Image

ഗാന ഗന്ധര്‍വനു 80: എണ്‍പതു വയസിലും ആ ശബ്ദം മധുരം (ബി ജോണ്‍ കുന്തറ)

Published on 09 January, 2020
ഗാന ഗന്ധര്‍വനു  80: എണ്‍പതു വയസിലും ആ ശബ്ദം മധുരം (ബി ജോണ്‍ കുന്തറ)
ഇന്ത്യയുടെ മാത്രമല്ല അമേരിക്കയുടേയും പ്രിയ ഗാന ഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ. കാട്ടാശേരി ജോസഫ് യേശുദാസ് 80 വയസിലേക്ക്. ഗന്ധര്‍വ നാദത്തിനു പ്രായം ഒരു മാറ്റവും വരുത്തിയിട്ടില്ല. ആറു പതിറ്റാണ്ടായി മുഴങ്ങുന്ന ആ ഗാംഭീര്യം നിറഞ്ഞ മധുരസ്വരം വീഥികളിലും വീടുകളിലും വിവിധ മാധ്യമങ്ങളിലും എന്നത്തേയും പോലെ ഇപ്പോഴും കേള്‍ക്കാം.

ഈ കഴിഞ്ഞ ജൂണില്‍ എനിക്ക് ഏതാനും മണിക്കൂറുകള്‍ ദാസേട്ടന്‍ എന്ന്ഞാനും വിളിക്കുന്ന യേശുദാസുമായി അദ്ദേഹത്തിന്റ്റെ ഫ്‌ലവര്‍മൗണ്ട്,ഡാളസ്, ടെക്‌സസസിലുള്ള വസതിയില്‍ ചിലവഴിക്കുന്നതിനു അവസരം ലഭിച്ചു.

എനിക്ക് ദാസേട്ടനുമായുള്ള ബന്ധം 1973ല്‍ ന്യൂ യോര്‍ക്കിലെ ഒസവീഗോ എന്ന ചെറിയ പട്ടണത്തില്‍ നിന്നും തുടങ്ങുന്നതാണ്. ആ സ്‌നേഹബന്ധം ഇന്നും ദാസേട്ടനും, പ്രഭയും മക്കളുമായും ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നു.

ആ പഴയ കഥകള്‍ ഇമലയാളിയില്‍ നേരത്തെ എഴുതിയിട്ടുണ്ട്. (ലിങ്ക് താഴെ
https://emalayalee.com/varthaFull.php?newsId=135895) ദാസേട്ടന്‍ ആദ്യമായി അമേരിക്കയില്‍ ഗാനമേള അവതരിപ്പിക്കുന്നത് ഒസവീഗോ പട്ടണത്തില്‍ കൂടുതലും വെള്ളക്കാര്‍ പങ്കെടുത്ത ചടങ്ങില്‍.

ഉച്ചയോടെ ദാസേട്ടന്റ്റ വീട്ടിലെത്തി. ഇതിനു മുന്‍പും പല തവണ ഞങ്ങളിവിടെ വന്നിട്ടുണ്ട്. കാളിങ്ങ് ബെല്‍ അമര്‍ത്തിയ എന്റ്റെയും, ഭാര്യ മേരിക്കുട്ടിടെ മുന്നില്‍ വെള്ള ജൂബയും മുണ്ടും ധരിച്ച ദാസേട്ടന്‍ മനോഹരമായ ആ തുറന്ന ചിരിയുമായി വാതില്‍ തുറന്ന് ഞങ്ങളെ ആശ്ലേഷത്തോടെ സ്വീകരിച്ചു.

ദാസേട്ടന്‍ ആദ്യമേ പറഞ്ഞത്, 'വിശപ്പു കൂടുന്നു നിങ്ങള്‍ വരാന്‍ കാത്തിരിക്കുക ആയിരുന്നു' പ്രഭയും ഉമ്മറത്തെത്തി വിശേഷങ്ങള്‍ ആരാഞ്ഞു 'എന്നാല്‍പ്പിന്നെ ചോറുണ്ടിട്ട് സംസാരിക്കാം.' ഞങ്ങള്‍ മേശക്കുചുറ്റും ഉച്ചഭക്ഷണത്തിനിരുന്നു.

കൂടുതലും വെജിറ്റബിള്‍ കറികള്‍ ആയിരുന്നു. ഒരു പാത്രത്തില്‍ ചിക്കനും കണ്ടു. ഇളയ മകന്‍ വിശാലും ഊണിന് കൂടി.

രണ്ടു തരം ചോറുണ്ടായിരുന്നു ഒന്ന് നമ്മുടെ നാടന്‍, മറ്റേത് ഒരു ചെറു ചുമപ്പുള്ള ചോറും പിന്നീടു മനസിലാക്കി അത് സിലോണ്‍ റൈസ്, ആ അരിക്ക് സ്റ്റാര്‍ച്ച് കുറവാണു പോലും.ദാസേട്ടന്‍ തന്നെ കറികളും ചോറും വിളമ്പുവാന്‍ തുടങ്ങി.

ചിക്കന്‍ ഒഴികെ മറ്റെല്ലാം എടുത്തു. അപ്പോള്‍ ഞാന്‍ ചോദിച്ചു 'ചിക്കന്‍ നിറുത്തിയോ? പ്രഭ അതിന് ഉത്തരം നല്‍കി' ദാസേട്ടന്‍ ഇപ്പോള്‍ മുഴുവന്‍ വെജ്ജാണ്' അതൊരു അത്ഭുതമായിരുന്നു ഒരു സമയം ചിക്കന്‍ കറി ദാസേട്ടന്റ്റെ പ്രധാന ഭക്ഷണമായിരുന്നു. ഭക്ഷണ കാര്യത്തില്‍ ഒരുപാടു ശ്രദ്ധ കുറച്ചു നാളായി പരിപാലിക്കുന്നു. മീന്‍,മുട്ട, പാല്‍ഇവപൊലുംകഴിക്കാറില്ല. മൈക്രോവേവില്‍ ചൂടാക്കുന്നതുപോലും കഴിക്കില്ല.

ഊണിനു ശേഷം ഞങ്ങള്‍ ഫാമിലി മുറിയില്‍ ഇരുന്ന് കുടുംബ വിശേഷങ്ങള്‍ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യനിലയെക്കുറിച്ചും ആരാഞ്ഞു. ദാസേട്ടന് തമാശുകള്‍ കേള്‍ക്കുന്നതിനും പറയുന്നതിനും ഇഷ്ടമാണെന്ന് പണ്ടുമുതലേ എനിക്കറിയാം. അതിനാല്‍ ദാസേട്ടനെ കാണുമ്പോള്‍ അവസരം നോക്കി ഞാന്‍ തമാശുകള്‍ വിളമ്പും.

ഇവിടെ എങ്ങിനെ സമയം ചിലവഴിക്കുന്നു എന്നുചോദിച്ചു. അതിനു കിട്ടിയ ഉത്തരം കൂടുതല്‍ സമയവും പുതിയ കീര്‍ത്തനങ്ങള്‍ എഴുതുക അവ ചിട്ടപ്പെടുത്തുക. പിന്നെ സ്‌കൈപ് വഴി എന്നും കൊച്ചുമോള്‍ അമേയയോടു സംസാരിക്കുക, അവളെ പാട്ടു പഠിപ്പിക്കുക. കൊച്ചുമക്കളെപ്പറ്റി സംസാരിക്കുമ്പോള്‍ ദാസേട്ടന്റ്റെ മുഖത്ത് ഒരു സൂര്യന്‍ ഉദിക്കുന്നതുപോലാണ്. അവള്‍ പാടിയ ചെറു പാട്ടും ഞങ്ങളെ കേള്‍പ്പിച്ചു.

ഞങ്ങളോടു പറഞ്ഞു, ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ആഗ്രഹമായിരുന്നു മൂന്നു തലമുറയെക്കൊണ്ടും താന്‍ ചിട്ടപ്പെടുത്തിയ പാട്ടു പാടിപ്പിക്കണമെന്ന്. അതും അദ്ദേഹം മരിക്കുന്നതിനു മുന്‍പ്സാധിച്ചു.

പിന്നീട് സംസാരം രാഷ്ട്രീയം. ഇപ്പോള്‍ ഇന്ത്യയില്‍ കാണുന്ന പ്രശ്‌നങ്ങള്‍ കുറച്ചു തത്വചിന്തകള്‍ ഇവയിലേയ്ക്ക് തിരിഞ്ഞു.രാഷ്ട്രീയവും ഫിലോസഫി ഇതെല്ലാം കുറേശ്ശെ ഇതുപോലുള്ള സാഹചര്യങ്ങളില്‍ കാണുമ്പോള്‍സംസാരിക്കും.

പ്രക്രുതി മലിനീകരണത്തിനെതിരായി ദാസേട്ടന്‍ വളരെ ആവേശമായി സംസാരിക്കും. ഇന്ത്യയില്‍ കേരളത്തില്‍ ഇതില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യുന്നതിന് സാധിക്കുന്നില്ല എന്നതില്‍ സങ്കടമുണ്ട് എന്നുപറഞ്ഞു. ഒരു കാരണം കേരളീയര്‍ക്ക് ഇപ്പോഴും മലിനീകരണത്തിന്റ്റെ മോശ വശങ്ങളെക്കുറിച്ചു ഒരു ധാരണ വരുന്നില്ല. രാഷ്ട്രീയ ഭരണ കര്‍ത്താക്കള്‍ക്കും ഇതെല്ലാം വെറും സംസാരം മാത്രം.

അമേരിക്കയില്‍ താനൊരു ടെസ്ല കാര്‍ വാങ്ങിയതിന്റെ ഉദ്ധേശം തന്നെ ഇതായിരുന്നു.പ്രകൃതി മലിനീകരണം കുറക്കുക. ഇതുപോലുള്ള കാറുകള്‍ ഇന്ത്യയിലും നിര്‍മ്മിക്കണം. സാധാരണക്കാര്‍ക്ക് വാങ്ങിക്കുവാന്‍ പറ്റുന്ന രീതിയില്‍.

അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ കാറിനെപ്പറ്റി ഒരുപാട് കേള്‍ക്കുന്നുണ്ട് കാണുന്നുണ്ട് എന്നാല്‍ ഇന്നേവരെ അകത്തുകയറിയിട്ടില്ല. ഉടനെ മകന്‍ വിശാലിനെ വിളിച്ചു. 'ബേബിച്ചന്ടെസ്ലയില്‍ ഒരു റൈഡ് കൊടുത്തേ'

ടെസ്ലയിലെ ചെറിയ സഞ്ചാരം കഴിഞ്ഞ് തിരികെ എത്തി അപ്പോള്‍ ചായയുടെ സമയവും ആയി ഞങ്ങള്‍ കുറച്ചു മാങ്ങ കൊണ്ടുപോയിരുന്നു. ദാസേട്ടന്‍ തന്നെ അതു ചെത്തി 'കണ്ടാലറിയാം നല്ല മാങ്ങ എന്ന്' മാങ്ങക്ക് ഒരു പ്രശംസയും നല്‍കി ചായയുടെ കൂടെ കഴിച്ചു.ഒരു ആറുമണി സന്ധ്യയോടെ ഞങ്ങള്‍ ഞങ്ങള്‍ വിടപറയുന്നതിന് ഒരുങ്ങി. അപ്പോള്‍ പ്രഭയുടെ ചോദ്യം 'ഇന്നുതന്നെ നിങ്ങള്‍ തിരികെ ഹ്യൂസ്റ്റണു പോകുന്നോ '

ഞങ്ങള്‍ സന്ധ്യക്ക് ഒരു ബന്ധു വീട്ടില്‍ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട് അവിടെ അന്തിയുറങ്ങിയിട്ട് നാളെയേ തിരികെ പോകൂ എന്ന മറുപടി ഞാന്‍ നല്‍കിവിടപറഞ്ഞു പിരിഞ്ഞു.

ആ തളരാത്ത മധുരസ്വരം താളത്തിലും ഈണത്തിലും ഇനിയും അനേകനാളുകള്‍ നമ്മുടെ കാതുകളില്‍ വന്നു ചേരട്ടെ എന്ന ആശയില്‍ എല്ലാ ജന്മദിന മംഗളങ്ങളും ആശംസിക്കുന്നു. ദാസേട്ടന് നിരവധി വര്‍ഷങ്ങള്‍ അദ്ദേഹവുമായി സംസര്‍ഗം പുലര്‍ത്തുന്നതിന് സാധിക്കണമെന്ന് ആശിക്കുന്നു 
ഗാന ഗന്ധര്‍വനു  80: എണ്‍പതു വയസിലും ആ ശബ്ദം മധുരം (ബി ജോണ്‍ കുന്തറ)ഗാന ഗന്ധര്‍വനു  80: എണ്‍പതു വയസിലും ആ ശബ്ദം മധുരം (ബി ജോണ്‍ കുന്തറ)ഗാന ഗന്ധര്‍വനു  80: എണ്‍പതു വയസിലും ആ ശബ്ദം മധുരം (ബി ജോണ്‍ കുന്തറ)ഗാന ഗന്ധര്‍വനു  80: എണ്‍പതു വയസിലും ആ ശബ്ദം മധുരം (ബി ജോണ്‍ കുന്തറ)
Join WhatsApp News
Reader 2020-01-09 09:57:20
ഗാനഗന്ധർവ്വനെ നമ്മൾക്ക് എല്ലായിപ്പോഴും കിട്ടുകില്ലല്ലോ . ട്രമ്പും ഒബാമയും മാറി മാറി വരും .  ട്രമ്പിനെക്കുറിച്ചു എഴുതി വായനക്കാരെ ബോറടിപ്പിക്കാതെ ഇങ്ങനെ ഏതെങ്കിലും  എഴുതുക കുന്തറ
പൊങ്ങച്ചൻ 2020-01-10 12:11:30
ലേഖനങ്ങളിൽ മിക്കപ്പോഴും കൂടുതൽ വ്യക്തിപൂജ കാണുന്നു. സിനിമാക്കാരെയും പാട്ടു പാടുന്നവരെയും പൂജിക്കുന്നു. യേശുദാസൻ എന്ന ഗായകനെ ബഹുമാനിക്കുന്നു. യേശുദാസൻ എന്ന മനുഷ്യന്റെ മനുഷ്യത്വം എത്രമാത്രമെന്നും മനസിലാക്കണം. പ്രളയം വന്നപ്പോൾ അവർക്കുവേണ്ടി ഒരു പാട്ടെങ്കിലും പാടി ആശ്വസിപ്പിക്കാനുള്ള സന്മനസ് ഇദ്ദേഹത്തിനുണ്ടായില്ല. പണം ഉണ്ടാക്കാനായി ഹിന്ദുവായി ശബരിമലയിൽ തലയിൽ ചുമടും വഹിച്ചുകൊണ്ട് കയറിയാൽ മനുഷ്യനാവില്ല. ശതകോടികൾ  ആസ്തിയുള്ള  ഇദ്ദേഹം ഏതെങ്കിലും സാമൂഹിക നന്മക്കായി ചെറുവിരൽ അനക്കിയതായി അറിവില്ല. ദൈവ സ്വരങ്ങളിൽ പാട്ടുപാടുന്ന ഇദ്ദേഹം പലപ്പോഴും സ്റ്റേജിൽ വിളിച്ചുപറയുന്നത് മണ്ടത്തങ്ങൾ  മാത്രം. എങ്കിലും ഗാനഗന്ധർവനു ജന്മദിന മംഗളങ്ങൾ നേരുന്നു! ഹൈന്ദവത്വം ആണ് യേശുദാസൻ പിന്തുടരുന്നതെങ്കിൽ മാനവിക ദർശനം ആദ്യം പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കണം.  
ഉദ്ദണ്ഡന്‍ 2020-01-10 16:53:36
യേശുദാസൻ എന്ന ഗായകൻ നല്ലത് തന്നെ. നല്ല ചൂട് സമയത്ത് ഒരു മഴപോലെ മനസ്സ് സംഘർഷപൂരിതമായിരിക്കുമ്പോൾ ഒരു ഗാനം നല്ലതാണ്.    ഗന്ധർവ്വൻ എന്നാൽ ദേവസദസ്സിലെ പാട്ടുകാരനായ ഉപദേവന്‍ എന്നാണ് അർഥം. അതുപോലെ ജ്ഞാനി എന്നും അർഥം ഉണ്ട് .  ഗന്ധർവ്വ ലോകം എന്നത് തന്നെ ഒരു സങ്കൽപ്പമാണ്. മനുഷ്യൻ സങ്കൽപ്പിച്ചുണ്ടാക്കിയ ഒരു ലോകം.  മനുഷ്യന്റ പ്രവണത എന്ന് പറയുന്നത് സ്വയം അവനെ ഏതെങ്കിലും ഒരു പീഠത്തിൽ കയറ്റി ഇരുത്തി മറ്റുള്ളവർ കാണത്തക്ക രീതിയിൽ ഇരുത്തുക എന്നതാണ് . മറ്റുള്ളവരിൽ നിന്നും അവൻ വ്യത്യസ്തനാണെന്നും അതുകൊണ്ട് അവൻ ബഹുമാനിക്കപ്പെടേണ്ടതാണെന്നും .  എന്നാൽ ഇവരൊക്കെ ഏത് ഗന്ധർവാനോ മെഗാ സ്റ്റാറോ ആയാലും സമയമാകുമ്പോൾ കുറുക്കന്റെ സ്വഭാവം കാണിക്കും . അറിയാതെ കൂവും .  ചിലസ്ത്രീകൾ വളരെ ഇറുകിയ ജീൻസ് ഇട്ട് ചന്തി ഇപ്പോൾ പുറത്തു ചാടും എന്ന ഭാവത്തിൽ ആട്ടി കുലുക്കി നടക്കുമ്പോൾ വിളിച്ചു പറയും " ഈ ലോകം നശിക്കാൻ കാരണം അവരുടെ ചന്തി കുലുക്കിയുള്ള നടത്തം ആണെന്ന് . അല്ലെങ്കിൽ ആരെങ്കിലും ഒരു സെൽഫി എടുത്താൽ , ' അവരുടെ ഫോൺ പിടിച്ചു വാങ്ങി , ഫോട്ടോ അതിൽ നിന്നും തുടച്ചു നീക്കും . ഗന്ധർവ്വനല്ലേ . ഗന്ധർവന്മാർ തോളത്ത് കയ്യിട്ട് നിൽക്കുന്ന പടം എല്ലാവര്ക്കും എടുക്കാൻ പറ്റില്ലാലോ . മോസസ്സ് സീനായി മലയുടെ മുകളിൽ ദൈവത്തെ കണ്ടു മുട്ടിയതുപോലെ ഒരു അനുഭവം അല്ലെ ഇത് . എന്തായാലും എന്റെ അനിയൻ പൊങ്ങച്ചൻ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോചിക്കുന്നു . എന്തായാലും നിങ്ങളുടെ സായൂജ്യം പൂർണമാകാൻ ഒരു ദിവസം ട്രംപും നിങ്ങളുടെ തോളത്ത് കയ്യിടട്ടെ .



അഹംഭാവി 2020-01-10 22:55:02
പറ്റിയ ചേട്ടനും അനിയനും . ജനിക്കുകയാണെങ്കിൽ ഇങ്ങനെ ജനിക്കണം 

ഉദ്ദണ്ഡനും പൊങ്ങച്ചനും . ഒന്ന് ഹിന്ദു മറ്റേത് ക്രിസ്ത്യാനി . ഒരമ്മടെ വയറ്റിൽ പിറന്നവർ 


ഈനാം പീച്ചിക്കു ... 2020-01-11 06:13:45
ഒരുവന്‍ നല്ല പാട്ടുകാരന്‍ പക്ഷെ വിവരവും മനുഷ സ്നേഹവും ഇല്ല, ഞാന്‍ എന്ന ഭാവം  ആണ് തല മുഴുവന്‍, അറുത്ത കൈക്ക് ഉപ്പു തേക്കാത്ത .....
മറ്റൊരുവന് വിവരം ഇല്ല എന്നും വിവരകേട്‌ എഴുതി അപ്പി ഇടും. ചൂട് ആറുന്നതിനു മുമ്പ് കുറെ എണ്ണം അത് ദിവ്യം എന്ന് എഴുതും. ഇനി രക്ഷ ഇല്ല. വിവരം വെക്കുന്ന പ്രായവും കഴിഞ്ഞു. - ന്നിരിഷക്ന്‍  ഹൂസ്ടന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക