ബൈബിള്‍ പുതിയ നിയമം മുന്‍വിധികള്‍ഇല്ലാതെ വായിച്ചാല്‍ മനസ്സില്‍ ആകും, യേശു, ശിഷ്യന്‍മാര്‍, യേശു പറഞ്ഞു എന്ന് എഴുതിയിരിക്കുന്നവ. പു. നിയമത്തിലെ മറ്റു പുസ്തകങ്ങള്‍. ഇവ ഒന്നും റോമിനെപ്പറ്റിയോ, പോപ്പിനെ പറ്റിയോ, പത്രൊസും റോമും തമ്മില്‍ ഉള്ള ബന്ധമോ പറയുന്നില്ല. ഈ പുസ്തകങ്ങള്‍ എല്ലാം പത്രോസിന്റെമരണ ശേഷവും, കത്തോലിക്കാ സഭ പറയുന്നത് പ്രകാരം രണ്ടാമത്തെ പോപ്പ് റോമില്‍ വാഴുവാന്‍ തുടങ്ങിയതിനു ശേഷം എഴുതപ്പെട്ടവ ആണ് താനും.
ഇന്ന് കാണുന്ന പു. നിയമം പല ജന്‍മ്മങ്ങളിലൂടെ കടന്നു പോയത് ആണ്.ഒറിജിനലില്‍ നിന്നും പലതുംവെട്ടി മാറ്റി, കൂടുതല്‍ കൂട്ടി ചേര്‍ത്തു, പലതും തിരുത്തി, തെറ്റായ തര്‍ജ്ജിമ എന്നിങ്ങനെ പല ജന്മങ്ങളിലൂടെ. ഒരു ചരിത്ര പുരുഷന്‍ യേശു ഉണ്ടായിരുന്നോ, ഉണ്ടായിരുന്നു എങ്കില്‍ എന്താണ് അങ്ങേരുടെശരിക്കും ഉള്ള പഠിപ്പിക്കല്‍ -എല്ലാം ഇന്നും ഊഹങ്ങള്‍ മാത്രം.
നിഖ്യ സുന്നഹദോസിനു ശേഷവും പു. നിയമം തിരുത്തി എങ്കിലും റോമിലെ പോപ്പിന്റെതലവന്‍ അവകാശ വാദംഇവയില്‍ ചേര്‍ത്തില്ല. അപ്പോള്‍ നാലാം നൂറ്റാണ്ടില്‍ മെനഞ്ഞ കഥആണ് റോമന്‍ പോപ്പും പത്രോസിന്റെപിന്തുടര്‍ച്ചയും. അതുപോലെ തന്നെ റോമന്‍ സഭയുടെ പ്രധാന വിശ്വസങ്ങള്‍ ആയ യേശുവിന്റെഅമ്മ മേരിയെ ആരാധിക്കുക, മേരിയോട് പ്രാര്‍ഥിക്കുക, മേരിയുടെ അമലോത്ഭവം, പ്രസവിച്ച മേരി നിത്യ കന്യക, മേരിയുടെ സ്വര്‍ഗാരോഹണം, മനുഷ്യരെ പരിശുദ്ധര്‍ ആക്കുക, അവരോടു പ്രാര്‍ത്ഥിക്കുക, ശിശു സ്‌നാനം, മധ്യസ്ഥ പ്രാര്‍ത്ഥന, കുമ്പസാരം, കൂദാശകള്‍, ശുദ്ധികരണ സ്ഥലംഇവ ഒന്നും ബിബ്ലിക്കല്‍അല്ല.
തുടക്കം മുതല്‍ പൊതുവര്‍ഷം 313 ല്‍ വരെ ഉള്ള 280 വര്‍ഷങ്ങള്‍ വിലക്കപെട്ടതും പീഡിപ്പിക്കപ്പെട്ടതുമായ ക്രിസ്താനികളെ സി ഇ 325 ല്‍ കോണ്‍സ്റ്റന്റൈന്‍ നിക്യയില്‍ വിളിച്ചു കൂട്ടി അവരില്‍ കെട്ടിവച്ച പുതിയ മതം ആണ് ഇന്ന് കാണുന്നത്. ഇതിനു പലസ്റ്റീനില്‍ ഉണ്ടായിരുന്ന വിവിധ ക്രിസ്തീയ വിഭാഗങ്ങളും ആയി യാതൊരു ബന്ധവും ഇല്ല. ക്രിസ്തീയതയെക്കാള്‍ കൂടുതല്‍ പുറജാതി വിശ്വസങ്ങളും ആചാരങ്ങളും ആണ് റോമന്‍ സഭയില്‍. അവയില്‍ ചിലതു നോക്കുക:-
അന്ന് കാലത്തു വളരെ പ്രചാരത്തില്‍ ആരാധിക്കപെട്ട ഐസിസ് (ഈശ) എന്ന ഈജിപ്ഷ്യന്‍ദേവതയുടെ കോപ്പി ആണ് മേരി. ഹീബ്രുവില്‍ രണ്ട് പേരും മിറീം എന്നാണ്.അലക്‌സന്‍ഡ്രിയയിലെഓറിഗണ്‍ ആണ് ഈശ ദേവതയെ യേശുവിന്റെഅമ്മ മേരി ആക്കി മാറ്റിയത്.
യേശുവിന്റെഅന്ത്യ അത്താഴം; ഈജിപ്ഷ്യന്‍ ദൈവം ഉസിറിസ്സിന്റെഓര്‍മ്മ കുര്‍ബാന ആണ്. റോമില്‍ വളരെ പ്രചാരത്തില്‍ ഉണ്ടായിരുന്ന മിത്ര ദൈവത്തിന്റെആരാധകരും ദൈവത്തിന്റെശരീരം ഭക്ഷിക്കും. വിളവ്, കന്നുകാലി, എന്നിവയെ കാത്തു സൂക്ഷിക്കുന്ന നാടന്‍ ദൈവങ്ങളുടെ വകുപ്പ് ആണ്
പരിശുദ്ധന്‍മാര്‍ക്ക് കൊടുത്തതു.
ആദിമ ക്രിസ്തുമതം ഒരു പ്രത്യക സ്ഥലത്തു നിന്നോ പ്രത്യേക വിശ്വസങ്ങളില്‍ നിന്നോ ഉത്ഭവിച്ചത് അല്ല. ചെറിയ പ്രദേശങ്ങളില്‍ ചെറിയ ഒരു കൂട്ടം, അവര്‍ക്കു അവരുടെ വിശ്വസം, അവരുടെ വിഭാവനയില്‍ ഉള്ള യേശു. ഇവ തമ്മില്‍ കലഹവും ഉണ്ടായിരുന്നു- ഇന്ന് കാതോലിക്കാ വിഭാഗവും പാട്രിയാര്‍കീസ് വിഭാഗവും പോലെ.
ഇവരുടെ കലഹത്തിന്റെവീര്യം കുറക്കാന്‍ ആണ് പൗലോസ് ഇവര്‍ക്ക്ലേഖനങ്ങള്‍ എഴുതിയത്. ക്രിസ്തു മത വിഭാഗങ്ങളുടെ തുടക്കത്തില്‍ തന്നെ ആണ് ഇത്തരം കടിപിടി എന്നതും ശ്രദ്ദേയംആണ്. സി ഇ 300 ലും ഈ ഏറ്റുമുട്ടലുകള്‍ രൂക്ഷമായിരുന്നു. റോമന്‍ സാമ്പ്രാജ്യത്തിന്റെആഭ്യന്തര സുരക്ഷ തന്നെ അപകടത്തില്‍ എത്തിയകാലം ആണ് സാക്ഷാല്‍ ദൈവം ചക്രവര്‍ത്തി ഇവരെ വിളിച്ചു കൂട്ടിയത്. ഈമുന്നൂറു വര്‍ഷ കാലം റോമിലോ, യെരുശലേമിലോ ഒരു പൊതു നേതാവ് ഇല്ലായിരുന്നു. അതുകൊണ്ടു ആണ് ചക്രവര്‍ത്തി ഈ സുന്നഹദോസില്‍ അധ്യക്ഷന്‍ ആയിരുന്നത്. റോമില്‍ ഒരു പോപ്പ് ഉണ്ടായിരുന്നു എങ്കില്‍,പോപ്പ് സഭകളുടെ തലവന്‍ ആയിരുന്നു എങ്കില്‍ പോപ്പ് ആയിരിക്കുമല്ലോ അധ്യഷന്‍. അങ്ങനെ ഒരു സ്ഥാനമോ പേരോ അവിടെ പരാമര്‍ശിക്കുന്നുമില്ല. അതിനാല്‍ സി ഇ 325 ല്‍ നിഖ്യായില്‍ സുന്നഹദോസ് കൂടിയപ്പോള്‍ റോമന്‍ പോപ്പ് എന്ന സ്ഥാനം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇതേ കാലത്തു അന്തോക്യ, യെരുശലേം, എഫേസൂസ്, കോണ്‍സ്റ്റാറ്റിനോപ്പിള്‍, അലക്സാന്‍ഡ്രിയ എന്നിവിടങ്ങളില്‍ പോപ്പിന് തുല്യം ആയ പദവികള്‍ ഉള്ള എപ്പിസ്‌കോപ്പാമാര്‍ ഉണ്ടായിരുന്നു. അവര്‍ക്കു ആര്‍ക്കും മറ്റുള്ളവരുടെ മേല്‍ അധികാരം ഇല്ലായിരുന്നു. ഇവരുടെ മേല്‍ ആധിപത്യം ഉണ്ട് എന്ന് അവകാശപ്പെട്ടത് റോമന്‍ പോപ്പ് മാത്രം ആണ്. പക്ഷെ ഇഅധികാര അവകാശത്തെ ആരും അംഗീകരിച്ചില്ല. റോമന്‍ സാമ്രാജ്യം ക്ഷയിക്കാന്‍ തുടങ്ങിയ വിടവില്‍ നുഴഞ്ഞു കയറി ഭരണാധികാരികളുടെ സഹായത്തോടെമറ്റുള്ളവരുടെ മേല്‍ അധികാരം അടിച്ചു ഏല്‍പ്പിക്കാന്‍ റോമന്‍ പോപ്പ് ശ്രമിച്ചു എന്ന് മാത്രം. ഒരു തരം മാഫിയ സ്റ്റയില്‍. അത് ഇന്നും തുടരുന്നു.
റോമന്‍ ഭരണം പലയിടങ്ങളിലും തകര്‍ന്നതോടെറോമന്‍ ചക്രവര്‍ത്തിയുടെ 'പൊന്തിഫസ്മാക്‌സിമസ് എന്ന സ്ഥാനപ്പേരും പോപ്പ് അടിച്ചെടുത്തു. ക്രിസ്തീയം അല്ലാത്ത നാടന്‍ ദൈവങ്ങളുടെ ആചാരങ്ങള്‍ ഇന്നും പല രഹസ്യങ്ങളുടെ മറവില്‍ക്രിസ്തുമതങ്ങളില്‍ നിലനിക്കുന്നു.
ലോറി കയറി ഇറങ്ങിയ കളിമണ്‍ പ്രതിമ പോലെ ആണ് ഇന്നത്തെ ക്രിസ്തുമതവും കത്തോലിക്ക സഭയും. മെഡിറ്ററെനിയന്‍ പ്രദേശങ്ങളിലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ അവരുടെ ദൈവങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും പുതിയ ക്രിസ്തുമതം ആവാഹിച്ചു സ്വന്തം ആക്കി. വിഗ്രഹ ആരാധനയെ വിലക്കിയ ഹീബ്രു മതത്തില്‍ നിന്നും ഉത്ഭവിച്ച ക്രിസ്തുമതം അനേക ദൈവങ്ങളുടെ ആരാധകര്‍ ആയി. ഇസ്രായേലിന്റെ പ്രതാപ കാലം എന്ന് തെളിവുകള്‍ ഇല്ലാതെ അവകാശപ്പെടുന്ന സോളമന്റെ ഭരണ കാലത്തും ഇത് തന്നെ ആണ് സംഭവിച്ചത്. യെരുസലേം ദേവാലയത്തില്‍ അനേക ദൈവങ്ങള്‍ക്ക് സധോക്യ പുരോഹിതര്‍ ബലി അര്‍പ്പിച്ചു.സുവിശേഷങ്ങളില്‍ കാണുന്ന നസ്രായന്‍ യേശുവിന്റെ മതം തുടക്കത്തില്‍ തന്നെ മണ്‍ മറഞ്ഞു.
പുതിയ നിയമ പുസ്തകങ്ങളില്‍ കാണുന്നതും, സഭയുടെ പാരമ്പര്യം അനുസരിച്ചും യേശുവിന്റെസഹോദരന്‍ യാക്കോബ് ആയിരുന്നു ആദിമ യഹൂദ ക്രിസ്തുസഭയുടെ മൂപ്പന്‍. മറ്റു പ്രാദേശിക സഭകളിലും മൂപ്പന്മാര്‍ ഉണ്ടായിരുന്നു, പക്ഷേ ആര്‍ക്കും, റോമന്‍ പോപ്പ് അവകാശപ്പെടുന്നതുപോലെ മറ്റു സഭകളില്‍ അധികാരം ഉണ്ടായിരുന്നില്ല. നാലാം നൂറ്റാണ്ടില്‍ മാത്രം ആണ് പോപ്പിന്റെഅവകാശ വാദങ്ങളള്‍ആദ്യമായി കാണുന്നത്. നാലാം നൂറ്റാണ്ടുമുതല്‍റോമാക്കാര്‍ പലതരം കൃത്രിമങ്ങള്‍ ഉണ്ടാക്കി പോപ്പിനുമറ്റു സഭകളുടെ മേല്‍ അധികാരംഉണ്ട് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു എങ്കിലും മറ്റാരും ഇതിനെ അംഗീകരിച്ചില്ല.
യേശു എന്നൊരു വ്യക്തി യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നു എങ്കില്‍ തന്നെ -' പത്രോസേ നീ പാറ ആകുന്നു, എന്ന് വിവരം ഉള്ളവര്‍ പറയില്ല. പത്രോ എന്നാല്‍ പാറ എന്നാണ് അര്‍ഥം. പാറ; പാറ ആകുന്നു എന്ന് പറഞ്ഞാല്‍ എന്ത് അര്‍ഥം? നിന്റെ മേല്‍ ഞാന്‍ സഭയെ പണിയുംഎന്നും യേശു പറയില്ല. കാരണം; യേശുവിന്റെജീവിത കാലത്തും, ശിഷ്യന്‍മ്മാരുടെ കാലത്തും സഭ ഉണ്ടായിരുന്നില്ല. ആദ്യ സുവിശേഷം എന്ന് കരുതുന്ന മര്‍ക്കോയുടെ സുവിശേഷം സി.ഇ. 75 കാലത്തു ആണ് എഴുതപ്പെട്ടത്. പു. നിയമ പണ്ഡിത അനുമാന പ്രകാരം, ഇവിടെ പത്രോസ് എന്ന വ്യക്തിക്ക് അല്ല പ്രാധാന്യം - പത്രോസ് കാണിച്ച വിശ്വസം -ആണ് സഭയുടെ അടിസ്ഥാനം എന്നാണ്.
അലക്സാന്‍ഡ്രിയയിലെ ക്ലമന്റ് സി.ഇ .150-215 , യൂസേബിയൂസ് സി.ഇ. 260-340എന്നിവരുടെ എഴുത്തുകളില്‍ പത്രൊസിനെ യെരുശലേം സഭയോട് അണ് ബന്ധിപ്പിക്കുന്നത്, റോമിനോട് അല്ല. പു. നിയമ പുസ്തകങ്ങളില്‍ ആദ്യം എഴുതപ്പെട്ടു സി.ഇ 60, എന്ന് അനുമാനിക്കപ്പെടുന്ന പൗലോസിന്റെലേഖനങ്ങളിലും പത്രോസിനെ യെരുശലേം സഭയോട് ആണ് ബന്ധിപ്പിക്കുന്നത്, റോമും പത്രോസും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. പു. നിയമ പുസ്തകങ്ങള്‍ മാറി മാറി വന്ന വിശ്വസ രാഷ്ട്രീയം അനുസരിച്ചു പല തവണ മാറ്റിയും മറിച്ചു തിരുത്തി എങ്കിലും, പത്രോസിനെ റോമുമായി ആരും ബന്ധിപ്പിച്ചില്ല. എന്നാല്‍ പത്രോസിനെ ശിഷ്യന്‍മാരുടെ തലവന്‍ ആക്കാന്‍ നടന്ന തിരുത്തലുകള്‍ ആണു സുവിശേഷങ്ങളില്‍ കാണുന്ന, പത്രോസിനെ പുകഴ്ത്തി ഉള്ള ഭാഗങ്ങള്‍.
സി.ഇ.64 ല്‍ റോമില്‍ വച്ച് പത്രോസ് കൊല്ലപ്പെട്ടു എന്ന് ആണ് പാരമ്പര്യ വിശ്വസം. ക്ലമന്റ് (സി ഇ.95) ഇഗ്നാത്തിയോസ് (സി.ഇ 110) ഐറേനിയോസ് (സി ഇ 130 -200) എന്നീ ക്രിസ്ത്യന്‍ എഴുത്തുകാരും തെളിവുകള്‍ ഇല്ലാതെ പത്രോസ് റോമില്‍ വച്ച് കൊല്ലപ്പെട്ടു എന്ന് അനുമാനിക്കുന്നു. എന്നാല്‍ ഇവര്‍ ആരും പത്രോസിനെ ഒന്നാം റോമന്‍ പോപ്പ് എന്ന് ഒരിടത്തും പരാമര്‍ശിക്കുന്നില്ല. പത്രോസും പൗലോസും ഒരുമിച്ചു റോമില്‍ സുവിശേഷം പ്രചരിപ്പിച്ചു എന്നതും ശുദ്ധ അബദ്ധം.
ക്രിസ്ത്യന്‍ ചരിത്ര പ്രകാരം രണ്ടു പേരും ജയിലില്‍ ആയിരുന്നു, മാത്രം അല്ല അവര്‍ ബദ്ധ ശത്രുക്കളും ആയിരുന്നു. റോമന്‍ സഭയുടെ ആദ്യ ബിഷപ്പ്, പത്രോസ് ആയിരിക്കാം എന്ന് യാതൊരു തെളിവുകളും ഇല്ലാതെ നാലാം നൂറ്റാണ്ടില്‍ആദ്യം അടിച്ചുവിട്ടത് ജെറോം (സി.ഇ 342-420) ആയിരുന്നു. മറ്റു സഭകളുടെ ചരിത്രത്തില്‍റോമും, പത്രോസും, പോപ്പും -ഒന്നും ഇല്ല.
ഇനി മറ്റു സഭകളുടെ ചരിത്രം നോക്കാം!.ആദിമ സഭകളില്‍ അധികാര സ്ഥാനങ്ങള്‍, പല നിലകളില്‍ ഉള്ള കുപ്പായക്കാര്‍, വടി പിടിച്ചവര്‍ തൊപ്പി ധരിച്ചവര്‍ -ഒന്നും ഇല്ലായിരുന്നു. പ്രതേക നിയമാവലികള്‍ ഒന്നും ഇല്ലാത്ത ലളിത കൂട്ടായ്മകള്‍ ആയിരുന്നു യേശു പ്രസ്ഥാനങ്ങള്‍ തുടക്കത്തില്‍. അവര്‍, ഉപേക്ഷിക്കപ്പെട്ട സിന്നഗോഗുകളിലും സ്വകാര്യ ഭവനങ്ങളിലും ഒരുമിച്ചു കൂടി,പ്രാര്‍ത്ഥന, ദരിദ്രരെ സഹായിക്കുക എന്നിവക്ക് നേത്രുത്തം കൊടുക്കാന്‍ അവര്‍ മൂപ്പന്‍മാരെയും തിരഞ്ഞെടുത്തു, അവരില്‍ സ്ത്രികളും ഉണ്ടായിരുന്നു. സ്വകാര്യ കുടുംബങ്ങളില്‍ ഒരുമിച്ചു കൂടിയ കൂട്ടായ്മയില്‍ വാളും, വടിയും, തൊപ്പിയും, പല നിറത്തിലും നിലയിലും ഉള്ള കുപ്പായക്കാര്‍ അല്ലായിരുന്നു നേതാക്കള്‍.
ഇത്തരം കുടുംബ കൂട്ടായ്മയുടെ മൂപ്പന്‍മ്മാരെ 'പ്രെസ്ബിറ്റോര്‍സ്' (പ്രീസ്റ്റ്) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത്തരം ഭവന കൂട്ടായ്മകളെ നയിച്ചവരെ എപ്പിസ്‌കോപ്പ (ബിഷോപ്പ) എന്നും അറിയപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തന പരിധി വളരെ പ്രാദേശികവും ആയിരുന്നു. ഹിസ് ഹോളിനെസ് ഓഫ് ... ദി ഹോളി സി ഓഫ് ..; മോറാന്‍ മാര്‍ .... ഓഫ് ദി ....എന്നൊക്കെ പല വാക്കുകള്‍ കൂട്ടി ചേര്‍ത്ത്, പല വിധ മാലകള്‍, കുപ്പായങ്ങങ്ങള്‍ ഒക്കെ വലിച്ചു ചുറ്റി; സര്‍ക്കസ് കോമാളിയെ പോലെ കാണുന്ന ബിഷോപ്പ് ഒരു പുതു ജീവി ആണ്, ആദിമ സഭകളില്‍ ഇത്തരം ക്ലൗണ്‍സ് ഇല്ലായിരുന്നു.
അപ്പൊ. പ്രവ. 20:17,28. ആദിമ സഭയില്‍ ഇവര്‍ വെറും പുരോഹിതര്‍ മാത്രം ആയിരുന്നു. ഇവര്‍ക്ക് രാജ്യം, ശക്തി, മഹത്വം, ഒന്നും ഇല്ലായിരുന്ന സാധാരണ മനുഷ്യര്‍ ആയിരുന്നു. ഭവന കൂട്ടായ്മകള്‍ വളര്‍ന്ന് വ്യാപിച്ചു, ഇവയെ ആകമാനം ക്രോഡീകരിക്കാന്‍ പ്രാദേശിക പ്രെസ്ബിറ്റോറിയനും ഉണ്ടായി. ഇവര്‍ക്ക് ആര്‍ക്കും മറ്റൊരു കൂട്ടായ്മയില്‍ ആകമാന അധികാരം ഇല്ലായിരുന്നു. അപ്പോള്‍ റോമിലെ പേസ്ബിറ്റോറിയനു മാത്രം ഇത്രമാത്രം ആകമാന അധികാരം ഉണ്ടായിരുന്നു എന്നത് വെറും പൊള്ളത്തരം.
റോമന്‍ പോപ്പിന്റെപേരുകളും വെറും കൃത്രിമം. സുവിശേഷങ്ങളുടെ എഴുത്തുകാരുടെ സ്റ്റയില്‍ ഇവരും അനുകരിച്ചു എന്ന് മാത്രം. ഉദാഹരണം: ബറാബാസ്എന്ന ഹീബ്രു പേരിന്റെഅര്‍ഥം - ബ്രാ/ബ്രോ= പുത്രന്‍+ അബ്ബാസ്= പിതാവ്. പിതാവിന്റെ പുത്രന്‍ എന്ന് മാത്രം. ഇത്തരം അനേകം ക്രുത്രിമ്മ പേരുകള്‍ സത്യ വേദ പുസ്തകത്തില്‍ തുടക്കം മുതല്‍ കാണാം. ഇ സ്റ്റയില്‍ കത്തോലിക്ക സഭയും അനുകരിച്ചു. ആദ്യത്തെ പോപ്പുമാരുടെ പേരുകള്‍ വെറും കൃതിമം മാത്രം ആണ്. പൗലോസിന്റെപേരില്‍ കാണുന്ന തീത്തൂസിനുള്ള ലേഖനം ധവ്യാജ ലേഖനംപ 1:7 അദ്ധ്യക്ഷന്‍ ദൈവത്തിന്റെ ഗൃഹവിചാരകനാകയാല്‍ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുര്‍ല്ലാഭമോഹിയും അരുതു. ധഇത് ഇപ്പോളത്തെ ബിഷപ്പ്മാര്‍ക്ക് ബാധകം അല്ലപ ഇനി റോമന്‍ പോപ്പ്മാരുടെ ലിസ്റ്റില്‍ രണ്ടാമനെയും മൂന്നാമനെയും നോക്കുക.# 1= പത്രോസ്,#2 = ലിനസ്,#3 = മിലിരഹല് െ.# 2 & 3 യുടെ പേരിന്റെഅര്‍ത്ഥം -അനിങ്ങ്യന്‍ എന്ന്മാത്രം. ഇതേ തന്ത്രം ആണ് ജൂഡാസ് എന്ന പേരും. സുവിശേഷങ്ങള്‍ സൂക്ഷിച്ചു വായിച്ചാല്‍ അതില്‍ പതുങ്ങി ഇരിക്കുന്ന കറുത്ത പരിഹാസം കാണാം. ഇതില്‍ ജൂദാസ് ഒരു വെക്തി അല്ല, യേശുവിനെ കുരിശില്‍ തറച്ച യഹൂദരുടെ മുഴുവന്‍ പ്രതീകം ആണ്. അതുപോലെ ഒന്നും രണ്ടും, മൂന്നും റോമന്‍ പാപ്പാമാരുടെ പേരും വെറും പ്രതീകം/ കൃത്രിമം ആണ്. പു. നിയമം പ്രചരിപ്പിച്ചതു യേശുവിന്‍ സുവിശേഷം അല്ല, യൂദ വിരോധം മാത്രം ആണ്.
അന്തോഖ്യ, ജെറുസലേം, റോം,കോണ്‍സ്റ്റാന്റിനോപ്പിള്‍,അലക്സാന്‍ഡ്രിയ; എന്നി വലിയ പട്ടണങ്ങളിലെ ബിഷൊപ്പുമാര്‍ പലപ്പോഴും വല്യേട്ടന്‍ അധികാരം അങ്ങോട്ടും ഇങ്ങോട്ടും ശ്രമിച്ചു എങ്കിലും കാര്യമായി വിലപ്പോയില്ല. പോപ്പ് ഡാമസ്സ്ഉ്രമാം െഇഋ 366 384്യൂആണ് ആദ്യം ആയി; മത്തായി 16:13-20 യെ അടിസ്ഥാനം ആക്കി, ആകമാന ക്രിസ്തീയ സഭകളുടെ മേല്‍ പോപ്പിന് അധികാരം ഉണ്ട് എന്ന് അവകാശപ്പെടുകയും, കിഴക്കന്‍ സഭകളിലെ പാട്രിയാര്‍ക്കുകളെ, പ്രശ്‌നങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ റോമിലേക്ക് വിളിക്കുകയും ചെയ്തു. പോപ്പിന്റെഇ അധികാര ആക്രമണത്തെ അവര്‍ എതിര്‍ക്കുകയും, വല്ലേട്ടന്‍ കളി നിര്‍ത്താന്‍ താക്കിത് ചെയ്യുകയും ചെയ്തു.
എന്നാല്‍ കാല ക്രമേണ ഉണ്ടായ സംഭവങ്ങള്‍ ഭാഗ്യവശാല്‍റോമിന് അനുകൂലം ആയി മാറി. റോമിലെ പോപ്പ്, കോണ്‍സ്റ്റാന്റിനോപ്പിളിലെ ബിഷപ്പിനു തുല്യന്‍ ആണ് എന്ന്ചക്രവര്‍ത്തിയുടെ ആവശ്യപ്രകാരം സി.ഇ 451 ല്‍ ഇവമഹരലറീി ല്‍ കൂടിയ സുന്നഹദോസ് തീരുമാനിച്ചു. റോമന്‍ ചക്രവര്‍ത്തിമാര്‍ റോമിലെ സഭയെ പിന്തുണക്കുകയും സഭയുടെഭരണത്തില്‍ ഇടപെടുവാനും, പോപ്പുമാര്‍ റോമന്‍ ഭരണത്തില്‍ ഇടപെടുവാനുംതുടങ്ങിയ കാലം ആയിരുന്നു ഇത്. പോപ്പ് ഡാമസ്സിന്റെഅധികാര വാദത്തെ പോപ്പ് ലിയോധസി ഇ 461 പ ആവര്‍ത്തിക്കുകയും, യേശു; സഭയെ സ്ഥാപിച്ചത് പത്രോസ് എന്ന പാറമേല്‍ ആണെന്നും, റോമിലെ പോപ്പ് പത്രോസിന്റെപിന്‍ഗാമി ആണ് എന്നും അതിനാല്‍ മറ്റു സഭകളുടെമേല്‍ പോപ്പിന് അധികാരം ഉണ്ട് എന്നും;
പോപ്പ് സംസാരിക്കുമ്പോള്‍ അത് പത്രോസ് ആണ് പോപ്പിലൂടെ സംസാരിക്കുന്നതു എന്നുംലിയോ അവകാശപ്പെട്ടു. അതിനാല്‍ മറ്റു സഭകളിലെ ബിഷോപ്പുമാര്‍ പോപ്പ് പറയുന്നത് അനുസരിക്കണം എന്നും ലിയോ അവകാശപ്പെട്ടു. ലിയോയുടെ പിന്‍ഗാമി ഗ്രിഗോറിയുടെ കാലത്തു ധസി ഇ 540-604പ മദ്ധ്യ ഇറ്റലിയില്‍ രാഷ്ട്രീയ ശക്തി ക്ഷയിക്കുകയും, പോപ്പ് രാഷ്ട്രീയ ഭരണം ഏറ്റെടുക്കുകയും തന്‍ നിമിത്തം റോമന്‍ സഭ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. കിഴക്കന്‍ പ്രദേശങ്ങളില്‍ ഇസ്ലാം പ്രചരിക്കുകയും പടിഞ്ഞാറ്ബാര്‍ബേറിസംകിഴടക്കിയതോടെ; യെരുശലേം, അലക്സാന്‍ഡ്രിയ, കോണ്‍സ്റ്റാന്റ്റിനോപ്പിള്‍, അന്തോഖ്യാ എന്നിവിടങ്ങളിലെ സഭകള്‍ ക്ഷയിക്കുകയും തന്‍ മൂലം റോം കൂടുതല്‍ അധികാരങ്ങളെ പിടിച്ചു പറ്റി ശക്തി പ്രാപിക്കുകയും ചെയ്തു.
വത്തിക്കാന്‍ പ്രദേശങ്ങള്‍, കോണ്‍സ്റ്റണ്ടയിന്‍ ചക്രവര്‍ത്തി, പോപ്പിന് എഴുതിക്കൊടുത്തു എന്ന കൃത്രിമ രേഖകളും റോമന്‍ പോപ്പ് ഉണ്ടാക്കി. അങ്ങനെ റോമന്‍ കത്തോലിക്ക സഭയുടെ പരമോന്നതനും വത്തിക്കാന്റെരാജാവും ആയി പോപ്പുമാര്‍ ഇന്നും ഭരണം നടത്തുന്നു.
അധികാരം കൂടുംതോറും അത് കൂടുതല്‍ ദുര്‍വിനിയോഗം ചെയ്യപ്പെടും എന്ന സത്യം റോമന്‍ സഭയില്‍ കാണാം. വാളും, വെടിയുണ്ടയും, പോര്‍ച്ചുഗീസുകാരും കുരിശുയുദ്ധക്കാരും മത പീഡകരും എല്ലാം കൂടി കത്തോലിക്ക സഭയെ; ഏറ്റവും വലിയ ഭൂഉടമയും, സഭയും, ഒരു വന്‍ കോര്‍പ്പറേഷനുംആക്കി.
They are living in a primitive time – 3000 years ago.
they believe in the creation & the Earth is flat.
Stay away from them, they can be worse than Mad Dogs which attacks everything on its way.
I am not the Sun, I am not the wind
But I can be the early mornings soft rays that creep through your window
I can be the gentle breeze that can carry your fragrance far away
So; wake up!
Let us together make this Earth a Paradise for us to live peacefully.
Thank you, Vidhyadharan Mash, for your generous & gracious words of wisdom & advice.
Yes!; you are correct. But if i had followed the way as the common people I could have obtained many lucrative positions. Vattakunnel Bhava was the Catholicos of the Orthodox church. From the time I was 14 years old, he was my Mentor, Teacher & very close friend as I grew up. We maintained that relationship until his death. We together made some decisions when I showed him what I found about the bible. Put the 4 gospels in the New Testament side by side and compare what they say about the same incident. You don’t have to be a scholar to notify the differences. I was not willing at that time to sell myself to untruth.
When I came out of college, unemployment was at a high peak. Merit was considered only if you had a lot of money to donate. When I was in Bombay, I had to survive on one banana & a slice of the fruit bread. Certain days I had nothing to eat. Rich girls offered to feed me but I did not surrender. During those suffering days I could have married a rich girl. I could have joined the priesthood, if I had done so; I would have been the catholicos of the orthodox church. I had several offers from several Christian groups to join them as a preacher. Yes!; as you said I could fly around in a private jet & live in a mansion surrounded by women. I have not surrendered yet!
I had very attractive & prestigious jobs, I could have stayed in my last job as long as I want. But I took an early retirement leaving all that good salary. Now; I am one of the happiest men in the world. Yes!; I created a Paradise, I am in the Paradise, I am a Paradise. I have everything I need. I survived death several times, I am not afraid of death. I live & enjoy every moment of my life in the best possible manner. I planted a garden, the plants are my friends, they will never envy or deceive. If I get a natural death, I have made arrangements to be buried under trees without a casket, no funeral, no one will wake me in the funeral home. I came from the Earth and to the Earth I return. I have been ready for the return for a long time.
Thank you Vdhyadharan Mash, all my readers & E-malayalee for the great support. - andrew