Image

ലാനാലയനം- ഡോ.നന്ദകുമാര്‍ ചാണയില്‍

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 09 November, 2019
ലാനാലയനം- ഡോ.നന്ദകുമാര്‍ ചാണയില്‍
ലാനയുടെ 11-ാം ദൈ്വവാര്‍ഷികം ഡാളസ്സിലെ ഡബിള്‍ ട്രീ ഹില്‍ട്ടണ്‍ ഹോട്ടലില്‍  ഡി. വിനയചന്ദ്രന്‍ നഗറെന്ന് നാമകരണം ചെയ്തു. ഒരു ഹോളില്‍ ഉചിതമായി കൊണ്ടാടി. ശ്രീ.ജോസന്‍ ജോര്‍ജ്ജിന്റേയും ഇതര സാരഥികളുടെയും അശ്രാന്തപരിശ്രമം കൊണ്ടാണ് അതിഥികളെ യഥാസമയം ഉദ്ദിഷ്ടവേദികളില്‍ എത്തിക്കാനും, താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കാനും സാധിച്ചത് എന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കേരളപ്പിറവിയുടെ വാര്‍ഷികദിനമായ നവംബര്‍ 1-ാം തിയ്യതിതന്നെ ലാന സമ്മേളനം ഒരുക്കിയതില്‍ സംഘാടകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ക്രിയാത്മകമായ ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ നല്‍കാനില്ലാതെ കുറ്റം മാത്രം നോക്കിക്കാണാനുള്ള പ്രവണത പ്രോത്സാഹനാര്‍ഹമല്ലെന്ന പക്ഷക്കാരനാണ് ഈ ലേഖകന്‍.

ഒന്നാം ദിവസസായാഹ്നത്തിലെ സാഹിത്യപരിപാടികള്‍ക്ക്  ശ്രീമതി മീനു എലിസബത്ത്  ചുക്കാന്‍ പിടിച്ചു. ശ്രീ.ജോസന്‍ ജോര്‍ജ്ജിന്റെ സ്വാഗതപ്രസംഗം, ലാന അദ്ധ്യക്ഷന്‍ ശ്രീ. ജോണ്‍ മാത്യു, മുഖ്യാഥ്തിയായ ശ്രീ.ജേക്കബ് പുന്നൂസ് ഐ.പി.എസ്. എന്നിവരുടെ പ്രസംഗങ്ങള്‍ക്കുശേഷം ഡോ.എ.പി.സുകുമാറിന്റെ (കന്നഡ) ക്രമീകരണത്തില്‍ ഡോ.എ്ന്‍.പി.ഷീല, സര്‍വ്വശ്രീ തമ്പി ആന്റണി, അബ്രഹാം തെക്കെമുറി, അശോകന്‍ വേങ്ങശ്ശേരില്‍, ശങ്കര്‍ മന എന്നീ പ്രഭാഷകര്‍ പങ്കെടുത്ത നോവല്‍ ചര്‍ച്ച നടന്നു. പിന്നീട് ശ്രീമതി ബിന്ദു ടി.ജി., സന്തോഷ് പാല എന്നിവരുടെ നേതൃത്വത്തില്‍ വടക്കേ അമേരിക്കയില്‍ നിന്നുള്ള നിരവധി കവികള്‍ പങ്കെടുത്ത നീണ്ടൊരു 'കാവ്യാമൃതം' പരിപാടിയോടെ ആദ്യദിവസ സാഹിത്യാഘോഷം സമാപിച്ചു.

രണ്ടാം ദിവസ സുപ്രഭാതത്തില്‍ ശ്രീ.കെ.കെ.ജോണ്‍സന്റെ നേതൃത്വത്തില്‍ ഡോ.എന്‍.പി.ഷീല, സര്‍വ്വശ്രീ ജെ.മാത്യൂസ്, അശോകന്‍ വേങ്ങശ്ശേരില്‍, ഡോ.നന്ദകുമാര്‍ ചാണയില്‍ എന്നിവര്‍, തിരഞ്ഞെടുത്ത ചില കഥകളെക്കുറിച്ച് അവലോകനം നടത്തി. പിന്നീട് ശ്രീമാന്മാര്‍ തമ്പി ആന്റണി, ഫ്രാന്‍സിസ് തോട്ടം എന്നിവരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം നടന്നു. ശ്രീ.ജയിംസ് കെ.യുടെയും ശ്രീ. അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെയും മേല്‍നോട്ടത്തില്‍ പുസ്തക പരിചയമാണ് ശേഷം നടന്നത്. ഇത്തവണ ഏകദേശം മുപ്പതോളം പുസ്തകങ്ങളെ പരിപചയപ്പെടുത്തിയതിനുപരി, ചില പുസ്തകങ്ങളെക്കുറിച്ച് വായിച്ചവര്‍ വിലയിരുത്തി എന്ന പുതുമയും ഉണ്ട്. അത് വായനക്കാര്‍ക്ക് പ്രചോദനമായിട്ടുണ്ടാവണം. ഉച്ചതിരിഞ്ഞ് ശ്രീമതി ജെയിന്‍ ജോസഫ് നയിച്ച 'ഭാഷയും സാഹിത്യവും ഞാനും' എന്ന ഇനം പുതുമയാര്‍ന്നതും സദസ്യരുടെ ശ്രദ്ധ പിടിച്ചു പറ്റിയതുമായ സാഹിത്യചര്‍ച്ചയായി വിഷയീഭവിച്ചു. ഇംഗ്ലീഷില്‍ രചന നടത്തിക്കൊണ്ടിരിക്കുന്ന കിഷന്‍ പോള്‍, എം.എസ്. ആരതി വാര്യര്‍ എന്നിവരുടെ അനുഭവ സമ്പത്ത് പങ്കുവെക്കലും, ജയന്ത് കാമിച്ചേരില്‍, ഡോ.ദര്‍ശന മനയത്ത് എന്നിവരുടെ കൃതികളെക്കുറിച്ചുള്ള രചനാ പരിചയങ്ങളും ഹൃദ്യമായിരുന്നു. കൂടാതെ, ഡോ.ദര്‍ശനയുടെയും മറ്റു ചില സര്‍വ്വകലാശാല അദ്ധ്യാപകരുടെയും സാന്നിദ്ധ്യം മലയാളത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ സര്‍വ്വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളേയും ഗവേഷണങ്ങളേയും കുറിച്ചറിയാന്‍ പങ്കെടുത്തവര്‍ക്ക് സാധിച്ചു.

അപരാഹ്നത്തില്‍ ശ്രീ.ജെ. മാത്യൂസിന്റെ സാരഥ്യത്തില്‍ 'മാദ്ധ്യമവും സാഹിത്യവും' എന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. സാഹിത്യം സാമൂഹ്യ മാദ്ധ്യമങ്ങളില്‍- വളര്‍ച്ചയും തളര്‍ച്ചയും എന്ന വിഷയം ആസ്പദമാക്കി പരസ്പര പൂരകങ്ങളായ ഈ രണ്ടു മേഖലകളുടെ വിവിധവശങ്ങള്‍ ഡോ.എം.എസ്.ടി. നമ്പൂതിരി, ശ്രീ.കെ.വി.പ്രവീണ്‍, ശ്രീ.അശോകന്‍ വേങ്ങശ്ശേരില്‍, ശ്രീ.എ.സി.ജോര്‍ജ്ജ്, ശ്രീ.ജോര്‍ജ്ജ് നടവയല്‍, ശ്രീ.മാത്യു നെല്ലിക്കുന്ന്, ശ്രീ.ജോസ് പ്ലാക്കാട്ട്, ശ്രീ.സാമുവല്‍ യോഹന്നാന്‍ എന്നിവര്‍ ചര്‍ച്ച നടത്തി.

ശ്രീ.ജോസ് ഓച്ചാലിന്റെ നേതൃത്വത്തില്‍ സാഹിത്യത്തിനുള്ള പുരസ്‌ക്കാരം, ശ്രീ.കുര്യന്‍ മ്യാലില്‍(നോവല്‍), ശ്രീ.മോന്‍സി സ്‌കറിയ(ചെറുകഥ), ശ്രീമതി ബിന്ദു.ടി.ജി.(കവിത), ശ്രീ.ഷാജന്‍ ആനിത്തോട്ടം(ലേഖന സമാഹാരം) എന്നിവക്ക് നല്‍കി ആദരിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്ന ശ്രീ.മോന്‍സി സ്‌കറിയയ്ക്കു വേണ്ടി പുരസ്‌ക്കാരം ഏറ്റു വാങ്ങിയത് ശ്രീ.ജോണ്‍ അബ്രഹാം ആയിരുന്നു. സാഹിത്യലോകത്ത് ഒരു വായനക്കാരന് ഇദംപ്രഥമമായി കിട്ടുന്ന പുരസ്‌കാരമാണിത് എന്ന നര്‍മ്മോക്തിയോടെ ചെയ്ത പ്രഭാഷണത്തില്‍, വായനക്കാരനും 'ലാന' ഇനി ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തേണ്ടതാണെന്ന നിര്‍ദ്ദേശം ഉന്നയിച്ചു.

അനന്തരം നടന്ന 'ഭാഷയ്‌ക്കൊരു വാക്ക്' എന്ന ഇനവും പുതുമയാര്‍ന്നതായി. 'വസത്യം'(സത്യത്തെ വളച്ചൊടിക്കല്‍), 'മനേമ'(palindrome), 'ഞളിമ'(എളിമ എന്ന ഭാവേന തെളിയുക, 'ജീര്‍ണ്ണലിസം' (ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന ജേര്‍ണലിസം), ലൈകികാസക്തി(Like+ആസക്തി), 'പള്ളിക്കൃഷി', 'ഊട്ടക്കളി' എന്നീ പുതുപുത്തന്‍ വാക്കുകള്‍ കൈരളിക്കായി ചില ചിന്തകരുടെ സംഭാവനയാണ്.
സമാപന സമ്മേളനത്തില്‍ ശ്രീ.ജേക്കബ് പുന്നൂസ് ഐ.പി.എസ്, വിനയചന്ദ്രന്‍ നൂതനരീതിയിലുള്ള സര്‍ഗ്ഗാത്മക കവിതകളുടെ വക്താവാണെന്ന് പ്രതിപാദിച്ചു. വിനയചന്ദ്ര സ്മരണാഞ്ജലിയില്‍ മുഖ്യ പ്രഭാഷകനായിരുന്ന ഡോ.എം.വി.പിള്ള തന്റെ സ്വതസിദ്ധമായ നര്‍മ്മം തുളുമ്പുന്ന ശൈലിയില്‍ ഇന്നത്തെ കേരളജീവിതം 'Stranger than Fiction' ആണെന്ന് വിശഷിപ്പിച്ചു. മയക്കുമരുന്ന്, പുകവലി, മദ്യപാനം, പരസ്ത്രീഗമനം എന്നീ നാല് സമൂഹ്യാര്‍ബുദങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു. ഡോ.പിള്ളയും ശ്രീ.വിനയചന്ദ്രനു സഹപാഠികളായി ഒരേ ബെഞ്ചിലിരുന്നു പഠിച്ചതും ശ്രീ.വിനയ ചന്ദ്രനും താനും ഉള്‍പ്പെട്ട കവിതാമത്സരത്തില്‍ ഡോ.പിള്ള സമ്മാനം നേടിയതുമായ കഥ വിവരിച്ചു. തന്റെ പ്രസ്താവനയില്‍ ആത്മപ്രശംസയുടെ കണികയുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അതി വിനയാന്വിതനായി പറഞ്ഞു. പിന്നീട് ശ്രീ.വിനയചന്ദ്രന്റെ വ്യക്തിത്വത്തേയും കവിതാലോകത്തേയും യുക്തിഭദ്രമായും ഉദാഹരണസഹിതവും വിശദീകരിച്ചു.

കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീമതി നിര്‍മ്മല ജോസഫ് എം.സി.ആയിരുന്നു. ശ്രീമതി അനൂപ സാമിന്റെ മേല്‍നോട്ടത്തില്‍  വിവിധ കലാവിരുന്നുകള്‍(ചെണ്ടമളം, തിരുവാതിരക്കളി, മാര്‍ഗ്ഗം കളി, ഓട്ടം തുള്ളല്‍, തെയ്യം നൃത്തം, ഭരതകലാ തിയേറ്ററിന്റെ 'പ്രണയാര്‍ദ്രം' എന്ന ലഘുനാടകം എന്നിവ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യക്കും പിറ്റേ ദിവസത്തെ അടുത്ത ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനും ശേഷം ലാനയുടെ 11-ാം ദൈ്വവാര്‍ഷികാഘോഷങ്ങള്‍ പര്യവസാനിച്ചു.

ലാനാലയനം- ഡോ.നന്ദകുമാര്‍ ചാണയില്‍ലാനാലയനം- ഡോ.നന്ദകുമാര്‍ ചാണയില്‍ലാനാലയനം- ഡോ.നന്ദകുമാര്‍ ചാണയില്‍
Join WhatsApp News
ജീര്‍ണലിസം, പള്ളി കൃഷി 2019-11-09 05:53:25
 ജീര്‍ണലിസം എന്ന വാക്ക് കോട്ടയത്ത് ഉള്ള ജേര്‍ണലിസ്റ്റുകള്‍ പൊതുവേ 1970 കാലം ഉപയോഗിച്ചിരുന്നു. തനിനിറം പോലെ ചില കുട്ടി പത്രങ്ങള്‍ കേരളത്തില്‍ അന്ന് ഉണ്ടായിരുന്നു. അവയെ ഉദേസിച്ചു ആയിരുന്നു അ പ്രയോഗം.
 ഇതേ കാലത്ത് തന്നെ ആണ്, മനോരമ ഓര്‍ത്തഡോക്സ് കാരെയും  പാലാംപടം/ കേരള ഭൂഷണം പതൃയര്‍ക്ക് വിഭാഗത്തെയും സപ്പോര്‍ട്ട് ചെയിതത്. പല പള്ളികളിലും ചേരി തിരിഞ്ഞു അടിപിടി തുടങ്ങിയതും ഇ കാലം. അപ്പോള്‍ പല പള്ളികള്‍ക്കും പല ചാപ്പലുകളും ഉണ്ടായി. അക്കാലം പ്രതേകിച്ച് മറ്റു പണികള്‍ ഒന്നും ഇല്ലാത്ത അച്ചായന്മാരുടെ ഹോബി ആയിരുന്നു പള്ളിയും പട്ടക്കരുടെയും ലോകം. ഇവരുടെ പുതിയ തൊഴിലിനു 'പള്ളി കൃഷി' എന്നും ഉപയോഗിച്ചിരുന്നു.
 കേരളത്തില്‍ നടന്ന പലതും അറിയാത്ത ചിലര്‍ അമേരിക്കയില്‍ വന്നപ്പോള്‍ പെട്ടെന്ന് ജെര്‍ണലിസ്ട്ടുകളും, സാഹിത്യകാരന്മ്മാരും, കോണ്ഗ്രസ് കാരും ഒക്കെ ആയി. ഇ പുതു മോടികള്‍ക്കു പലതും പുതിയത് എന്ന് തോന്നും.
 ഇപ്പോള്‍ വാട്സ് ആപ്പ്, ഫേസ് ബുക്ക്‌ ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങിയ വയസന്മാര്‍, ഇവ തുടങ്ങിയ കാലത്തെ വീഡിയോകള്‍ തുരുതുര ഫോര്‍വേഡ് ചെയ്യുന്നതുപോലെ.
 ഗ്രാമ വാസികള്‍ ആദ്യം ആയി പട്ടണത്തില്‍ ചെല്ലുന്ന അനുഭവം.
 സിഗരറ്റിന്റെ  ഫില്‍റ്റര്‍ ഭാഗം കത്തിക്കുന്നവരും, പേപ്പര്‍ കളയാതെ കപ്പ്‌ കേക്ക്  തിന്നുന്നത് പോലെ.
 ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇതൊക്കെ പണ്ടേ ഉള്ള വാക്കുകള്‍ ആണ് ചാണക്യന്‍ മാഷേ
-നാരദന്‍. NY
ഇത് അതുപോലെ സത്യം ആണോ 2019-11-09 07:14:46
ഇലക്കും മുള്ളിനും കേട് ഇല്ലാതെ എഴുതിയാല്‍ സത്യം മറക്കുക അല്ലേ!
അവിടെ നടന്നത് ഒക്കെ ഞങ്ങള്‍ക്ക് അറിയാം. പൊതുവേ ഭൂരിപക്ഷം ആളുകളും മോശം അഭിപ്രായം ആണ് പറഞ്ഞത്‌. എന്നെപോലെ പലരും അടുത്ത വര്ഷം മുതല്‍ വരില്ല
ഓള്‍ഡ്‌ ടൈം മെമ്പര്‍
Vayanakkaran 2019-11-09 08:49:32
നാരദൻ എഴുതിയത് സത്യം. നാട്ടിൽ ഒന്നും ആകാൻ പറ്റാത്തവർ അമേരിക്കയിൽ വന്നു പലതും ആയി.
ആന പാപ്പാൻ 2019-11-09 09:37:58
നിങ്ങൾ വന്നില്ലെന്ന് വച്ച് ലാ-ആന പിണ്ഡം ഇടാതിരിക്കില്ല . അത്തിന്റെ പുറത്ത് പലരും കേറും ഇറങ്ങും കയറിവർ വീണ്ടും കേറും ,    ഓൾഡ് ടൈം മെമ്പർ ഇനി കേറാൻ നോക്കണ്ട .വയസ്സായില്ലേ വെറുതെ എന്തിനാ ആനേടെ ചവുട്ടുകൊണ്ട് ചാകുന്നെ 
 
ലാനേട്ടൻ - ഡാളസ്‌ 2019-11-09 18:47:09
ഇതെന്താ  ലാനാ ലയനം . മനസിലായില്ല . ലാനാ  ലേഹിയം വല്ലതുമാണോ ? ലാനാ രസായനം ആണോ? കുറച്ചു ലാനാ അല്ലെങ്കിൽ ആന പിണ്ഡത്തിൽ  ചാലിച്ചരച്ചു  സ്ഥിരം  സേവിച്ചാൽ  നല്ല  literary എബിലിറ്റി  കിട്ടും . അങ്ങനെ  ധരാളം  അവാർഡുകൾ  നാടുനീളെ  ഗൾഫിലും  കേരളത്തിലും  പോയി  വാങ്ങിക്കാം. ശമ്പളം  കൊടുത്തു  കുറച്ചു  കൂലി  എഴുത്തു  വേലക്കാരായും  വക്കാം . ഈ  ലാനയിലൊക്കെ  കുറച്ചു  പേരെ  പൊക്കിയെടുത്തു  സ്ഥിരം  തലയിൽ വെച്ചു  സെലിബ്രിറ്റി  ആയി  പൊക്കികൊണ്ടു നടക്കുന്നു . അവർ  തലങ്ങും  വിലങ്ങും  നീണ്ട അർത്ഥമില്ലത്ത പ്രസംഗം വെച്ചു  കാച്ചുന്നു . എന്നാൽ  കുറച്ചു  കാര്യങ്ങൾ  പറയുന്ന  ചില  സമര്ഥരായവരെ  മണിയടിച്ചും  പിങ്കു സ്ലിപ്‌  കൊടുത്തും, കയറുമ്പോൾ തന്നെ  കൈ  കാണിച്ചും  തുറിച്ചു നോക്കിയും  രണ്ടു  മിനിറ്റിനകം  ചവിട്ടി  പുറത്താക്കുന്നു . പിന്നെ  അൽപം  സെക്സിയും  സുന്ദരിയും  ആണെങ്കിൽ  പിടിച്ചു  നിൽക്കാം  സമയം  ഇരട്ടി കിട്ടും. ചിലരുടെ  വിചാരം  അവരില്ലെങ്കിൽ  ലാന  എന്നാ  വലിയ  ആന  ഇല്ലെന്നാണ്‌. അവർ  ആനവാൽ  വിടാതെ  പിടിച്ചു  കൊണ്ടിരിക്കും . കഴിവുള്ളവരെ  അടിപ്പിക്കാതെ , അവരെ  പറ്റുന്നത്ര  താഴ്ത്തി  കെട്ടാനാകും  ശ്രമിക്കുക. പാവം  ചില  പുതു  മുഖംകൾക്കു  ഇതൊന്നും  മനസിലായെന്നു  വരില്ല. എവിടെപ്പോയി ഡാളസിലെ  പല  പ്രമുഖരും . അവരെ കണ്ടില്ലെന്നു പലരും  പറഞ്ഞതായി  അറിഞ്ഞു. ഒരുദിവസം  കുറച്ചു  നേരം  ഞാൻ വന്നിരുന്നു. എല്ലാം  ഒരുതരം  നിലവാരമില്ലാത്ത പരിപാടികൾ  കണ്ടപ്പോൾ ഞാൻ സ്ഥലം  വിട്ടു .  ഏതായാലും  ചില  ഡാലസ്  വാലകൾ നന്നായി  പണിയെടുത്തു . അവരേ  അഭിനന്ദിക്കുന്നു. ചില ഭയങ്കര  എളിമ  കാണിക്കുന്ന പമ്മി  പമ്മി  ആചാര്യ ഭാവങ്ങളോടെ നടക്കുന്ന വരെ  ലാനയുടെ  വാലിൽ നിന്നു ഒന്നു അൽപ്പ  കാലം മാറ്റി  നിർത്തിയാൽ ലാന  വളരും രക്ഷപ്പെടും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക