Image

കത്തോലിക്ക സഭയുടെ ഉത്ഭവം; പത്രോസിന്റെ ഒന്നാം സ്ഥാനം (ആന്‍ഡ്രൂ)

Published on 26 October, 2019
കത്തോലിക്ക സഭയുടെ ഉത്ഭവം; പത്രോസിന്റെ ഒന്നാം സ്ഥാനം (ആന്‍ഡ്രൂ)
പൊതുവേ ക്രിസ്ത്യാനികളില്‍ കൂടുതല്‍ പേരും വിശ്വസിക്കുന്നത് യേശു ആണ് ക്രിസ്തു മതം സ്ഥാപിച്ചത് എന്നാണ്. എന്നാല്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നത് വളരെ വളരെ വെകിളി പിടിച്ച മട്ടില്‍ ആണ്. യേശു സ്ഥാപിച്ച ഏക മതം കത്തോലിക്ക സഭ മാത്രം ആണെന്നും, പത്രോസ് അണ്ആദ്യ പോപ്പ് എന്നും, ദൈവത്തിന്റെ കാണപെട്ട പ്രധിനിധി ആണ് പോപ്പ് എന്നും അവര്‍ വിശ്വസിക്കുന്നു, എന്നാല്‍ സത്യം വളരെ അകലെ! അകലെ!.

യേശു പത്രോസിനെ ആദ്യ പോപ്പ് ആയി കൈവെപ്പു നല്‍കി വാഴിച്ചു എന്നാണ് കത്തോലിക്ക സഭ പറഞ്ഞു പരത്തുന്നത്. മാത്യു 16:18 & 1 പത്രോ.2:46 ആണ് ആധാരം. പത്രോസിനെ പുകഴ്ത്തുന്ന ഭാഗങ്ങള്‍ 3 4 നൂറ്റാണ്ടുകളില്‍ കൂട്ടി ചേര്‍ക്കപെട്ടവ. മറ്റു അപ്പോസ്‌തോലന്‍മാരെക്കാള്‍ ഒന്നിലും പത്രോസ് മുന്‍പില്‍ ആയിരുന്നില്ല. 1 പത്രോ.1:1; 5:1

അപ്പസ്‌തോലിക പ്രവര്‍ത്തികള്‍: 20: 30 'ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേല്‍ക്കും.' പ്ലോസിന്റെ ഈ വാക്കുകള്‍ പത്രോസിനും കത്തോലിക്ക സഭക്കും ഒരുപോലെ ഉചിതം തന്നെ.

(Support emalayalee.com: https://emalayalee.com/payment.php)

പൊതുവര്‍ഷം അറുപതോടുകൂടി അനേകം യേശു പ്രസ്ഥാനങ്ങള്‍ മധ്യധരണ്യാഴിയുടെ ചുറ്റും ഉള്ള പ്രദേശങ്ങളില്‍ തലപൊക്കി. എല്ലാറ്റിനും വ്യത്യസ്ത വിശ്വാസങ്ങളും, യേശുവും, സുവിശേഷങ്ങളും ഉണ്ടായിരുന്നു. കൂടാതെ; യഹൂദ ക്രിസ്ഥാനികളുടെ യേശുവും; ഇവ തമ്മില്‍ ഉള്ള പോരാട്ടം രൂക്ഷം ആയി. ഇവയെ ഒന്നിപ്പിക്കാന്‍ ഉള്ള ശ്രമം ആണ് പ്ലോസിന്റെ പേരില്‍ കാണുന്ന ലേഖനങ്ങള്‍; ഇവയില്‍ പലതും വ്യാജം തന്നെ.

ആദിമ ക്രിസ്ത്യാനി വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള പോരാട്ടത്തെ ഇല്ലാതെ ആക്കാന്‍ ആണ് ഒരു പൊതു യേശുവിനെ സുവിശേഷങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഈ പരിപാടി റോമന്‍ ചക്രവര്‍ത്തി ഫ്‌ലേവിയനും, തീതുസും വിഭാവനം ചെയിതു. സിനോപ്റ്റിക്കിലെ യേശു റോമന്‍ എഴുത്തുകാര്‍ മെനഞ്ഞു ഉണ്ടാക്കിയത് ആണ്.

പക്ഷെ റോമാക്കാരുടെ യേശുവിനും പറയത്തക്ക പോപ്പുലാരിറ്റി കിട്ടിയില്ല. ക്രിസ്താനികളുടെ മശിഹ ദാവിദിന്റെ വംശത്തില്‍ നിന്നല്ല വരുന്നത്. പിന്നയോ തീതുസ് ആണ് പുതിയ രക്ഷകന്‍ എന്നാണ് സിനോപ്റ്റിക്കില്‍ മറഞ്ഞു കിടക്കുന്ന സുവിശേഷം. യൂദ റബിമാര്‍ മശിഹ സ്വപ്നം ഉപേഷിച്ചു, മശിഹ ഒരു വ്യക്തി അല്ല; എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന കാലം ആണ് എന്ന് പ്രചരിപ്പിക്കുകയും ചെയിതു.

റോമില്‍ പത്രോസില്‍ നിന്നും മുന്നോട്ടു പോകുന്ന ഒരു ഭരണ തലവനോ ഒരു ക്രിസ്തീയ വിഭാഗമോ ഉണ്ടായിരുന്നു എന്ന് തെളിവുകള്‍ ഒന്നും ഇല്ല, വെറും ഊഹാപോഹങ്ങളില്‍ നിന്നും ഉണ്ടാക്കിയ കഥകള്‍ മാത്രമേയുള്ളൂ. പത്രോസ് റോമില്‍ സുവിശേഷിച്ചു എന്നതിനും തെളിവ് ഇല്ല. റോമിലെ സഭയുടെ തലവന്‍ പത്രോസ് ആയിരുന്നു എന്നതിനും തെളിവ് ഇല്ല.

രണ്ടാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളില്‍ മാത്രമേ റോമിലെ സഭക്ക് ഒരു തലവന്‍ ഉണ്ടായിരുന്നതായി കാണുന്നുള്ളൂ. പോള്‍ വളരെയധികം കാലം റോമില്‍ ഉണ്ടായിരുന്നു, അവിടെ നിന്നും 6 കത്തുകള്‍ പോള്‍ എഴുതി, അവയില്‍ ഒന്നിലും പത്രോസിന്റെ പേര് പോലും പറയുന്നില്ല.

പൗലോസിന്റെ എഴുത്തുകള്‍ക്ക് 30 വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപെട്ട യോഹന്നാന്റെ മൂന്നു എഴുത്തുകളിലും റോമില്‍ ഒരു പരമോന്നത നേതാവ് ഉണ്ടായിരുന്നു എന്നോ, റോമിലെ സഭ മറ്റു സഭകളെ ഭരിച്ചു എന്നോ പറയുന്നില്ല. റോമന്‍ സഭയുടെ നേതാവ് പത്രോസിന്റെ പിന്‍ഗാമി എന്നോ പറയുന്നില്ല.

യേശു, കത്തോലിക്ക സഭ സ്ഥാപിച്ചില്ല, പത്രോസ് അത് ഭരിച്ചിട്ടില്ല, പത്രോസിനു പിന്‍ഗാമിയും ഇല്ല. അപ്പോള്‍ കത്തോലിക്ക സഭ എവിടെ നിന്ന് ഉണ്ടായി?

കത്തോലിക്ക സഭയുടെ ഉത്ഭവം അറിയാന്‍ റോമന്‍ ചരിത്രം നോക്കണം. യഹൂദയിലെ ജൂതര്‍ ഒരിക്കലും യേശുവിനെ മശിഹ ആയി അംഗികരിച്ചില്ല, കാരണം യഹൂദ മശിഹയുടെ യാതൊരു ലക്ഷണങ്ങളും യേശുവിന്റെ കഥയില്‍ അവര്‍ കണ്ടില്ല. എന്നാല്‍ യേശുവിന്റെ സഹോദരങ്ങള്‍ എന്ന് അറിയപെട്ട യാക്കോബും യോഹന്നാനും യഹൂദ ക്രിസ്തുമതംപ്രചരിപ്പിച്ചു. എന്നാല്‍ ഇതേ സമയം പോള്‍ പ്രചരിപ്പിച്ചതു യഹൂദര്‍ അല്ലാത്ത മറ്റുള്ളവരെ കൂട്ടിയ മതം ആയിരുന്നു. ഈ മൂന്നു വിഭാഗങ്ങള്‍ പരസ്പരം പോരാടുകയും ചെയിതു.

ഈ പോരാട്ടം യഹൂദയില്‍ നിന്നും റോമന്‍ സാമ്പ്രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ വ്യാപിച്ചതോടെ ആന്തരിക സമാധാനത്തിനത്തിനു ഭീഷണി ആയി. എ.ഡി 54ല്‍ നീറോ ചക്രവര്‍ത്തി ആയി. യഹൂദയിലെ ജൂത വിപ്ലവകാരികള്‍ (സീലോട്ടുകള്‍ അല്ലെങ്കില്‍ ഇസ്കരികള്‍) റോമിനെ എതിര്‍ത്ത് കലാപം തുടങ്ങി.

യഹൂദിയ, (ഇന്നത്തെ പലസ്തീന്‍ പ്രദേശം) അന്ന് റോമിനു വേണ്ടി ഭരിച്ചിരുന്നത് ഹേരോധിയര്‍ ആയിരുന്നു, റോമിന്റെ വന്‍ കരം കൂടാതെ ഹെരോദിയരുടെ കരവും അവര്‍ പിരിച്ചു. അമിതമായ നികുതിപ്പിരിവ് കൊണ്ട് പൊറുതി മുട്ടിയ യഹൂദരെ ഭരിക്കാന്‍ യഹൂദര്‍ അല്ലാത്ത ഹേരോധിയര്‍ എന്നതിന് പുറമേ റോമാക്കാരുടെ ബഹു ദൈവ വിശ്വാസവും, ചക്രവര്‍ത്തിയെ ദൈവം ആയി ആരാധിക്കണം എന്നത് കൂടി അടിച്ചു ഏല്‍പ്പിച്ചു എന്നത് ആയിരുന്നു വിപ്ലവത്തിന്റെ തുടക്ക കാരണം.

ഈതാല്‍ക്കാലിക പരാജയം റോമിനു സഹിക്കാവത് ആയിരുന്നില്ല. വിപ്ലവകാരികളെ ഉന്മൂലനം ചെയ്യുവാന്‍ വെസ്‌പെഷ്യന്‍ ഫ്‌ലാവിയനെയും മകന്‍ തിത്തൂസ് ഫ്‌ലാവിയനെയും, നീറോ നിയോഗിച്ചു. യൂദ വിപ്ലവകാരികളെയും അവരുടെ ആസ്ഥാനം ആയിരുന്ന യെരുശലേം ദേവാലയവും പിതാവും, പുത്രനും കൂടി എന്നേക്കുമായി നശിപ്പിച്ചു എ.ഡി 70 ല്‍. എ.ഡി 68ല്‍ റോമന്‍ സെനറ്റ് നീറോയെ സ്ഥാനഭ്രഷ്ട്ടനാക്കി.

യഹൂദിയയിലെ യുദ്ധം നടത്താന്‍ തീത്തുസിനെ ഏല്പിച്ചു വെസ്‌പെഷ്യന്‍ റോമിലേക്ക് പട്ടാള സമേതം ചെന്നു, റോമന്‍ സെനറ്റ് വേസ്‌പെഷ്യനെ ചക്രവര്‍ത്തി ആയി അവരോധിച്ചു. തകര്‍ന്ന സാമ്പത്തികം, സാമ്പ്രാജ്യമാകെ കലാപങ്ങള്‍ ഇവ ആയിരുന്നു വെസ്‌പെഷ്യന്‍ നേരിടേണ്ടി വന്നത്. പാലസ്തീന്‍ ഇന്ന് അനുഭവിക്കുന്ന അവസ്ഥക്ക് 2500ല്‍ അധികം വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. യെരുസലേം ദേവാലയം തിത്തൂസ് തകര്‍ത്തതോടെ ഇസ്ക്കരികളും മസാധ കോട്ടയില്‍ ഉപരോധിക്കപെട്ടു. മറ്റു മാര്‍ഗ്ഗം ഒന്നും ഇല്ലാതെ ഇസ്ക്കരികള്‍ കൂട്ട അത്മഹത്യ ചെയിതു.

പലസ്തീന്‍ അടിയറ പറഞ്ഞു എങ്കിലും സാമ്പ്രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ യേശുവിനെ നേതാവ് ആയി സീകരിച്ച വിപ്ലവകാരികള്‍ റോമാക്കാരെ എതിര്‍ത്തു. ഇവരെ റോമന്‍ പട്ടാളം പീഡിപ്പിച്ചു എങ്കിലും കലാപം തുടര്‍ന്നു. ചക്രവര്‍ത്തി സ്ഥാനം നിലനിര്‍ത്തുക എന്നത് ആയിരുന്നു ഫ്‌ലാവിയന്റെ പ്രശ്‌നം. ഇതേ കാലത്ത് വെസ്‌പെഷ്യന്‍ മരിച്ചു.

മകന്‍ തിത്തൂസ് ചക്രവര്‍ത്തി ആയി. തിത്തൂസ് റോമന്‍ സെനറ്റിനെ സ്വാധീനിച്ച് വെസ്‌പെഷ്യനെയും മറ്റ് റോമന്‍ ചക്രവര്‍ത്തിമാരെ പോലെ ദൈവം ആക്കി. ചക്രവര്‍ത്തിയെ ദൈവം ആക്കുക എന്ന പരിപാടി ആരുംതന്നെ വിഭാവനം ചെയ്യാഞ്ഞ വലിയ സാമ്പത്തിക/വിശ്വാസ പ്രസ്ഥാനം ആയി. ഇതാണ് റോമന്‍ കത്തോലിക്ക സഭയുടെ തുടക്കം. പിതാവ് വെസ്‌പെഷ്യന്‍ പിതാവാം ദൈവം ആയി, പുത്രന്‍ തിത്തൂസ് പുത്രന്‍ ദൈവവും.

യഹൂദയയിലെ വിപ്ലവകാരികളുടെ നേതാവ് ആയിരുന്ന ജോസിഫസ് ഇന്നത്തെ രാഷ്ട്രീയക്കാരെ പോലെ കാലുമാറി, ഫ്‌ലാവിയന്‍സിന്റെ സ്തുതി ചരിത്രം എന്ന മട്ടില്‍ എഴുതി കൂട്ടി. അഭയം നല്‍കിയ ഫ്‌ലാവിയന്‍ ചക്രവര്‍ത്തി കുടുംബത്തെ ബഹുമാനിക്കാന്‍ സൊന്തം പേരിന്റെ കൂടെ ഫ്‌ലാവിയസ് എന്ന് കൂടി ജോസിഫസ് ചേര്‍ത്തു.

അന്റിക്വ്റ്റിസ് ഓഫ് ദി ജൂസ്, ജൂയിഷ് വാര്‍ എന്ന ഭീമന്‍ഗ്രന്ഥവും എഴുതി. ജോസിഫസ് തന്റെ പുസ്തകത്തില്‍ പറയുന്ന ചരിത്രത്തിന്റെ സമാന്തര കറുത്ത പരിഹാസം ആണ്മത്തായി, മര്‍ക്കോ, ലുക്കോ എന്നീ സുവിശേഷങ്ങളില്‍ യേശുവിന്റെ പ്രവര്‍ത്തികള്‍ എന്ന കഥകളില്‍ കാണുന്നത്. പുതിയ നിയമത്തിലെ മിക്കവാറും എല്ലാ പുസ്തകങ്ങളും ജോസിഫസിന്റെ നേതിര്‍ത്ഥത്തില്‍ പല എഴുത്തുകാര്‍ എഴുതി എന്നും അനുമാനിക്കാം.

ബഹുദൈവങ്ങളെയും ചക്രവര്‍ത്തിമാരെയും ദൈവങ്ങള്‍ ആയി ആരാധിച്ച റോമന്‍ ജനതക്ക് പുതിയ ക്രിസ്തുമതം അത്ര പിടിച്ചില്ല എന്ന് മാത്രം അല്ല അതിനെ ഇല്ലായ്മ ചെയ്യുവാന്‍ ആവുന്നത്ര ശ്രമിക്കുകയും ചെയിതു. ക്രിസ്താനികളെ പറ്റി പല നുണ കഥകള്‍റോമന്‍സ് പ്രചരിപ്പിച്ചു. നര ഭോജികള്‍, കുട്ടികളെ തിന്നുന്നവര്‍,ആഭിചാരം ചെയ്യുന്നവര്‍, എന്നിവ കുടാതെ നിരിശ്വരര്‍ കാരണം അവര്‍ ചക്രവര്‍ത്തിയെ ആരാധിച്ചില്ല, റോമന്‍ നാട്ടാചാരങ്ങളില്‍ക്രിസ്താനികള്‍ പങ്കു ചേരാത്തതിനാല്‍ അവര്‍ മനുഷരെ തന്നെ വെറുക്കുന്നവര്‍ എന്നൊക്കെ ആയിരുന്നു ആരോപണങ്ങള്‍.

ക്രിസ്താനികളെ പിടികൂടി, പീഡിപ്പിച്ചു, അനേകരെ ക്രുരമായി കൊന്നു. രക്ത സാക്ഷികളുടെ'ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം അനുയായികള്‍ ഉയരുന്നു എന്നതു റോമന്‍സ് മനസ്സിലാക്കാന്‍ വൈകി എന്നത്പുതിയ ക്രിസ്തു മതം പടരുവാന്‍ സഹായിച്ചു.

പൊതു വര്‍ഷം 313 ല്‍ ക്രിസ്തു മതത്തെ കോണ്‍സ്ടന്റയിന്‍ അംഗികരിച്ചു, കൂടാതെ ക്രിസ്താനികള്‍ക്കും പുരോഹിതര്‍ക്കും പല ആനുകൂല്യങ്ങളും അനുവദിച്ചു. ഛിദ്രങ്ങളില്‍ തര്‍ന്നു കൊണ്ടിരുന്ന സാമ്രാജ്യത്തില്‍ സമാധാനം വന്നതോടെ കൂടുതല്‍ പേര്‍ പുതിയ ക്രിസ്തു മതം സ്വീകരിച്ചു.

ഒരു വിശ്വാസത്തിന്‍ പേരില്‍ ജനങ്ങളെ ഒന്നിപ്പിക്കുക എന്നത് ഉഗ്രന്‍ രാഷ്ട്രീയ തന്ത്രം ആയി ഇന്നും നിലനില്‍ക്കുന്നു. അങ്ങനെ സൈനികമായി നേടി എടുക്കേണ്ട ആന്തരിക സമാധാനം വിശ്വാസത്തിലൂടെ കൈവരിച്ചു എന്നത് വലിയ നേട്ടം തന്നെ. ചക്രവര്‍ത്തി ക്രിസ്താന ിആയി എന്ന് പലരും ചരിത്രം ആയി എഴുതി എങ്കിലും താന്‍ ദൈവം ആണ് എന്ന് കരുതുന്ന ചക്രവര്‍ത്തി എന്തിനു ക്രിസ്ത്യാനി ആവണം?. ചക്രവര്‍ത്തി ദൈവത്തിന്റെ മരണ കിടക്കയുടെ സമീപം ഒരു നെസ്‌തോറിയന്‍ പുരോഹിതന്‍ ഉണ്ടായിരുന്നു എന്നത് മാതമേ വാസ്തവം ഉള്ളു.

രാഷ്ട്രീയ ഒഴുക്കില്‍പ്പെട്ട് അനേകര്‍ ക്രിസ്താനികള്‍ ആയി എങ്കിലും അവരുടെ പഴയ ആചാരങ്ങളും വിശ്വാസങ്ങളും, ദൈവങ്ങളും അവരുടെ കൂടെ പുതിയ മതത്തിലും അലിഞ്ഞുചേര്‍ന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഇവയെ ആരാധിക്കുക, അനേക ദൈവങ്ങളെ ആരാധിക്കുക, ദൈവങ്ങളുടെ പെരുന്നാള് ആചരിക്കുക ഇവ ഒക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി.

അതിനാല്‍ എല്ലാവരെയും തിര്‍പ്തി പെടുത്തുക എന്ന ഉദേശത്തോടെ പുതിയ ഒരു വിശ്വാസ രീതി തന്നെ രൂപികരിച്ചു. ഈ പുതിയ വിശ്വാസ സംഹിതക്ക് ആദിമ ക്രിസ്തു മതവുമായി വളരെയധികം അകലം ഉണ്ടായിരുന്നു. പുതിയ നിയമത്തില്‍ പ്ലോസിന്റെ പേരില്‍ കാണുന്ന ലേഘനങ്ങള്‍ പലതും പ്ലോസ് എഴുതിയതോ എഴുതാന്‍ സാധ്യത ഉള്ളതോ അല്ല. അപ്പോസ്‌തോല പ്രവര്‍ത്തികളും, മറ്റ് പുസ്തകങ്ങളും നുണകളും കെട്ടുകഥകളും മാത്രം ആണ്. ഇവയെ ചരിത്രം എന്ന് കരുതി ആദിമ ക്രിസ്തു മതം എപ്രകാരം ആയിരുന്നു എന്ന് പഠിക്കുവാനും സാധിക്കില്ല. റോമന്‍ ഭരണത്തിന്‍ കീഴില്‍ ഉള്ള പല പ്രദേശങ്ങളിലും, മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും ക്രിസ്തു മതം വ്യാപിച്ചു എങ്കിലും, എല്ലാംതന്നെ ചെറിയ പ്രാദേശിക ഗ്രൂപ്പുകള്‍ ആയിരുന്നു. അവക്ക് ഒന്നിനുംപൊതു വിശ്വാസമോ, പൊതു നേത്രുത്വമോ ഉണ്ടായിരുന്നില്ല. പള്ളിയും പട്ടക്കാരും കുരിശും ഒക്കെ നാലാം നൂറ്റാണ്ടില്‍ ഉണ്ടായവ ആണ്.

റോമില്‍ രൂപം കൊണ്ട ക്രിസ്തുമതവും, ക്രിസ്തുവും തമ്മില്‍ പറയത്തക്ക ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അക്കാലം റോമില്‍ നിലവില്‍ ഉണ്ടായിരുന്ന അനേകം ദൈവങ്ങളുടെ ഉന്നത കുല പുരോഹിതര്‍ തന്നെ ആയിരുന്നു റോമന്‍ ക്രിസ്തു മതത്തിലെ പുരോഹിതരും. റോമന്‍ ദൈവങ്ങളുടെ പുരോഹിതരുടെ നേതാവ് പോന്തിഫെക്‌സ്മാക്‌സിമസ്എന്ന പദവി അതേപടി പുതിയ സഭയിലും തുടര്‍ന്നു.

രാജ പദവി പോലെയുള്ള ഈസ്ഥാനം, കുപ്പായം തൊപ്പി, വിശ്വാസം, ആചാരങ്ങള്‍, ദൈവങ്ങള്‍ എല്ലാം പുതിയ മതത്തിലും സ്ഥാനം പിടിച്ചു. പലസ്തീനിലൂടെ അലഞ്ഞു നടന്ന നസ്രായനുപല നില കുപ്പായവും തൊപ്പിയുംഇല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ! റോമന്‍ ദൈവങ്ങളുടെ പേരുകള്‍ മാറി; അവരുടെ അമ്പലങ്ങള്‍ക്കുംപത്രോസിന്റെയും പൗലോസിന്റെയും പേരുകള്‍ ചേര്‍ത്തു. റോമന്‍ ദൈവങ്ങളെ പരിശുദ്ധ ഗണത്തില്‍ ചേര്‍ത്തു എന്നും കരുതാം.

മതവും രാഷ്ട്രീയവും ഒരേ കിടക്കയില്‍ പുണര്‍ന്നു ഉറങ്ങി. പൊതുവര്‍ഷം മുന്നൂറ് കാലം വരെ ക്രിസ്താനികളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയിത റോമന്‍ ഭരണം സി.ഇ. 385 ആയപ്പോള്‍ ക്രിസ്താനികള്‍ അല്ലാത്തവരെ അതുപോലെ ചെയ്യുവാന്‍ തുടങ്ങി. പുരോഹിതരുടെ പുതിയ നിയമം വാളില്‍ നിന്നും പുറപ്പെട്ടു, അവര്‍ രാജ പദവിയില്‍അനുയായികളെ ഭരിച്ചു, അത് ഇന്നും തുടരുന്നു.
അതാണ് ഇന്ന് കാണുന്ന കത്തോലിക്ക സഭ.

Join WhatsApp News
Sudhir Panikkaveetil 2019-10-27 15:54:40
ശ്രീ ആൻഡ്രുസ് സാർ നിങ്ങൾ ഇങ്ങനെ സത്യങ്ങൾ 
പുറത്തുകൊണ്ടുവരുമ്പോൾ അത് വേണ്ട 
ഞങ്ങൾക്ക് ആ പഴയ വിശ്വാസം മതിയെന്ന തീരുമാനത്തിലാണ് പൊതുജനം. 
സത്യം മനസ്സിലാക്കുക പ്രയാസമുള്ള കാര്യമാണ് 
ആലോചനാശക്തിയില്ലാത്ത ജനതക്ക്. 
യേശു സത്യം പറഞ്ഞപ്പോൾ അദ്ദേഹത്തെ 
കുരിസ്സിലേറ്റി. എന്തായാലും ആൻഡ്രുസ് സാറിനെ 
ആരും കുരിശിൽ ഈ കാലത്ത് കയറ്റുകയില്ല. 
ഇ മലയാളി വായനക്കാരെ അത്ഭുതപ്പെടുത്തുന്ന 
ഒന്നുണ്ട്.  ശ്രീ മാത്തുള്ള അദ്ദേഹത്തിന്റെ 
വിശ്വാ.സത്യത്തിൽ നിന്നിളകുന്നില്ല അതേപോലെ 
ശ്രീ ആൻഡ്രുസും അദ്ദേഹം മനസ്സിലാക്കിയ 
സത്യങ്ങൾ വിളിച്ചുപറയുന്നതിൽ നിന്നും 
വിരമിക്കുന്നില്ല.  വിശ്വാസവും സത്യവും 
സമാന്തര രേഖകൾ. infinity യിൽ അതോ eternity യിലോ 
കൂട്ടിമുട്ടുക. 
തിരുത്തലുകള്‍ - andrew 2019-10-27 12:03:42
 കത്തോലിക്ക സഭയുടെ ഉത്ഭവം - ഇതിലെ അക്ഷര തെറ്റുകള്‍ 
പ്ലോസിന്‍റെ > പൌലോസി ന്‍റെ 
ആന്‍റി ക് വിറ്റിസ് > Antiquities of the Jews
ആള്മത്തായി >  ആണ്;  മത്തായി 
{ errors might have occurred due to difference of  Font } 
sorry for your inconveniences. - andrew
Verum pathrose 2019-10-27 19:15:26
യേശു തമാശയൊക്കെ പറയുമോ? ഒരു ദിവസം പത്രൊസിനെ വിളിച്ചു പറഞ്ഞു. പത്രോസെ നീ പാറ ആകുന്നു. ഈ പാറ മേല്‍ എന്റെ പള്ളി പണിയും. നരക വാതിലുകള്‍ അതിനെതിരെ തുറക്കുകയില്ല. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും...
വേറെ ആരോടും ഇങ്ങനെ പറഞ്ഞിട്ടില്ല.
പത്രൊസിന്റെ ഈ പ്രാധാന്യം മൂലമാണ് പണ്ട് കല്‍ദായ പാത്രിയക്കീസുമായും പിന്നീട് അന്ത്യോഖ്യ പാത്രീയര്‍ക്കീസുമായും കേരളഠിലെ ക്രിസ്ത്യാനികള്‍ ബന്ധപ്പെട്ടൈരുന്നത്.മാര്‍ത്തോമ്മാ ശ്ലീഹാക്കും സിംഹാസനം എന്നത് ഏതാനും വര്‍ഷം മുന്‍പ് കണ്ടു പിടിച്ചതാണ്.
ഡാവിഞ്ചി കോഡ് പുസ്തകത്തിലടക്കം പറയുന്നു ക്രിസ്തുവിന്റെ ദൈവികത്വം അംഗീകരിച്ചത് കോണ്‍സ്റ്റയിന്റെ കാലത്തോ നിഖ്യാ സൂനഹദോസിന്റെ കാലത്തോ ആണെന്ന്.
'ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റില്ലെങ്കില്‍ നമ്മുടേ വിശ്വാസ്ം വ്യര്‍ഥമാണ്' എന്ന് ഒരു മനുഷ്യനെ പറ്റി പൗലോസ് ശ്ലീഹാ പറയാന്‍ വഴിയില്ല. മാത്രമല്ല 11 ശിഷ്യരും ക്രിസ്തുവിന്റെ പേരില്‍ കൊല്ലപ്പെടുക ആയിരുന്നു 
പത്രോസേ നീ പാര ആകുന്നു 2019-10-27 19:51:27
പത്രോസേ നീ പാര ആകുന്നു എന്നാണ് ഞങളുടെ വീട്ടിലെ വേദ പുസ്തകത്തില്‍ പറയുന്നത്.
എന്‍റെ ഭാര്യ ഇത് തിരുത്തി എന്ന് തോന്നുന്നു. എന്‍റെ പേര്‍ പത്രോസ് എന്നാണ്.
എന്‍റെ വീട്ടുകാരെ ഇവള്‍ക്ക് കണ്ടുകൂടാ. എന്നോട് കുട്ടാ! മോനെ എന്നൊക്കെ വിളിക്കും . ആണ്ട്രു എല്ലാവരെയും വഴി തെറ്റിക്കുന്നു എന്ന് തോന്നുന്നു. ഇവനെ സൂഷിക്കുക.
 കര്‍ത്താവായ യേശുവേ നീ വേഗം വരണമേ! ഇ വേദ വിപരീതിയ്ല്‍ നിന്നും ഞങ്ങളെ രക്ഷിക്കണേ !
 
A.P. Kaattil. 2019-10-30 13:30:58
Andrew, താങ്കളോട് ഒരു ചോദ്യം. അരാണ് അല്ലെങ്കിൽ ഏതാണ് യഥാർത്ഥ ക്രിസ്തീയ സഭ? സാമ്രാജ്യ ശക്തി ആയിരുന്ന റോമാക്കാർ ക്രിസ്തുമതത്തെ അനേക കാലം പീഠിപ്പിച്ചു. പിന്നീട് ആശ്ലേഷിച്ചു സംരക്ഷിച്ചു. അവർ പോയിടത്തൊക്കെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു. റോമൻ പീoന കാലത്തു അവരെ ചെറുത്തു നിന്ന മാദ്ധ്യപൂർവ്വ ദേശത്തെ ക്രിസ്ത്യാനികൾ റോമിന്റെ ക്രിസ്തീയ സ്നേഹത്തെ വിശ്വാസത്തിലെടുത്തില്ല. പൗരാണികമായി അവർ കാത്തു സൂക്ഷിച്ച ക്രിസ്തീയ നാൾവഴികളെ പിൻതുടർന്ന് റോമിന്റെ ക്രിസ്തീയ മേൽക്കോയ്മയെ തള്ളിപറഞ്ഞു. ഇന്നും അങ്ങനെ തന്നെ തുടരുന്നു. ഇന്നത്തെ ക്രിസ്തീയ തലമുറ Andrew പറഞ്ഞ നാൾവഴികൾ നോക്കിയല്ല വിശ്വാസികളായത്. തങ്ങളുടെ പൂർവികർ പറഞ്ഞു തന്നതു അപ്പാടെ തുടരുന്നു. ഉദ്ദേശം ഒന്നുമാത്രം: ക്രിസ്തുവിനെ അറിയുക. എങ്ങനെ? സർവ്വ ശക്തനായ ദൈവത്തെ സ്നേഹിക്കുക, അരാധിക്കുക. അതുപോലെ തന്നെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക. ആരാണ് വലിയവൻ, ഏതാണ് ഉത്തമം എന്ന് അവനവന്റെ പ്രവർത്തിയിൽ തെളിയിക്കുക.
andrew 2019-10-30 14:57:17
To A P Kattill

Andrew, താങ്കളോട് ഒരു ചോദ്യം. അരാണ് അല്ലെങ്കിൽ ഏതാണ് യഥാർത്ഥ ക്രിസ്തീയ സഭ–  Good question!  Before answering the question let me make a comment on what you have stated below : ‘ഇന്നത്തെ ക്രിസ്തീയ തലമുറ Andrew പറഞ്ഞ നാൾവഴികൾ നോക്കിയല്ല വിശ്വാസികളായത്. The article is about RC Church’s origin. What is written is history.

Answer to Your question: - None of the present churches can claim to be the real one. From the beginning, there was no single church which can claim to be so. Jesus never started a church. In the beginning, there were several independent local groups. Each claimed their supremacy & authority. The orthodox churches still follow the traditions. From my knowledge of the church history; none can claim as the real Christian church.

 

ഉന്നം പിഴക്കാത്ത കല്ലുകള്‍ 2019-10-30 16:46:51
നിങ്ങളുടെ കല്ലുകള്‍ വളരെയധികം മൂര്‍ച്ചയുള്ളവ ആണ്. പക്ഷെ നിങ്ങള്‍ എറിയുന്നത് കല്ലുകള്‍ മാത്രം അല്ലേ? നിങ്ങള്‍ എത്ര എറിഞ്ഞാലും കത്തോലിക്ക സഭക്ക് ഒരു ചുക്കും ഏക്കില്ല. എറിയു കൈ കഴക്കും വരെ 
Joseph P. 2019-10-30 19:37:32
ആൻഡ്രുസിന്റെ ഈ ലേഖനം ഓരോ ക്രിസ്ത്യാനിയെയും ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടത്തിനു  പ്രേരിപ്പിക്കുന്നു. യുക്തിപൂർവം എഴുതിയിരിക്കുന്ന ഒരു നല്ല ലേഖനത്തിന് അഭിനന്ദനങ്ങൾ!

തോമ്മാശ്ലീഹ ഭാരത സന്ദർശനം നടത്തിയില്ലെന്ന് ആധികാരികമായി പറഞ്ഞത് മുൻ മാർപാപ്പയായിരുന്ന ബെനഡിക്റ്റ് പതിനാറാമനായിരുന്നു. ഇന്ത്യയിലെ ആകമാന ക്രിസ്ത്യാനികൾ തോമസിന്റെ ഇന്ത്യയിലുള്ള അപ്പോസ്തോലിക പ്രവർത്തനങ്ങളെ ഒരു ചരിത്ര സത്യമായി കാണുന്നു. തോമസെന്ന കഥ വേരുകളില്ലാത്ത ഒരു വിശ്വാസം മാത്രമാണെന്നു ചരിത്രം തെളിയിച്ചു കഴിഞ്ഞു. അതുപോലെ, പീറ്റർ റോമിൽ കത്തോലിക്ക സഭയുടെ ആദ്യത്തെ മാർപാപ്പയായിരുന്നുവെന്നതും അടിസ്ഥാനമില്ലാത്ത  വിശ്വാസം മാത്രമാണ്. പീറ്റർ റോമിൽ വന്നതായി ചരിത്ര രേഖകൾ ഒന്നും തന്നെയില്ല. പീറ്റർ വന്നുവെന്നുള്ള വിശ്വാസം ചരിത്രമാണെന്നു തെളിയിക്കുകയെന്നതും കത്തോലിക്ക സഭയെ സംബന്ധിച്ച് ഒരു വെല്ലുവിളി കൂടിയാണ്. 

വത്തിക്കാനിൽ സൂക്ഷിച്ചിരിക്കുന്ന എല്ലുകൾ പീറ്ററിന്റേതെന്ന്! 1939-ൽ പുരാവസ്‌തുശാസ്‌ത്ര ഗവേഷകർ സ്ഥിതികരിക്കുകയുണ്ടായി. എന്നാൽ ചരിത്ര കുതുകികളായ ലോകം വത്തിക്കാന്റെ ഈ വാദം അംഗീകരിച്ചിട്ടില്ല. എല്ലിന്റെ കാലപ്പഴക്കം നിർണ്ണയിച്ചതും പീറ്ററിന്റേതെന്ന് തീരുമാനിച്ചതും അതീവ രഹസ്യമായിട്ടായിരുന്നു. മാത്രവുമല്ല, ഗവേഷണങ്ങൾ നടത്തിയിരുന്നത് അന്നത്തെ മാർപാപ്പായായിരുന്ന പന്ത്രണ്ടാം പീയൂസിന്റെ ഉറ്റമിത്രങ്ങളുമായിരുന്നു. ഇത്തരം ഗവേഷണങ്ങൾ എന്തുകൊണ്ട് അതി രഹസ്യമായി നടത്തി; ഗവേഷണം നടത്താൻ മാർപാപ്പായുടെ ഉറ്റമിത്രങ്ങൾ തന്നെ വേണമായിരുന്നോ! എന്നുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരങ്ങളില്ല. കാലപ്പഴക്കം നിർണ്ണയിച്ചാൽ തന്നെ എല്ലുകൾ പീറ്ററിന്റേതെന്ന് സ്ഥിതികരിക്കാനും സാധിക്കില്ല. 

ആദ്യമ ക്രിസ്ത്യാനികളുടെയിടയിൽ പൗരാഹിത്യം ഇല്ലാത്ത സ്ഥിതിക്ക് പീറ്ററിനെ എങ്ങനെ മാർപാപ്പയായി കണക്കിൽപ്പെടുത്താൻ സാധിക്കും? ബൈബിളിനുള്ളിൽ ഒരു മാർപാപ്പയോ ഒരു പുരോഹിതനോ സഭയെ നയിച്ചിരുന്നതായി പറയുന്നില്ല. 

ജറുസലേമിലും പുരാവസ്തു ശാസ്ത്ര ഗവേഷകർ പീറ്ററിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന് പറയുന്നു. അവിടെയുണ്ടായിരുന്ന ശവകുടീരത്തിൽ പീറ്ററിന്റെ പേരു ഹീബ്രുവിൽ കൊത്തിയിട്ടുണ്ടെന്നും അവകാശങ്ങൾ സ്ഥാപിക്കുന്നു. 

എ.ഡി. 330-ൽ  കോൺസ്റ്റന്റൈൻ ചക്രവർത്തി റോമ്മാ മതം ഔദ്യോഗിക മതമായി അംഗീകരിച്ചു. ഒപ്പം പേഗൻ മതങ്ങളിലുണ്ടായിരുന്ന വിശ്വാസങ്ങളും സഭയോട് കൂട്ടിച്ചേർത്തു. ക്രിസ്തു മതമെന്നുള്ളത് റോമിന്റെ ഔദ്യോഗിക മതമെന്നും അംഗീകരിച്ചു. അന്നുവരെയുണ്ടായിരുന്ന കൃസ്തുമതത്തിൽ നിന്നും വ്യത്യസ്തമായ ഒരു മതമായിരുന്നു കോൺസ്റ്റാന്റിന്റെ ക്രിസ്തുമതം. എങ്കിലും 'കത്തോലിക്ക' എന്ന പേര് എങ്ങനെയുണ്ടായി എന്നും ചരിതം പറയുന്നില്ല. ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കത്തോലിക്ക സഭയ്ക്ക് ഒരു സ്ഥാപകനെ കണ്ടെത്താനും കഴിയുന്നില്ല. 

മാർപ്പാപ്പമാരുടെ ചരിത്രം മൂന്നാം നൂറ്റാണ്ടു മുതൽ തുടങ്ങിയെന്നും അനുമാനിക്കുന്നു. എ.ഡി.440-461 ലുണ്ടായിരുന്ന ലിയോ ഒന്നാമനായിരിക്കാം ആദ്യത്തെ മാർപാപ്പ. മദ്ധ്യകാല യുഗങ്ങളിൽ അധാർമ്മികളായ ബിഷപ്പുമാരും മാർപാപ്പാമാരും സഭയെ നയിച്ചിരുന്നു. അവരിൽ ഭൂരിഭാഗവും വേശ്യകളുമായി ജീവിക്കുകയും വ്യപിചാരവും അധാർമ്മികതയും അഹന്തയുമായി കഴിയുകയും   ചെയ്തിരുന്നു. അധികാരവടംവലിയും കൊല്ലും കൊലയുമായി സഭയെ മുമ്പോട്ട് നയിച്ചിരുന്നു. 

രണ്ടാം വത്തിക്കാൻ സൂനഹദോസ് വരെ ബൈബിൾ അല്മായനു വായിക്കാൻ നിഷിദ്ധമായിരുന്നു. കഴിഞ്ഞ 500 വർഷങ്ങൾ മുതലാണ് മാർപാപ്പാമാർ ആത്മീയത പുനഃസ്ഥാപിച്ച്, സന്മാർഗികളായി ജീവിക്കാനാരംഭിച്ചത്.
കള്ള പൌരോഹിത്യം 2019-10-31 07:11:59
പൗരോഹിത്യ പാരമ്പര്യം ഒരു കള്ള കഥ മാത്രം 
.കത്തോലിക്കാ സഭ ഉൾപ്പെടെ ഉള്ള അപ്പോസ്തോലിക സഭകൾ ആണ് കൈവെപ്പിലൂടെ ഉള്ള പൗരോഹിത്യത്തത്തെ മുതൽ എടുക്കുന്നത്. ഇവരുടെ പൊള്ള വാദത്തിൽ പൗരോഹിത്യം തുടങ്ങുന്നത് - ആദ്യ ആചാരത്യം കൈകെക്കൊണ്ടു അഹറോൻ മോശയോട് ഒന്നിച്ചു.  സ്കറിയയ്ക്കു മോശയിൽ നിന്നും, സ്കറിയ യോഹന്നാനും യോഹഹന്നാൻ യേശുവിനും യേശു ശിഷ്യന്മാർക്കും, നാനാജാതി വിഭാഗങ്ങൾക്ക് ശിഷ്യൻമാരും പട്ടം കൊടുത്തു എന്നാണ് പാരമ്പര്യ വിശ്വസം. 
   ഇതിലെ പൊള്ളത്തരം നോക്കാം. മോശൈക്കും അഹറോനും പട്ടം കൊടുത്തത് കാണപ്പെടാൻ പാടില്ലാത്ത യാഹ് ദൈവം. യാഹ് ദൈവം ദഹിപ്പിക്കുന്ന അഗ്നി. ഇ യാഹ് ദൈവത്തിൻ്റെ  ആലയം CE 70 ൽ റോമൻ പട്ടാളം നശിപ്പിച്ചു. അന്ന് മുങ്ങിയ യാഹ് ഇന്നേവരെ തല പൊക്കിയിട്ടില്ല.  തുടക്കത്തിൽ തന്നെ മോശൈകർ അഹറോന്യരെയും അഹറോൻയ്യർ മോശൈകരെയും പരസ്പരം മുടക്കിയിരുന്നു. മോശയുടെ കുഷ്ഠവും അഹോറോൻ കാള കുട്ടിയെ വന്ദിച്ചു എന്നത് കാരണം.
 ശലോമോൻ പണിതു എന്ന് പറയപ്പെടുന്ന ദേവാലയം ശാലോം -ഇന്നത്തെ യെരുശലേം   പ്രദേശം-രാജ്യത്തെ ഭരിച്ച സാദോക്യ പുരോഹിതരുടെ ആയിരുന്നു. ഇവിടെ സാദോക് ദൈവത്തിൻ്റെ  കൂടെ ഏത് ദൈവത്തിനും ബലി അർപ്പിച്ചിരുന്നു. യോഹന്നാൻ്റെ  പിതാവ് സ്‌ക്കറിയാ സാദോക്യ പുരോഹിതൻ ആയിരുന്നു. യോഹന്നാനും യേശുവും ബലി അർപ്പിച്ചില്ല , കാരണം അവർ പുരോഹിതർ അല്ലായിരുന്നു.
  '' അവൻ മൽക്കിസദേക്ക്ൻ്റെ  ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതൻ തന്നെ'' എന്നത് ആണ് മറ്റൊരു വാദം. മൽക്കി = രാജാവ്; സാദോക് ദൈവത്തിൻ്റെ  രാജകീയ പുരോഹിതൻ ആണ് ഇ മൽക്കിസാദോക്ക്. അപ്പോസ്തോലിക പൗരോഹിത്യം അപ്പോൾ; യാഹ് ദൈവത്തിൽ നിന്നും അല്ല. പൊള്ള ആയ പൗരോഹിത്യത്തിൽ നിന്നും ആണ്  പുരോഹിതർക്ക്  ശപിക്കാനും അഴിക്കാനും കെട്ടാനും ഒക്കെ അധികാരം ഉണ്ട് എന്ന അവകാശ വാദം. ഇവർ ശപിച്ചാൽ ആർക്കും ഒന്നും സംഭവിക്കില്ല. പുരോഹിതർ ഇപ്പോൾ അഴിക്കുന്നതു എന്ത് ആണ്  എന്നതും പറയേണ്ടല്ലോ!
 ഇ മടിയന്മാരെ തീറ്റി പോറ്റാൻ നിങ്ങൾ മുടക്കുന്ന പണം കൊണ്ട് ദരിദ്രരെ സഹായിക്കുക!-andrew
Raju Thomas 2019-10-31 09:22:02
Andrews, congrats. All well and good, and I kind of agree with you. But one question: What do you say about the  all the early Popes from St. Linus right after the death of Peter (64/68CE), that the Catholic Church lists as # 2 of their 266 Popes? 
josecheripuram 2019-10-31 13:01:56
The easiest way to get publicity is to attack an establishment/or a person of establishment.
FAKE apostolic succession 2019-10-31 13:06:00

But one question: What do you say about the  all the early Popes from St. Linus right after the death of Peter (64/68CE), that the Catholic Church lists as # 2 of their 266 Popes

Good question Raju Sir!

You know the list of the pope’s starting with Linus is just catholic history of which is not true.  the gospels and the other books of the New Testament doesn’t mention the popes. The Acts of the Apostles is one of the latest fabrication in the NT  and its primary aim was to make people believe in the authority of the Elders. The books of the NT were corrected, edited, re-written, added, some parts taken out- this process was a regular practice in the early centuries. Even with all those deliberate alterations none of the books mentions the roman pope. So, it is a completely fake list.

 The ‘apostolic succession’ is fake and was fabricated.

verum pathro 2019-10-31 13:14:27
why? 
യേശു തമാശയൊക്കെ പറയുമോ? ഒരു ദിവസം പത്രൊസിനെ വിളിച്ചു പറഞ്ഞു. പത്രോസെ നീ പാറ ആകുന്നു.
josecheripuram 2019-10-31 13:55:40
Let's not worry who is Christ,who his mother is,Is she is virgin?Worry about the fight between,who claim they are his followers of Christ,who taught to love one another.I only look at what he taught us,hate never won but love did.
josecheripuram 2019-10-31 17:29:43
When he carried his cross he told the woman ,   don't cry for me, cry for you&your children>He still say don't cry for me, for I have No wife, I have no children.
What Jesus said ? 2019-10-31 17:32:43

That is the problem Mr. Cheripuram!

His followers are fighting saying he said this or that. So; it is very essential to educate people that their religion is manmade. There are thousands of different groups among Christians saying Jesus said this and that. In the 2016 election and in fact in all elections, the devotees follow the commandments from their priest. That is why we are suffering all the evil we go through daily. Christian priests control the American Politics & election. They were telling the congregants to vote for trump & were making phone calls canvassing votes for him and republicans because Democrats support LGBTQ people & abortions. A priest called me too & hung up when I asked him how many boys he abused and how many kids he fathered if he has not paid for their abortions. In India too religion control politics. RSS used to be less active in India & locally we were able to tolerate them. Now their main concern is the conversion of Hindus to Christians by various Christian groups. Religious conversion is evil & slavery. One religion is not better than the other. So why anyone promotes conversion. It is done to fill up the pockets of the preachers. The ignorant are simply thrown from one boiling pot to the other. One of the reasons RSS became more charismatic & fanatic is due to the greed & conversion tactics of the Christians.

I appreciate your comment & concern. Hope you too will come out to educate the public & religious fanatics & faithful to leave the slavery of religion and be a human loving each & all.-andrew

josecheripuram 2019-10-31 18:42:18
Who cares about Gospel or the bible,I only think what Jesus taught us,he said love one another that's the doctrine of our life.To hate is easy to love is difficult.
G X G not G & G 2019-10-31 20:02:52
 G = GOD. G = GOVERNMENT 
G & G together is FANATICISM
G X g IS A HEALTHY WAY
 god and government, never mix them together.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക