പാലാഴി തോല്‍ക്കുമാ പുഞ്ചിരി വിരിയുന്ന ചുണ്ടിലായ് എന്‍ ചുണ്ടു ചേര്‍ത്തീടുവാന്‍ കാലങ്ങളെത്രയായ് കാത്തിരിക്കുന്നു ഞാന്‍ അറിയുമോ നീ എന്റെ അന്തരംഗം ..
കാണാതെ നമ്മള്‍ കഴിഞ്ഞൊരാ കാലങ്ങള്‍ കൊഴിയുന്നൊരിലകളെ പോലെ എന്നോ.... കാലമാം യവനികക്കുള്ളില്‍ മറയുന്നു .. കരിന്തിരി കത്തും വിളക്കു പോലെ....
ഞാനെന്റെ ഓലക്കുടിലിന്റെ ഉള്ളിലായ് .. ഓരോരോ നിനവുകള്‍ ഓര്‍ത്തിരിക്കെ .. നിറയുന്നു മിഴികളിതെന്തിനെന്നറിയാതെ .. പാടുന്ന പാഴ്മുളം തണ്ടു പോലെ ... ശ്രുതി പോയൊരാ പാഴ്മുളം തണ്ടു പോലെ ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല