Image

2019 ഒരു തിരിഞ്ഞുനോട്ടം (ബി. ജോണ്‍ കുന്തറ)

Published on 30 December, 2019
2019 ഒരു തിരിഞ്ഞുനോട്ടം (ബി. ജോണ്‍ കുന്തറ)
ആഗോളതലത്തില്‍ ഏതാനും ചെറിയ മോശംസംഭവങ്ങള്‍ മാറ്റി നിറുത്തിയാല്‍ പൊതുവെ നാം ഒരു സമാധാന പൂരിതമായ വര്‍ഷമാണ് പിന്നിടുന്നത്. നാം ജീവിക്കുന്ന അമേരിക്കയുടെ കാര്യത്തില്‍ സാമ്പത്തിക മേഖലയില്‍ ആര്‍ക്കും കുറ്റങ്ങള്‍ പറയുവാന്‍ പറ്റാത്ത രീതികളില്‍ ഉന്നമനം നേടിയിരിക്കുന്നു. എന്നാല്‍ രാഷ്ട്രീയ തലത്തില്‍ കടക വിരുദ്ധമായി നാം സംഭവ ബഹുലമായ ഒരു വര്‍ഷമാണ് പിന്നിട്ടിരിക്കുന്നത്.  അമേരിക്കയുടെ തെക്കതിര്‍ത്തിയില്‍ പൊന്നുന്നനവെ സംജാതമായ അധിക കുടിയേറ്റ പ്രവണതയും ശ്രദ്ധപിടിച്ചെടുത്തു.

എല്ലാം തുടങ്ങുന്നത് പ്രസിഡന്‍റ്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നുള്ള എതിര്‍പക്ഷത്തിന്‍റ്റെ നിരന്തര ശ്രമത്തിന്‍റ്റെ ഭാഗമായിട്ടാണ് അവര്‍ ഒരര്‍ഥത്തില്‍ കുറേയൊക്കെ വിജയിക്കുകയും ചെയ്തിരിക്കുന്നു. ട്രംപ് യു സ് കോണ്‍ഗ്രസ്സ് ഹൗസില്‍ ഇമ്പീച്ഛ് ചെയ്യപ്പെട്ടിരിക്കുന്നു ഇതിലെ അടുത്ത അധ്യായം 2020 ഇല്‍ എഴുതപ്പെടുന്നതായിരിക്കും.

പിയൂ പഠന ചോദ്യങ്ങളില്‍, ലോകം നേരിടുന്ന വിവാദവിഷയങ്ങളില്‍ മുന്‍ നിരയില്‍ വന്ന ഉത്തരം അന്തരീക്ഷ മാറ്റവും മലിനീകരണവും. 2020 യില്‍ എന്ത് നടന്നുകാണുവാന്‍ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനും ലഭിച്ച ഉത്തരവും ഇതുതന്നെ.ഗ്ലോബ് താപനില കൂടുന്നതിന് ഒരു വ്യത്യാസം വരുത്തുക.

നമ്മില്‍ ഒട്ടനവധിയുടെ ജന്മനാടായ ഭാരതത്തെ സംബന്ധിച്ചിടത്തോളവും ഒരു ദേശീയ തിരഞ്ഞെടുപ്പ് നടന്നതും ഇപ്പോള്‍ നടക്കുന്ന പൗരത്വ നിയമ സംവാദവും മാറ്റിനിറുത്തിയാല്‍ ഇന്ത്യയും പൊതുവെ ഒരു ശാന്ത അന്തരീഷത്തില്‍ 2019പിന്നിടുന്നു.

പുതുതായി ഒരു യുദ്ധവും അന്താരാഷ്ട്രീയമായതലത്തില്‍ തുടങ്ങിയില്ല എന്നതുതന്നെ 2019 ലെ വലിയൊരു നേട്ടം. കൂടാതെ കൊറിയന്‍ മേഖലയിലും മിഡില്‍ ഈസ്റ്റിലും വലിയ തലത്തില്‍ ഒരു പൊട്ടിത്തെറിയും നടന്നില്ല ഇതില്‍ തീര്‍ച്ചയായും അമേരിക്ക സ്വീകരിച്ച സംയമന തന്ത്രങ്ങള്‍ വിജയിച്ചിരിക്കുന്നു.ഐ സി സ് എന്ന രാജ്യന്തര ഭീകര സംഘടനയുടെ വീര്യം നല്ലരീതിയില്‍ കുറക്കുന്നതിന് സാധിച്ചിരിക്കുന്നു.എന്നിരുന്നാല്‍ ത്തന്നെയും അവര്‍ ഉന്‍മൂലനം ചെയ്യപ്പെട്ടിട്ടില്ല.

2019ല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്വിറ്റര്‍ ഒന്നാം സ്ഥാനം കരസ്ത മാക്കുന്നു. രാഷ്ട്ര നേതാക്കള്‍ ഈ മാധ്യമം ആശയവിനിമയത്തിനും നിയമ നിര്‍മാണങ്ങള്‍ക്കു പോലുംനേതാക്കള്‍ ഉപയോഗിക്കുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചത് ആരെന്നു ചോദിച്ചാല്‍ അത് ഡൊണാള്‍ഡ് ട്രാപ്തന്നെ

ഡെമോക്രസി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ 2019ല്‍, രാഷ്ട്രീയം ഒരു പുതിയ പാതയിലേയ്ക്ക് നീങ്ങി എന്നത് നല്ലതിനോ മോശത്തിനോ? ഭരണ തലത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായഭിന്നത വേണ്ടതാണ് ഒരു രാഷ്ട്രത്തിന്‍റ്റെ വളര്‍ച്ചക്കും ക്ഷേമത്തിനും. അത്,സര്ഗ്ഗാശക്തിയുള്ളതും സഭ്യമായ രീതികളിലും ആയിരിക്കണം.

എന്നാല്‍ അതെല്ലാം പലേ രാജ്യങ്ങളിലും അപ്രത്യക്ഷമാകുന്നു. രാഷ്ട്രീയ പകപോക്കലുകള്‍, അമേരിക്കയില്‍ എല്ലാ മര്യാദകളും മാറ്റി നിറുത്തി ആയിരിക്കുന്നുമുന്നോട്ടുപോകുന്നു പരസ്പര ബഹുമാനം കഴിഞ്ഞ കാല സംഭവങ്ങള്‍ അസഭ്യത നിറഞ്ഞ സംഭാഷണങ്ങള്‍വരെ ഇന്ന് രാഷ്ട്രീയ നേതാക്കള്‍ക്ക് ഒരു പുത്തരിയല്ല.

പൊതുവെ നിരവധി മാധ്യമങ്ങള്‍, നിഷ്പക്ഷത ഉപേക്ഷിച്ചിരിക്കുന്നു. വാര്‍ത്തകള്‍ വളച്ചൊടിക്കുക നിര്‍മ്മിക്കുക ഇതെല്ലാം നിത്യ സംഭവങ്ങള്‍  രാഷ്ട്രീയക്കാര്‍ പരസ്പരം എതിരാളികളെ അവഹേളിക്കുക, തേജോവധം നടത്തുക സ്ഥിരം കാര്യ പരിപാടികള്‍ മാത്രം.

2020 എന്തായാലും അമേരിക്കയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായിരിക്കും എന്നതിന് തര്‍ക്കം വേണ്ട. ട്രംപ് ഇമ്പീച്ഛ് ഏതുദിശയില്‍ കോണ്‍ഗ്രസ്സില്‍ നീങ്ങും എന്നാതായിരിക്കും വരുന്ന ഏതാനും മാസങ്ങളിലെ പ്രധാന വാര്‍ത്തകള്‍. അതിനൊരന്ധ്യംവന്നാല്‍ 2020 പൊതു തിരഞ്ഞെടുപ്പ് മുന്നിലെത്തും. നല്ലൊരു വര്‍ഷീ നമുക്കെല്ലാം പ്രധീക്ഷിക്കാം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക