ആകാശ ഗോളങ്ങള്‍ വീഴാതെയോരോരോ
സ്ഥാനങ്ങളില്‍ ചലിക്കുന്നതില്‍ കാരണം
ആകര്‍ഷണത്തില്‍ ബലമെന്നൊരാ സത്യം
ശാസ്ത്രീയ ജ്ഞാനമുള്ളോര്‍ ഗ്രഹിക്കുന്നു!
പരമാണു തന്നിലെ മൂല വസ്തുക്കളാം.
പ്രോട്ടോണ്‍, ഇലക്ട്രോണ്‍ ന്യൂട്രോണിനെയും
ആകര്‍ഷണം ചേര്‍ത്തു നിര്‍ത്തുന്നുവെന്നതും
അറിയുന്നു ശാസ്്ത്രവിദ്യാര്‍ത്ഥികള്‍ പോലും!
സത്യമാമീ പ്രതിഭാസങ്ങളില്‍ പൊരുള്‍
നിത്യവും ജീവിതത്തില്‍ പകര്‍ത്തീടുവാന്‍
മര്‍ത്തയരാം നാം ഓര്‍ത്തു വയ്ക്കണം ചിന്തയില്‍
മറ്റൊരു നിസ്തുല്യമാം പ്രഭാവം!
ഹൃദങ്ങളില്‍ നിറയുന്നനുഭൂതിയാം
മൃദുല വികാരമിതെന്നറിയേണം!
ദീര്‍നാളീ പ്രപഞ്ചം നിലനില്‍ക്കുവാന്‍
തീരാത്തൊരാകര്‍ഷണം വേണമെന്നപോല്‍
മാനവ സൗഹൃദ ബന്ധങ്ങള്‍ക്കുള്ളിലും
മാറത്തൊരാബലം എന്നും ആവശ്യമാം,
നിത്യമാം ശാന്തിതന്‍ മാര്‍ഗ്ഗമാമീ ബലം
നിസ്വാര്‍ത്ഥ ഭാവമാം സ്‌നേഹമതല്ലയോ!!