Image

കളിയില്‍ അല്പം കാര്യം (ലാന്‍ഡ് ഓഫ് ദിഫ്രീ സീരീസ്: ബിന്ദു ബൈജു പണിക്കര്‍)

Published on 16 November, 2019
കളിയില്‍ അല്പം കാര്യം (ലാന്‍ഡ് ഓഫ് ദിഫ്രീ സീരീസ്: ബിന്ദു ബൈജു പണിക്കര്‍)
പ്രിയപ്പെട്ട മാര്‍ക്കിന് ,

ഫസ്റ്റ് നെയിം ചൊല്ലി അഭി സം ബോ ധന ചെയ്യുന്നതില്‍ ക്ഷമിക്കണം .

മിസ്റ്റര്‍ : സുക്കെര്‍ര്‍ ബെര്‍ഗ് എന്നൊക്കെ വിളിക്കുമ്പോള്‍  വല്ലാത്ത ഒരു അകല്‍ച്ച തോന്നുന്നു . സത്യത്തില്‍ മാര്‍കേട്ടാ എന്ന് വിളിക്കാനാ എനിക്കിഷ്ടം . ചില അമേരിക്കന്‍ പരാജിതര്‍***  അങേയേ "സ്സ് ക്ക ഴ്  ബ ഴ് ഗ്  " എന്നൊക്കെ വിളിക്കുന്ന കേള്‍ക്കാം പോട്ടെ,  മണ്ടന്‍ മാര്‍ .

((പരാജിതര്‍***  ലൂ സര്‍ എന്നതിന്റെ ക്ലോസെസ്‌റ് മലയാളം ഇതാണെന്നു തോന്നുന്നു , ക്ഷമിക്കുമല്ലോ))

ഞാനാ രാ ന്നു പറഞ്ഞില്ലല്ലോ . ഞാന്‍ മലയാളി . എന്ന് പറഞ്ഞാല്‍ എല്ലാം തി കഞ്ഞ "വ ന്‍"  അ ഥ വാ 'വ ള്‍ ' എന്നര്‍ത്ഥം . അങേയുടെ ടേബിളില്‍ ഇരിക്കുന്ന ഗ്ലോബിലെ ഏഷ്യയിലേ ക്കൊന്നു ദേഷ്യത്തോടെ  നോക്കിയാല്‍ കാണാം , എല്ലാം തികഞ്ഞു ദൈവത്തിന്റെ സ്വന്തം നാടായി വെള്ളത്തിലേക്ക് തൂങ്ങി ആടി കിടക്കുന്ന ആ കൊച്ചു ദേശം , അതാണെന്റെ നാട്
 
അതാ അവിടെ ഒരു കൊച്ചു പച്ച കുടിലു കണ്ടോ. അവിടെയാണ് സുന്ദരി യായ ഞാന്‍ വസിക്കുന്നത് . സോറി പറയാന്‍ മറന്നു . ഞങ്ങളുടെ നാട്ടില്‍ കഥാ പ്രസ ങ്ങ്ഗം എന്ന ഒരു കലാ രൂപം ഉള്ളതു കൊണ്ട് സുന്ദരി യാവുകയും കുടിലില്‍ വസിക്കു കയും ചെയ്താല്‍ മാത്രമേ കാഥികന് നി ങ്ങ ളുടെ ശ്രെദ്ധ യേ എന്റെ അടുത്തേയ്ക്കു കൊ ണ്ടുവരാനും തദ്വാരാ എനിക്ക് നായിക ആകു വാനും സാധി ക്കുകയുള്ളു.

ഒരു ടിപ്പിക്കല്‍ നായികയ്ക്ക് വേണ്ടുന്നതായ  എളിയില്‍ ഒരു കുടം , തെല്ലു പൊക്കി കുത്തിയ പാവാട യ്ക്ക് താഴത്ത് കിലു ങ്ങുന്ന പാ ദ സ്വരം , നീണ്ടിട തൂര്‍ന്ന മുടി ,മഷിയിട്ട തിളങ്ങുന്ന കണ്ണുകള്‍ ഒക്കെ എനിക്കുമു ണ്ട്. മോഡേണ്‍ വസ്ത്ര ധാരികളായ  നായികമാരും , വിഷം കൊടുത്തു സ്വന്തം കുടുംബാംഗങ്ങളെ കൊല്ലാന്‍ ട്രെയിനിങ് കൊടുക്കുന്ന അമ്മായിയമ്മ മാരും  വിളയാടുന്ന ഈ ന്യൂ ജന്‍ സീരിയല്‍  കാല ഘ ട്ടത്തിലും കഥാ പ്രസംഗത്തിലെ നായിക മാരായ ഞ ങ്ങള്‍  പ്രാ രാ ബ്ദ ക്കാരികളായ അതി സുന്ദരി മാര്‍ മലയാളി മനസുകളില്‍ വിളയാടു ന്നു എന്നത് മലയാളി യുടെ മഹത്വം വിളിച്ചോതുന്നു.

പട്ടണ വാസികളായ സീരിയല്‍ നായിക മാര്‍ക്കും കുഗ്രാമ വാസികളായ ഞ ങ്ങള്‍ക്കും പൊതുവായി ഉള്ള ഒന്നെന്താണെന്നു അറി ഞ്ഞാ ല്‍ അങ്ങു ഞെട്ടും , ഞെട്ടി തരിക്കും . അതെ മാര്‍കെട്ടാ , ഫേസ് ബുക്ക്. ഇതില്ലാതെ ജീവിക്കാന്‍ ഞങ്ങ ള്‍ ക്കാര്‍ക്കും കഴി യില്ല . പട്ടണ വാസികള്‍ ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറന്നു എന്ത് ശാപ്പിടാം എന്ന് നോക്കും പോലെ , ഞങ്ങള്‍ അടുപ്പത്തിട്ട അരി വെന്തോ എന്ന് നോക്കും പോലെ ഇടക്കിടയ്ക്ക് ഫേസ് ബുക്ക് തുറന്നു നോക്കിയില്ലെങ്കില്‍ എന്തോ ഒരു "ഇത് "

എന്തോന്നോ മൈക്രോ സോഫ്റ്റിന്റെ വല്യ പുള്ളി സത്യാ  നടേലാ  ന്നോ ഓടുകേലന്നോ ഒക്കെ പറയുന്ന കേട്ടു .പിന്നെ യേതോ പിച്ചക്കാരന്‍ സുന്ദരന്‍ ഗൂ ഗ്ലി ന്റെ എന്തരോ ആണെന്നും പ റ  യുന്ന കേട്ടു . അതൊന്നും ആരാന്നോ എന്തരന്നോ നമുക്കറിയില്ല , അറിയണ്ട കാര്യവുമില്ല . ഇന്ത്യ കാരത്രെ , ഇന്ത്യാ കാര്‍ . ലവര് വിചാരിച്ചിട്ട് ഒരു ഫേസ് ബുക്കല്ല , ഹാന്‍ഡ് ബുക്കോ , ലെഗ് ബുക്കോ ഉണ്ടാക്കാന്‍ പറ്റിയോ ?

 പക്ഷെ സക്കറേട്ടാ ചേട്ടനെ അറിയാത്ത ഒരു കൊച്ചു കുഞ്ഞു പോലും ഞ ങ്ങടെ നാട്ടില്‍ ഇല്ല . ഞ ങ്ങ ടെ അയല്‍ കൂട്ടത്തില്‍ വരെ ചേട്ടനെ കുറിച്ച് പറയാനേ നേരമുള്ളൂ

സത്യത്തില്‍ എനിക്ക്  ഫോര്‍ ജി ഫോണും ഫേസ് ബുക്കും ഒന്നും ഇല്ലാരുന്നു . അങ്ങനെ ഇരുന്നപ്പഴാ ചിറ്റമ്മെടെ അംഗണ്‍ വാ ടി ല്‍ പഠിക്കുന്ന മോളോട് പരിഷേടെ മാര്‍ക്ക് ചോദിച്ചപ്പം അവള്‍ പറയുവാ ഫേസ് ബുക്കില്‍ കണ്ടില്ലാരുന്നോ ന്ന്  . സത്യത്തില്‍ അന്ന് തകര്‍ന്നതാ എന്റെ ബാല്യം  .പിന്നെ ഒന്നും നോക്കില്ല , എന്നെ കല്യാണം കഴിപ്പിച്ചയാക്കാന്‍ അമ്മച്ചി അരിക്കല ത്തി ലിട്ടു വെച്ച കാശെടുത്ത് ഞങ്ങടെ അടുത്തുള്ള അണ്ണാച്ചീടെ കയ്യില്‍ കൊടുത്തു വിട്ടു പിറ്റേ ദിവസം തന്നെ ഒരു ഫോര്‍ ജി മേടിപ്പിച്ചു . ഫേസ് ബുക്കും തോണ്ടി തോണ്ടി എടുത്തു . അപ്പം അമ്മച്ചി പറേ വാ " ഇനി ഇപ്പൊ ഏതായാലും നേരെ ചൊവ്വേ കല്യാണം കഴി പിയ്ക്കണ്ടല്ലോ , ആരേലും കൊണ്ട് പോയി പീഡിപ്പിച്ചോളും എന്ന് " ഞാന്‍ മനസില്‍ പറഞ്ഞു എന്‍െറ മാര്‌കേട്ടന്‍ അതൊന്നും വരാതെ നോക്കിക്കോളും എന്ന് .

ഈ പത്ര ക്കാര് ചേട്ടനെ കുറിച്ച് എന്തൊക്കെയാ എഴുതി വിടുന്നത് . ഞങ്ങ ളെ കുറിച്ചൊള്ള സകല വി വരോം വിറ്റ് ചേട്ടന്‍ കശാ ക്കുവാന്ന്  . ഫേസ് ബുക്ക് കാരണം ഇന്നത്തെ പിള്ളേരെല്ലാം നശിക്കുവാന്ന് , മനുഷ്യര്‍ ക്കെല്ലാം വിഷാ ദവും , മനഃ ക്ലേ ശ വും ഉണ്ടാകുവാന്ന് , ചേട്ടന്‍ മറ്റേ എഡ്വേര്‍ഡോ യെ ച ദിച്ച ദാ ന്നും പ റേ ന്നു . ദുഷ് ട്ടന്‍ മാര്‍ .

തള രരുത് ചേട്ടാ തളരരുത് . ഈ അങ്ങാടി പു റ ത്തെ സകല പിള്ളേരും ചട്ടനോടൊപ്പം ഉണ്ടെന്ന് ഉറപ്പു തരാന്‍ വേണ്ടി യാണ് ഈ കത്ത് .

എന്നെന്നും ചേട്ട നോടൊപ്പം ഞങ്ങളുണ്ടാവും .

പിന്നെ , പിന്നെ ഒരു കാര്യം…

ചേട്ടനെ ഒരിക്കല്‍ കണ്ടാല്‍ കൊള്ളാം എന്നുണ്ട് ...സാരമില്ല ഞാന്‍ കാത്തിരിക്കാം

എന്ന്
സ്വന്തം

മീനാക്ഷി .

Join WhatsApp News
Sambhu R 2020-11-30 03:05:21
BenchMARKing of a backbencher ❤️ really REMARKABLE 🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക