാമ മോഹത്തിന് ആഗ്രഹിച്ച ശമനം കിട്ടാത്തവന് നിരാശയില്‍ നിന്നുംഉണ്ടാകുന്ന ക്രോധം കാമ ഭ്രാന്ത്.അവന്‍ ഇണയാക്കാന്‍ കൊതിച്ചവളെ കൊല്ലുന്ന ഭ്രാന്ത്. തോറ്റ കാമുകന്‍ ആല്മഹത്യ ചെയ്യുന്ന ഭ്രാന്ത്; ഈ പ്രവണത മനുഷ ജന്തുവില്‍ മാത്രമേ ഉള്ളു. മറ്റു ജന്തുക്കളില്‍ ഇല്ല.തോല്‍വിയുടെ അപകര്‍ഷത മറ്റു ജീവികളില്‍ ഉണ്ടോ?അത് ആല്‍ഫാ മെയില്‍ സിന്‍ഡ്രോം എന്ന മാനസിക രോഗംഅല്ലേ? അധികാരത്തിനുവേണ്ടി ഭ്രാന്തന്‍ ആകുന്ന വിഡ്ഢി പുരുഷന്റെകൊപ്രായങ്ങള്‍ അല്ലേ? ഇത് പുരുഷന്‍ ഭരിക്കുന്ന രാഷ്ട്രീയം, മതം, സെക്‌സ് അവിടെ എല്ലാം ഈ അക്രമം വളരെ പ്രകടം.
മനുഷ സമൂഹത്തിന്റെചരിത്രം പുറകോട്ടു നോക്കിയാല്‍ മാട്രിയാര്‍ക്കല്‍, പോളിയാന്‍ഡ്രി, മരുമക്കത്തായം ഒക്കെ മരുഭൂമിയിലെ ഒയാസിസ് പോലെ അങ്ങും ഇങ്ങും ഒക്കെ ഉണ്ടായിരുന്നു എങ്കിലും പൊതുവെ പുരുഷ ആധിപത്യം തന്നെ ആണ് ഇന്നുവരെ സമൂഹത്തില്‍ കാണുന്നത്. ആണിന്റെഅധികാരം മേല്‍ക്കോയ്മ,ശക്തി 'ഉംബര്‍കോന്‍ ഒത്തുള്ള വമ്പും പ്രതാപവും, വീട്ടിലെ കാരണവര്‍, നാട് വാഴും തമ്പുരാന്റെമേലെ വാഴും ...ഇതൊക്കെ ആണിന് മാത്രം ഉണ്ട് എന്ന് അവകാശപ്പെടുന്ന അപ്രമാദിത്യം ആണ്.
അതുകൊണ്ടു തന്നെ ആണ് ബിബ്ലിക്കല്‍ പാട്രിയാര്‍ക്കല്‍ മേധാവിത്തത്തില്‍ തുടങ്ങിയ മതങ്ങളില്‍ഇന്നും പുരുഷന്‍ തന്നെ അല്ലേ നേതാവ്. ഒന്നോ രണ്ടോ പെണ്‍ പാപ്പാമാര്‍ ഉണ്ടായിരുന്നു എന്ന് കിംവദന്തി ഉണ്ടെങ്കിലും പാപ്പയും കാതോലിക്കയും, കര്‍ദിനാളും മെത്രാനും ഒക്കെ ഇന്നുംപുരുഷന്‍ തന്നെ. 10 കല്പനകള്‍ മാത്രമേ ദൈവം സീനായി മലയില്‍ വച്ച് മോശക്ക് കൊടുത്തുള്ളൂ എന്ന് എഴുതിയ ഇവര്‍ തന്നെ എണ്ണൂറില്‍ അധികം കൂടി എഴുതി ചേര്‍ത്തു. ഇതില്‍ വ്യഭിചാരത്തില്‍പിടിക്കപ്പെട്ട പെണ്ണിനെ കല്ല് എറിഞ്ഞു കൊല്ലാനും,കൂടെ വ്യഭിചാരം ചെയിത പുരുഷനു നേരിയ തുക പിഴയും ഇവര്‍ വിധിച്ചു. സ്വന്തം പെണ്‍ മക്കളെ പോലും ഇവര്‍ അടിമ+വെപ്പാട്ടി ആയി വിറ്റ പണം കൊണ്ട് ആണ്‍മക്കളെ ധനികര്‍ അക്കി. എന്തിനു ഏറെ പറയുന്നു പുരുഷ മേധാവിത്തം വിതച്ച പിതാമഹന്‍ എബ്രഹാം സ്വന്തം ഭാര്യയെ പോലും വ്യഭിചരിക്കാന്‍ വിട്ടു ധനം ഉണ്ടാക്കി.
ദ്രുശ്യവും അദ്രുശ്യവും ആയ മൂടുപടങ്ങളിലും വലകളിലും ജയില്‍ അറകളിലുംപുരുഷന്‍ പെണ്ണിനെ പൂട്ടി ഇട്ടു. അവളുടെ കാല്‍ ചങ്ങല പാദസരങ്ങളും കൈ വിലങ്ങുകള്‍ തരിവളകളും എന്ന് അവളെ പുരുഷന്‍ വിശ്വസിപ്പിച്ചു. ആണിന്റെഅവകാശവും ആവശ്യവും ആയി മാറിയ പെണ്ണ് വെറും ഒരു ഉപഭോഗ വസ്തു ആയി, മുക്കു പണ്ടങ്ങള്‍ അണിയിച്ചു വ്യഭിചാര തെരുവില്‍ വെറും ഒരു മാംസ പിണ്ഡമായി ഇന്നും ഭിക്ഷ യാചിക്കുന്നു.
സാഹിത്യവും, സിനിമയും, ചിത്ര രചനയും എല്ലാം സിപ് ഇടാന്‍ മറന്ന പെണ്ണിനെപ്പോലെ ഇന്നും പുരുഷന്റെമുന്നില്‍ സ്വന്തം അപ്പന്റെമുന്നില്‍ പോലും അനുസരിക്കാന്‍ വിധിക്കപെട്ട വെറും ഒരു പെണ്ണ് ആയി. പെണ്ണിനെ എങ്ങനെ എങ്കിലും അടിമ ആക്കുക കീഴ്‌പ്പെടുത്തുക എന്നതാണ് മലയാള സിനിമയില്‍മാത്രം അല്ല ഇന്ത്യന്‍ സിനിമയിലും ഇന്റര്‍നാഷണല്‍ സിനിമയിലും എന്തിനു ഏറെ അമേരിക്കന്‍ പൊളിറ്റിക്‌സില്‍ പോലും. ഒരു തെറി, ഒരു പിടിച്ചു പറിച്ച ചുംബനം, ഒരു കുളിസീന്‍, ഒരു ബലാല്‍സംഗം ഇവകൊണ്ട് പെണ്ണിനെ സ്വന്തം ആക്കിയ ഹീറോയെ വന്ദിച്ചു വെളിയില്‍ വരുന്ന സാധാരണ വിഡ്ഢി ഇതൊക്കെ അനുകരിക്കാന്‍ ശ്രമിക്കുന്നു.
ആണിന്റെ ആല്‍ഫാ മെയില്‍ സിന്‍ഡ്രമ്മിന് ഇത്തരം സിനിമ വയാഗ്ര എങ്കിലും, ഇവ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ബലാത്സംഗം, കൊലപാതകം എന്നിവയിലേക്ക് നയിക്കുന്നു എന്നത് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ലോല മനസ്ക്കന്റെ മനസില്‍ അടിപിടി കൂട്ടി ഹീറോയിനെ സ്വന്തം ആക്കുന്ന നായകന്‍ ദൈവം ആയി മാറുന്നു. പെണ്ണിനെ കിട്ടാതെ തോല്‍വി സമ്മതിക്കേണ്ടി വന്നവന്‍ വില്ലന്‍ ആയി മാറുന്നു, എന്ത് ഹീനതയും കാണിക്കാന്‍ അവന്‍ തയ്യാറാകുന്നു. അപകര്‍ഷതയില്‍ നിന്നും ഉയരുന്ന ഫാള്‍സ് ഈഗോ. അവന്റെ പ്രതികാരം പെണ്ണിനോട് മാത്രം അല്ല മറ്റ് എല്ലാവരോടും ആയി മാറുന്നു. അതും ഇന്ന്രാഷ്ട്രീയത്തിലും പടരുന്നു.
മനുഷ തലച്ചോര്‍ വളയത്തില്‍ കൂടെ ചാടുന്ന കുരങ്ങന്‍ ആണ്, അവനു പ്രതിഫലം വേണം. പ്രതിഫലം കിട്ടാത്തവന്‍അപകര്‍ഷത മറക്കാന്‍ കാണുന്നവയെ എല്ലാം ആലിംഗനം ചെയ്യും. അവന്റെ ഭാരങ്ങള്‍; അപകര്‍ ഷതയുടെ, പരാജയങ്ങളുടെ, ഭാരങ്ങള്‍ അവന്‍ തലയില്‍ കയറ്റി വേച്ചു വേച്ചു വീഴുമ്പോള്‍ അവന്‍ കൊലപാതകി ആയി മാറിക്കഴിഞ്ഞു. 'എനിക്ക് ശേഷം പ്രളയം' മാത്രം അല്ല എനിക്ക് അനുഭവിക്കാന്‍ അവസരം കിട്ടാത്തവ എല്ലാം എന്നോടുകൂടെ നശിക്കണം. ഓര്‍ക്കുന്നുവോ പഴയ സതി എന്ന ഹീന സമ്പ്രദായം? എന്റെ ആഗ്രഹം മറ്റുള്ളവരില്‍ അടിച്ചു ഏല്‍പ്പിക്കുക, പരാജപെട്ടാല്‍ ആക്രമിക്കുക, കൊല്ലുക.ബലഹീനന്‍ ആയ പ്രാസംഗികന്‍ മേശയില്‍ അടിച്ചു ബഹളം ഉണ്ടാക്കുന്നതും നിലനില്‍പ്പിനു വേണ്ടി ഉള്ള പരാക്രമം എന്ന് കരുതിയാല്‍ മതി. അക്രമത്തിലൂടെ വിജയം എന്ന പരാജയപ്പെട്ട പ്രവണത ഇന്നും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും നിലനില്‍ക്കുന്നു എന്നത് പരിതാപകരം മാത്രം അല്ല അപകടകരവും ആണ്. ഇപ്രകരം പ്രതികരിക്കുന്നവന്‍ യുക്തി രഹിതന്‍ ആണ്. ഇവനെ ഭരിക്കുന്നത് ക്രോധം ആണ്. സത്യവും ധര്‍മ്മവും വെടിഞ്ഞ ഇത്തരം പുരുഷനെ ക്രുദ്ധനാം സര്‍പ്പത്തേക്കാള്‍ ഏറ്റവും പേടിക്കേണം.
ലങ്കയുടെ മുകളില്‍ ചാടിയ ഹനുമാന്‍ ആണ് ഇവന്‍; ആഗ്രഹിച്ച പെണ്ണിനെ കിട്ടാത്ത പ്രേമരോഗി. പെണ്ണിനെ മാത്രം അല്ല അവനു നശിപ്പിക്കേണ്ടത്. മുറിവ് ഏറ്റ, പരാജയപ്പെട്ട അവന്റെ ഈഗോയ്ക്ക് സമൂഹത്തെ ഒരു പാഠം കൂടി പഠിപ്പിക്കണം. സ്വന്തം കിടപ്പറയില്‍, ഭാര്യയുടെ മുന്നില്‍ പരാജയപ്പെട്ട നെപ്പോളിയന്‍ ആയി മാറുന്നു അവന്‍. അക്രമം, നരഹത്യ, കീഴടക്കല്‍. പണ്ട് കാലം മുതല്‍ തന്നെ പരാജിത നാട്ടിലെ പെണ്ണുങ്ങളെ ബലാല്‍ക്കാരസംഭോഗംചെയ്യുക എന്നത് ആയിരുന്നല്ലോ വിജയിയുടെ ദൗധ്യം. ഇത്തരം അനേകം പടയോട്ടങ്ങളുടെഅവശേഷിപ്പു ആണല്ലോ കേരള ജനത. അത്തരം അനേകം പട്ടാളക്കാരുടെ ജീന്‍സ് ആണോകേരളത്തിലെ ആണിനെ ബലാല്‍സംഗകാരനും കൊലപാതക്കിയും ആക്കി മാറ്റിയത്. ഡച്ചും, പോര്‍ച്ചുഗീസും, ബ്രിട്ടിഷും, ടിപ്പുവിന്റെപട്ടാളവും ഒക്കെ വിത്ത് വിതച്ചു ജനിച്ചകേരള ജനത. പാര്യമ്പരത്തിന്റെയും ജീവിത സാഹചര്യങ്ങളുടെയും ആകെ തുക ആണ്വ്യക്തി. ബലാല്‍സംഗക്കാരന്‍ പട്ടാളക്കാരന്‍ ആണ് പിതാമഹന്‍ എങ്കില്‍കൂടുതല്‍ പറയണോ ?
തിങ്കളാഴ്ച നോമ്പ് മുടക്കാന്‍ വന്ന രാജാപ്പാര്‍ട്ടുകാരന്‍ വിതച്ച വ്യര്‍ത്തികെട്ട സംസ്കാരം ആയി അധപതിച്ചു കേരള സാംസ്ക്കാരം. മരം ചുറ്റി ഓടി എന്നെ കീഴ്‌പ്പെടുത്തു എന്ന് കരഞ്ഞു പാടുന്ന നായിക, ഹാ എന്തു കഷ്ടം.
(തുടരും)