Image

പുനര്‍ജ്ജനിക്കണം.. (കവിത: സീന ജോസഫ്)

Published on 30 October, 2019
പുനര്‍ജ്ജനിക്കണം.. (കവിത: സീന ജോസഫ്)
ഇനിയൊരു വാഴ്ചയില്‍
പുനര്‍ജ്ജനിക്കണം, ഒരു മാവായിരിക്കണം!

കളകൂജനങ്ങള്‍ കൂടൊരുക്കണം
കിളിമൊഴികേട്ടു പുലരികള്‍ വിടരണം

ഇത്തിള്‍ക്കണ്ണികള്‍ ഉയിരില്‍ വേരാഴ്ത്തണം
നിറമോലും പൂങ്കുലകള്‍ തോരണം തൂക്കണം

ചേലുള്ള ചില്ലയില്‍ ഊഞ്ഞാലു തൂങ്ങണം
കുസൃതിക്കൂട്ടുകാര്‍ കലപില കൂട്ടണം

പ്രണയവസന്തങ്ങള്‍ സൊറപറഞ്ഞെത്തണം
പേരുകള്‍ ചേര്‍ത്ത് തായ്ത്തടിയിലെഴുതണം

മാമ്പൂമണമാര്‍ന്നു വസന്തങ്ങള്‍ വിരിയണം
കൊഴിഞ്ഞുപോം പൂക്കളില്‍ കണ്ണീരു വീഴ്ത്തണം

കാറ്റോടിയെത്തണം, ചില്ലകള്‍ ഉന്മാദമറിയണം
കല്ലേറുകൊള്ളണം, പുളിമധുരങ്ങളൂറണം

ആരവങ്ങളെപ്പോഴും ഓര്‍മ്മയില്‍ കാണണം
പ്രണയസ്വപ്നങ്ങള്‍ പൂത്തുതുടുത്തു നിന്നീടണം

ഒടുവില്‍, പ്രിയമൊരാള്‍ക്കു കൂട്ടുപോയീടണം
ചിതയായൊരുങ്ങണം, എരിഞ്ഞുതീര്‍ന്നീടണം..!
Join WhatsApp News
കവിതാസ്വാദകൻ 2019-10-30 09:44:07
കവയിത്രികളായ സുന്ദരിപ്പെണ്ണുങ്ങളുടെ ഫോട്ടോകൾ സഹിതമുള്ള കവിതകൾ പ്രസിദ്ധീകരിക്കാൻ ഇ-മലയാളീ പത്രാധിപ സമിതി താൽപ്പര്യം കാണിക്കുന്നതായി കാണുന്നു. വായനക്കാർ തുറന്നു വായിക്കുമ്പോഴാണ് കവയിത്രിയുടെ സൗന്ദര്യം കവിതയിലില്ലെന്നു മനസിലാകുന്നത്. 'അടുത്ത ഒരു ജന്മവും വേണം. വരിക്കപ്ലാവും മൂവാണ്ടൻ മാവും ആവണം. പൂക്കണം. പക്ഷികൾ കൂടുവെക്കണം. അതിൽ ഊഞ്ഞാല് കെട്ടണം. മഴയും കാറ്റും എല്ലാം വേണം. അതിന്റെ ഉണക്കത്തടി കത്തിക്കണം.' കവയിത്രി,എന്താണ് ഈ കവിതയിൽ ഉദ്ദേശിക്കുന്നതെന്നും മനസിലാകുന്നില്ല! 

ഒരു പോലീസ് 'നായ' ആയി ജനിച്ചുകൂടെ? എങ്കിൽ, അൽ-ബാഗ്ദാദിയെപ്പോലെയുള്ള ഭീകരനെ പിടികൂടി ലോകത്ത് സമാധാനം സൃഷ്ടിക്കാമായിരുന്നു. വെറും പാഴ്മരമായി മാറുന്ന ഉണക്ക മാവിനേക്കാളും നല്ലതല്ലേ ഒരു പോലീസ് നായ! കവയിത്രിയുടെ മാവിൽ മാമ്പഴം ഉണ്ടെന്ന് പറയുന്നുമില്ല. മാവ് പൂത്താൽ മാത്രം മതിയോ? 
Easow Mathew 2019-10-30 10:30:39
The great concept of sacrificial love expressed in a few beautiful lines. Congratulations to Seena Joseph! Dr. E. M. Poomottil
തലയില്‍ തൂറ്റുന്ന എഴുത്തുകാര്‍ 2019-10-31 07:27:26
സുന്ദരി പെണ്ണുങ്ങളുടെ ഫോട്ടോ കണ്ടാല്‍ ചിലരുടെ വാല്‍ പൊങ്ങും, കമന്‍റെ  എഴുതും എന്നത് ശരി തന്നെ. അവര്‍ അത് വായിച്ചു പുളകം കൊള്ളട്ടെ.
 ഇ മലയാളിയില്‍ ഞാന്‍ കാണുന്ന പ്രശ്നം അത് അല്ല. ൧] ചിലരുടെ അര്‍തിക്കിലിനു എഴുതുന്ന കമന്‍റെ ആരോ വിഴുങ്ങും, ഒരിക്കലും വെളിച്ചം കാണാതെ. 'എൻ്റെ ആർട്ടിക്കിളിനു  കമന്റ് പാടില്ല എന്ന് വാശി ഉള്ളവരുടെ ആർട്ടിക്കിൾ പബ്ലിഷ് ചെയ്യരുത്. ൨] കമന്ററിനു മറുപടി തരാത്തവരുടെ ആർട്ടിക്കിൾ പബ്ലിഷ് ചെയ്യരുത്. ഉദാ :  കാരൂർ സോമൻ, ഡൽഹി കത്ത്, മുരളി തുമ്മാരുകുട്ടി മുതലായവ. ഇതൊക്കെ  ആരെങ്കിലും വായിക്കുന്നുണ്ടോ. വെറുതെ കുറെ തൂറ്റി വക്കും വായനക്കാരുടെ തലയിൽ. ആരോ മുൻപ്  എഴുതിയതുപോലെ മനുഷ്യന് പ്രയോജനം ഉള്ളവ മാത്രം പബ്ലിഷ് ചെയ്യൂ അപ്പോൾ വായനക്കാർ വർദ്ധിക്കും .-നാരദൻ 
Seena Joseph 2019-10-31 07:58:45
Thank you Dr. Poomottil
കോടാലി 2019-10-31 23:07:45
ജനിക്കുക നിങ്ങൾ മാവായി വീണ്ടും 
കാത്തിരിക്കുന്നു ഞാൻ കോടാലി വയ്ക്കാൻ;
നിങ്ങളെപ്പോലുള്ള നല്ല മനുഷ്യ മരങ്ങളാണ് 
ഞങ്ങൾ നോക്കി വച്ചിരിക്കുന്നത് .
ത്യാഗവും , സ്നേഹവും കൈമുതലായുള്ള 
മുട്ടൻ മുഴുത്ത  തേക്കും വീട്ടി മരങ്ങളും;
കാത്തരിക്കുന്നു ഞാൻ ഈർച്ചവാളുമായി 
പിളർക്കും ഞാൻ നിന്റെ നെഞ്ചകം 
ചെത്തി മിനുക്കും കട്ടിലായി കസേരയായി 
നിങ്ങളുടെ ഹർമ്യങ്ങളുടെ  വാതിലായ് കട്ടിലായ്  
നിങ്ങളെപ്പോലുള്ള സ്നേഹമതികൾ ത്യാഗമതികൾ 
സ്വന്തം കാലിൽ നിൽക്കാനറിയാത്ത ദുർബലർ .
ഒരു കാറ്റടിച്ചാൽ നിങ്ങൾ ഉലഞ്ഞാടും 
ഒരു കൊടുങ്കാറ്റടിച്ചാൽ കടപുഴകും .
നിങ്ങൾ ഒടുവിൽ ശവപ്പെട്ടിയായി വിറ്റു കാശാക്കും
ജനിക്കുക നിങ്ങൾ മാവായി വീണ്ടും 
കാത്തിരിക്കുന്നു ഞാൻ കോടാലി വയ്ക്കാൻ;
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക