നിന്നെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന അനാഥത്വത്തിനുമേല്‍ മഞ്ഞുപോലൊരാവരണം വലിച്ചിട്ടിട്ട് നീയതിനെ പുഞ്ചിരി എന്ന് പേരുചൊല്ലി വിളിച്ചതാണ്.
നിന്റെ കണ്ണുകള്‍ ദൂരെ എവിടെയോ ഉടക്കിക്കിടക്കുന്നതും അവയില്‍ നിന്നും മങ്ങാത്ത ഒരു പ്രകാശം മിന്നുന്നതുമാണ്. ഒരേ സമയം നിനക്കു മഞ്ഞുതുള്ളിയുടെ ആര്‍ദ്ദ്രതയും തീജ്വാലയുടെ തീക്ഷ്ണതയും ഉണ്ടായിരുന്നു.
ഭൂമിയുടെ ആത്മാവില്‍ നിന്ന് വന്നാലെന്ന പോലെ നിന്റെ വാക്കുകള്‍ക്ക് ആഴവും നനവുമുണ്ടായിരുന്നു. പെയ്‌തൊഴിയാതെ ഘനീഭവിച്ച വര്‍ഷകാലങ്ങള്‍ നെഞ്ചില്‍ പേറിനടക്കുന്നവര്‍ക്കുമാത്രം തിരിച്ചറിയാവുന്ന ഒന്ന്.
പിന്നീടെപ്പോഴോ കണ്ണാടിയാണതു കാണിച്ചുതന്നത്! എന്റെ നോട്ടം നിന്റേതുപോലെ തന്നെ എന്റെ പുഞ്ചിരി നിന്റേതുപോലെ തന്നെ എന്റെ വാക്കുകള്‍ നിന്റേതുപോലെ തന്നെ ഞാനും നീയും ഒരേപോലെ തന്നെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല