Image

ആദ്യ പ്രണയം (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 05 November, 2019
ആദ്യ പ്രണയം (കവിത: റോബിന്‍ കൈതപ്പറമ്പ്)
കാലമെത്ര ചെന്നാലും കാണാതിരിക്കുവാന്‍
കഴിയുമോ നീ എന്റെ സ്വന്തമല്ലെ ...
കനവിലായ് നമ്മള്‍ കണ്ടൊരാ സ്വപ്നങ്ങള്‍
കതിര്‍ വീശിയാടും നിലാവുപോലെ .....

പുലരിതുടുപ്പായ്  നീ വന്നുചേരാനായ് ..
പുലരിതന്‍ വരവു ഞാന്‍ കാത്തിരുന്നു ..
മഴയെ പ്രണയിച്ച വേഴാമ്പലെന്നും ....
മുകിലിന്‍ വരവു കാത്തിരുന്ന പോലെ ..

പ്രണയദിനങ്ങള്‍ മറഞ്ഞു പോയോ നമ്മില്‍
കാലം മറവിതന്‍ കൂടു തീര്‍ത്തോ ...
മഴയില്‍ നനഞ്ഞതും മയിലായ് പറന്നതും
മറവിതന്‍ കയത്തിലായ് മാഞ്ഞുപോയോ ...

ആദ്യമായ് തമ്മില്‍ കണ്ടതോര്‍ക്കുന്നിന്നും
ആദ്യത്തെ ചുബനം കുളിരാര്‍ന്നതും ..
മാറിലായ് തലചേര്‍ത്ത് കാതോട് കാതോരം
കളിചിരി ചൊല്ലി നാം കഴിഞ്ഞ നാളും ..

കാലങ്ങളെത്ര നാം അറിയാതെ മാഞ്ഞുപോയ്
കനവിലായ് വര്‍ണ്ണങ്ങള്‍ ബാക്കിയായി...
അലയാഴി പൊലെ നാം തിരയുന്നു നമ്മിലായ്
പ്രണയാര്‍ദ്ധമായൊരാ ദിനമൊക്കെയും ...

ആദ്യമായ് പ്രണയത്തിന്‍ വിത്തു വിതച്ചൊരെന്‍
ആദ്യാനുരാഗ പ്രിയ പുഷ്പമേ.....
കാലങ്ങളെത്രയോ കടന്നു പോയെന്നാലും
ഹൃത്തിലായ് നിന്‍ രൂപം തെളിഞ്ഞു നില്‍ക്കും ....

Join WhatsApp News
amerikkan mollakka 2019-11-05 18:30:04
റോബിൻ സാഹേബ്  അസ്സലാമു അലൈക്കും.
പ്രണയ കബിതകൾ ഞമ്മക്ക് പെരുത്ത് 
ഇസ്റ്റാണ് ."അലയാഴി പോലെ നാം തിരയുന്നു"
തിരകളെപോലെ എന്നായിരുന്നെങ്കിൽ 
തീവ്രത കൂടുമായിരുന്നു. ഒരിക്കലും അടങ്ങാത്ത 
തിരകൾ. മൊഹബ്ബത്ത്  കരിമ്പ് പോലെ തേൻ 
പോലെ മധുരമുള്ളതാണ്. അത് അറിയാൻ 
ബയ്യാത്ത പഹയന്മാർ ഇതൊന്നും ബായിക്കില്ല.

ആദ്യമായ് പ്രണയത്തിന്‍ വിത്തു വിതച്ചൊരെന്‍
ആദ്യാനുരാഗ പ്രിയ പുഷ്പമേ....  ഈ  ബരികൾ 
ഒന്നുകൂടി വായിച്ച് നോക്കുക.  ഒരു 
ചേരായ്ക ഞമ്മക്ക് തോന്നുന്നു. ക്ഷമിക്കണം 
സാഹേബ് ഞമ്മള് കബിയല്ല ഒരു 
സാധാരണ ബായനക്കാരൻ മാത്രം. ഇങ്ങക്ക് 
ശരിയെന്നു തോന്നുന്നുവെങ്കിൽ ഒക്കെ.
Robin 2019-11-06 10:17:55
thank you സാഹെബ് ..ഇനിം ശ്രദ്ധിച്ചോളാം ...thanks for the feedback
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക