Image

അമ്മക്കിളിയുടെ സ്‌നേഹം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 30 October, 2019
അമ്മക്കിളിയുടെ സ്‌നേഹം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
(Based on the Popular Story of the Sacrificial Love of a mother bord during a wild Forest Fire)

ഒരു കാനനത്തിന്‍ നടുവിലായ് നീളേ
ഒരു നടപാതയുണ്ടായിരുന്നു;
കാനനഭംഗിയതാസ്വദിച്ചീടുവോര്‍
മാനുഷരുണ്ടായിരുന്നനേകര്‍!

ഹാ! ക്രൂരനാം കാട്ടുതീയൊരുനാളില്‍
ചാരമായ് മാറ്റിയാ കാടിനെ, കഷ്ടം;
വൃക്ഷലതാദികളെല്ലാം നശിച്ചുപോയ്,
പക്ഷിമൃഗാദികളും അനേകം!

പിറ്റേന്നതുവഴി വന്നൊരു സഞ്ചാരി
കത്തിക്കരിഞ്ഞൊരാ പക്ഷിയെ കണ്ടു,
ജിജ്ഞാസയോടെ നീക്കിനോക്കീടവെ
വിസ്മയം യാത്രികനെ പൊതിഞ്ഞു!

താഴെ ഒരു കൊച്ചുകുഴിയില്‍ സുരക്ഷരായ്
മേവുന്ന കുഞ്ഞുഖഗങ്ങളെ കാണവെ
അമ്മക്കിളി ചെയ്ത ത്യാഗമതെന്തെന്ന്
തല്‍ക്ഷണത്തില്‍ യാത്രികന്‍ ഗ്രഹിച്ചു;
അമ്മതന്‍ ആഴമാം സ്‌നേഹഭാവത്തിന്റെ
സ്പന്ദനം ജീവനായ് നേരില്‍ കണ്ടു!

കാട്ടുതീ ചുട്ടുകരിച്ചൊരാ പക്ഷിയെ
ആദരവോടയാള്‍ നോക്കി നില്‍ക്കെ
ആ നിമിഷങ്ങളിലാ പതംഗങ്ങളെ
മാരുതന്‍ മെല്ലെ തലോടീടവെ
സ്തബ്ധനായ് നിന്നൊരാ സഞ്ചാരി തന്‍ മനം
സത്വരം ആര്‍ദ്രമായ് കണ്‍കള്‍ നിറഞ്ഞു!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക