സമീപകാല രാഷ്ട്രീയത്തില്‍ ‘ദേശീയത’ നിരന്തരം ചര്‍ച്ചചെയ്യപ്പെടുന്ന ഒരുവിഷയമാണ്. ജന്മനാടിനെക്കുറിച്ചു അഭിമാനിക്കുകയും അതിന്റെയ ഔന്ന്യത്തത്തില്‍ ഊറ്റം കൊള്ളുകയും ചെയ്യുന്നതു ഏതൊരു പൗരന്റെ യും കടമയും അവകാശവുമാണെന്ന ഒരു പൊതുബോധം കാലാകാലങ്ങളായി നിലവിലുണ്ട്. വിശാലമായ അര്‍ത്ഥത്തില്‍ ഒരു ജനതയുടെ ഒരുമയ്ക്കും സഹവര്‍ത്തിത്വത്തിനുമൊക്കെ ഈ ആശയം ബലമേകാറുമുണ്ട്. ഇന്ത്യയില്‍ കോളനിവല്‍ക്കരണത്തിനെതിരായ ഒരു പൊതുബോധത്തെസൃഷ്ടിക്കുവാന്‍ ദേശീയതയ്ക്ക്കഴിഞ്ഞിട്ടുണ്ട്. നിര്‍ദോഷമെന്ന്‌തോന്നാവുന്ന ഈ ദേശസ്‌നേഹവുംകൂറുമൊക്കെപല രാജ്യങ്ങളുടെയും ഭരണകര്‍ത്താക്കള്‍ പലപ്പോഴുംരാഷ്രീയതാല്‍പര്യങ്ങള്‍ക്കായി ആസൂത്രിതമായി ഉപയോഗിക്കുന്നു. വളരെ സങ്കുചിതമായ അര്‍ത്ഥത്തിലാണ് ദേശീയതയെ ഇവര്‍ നിര്‍വ്വചിക്കുന്നത്.
ഭൂമിശാസ്ത്രപരമായ അതിരുകള്‍ നിര്‍ണ്ണയിക്കുകമാത്രമാണ് ‘ദേശം’ എന്ന വാക്കിലൂടെ അര്‍ത്ഥമാക്കുന്നുള്ളൂ. ശബ്ദതാരാവലിയില്‍ ‘ദേശീയ’ എന്ന വാക്കിന് ‘ ദേശംസംബന്ധിച്ച’ എന്ന അര്‍ത്ഥമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ന് മാതൃരാജ്യത്തോടുള്ള വൈകാരിക അടുപ്പത്തേക്കാളുപരിചിലരില്‍ ഇത് ദേശത്തിന്റെന അതിര്‍വരമ്പുകള്‍ക്കുപുറത്തുള്ളവരോടുള്ള ദേഷ്യവും പകയുമായി മാറുന്ന സെനഫോബിയ (Xenophobia) എന്ന മാനസികാവസ്ഥയായി വളരുന്നു. ഈ ബോധം മറ്റു രാജ്യങ്ങളെ മാത്രമല്ല രാഷ്ട്രത്തിലെതന്നെ വിവിധ സംസ്കാരങ്ങളേയും ജീവിത രീതികളെയും വെറുക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ബഹുസ്വരതയെഉള്‍ക്കൊള്ളുവാനോ അംഗീകരിക്കാനോ ദേശീയതയ്ക്ക് കഴിയാതെ വരുന്നു. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യം ഏകസംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചയാണെന്നുകരുതാനാവില്ലല്ലോ.
ഇന്ത്യയില്‍ പുതുതായി നിലവില്വയന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെഎ മതേതര മൂല്യങ്ങള്ക്കുു ഘടക വിരുദ്ധമാണ്.ഭരണഘടനയുടെ അന്ത:സത്തയെ പാടേ നിരാകരിച്ചുകൊണ്ടാണ്‌പൌരത്വ പട്ടികയില്‌നിുന്നും ഒരു മതസമുദായത്തെ ഒഴിവാക്കുന്നത്.ദേശീയസുരക്ഷയുടെമറവിലാണ്ഇതെന്ന് ശ്രദ്ധേയമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒരു മതേതര രാഷ്ട്രത്തിനും ഭൂഷണമല്ല. അപകടകരമായ ഇത്തരം നിയമനിര്മ്മാ ണങ്ങള്‍ലോകസമൂഹത്തിന്റെ മുമ്പില്‍ ഭാരതത്തെഅപഹാസ്യമാക്കുവാന്‍ മാത്രമേ സഹായിക്കുന്നുള്ളൂ.
ദേശീയതയുടെ മറ പിടിച്ച് ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന് തുടങ്ങിയ പല മുദ്രാവാക്യങ്ങളും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. സംസ്കാരരൂപീകരണത്തില്‍ ഭാഷക്കുള്ള സ്ഥാനം തിരിച്ചറിയുന്ന ഒരാള്‍ക്കും ഈ ആശയത്തോട് യോജിക്കാനാവില്ല. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാള്‍ ശ്രേഷ്ഠമാണെന്ന് വിലയിരുത്താനാവില്ല. ഒട്ടനവധി ഭാഷകളുടെ താളത്തിലും മിടിപ്പിലുമാണ് ഭാരതത്തിന്റെന ആത്മാവ് നിലകൊള്ളുന്നതെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. വിവിധ ജാതിയും മതവും ഭാഷയുമൊക്കെ കൂടിച്ചേരുമ്പോഴാണ് വൈവിധ്യങ്ങളുടെ ഇന്ത്യ രൂപം കൊള്ളുന്നത്. ഭാഷക്കെതിരായ ഈ നീക്കത്തിനെതിരെയുള്ള പ്രാദേശിക ഭാഷകളുടെ ചെറുത്തു നില്‍പ്പ്ശ്ലാഹനീയമാണ്.
അധികാരകേന്ദ്രങ്ങള്‍ ശക്തമായ ഒരു സ്വത്വബോധംഅടിച്ചേല്‍പ്പിക്കുന്നുണ്ട്. പൊതു ലക്ഷ്യത്തിനായി പൗരന്മാരെ ഏകോപിപ്പിക്കുന്നത് ഏറ്റവും എളുപ്പമാണെന്ന് അവര്‍ കരുതുന്നു. തീവ്രദേശീയതയാണ് പിന്നീട് ഫാസിസമായിരൂപപരിണാമം പ്രാപിക്കുന്നതെന്ന് ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ ദേശവും ദേശീയതയുമൊക്കെതങ്ങള്‍ക്കുഅവകാശപ്പെട്ടതാണെന്നും അതിന് വിലകല്പിക്കാത്തവര്‍ ദേശദ്രോഹികളാണെന്ന് കരുതുന്നിടത്താണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുക. ഹിറ്റ്‌ലറും മുസ്സോളിനിയുമടക്കമുള്ളസ്വേച്ഛാധിപതികള്‍അധികാരത്തിലെത്താനായതും പിന്നീട്അവര്‍ നേതൃത്വം കൊടുത്ത കൂട്ടക്കൊലകള്‍ക്ക്‌ന്യായീകരണമായതും ഇതേ ഹിംസാത്മക ദേശീയതയായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
സ്വന്തം രാഷ്ട്രീയ ഭാവി അപകടത്തിലാണെന്നറിയുമ്പോള്‍ ഏതൊരുഭരണാധികാരിയുടെയും അവസാന ആശ്രയമാണ് ദേശീയത. ഈ വികാരത്തെ ചിഹ്നങ്ങളും അടയാളങ്ങളും കൊണ്ട് രേഖപ്പെടുത്തുകയും അത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതിനായി അതിര്‍ത്തികാക്കുന്നജവാന്മാരുംസൈനികാക്രമണങ്ങളുമൊക്കെകരുവാക്കപ്പെടുന്നു. അവര്‍ മുന്നോട്ടു വെയ്ക്കുന്ന സങ്കുചിതമായ ഫാസിസ്റ്റ് ദേശീയതാസങ്കല്‍പ്പങ്ങളെ തിരിച്ചറിയുകയും അതിനെ ചെറുത്തു തോല്‍പ്പിക്കുകയുമാണ്വേണ്ടത്. വര്‍ഗ്ഗീയതയില്‍ ഊന്നിയ ദേശീയത, ദുരന്തങ്ങള്‍ക്ക്വഴിമരുന്നാവുകയാണ് ചെയ്യുന്നത്.
കോളനിവല്‍ക്കരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരങ്ങളും നിസ്സഹരണ പ്രസ്ഥാന മുന്നേറ്റങ്ങളുമൊക്കെയാണ്ഭാരതത്തില്‍ ആധുനികദേശീയതയ്ക്ക് തുടക്കമിട്ടത് . വൈവിധ്യമായ സംസ്കാരവും ഭാഷയും വിശ്വാസവുമൊക്കെ ക്രമേണ സഹിഷ്ണതയുള്ള ഒരു രാജ്യമായി ഇന്ത്യയെ മാറ്റുകയായിരുന്നു. മതവും ജാതിയും ഭാഷയും സംസ്കാരവും ജീവിതരീതികളുംഅതിര്വിരമ്പുകള്‍ നിശ്ചയിക്കാത്ത ഒരൊറ്റ ഇന്ത്യ.രാജ്യമെന്നത് അവിടെ ജീവിക്കുന്ന മനുഷ്യരാണെന്നും അവരുടെ കൂട്ടായ്മയും സഹവര്‍ത്തിത്വവുമാണ് ഒരു സവിശേഷ രാഷ്ട്രമായി അതിനെ ഉയര്‍ത്തുന്നതെന്നതുമെന്നയാഥാര്‍ത്ഥ്യത്തെ നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതു കൊണ്ടുതന്നെ മതനിരപേക്ഷവും ബഹുസ്വരതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ വിശാല ദേശീയതയാണ് പുതുലോകത്തിനാവശ്യം. ഒരു യഥാര്‍ത്ഥദേശീയവാദി സഹജീവികളെ സ്‌നേഹിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയുമാണ് ചെയ്യേണ്ടത്.
വൈവിധ്യമാര്‍ന്ന പ്രാദേശിക ദേശീയതയുടെ കരുത്തും സൗഹാര്‍ദ്ദവുമാണ് ഇന്ത്യന്‍ ദേശീയതയുടെ അടിത്തറ. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഭാരതത്തിലിത് കോളനിവല്‍ക്കരണത്തിനെതിരായചെറുത്തുനില്‍പ്പിന്റെിഒരു ഉല്‍പ്പന്നംമാത്രമാണെന്ന് മനസ്സിലാക്കാനാവും. വെടിയൊച്ചകളായി ചുറ്റും നിരന്തരം ഉയര്‍ന്നുകേള്‍ക്കുന്നകപട ദേശീയ മുദ്രാവാക്യങ്ങള്‍ നമ്മെ വഴിതെറ്റിക്കാതിരിക്കട്ടെ. ദേശീയതയല്ല, മറിച്ചു മാനവികതയാണെന്ന് തന്റെ രക്ഷാസ്ഥാനമെന്ന്തുറന്നു പറഞ്ഞടാഗോറിന്റെ വാക്കുകളാണ് നമ്മുടെ കാതുകളില്‍ ഇനി മുഴങ്ങേണ്ടത്.
ബിജോ ജോസ് ചെമ്മാന്ത്ര
(bijochemmanthara@gmail.com)
Half of American voters want President Donald Trump impeached and removed from office, according to a poll released Sunday from Fox News that was taken as House Democrats unveiled two articles of impeachment against the President.