Image

കാരുണ്യം നിറയുന്ന ചിരി

അനില്‍ പെണ്ണുക്കര Published on 22 January, 2020
കാരുണ്യം നിറയുന്ന ചിരി
ആര്‍ദ്രത, വാത്സല്യം, സ്‌നേഹം, കരുതല്‍ എന്നീ സ്ത്രീയുടെ സഹജമായ ഗുണങ്ങള്‍ അവരുടെ ആത്മീയ ഭാവങ്ങള്‍ ആണെന്ന് കരുതാനാണ് എനിക്കിഷ്ടം. താന്‍ ഇടപെടുന്ന പരിസരങ്ങളോടും, തന്നോടു തന്നെയും ഉത്തരവാദിത്വം പുലര്‍ത്തുന്ന ഒരു വിഭാഗമാണ് നമ്മുടെ മാലാഖമാരായ നേഴ്‌സുമാര്‍. തന്റെ മുന്‍പില്‍ വരുന്ന ഏതൊരു രോഗിയുടേയും പ്രതിസന്ധികളില്‍ മുഖം തിരിഞ്ഞു നില്‍ക്കാതെ നില്‍ക്കുന്നതുകൊണ്ടാണ് .എല്ലാ വേദനകളേയും പ്രതിസന്ധികളേയും സ്വീകരിക്കാനുള്ള കഴിവാണ് ഒരു നേഴ്‌സിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥയാക്കുന്നത്.

എന്നാല്‍ നേഴ്‌സുമാരില്‍ ഏറെ വ്യത്യസ്തതയുള്ള വ്യക്തിത്വമാണ് ബിന്ദു ബിന്ദു ഫെര്‍ണാണ്ടസിന്റേത്  . ടെക്‌സാസില്‍ സ്ഥിരതാമസമാക്കിയ ബിന്ദു ഫെര്‍ണാണ്ടസ് ഒരു ഒറ്റയാള്‍ പോരാട്ടമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്നത് .വ്യക്തിപരമായി എപ്പോഴോ മുഖപുസ്തകത്താളില്‍ പരിചയപ്പെട്ട
ഒരു മുഖം. തമിഴ്‌നാട്ടിലെ ഏതോ ഒരു ഗ്രാമത്തില്‍ ആരുമില്ലാത്ത പെണ്‍കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കുറിപ്പില്‍ കമന്റിട്ട് തുടങ്ങിയ ബന്ധം വലിയ ഒരു സൗഹൃദത്തിലേക്കും അതുവഴി കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഒരു മനസിലേക്കുമാണ് കടന്നു ചെല്ലാന്‍ ഈശ്വരന്‍ ഇട നല്‍കിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നേഴ്‌സായി തുടങ്ങിയ ജീവിതത്തില്‍ നിന്ന് സ്വന്തം അധ്വാനത്തിലൂടെ അമേരിക്കന്‍ മണ്ണിലേക്ക് ചേക്കേറിയ ജീവിതത്തിന് പിന്നില്‍ വലിയ ഒരു കഥ തന്നെയുണ്ട് ബിന്ദു ഫെര്‍ണാണ്ടസിന്.  ആ കഥയേക്കാള്‍ പ്രസക്തിയുണ്ട് അവരുടെ ഇപ്പോഴത്തെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്.

അമേരിക്കന്‍ ജീവിതത്തിനിടയ്ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീട്ടിലുണ്ടാക്കി വില്‍പ്പന നടത്തി ഒരു തുക ശേഖരിക്കുകയും,പിന്നീട് സ്വന്തം ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗവും കൂടി ചേര്‍ത്ത് കേരളത്തിലെ ആദിവാസി മേഖലയിലെ രോഗികളായ സ്ത്രീകള്‍ക്കും, അനാഥരായ കുഞ്ഞുങ്ങള്‍ക്കുമായി ഓടി നടന്ന പ്രവര്‍ത്തനങ്ങള്‍, അവര്‍ക്ക് വേണ്ട വിദ്യാഭ്യാസ ,ആരോഗ്യ സഹായങ്ങള്‍, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ അങ്ങനെ സമൂഹം മന: പൂര്‍വ്വം ഒഴിവാക്കിയവരെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയും അവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഒരു നിമിത്തമായും, സഹായമായി മാറുവാനും ചേച്ചിക്ക് സാധിച്ചു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടകയ്ക്ക് വീടൊരുക്കുകയും ,പ്രളയത്തില്‍ ദുരിതമനുഭവിച്ച നിര്‍ദ്ധനര്‍ക്ക് കൂടൊരുക്കുകയും, വസ്ത്രവും ഭക്ഷണവും കൃത്യ സമയത്ത് എത്തിക്കുവാനും ചേച്ചി ഓടിയെത്തി.

" കാന'' എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ച് സേവന സന്നദ്ധരായ കുറച്ച് സുമനസുകളേയും ഒപ്പം കൂട്ടി ഈ മാലാഘനടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്ക് നേരെ പിടിച്ച കണ്ണാടി കൂടിയാണ്.

കാനയുടെ കുടുംബ സംഗമവും വാര്‍ഷികവും കഴിഞ്ഞ ദിവസം കോഴിക്കോട് "കാനാ" വീട്ടില്‍ സംഘടിപ്പിച്ചു. ചേച്ചി ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തി പ്രതിസന്ധികളെ സധൈര്യം നേരിട്ട ചില വ്യക്തിത്വങ്ങളെ ആദരിക്കുവാനും ഈ ചടങ്ങിനായി.മലപ്പുറത്ത് ചക്ക വിഭവങ്ങളിലൂടെ ശ്രദ്ധേയനായ അന്‍വര്‍ തുടങ്ങി നിരവധി സുമനസുകള്‍ ഈ ചടങ്ങില്‍ ആദരിച്ചു .
കാരുണ്യം എന്നത് ഒരു മൂല്യമാണ്. തന്റെ ജീവിതയാത്രയില്‍ സഹജീവികളെ കാണുക മാത്രമല്ല അവരുടെ ജീവിതങ്ങള്‍ക്ക് ആശ്വാസമേകാന്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കാന്‍ മനസ് കാട്ടുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ബിന്ദു ഫെര്‍ണാണ്ടസ് .

വിശുദ്ധമായ ഒരു ജീവിതയാത്രയില്‍
അശരണരേയും, രോഗികളേയും, സമൂഹം തിരസ്കരിച്ചവരേയും ഒപ്പം ചേര്‍ത്തു നില്‍ക്കാന്‍ സാധിക്കുന്നത് ജന്മ പുണ്യം കൂടിയാണ്.

മാനവികതയുടെ അന്തരീക്ഷത്തിലാണ് കാരുണ്യം നിറയുക. മനസിന്റെ വിശാലതയിലാണ് സ്‌നേഹത്തിന്റെയും നന്മയുടേയും മൊട്ടുകള്‍ വിരിഞ്ഞ് സൗരഭ്യമുള്ള പൂക്കള്‍ വിരിയുന്നത്.നമുക്കും പലത് ചെയ്യാനുണ്ട് എന്ന് നമ്മുടെ മനസ്സിലും വന്ന് പറയുകയാണ്
ഈ മാലാഖ..

കാരുണ്യത്തിന്റെ മിന്നുന്ന വെട്ടം തെളിയിച്ച് മുന്നോട്ടു പോവുക.
ആരുടെ മനസ്സിലും സ്‌നേഹത്തിന്റെ ഉറവകള്‍ ' വറ്റാതിരിക്കട്ടെ ...

ഒരു നുള്ള് സ്‌നേഹത്തിനായി ഭൂമി തന്നെ കാത്തിരിക്കുന്നു. നമ്മുടെ അയല്‍പക്കത്തെ മനുഷ്യര്‍ എന്തു ചെയ്യുന്നു, ജീവിക്കുന്നോ, മരിച്ചോ എന്നു പോലും അറിയാന്‍ കഴിയാത്ത ഒരു കാലഘട്ടത്തില്‍ ബിന്ദുചേച്ചിയെ പോലെ ഉള്ളവരുടെ പ്രവര്‍ത്തനങ്ങളെ ലോകം തിരിച്ചറിയേണ്ടതുണ്ട്.

ദുസ്തരമെന്ന് കരുതുന്ന ഏത് പ്രതിബന്ധങ്ങളേയും വകവയ്ക്കാതെ മുന്നോട്ട് പോകാന്‍ നമുക്ക് കഴിയും എന്ന് തെളിയിക്കുകയാണ് " കാന" യും ബിന്ദുഫെര്‍ണാണ്ടസും .

കാരുണ്യത്തിന് സഹതാപത്തോട് ചര്‍ച്ചയില്ലന്നും ,വ്യക്തിയിലുണ്ടാകുന്ന നന്മ ,സ്‌നേഹം അയല്‍പക്കത്തേക്കും, ഗ്രാമങ്ങളിലേക്കും ,അറിയാത്ത രാജ്യങ്ങളിലേക്കും ,അറിയാത്ത മനുഷ്യരിലേക്കും ഒരു നീരുറവ പോലെ ഒഴുകി എത്തുന്നതിനെ കാരുണ്യം എന്ന് വിളിക്കാം.

അത് വേദനകളുടെ മുന്‍പില്‍ ഭയന്നു നില്‍ക്കലല്ല ചിലത് ചെയ്യാനുണ്ട് ,ചെയ്യാന്‍ കഴിയും എന്ന് നമ്മെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ് ബിന്ദു ഫെര്‍ണാണ്ടസ് .

ഈ മനസിന് ഈശ്വരന്‍ ആയുരാരോഗ്യ സൗഖ്യം നല്‍കട്ടെയെന്ന്
എന്ന് ഹൃദയം നിറഞ്ഞ് പ്രാര്‍ത്ഥിക്കുകായും ഇമലയാളിയുടെ ആശംസകള്‍ അറിയുക്കുകയും ചെയ്യുന്നു.
contact email
binduveetil@ hotmail.com
 

കാരുണ്യം നിറയുന്ന ചിരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക