Image

നിന്നെ തിരഞ്ഞ് (ബിന്ദു ടിജി)

Published on 13 February, 2020
നിന്നെ തിരഞ്ഞ് (ബിന്ദു ടിജി)
ഇതുവരെ ഒരു ദൂരദര്‍ശിനി യ്ക്കും
സൂക്ഷ്മ ദര്‍ശിനിക്കും കണ്ടെത്താനായിട്ടില്ല
നിന്നെ
വേനലില്‍ നീ
 തണുത്തൊഴുകുന്ന ഒരു പുഴ
ശൈത്യത്തില്‍
എന്‍റെ സ്വീകരണമുറിയിലെ നെരുപ്പോട്
ചിലപ്പോള്‍ ഒരു മാന്ത്രികന്‍
പൊട്ടിയ കുപ്പിവളകളില്‍
ഒരു കാലിഡോസ്‌കോപ്പ്
മിഴിത്തുള്ളികള്‍ കൊണ്ട് വൈഡൂര്യം
പകലുറക്കത്തിലെ വെള്ളിമാലാഖ
പാതിരാവിലെ പാലപ്പൂ പരിമളം
തിരച്ചിലിനൊടുവില്‍
 ഒരു വെണ്ണക്കല്‍ മാളിക ചൂണ്ടി
ഇതാ മഹാത്ഭുതം!
എന്ന് ലോകം നിന്നെ
പ്രദക്ഷിണം ചെയ്യും
അവിടെ കുനിഞ്ഞുമ്മ വെക്കും
 അപ്പോള്‍  ഹൃദയമിടിപ്പ് കേട്ട് ഞെട്ടുന്നവരോട്
"മരിച്ചിട്ടില്ലാത്ത എന്റെ സ്മാരകം
മാണിത് " എന്ന് നീ
മന്ത്രിക്കും!

Join WhatsApp News
Sudhir Panikkaveetil 2020-02-14 08:13:20
തങ്കക്കിനാക്കൾക്കൊണ്ട് ടാജ് മഹൽ തീർക്കുമ്പോഴും പ്രണയിനികൾ അത്ഭുതപ്പെടുന്നു. ആ ശില്പിക്ക് വേണ്ടത് കുളിർമ നൽകുന്ന പുഴ, പാലപ്പൂ സുഗന്ധം, പൊട്ടിയകുപ്പിവളകൾ, കിനാവിന്റെ ലോകം സൃഷ്ടിക്കുന്ന മാലാഖമാർ. എന്നാൽ ഇവ സ്മാരകമല്ല, നിത്യകോവിലുകളാകുന്നു. സ്നേഹത്തിനു സ്മാരകങ്ങൾ ഉണ്ടാക്കുന്നത് അതിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുമോ? മനുഷ്യർ എന്താണ് എപ്പോഴും സ്മാരകങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കുന്നത്. തങ്കക്കിനാക്കളുടെ ടാജ്മഹൽ ഒരാളുടെ സ്വകാര്യമായതുകൊണ്ടോ, അതോ അതിനേക്കാൾ വില മാർബിൾ കല്ലുകൾക്കുണ്ടെന് തോന്നിട്ടോ അതിനു പ്രാധാന്യം നൽകുന്നത്. ബിന്ദു റ്റിജിയുടെ കവിതകൾ ആസ്വാദകരവും ചിന്തനീയവുമാണ്.
Bindu Tiji 2020-02-15 00:34:38
Thank you Sir for reading .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക