കണ്ണൂരില്‍ കേരളത്തെ നടുക്കി മാതാവ് ശരണ്യ തന്നെ ഒന്നരവയസുകാരന്‍ വിയാനെ കൊലപ്പെടുത്തി. മകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ശരണ്യയുടെ പിതാവ് വത്സരാജ്. ക്രൂരകൃത്യം ചെയ്ത മകളെ തൂക്കിക്കൊല്ലണം.
ഈ വാര്‍ത്ത ഫേസ് ബുക്ക്, വാട്‌സ് ആപ്പ്, ചാനല്‍, മീഡീയാ എന്നിയവയില്‍ വളരെ അധികം സജീവം ആണ്. - അവളെ കൊല്ലണം, കെട്ടി തൂക്കണം, ഇവള്‍ക്ക് വട്ട് ആണ്, ഇവളുടെ ഒരു കടി - എന്നിങ്ങനെ പല വിധ പ്രതികാര പ്രതികരണങ്ങള്‍.
എല്ലാവരുടെയും വീക്ഷണത്തില്‍ പ്രതി ഈ അമ്മ തന്നെ. സോഷ്യല്‍ മീഡിയ, ചാനലുകള്‍, പൊട്ടന്‍ ആട്ടം കാണുന്നതു പോലെ യാതൊരു വിവരവും ഇല്ലാതെ അഭിപ്രായം തട്ടി വിടുന്ന പൊതു ജന കഴുതകള്‍, ഈ സ്ത്രിയുടെ പിതാവ്, അറിവും വിദ്യാഭ്യാസവും ഉണ്ടായിട്ടും പൊതു ജനത്തെ ബോധവല്‍ക്കരിക്കാതെ കുളത്തില്‍ നില്‍ക്കുന്ന പോത്തിനെപോലെ മൗനം പാലിക്കുന്ന മനഃശാസ്ത്ര വിദഗ്തര്‍-ഇവരൊക്കെ പറയുന്നത് ശരിയോ?
ഗര്‍ഭ ധാരണം, ഗര്‍ഭ അവസ്ഥ, പ്രസവം -ഇവ ഒക്കെ വളരെ സങ്കീര്‍ണ്ണമായ പ്രതിഭാസം തന്നെ. പ്രക്രുതിയുടെ ഈ മഹത്തായ അത്ഭുതം വളരെ രഹസ്യങ്ങള്‍ നിറഞ്ഞതും ആണ്. അതിനാല്‍ വിദ്യാരഹിതരും വിദ്യ ഉള്ളവരും, എന്തിനു ആധുനിക മനശാസ്ത്രം അറിവില്ലാത്ത മനഃശാസ്ത്രജ്ഞര്‍ പോലും അവരുടെ അജ്ഞത വിളിച്ചു കൂവുന്ന ഒരു അവസ്ഥ ആണ് നമ്മള്‍ പൊതുവേ കാണുന്നത്.
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ഒരു രോഗം അല്ല, ഒരു താല്‍ക്കാലിക അവസ്ഥ മാത്രം. ഗര്‍ഭധാരണത്തോട് കൂടെ, പ്രസവ ശേഷം ഒക്കെ പി പി ഡി ഉണ്ടാവാം. ഇതിനു പ്രതേക കാരണങ്ങള്‍ ഉണ്ടോ?; ഇല്ല എന്ന് എളുപ്പം ചുരുക്കി പറയാം. അനേകം രാസ പ്രക്രിയകള്‍ നാം അറിയാതെ തന്നെ നമ്മുടെ ഉള്ളില്‍ നടക്കുന്നു. ഗര്‍ഭസ്ഥയുടെ ഉള്ളിലും സാധാരണയില്‍ അല്ലാത്ത മഹാ രാസ പ്രക്രിയകള്‍ നടക്കുന്നു.
പൊതുവെ ദൈനം ദിന പ്രക്രിയയില്‍ ഇവ തമ്മില്‍ സുഹൃത്തുക്കള്‍ തന്നെ, പക്ഷെ ഇടയ്ക്കിടെ അമ്മായിഅമ്മ പോരുകളും ഉണ്ടാകാറുണ്ട്. അത്തരം ഒരു താല്‍ക്കാലിക കോലാഹലം മാത്രം ആണ് പി പി ഡി. എന്നാല്‍ നിസാരമായി തുടങ്ങുന്ന പല പോരുകളും കത്തിക്കുത്തും, വിവാഹ മോചനവും, നരഹത്യയും ഒക്കെ ഉണ്ടാക്കുന്നത് പോലെ ഒരു ഗര്‍ഭിണിക്കും, പ്രസവിച്ച സ്ത്രിക്കും, പുതിയ അമ്മക്കും, പുതിയ പിതാവിനും പി പി ഡി ഉണ്ടാകാം.
സ്ത്രികള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന അവസ്ഥ അല്ല പി പി ഡി. മനുഷ്യരില്‍ മാത്രം അല്ല പല തരം മൃഗങ്ങളിലും പി പി ഡി ഉണ്ടാവാം.
സാധാരണ ആയി നമ്മളില്‍ ഉണ്ടാകുന്ന വികാര വിചാരങ്ങള്‍ ബാലന്‍സ് വിട്ട് അല്പം കൂടുതലോ കുറവോ ആയി കാണുന്ന ഒരു താല്‍ക്കാലിക അവസ്ഥ എങ്കിലും ചിലപ്പോള്‍ ചിലരില്‍ ഈ അവസ്ഥ കൂടുതല്‍ കാലം നിലനില്‍ക്കും. അപ്പോള്‍ അത്യാവശ്യമായി ചെയ്യേണ്ടത് ഒരു മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടുക എന്നത് ആണ്.
പി പി ഡിയുടെ സാധാരണ ലക്ഷണങ്ങള്‍ ഇവ -: പെട്ടെന്ന് മാറി മാറി വരുന്ന വികാരങ്ങള്‍, സന്തോഷം, സങ്കടം, പേടി, ആകാംക്ഷ, കാരണം ഇല്ലാതെ കരയുക, ഉറക്ക കുറവ്, ഉറക്കം ഇല്ലായ്മ, ശ്രദ്ധ കുറവ്, വിശപ്പു കുറവ്, പ്രസവിച്ച കുട്ടിയെ അവഗണിക്കുക, സുഹൃത്തുക്കള്‍ ബന്ധുക്കള്‍ ഇവരെ അവഗണിക്കുക, വളരെ ക്ഷീണം, അസ്വസ്ഥത, സുഖങ്ങളോടുള്ള വിരക്തി, നല്ല അമ്മ അല്ല എന്ന തോന്നല്‍, അശുഭ മനോഭാവം, കുറ്റ ബോധം, അപകര്‍ഷത, വികാര സ്‌ഫോടനം, ആത്മഹത്യ പ്രവണത, വിഭ്രാന്തി, ദുസ്വപ്നങ്ങള്‍, ചിലപ്പോള്‍ അമിത ശക്തി, പിരിമുറുക്കം - എന്നിവ.
ഇതൊക്കെ സാധാരണ പലരിലും നമ്മള്‍ കാണുന്നത് അല്ലേ എന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നു. സാധാരണ എന്ന് നമുക്ക് തോന്നുന്ന ഇത്തരം മനോഭാവങ്ങള്‍; ഗര്‍ഭിണിയിലോ, പ്രസവിച്ചതിനു അടുത്ത കാലത്തോ കാണിക്കുമ്പോള്‍ വീട്ടുകാരും ബന്ധുക്കളും ജാഗ്രത പാലിക്കണം. പി പി ഡി യുടെ തീവ്രത, ആത്മമഹത്യയിലേക്കും കുട്ടിയുടെ കൊലപാതകം വരേക്കും എത്തിക്കാന്‍ സാധ്യത ഉണ്ട്, ഇതായിരിക്കാം കണ്ണൂരിലും സംഭവിച്ചത്. വേണ്ടപ്പെട്ട ചികിത്സ കണ്ണൂരിലെ സ്ത്രീക്ക് ലഭിച്ചിരുന്നു എങ്കില്‍, അവര്‍ അവരുടെ കുട്ടിയെ കൊല്ലുകയില്ലായിരുന്നു എന്നു വേണം കരുതാന്‍.
കാമുകനോടൊപ്പം ഒളിച്ചു ഓടുകയില്ലായിരുന്നു എന്ന് മാത്രം ഗ്യാരണ്ടി പറയാന്‍ പറ്റില്ല, കാരണം; കാമുകന്റെ കൂടെ ഒളിച്ചു ഓടുന്നത് മനോരോഗവും അല്ല, കുറ്റവും അല്ല.
പി പി ഡി -തുടക്കത്തില്‍ ഒരു മനോരോഗം അല്ല. പരിഷ്‌ക്രുത നാടുകളില്‍ ഇതിനു ശാസ്ത്രീയ പരിഹാരങ്ങളും ഉണ്ട്. എന്നാല്‍ ആത്മഹത്യയിലേക്കോ കൊലപാതകത്തിലേക്കോ എത്തുമ്പോള്‍ അത് മനോരോഗം ആയി മാറിക്കഴിഞ്ഞു. അതുകൊണ്ടു ആണ് തുടക്കം മുതല്‍ ശാസ്ത്രീയമായ സഹായം തേടണം എന്നതിന്റെ കാരണം.
സ്ത്രിയുടെ സ്വഭാവ ദൂഷ്യം, കാമം, പ്രേതം കയറി, യക്ഷി ആവാസം, ഗന്ധര്‍വന്‍ ആവാഹിച്ചു, വിവാഹത്തിന് മുമ്പ് അവള്‍ക്കു പല ബന്ധങ്ങള്‍ ഉണ്ടായിരുന്നു, കുട്ടി അവളുടെ ഇപ്പോളത്തെ ഭര്‍ത്താവിന്റെ അല്ല, അമ്മായിഅമ്മ ശാപം എന്നിങ്ങനെ പല കാരണങ്ങളും വിഡ്ഢികളും, പാമരനും, പണ്ഡിതനും ഒക്കെ ഒരുപോലെ പ്രഖ്യാപിക്കും.
ബീഡി തൊറുപ്പുകാരനും, ലോക്കല്‍ ക്ഷുരകനും, കയ്യാലപ്പുറത്തെ നുണച്ചി തള്ളയും ഒക്കെ പി പി ഡി യുടെ കാരണം കണ്ടു പിടിച്ചു എങ്കിലും ആധുനിക മനഃശാസ്ത്രം പി പി ഡി ക്കു വ്യക്തമായ കാരണം എന്ത് എന്ന് വ്യക്തമായി ചൂണ്ടികാട്ടുന്നില്ല. എങ്കിലും പി പി ഡി ക്കു പരിഹാരം മനശാസ്ത്രത്തിനുണ്ട്. അതിനാല്‍ മന്ത്രവാദി, കുമ്പസാര കൂട്ടിലെ കുപ്പായക്കാരന്‍, മത തൊഴിലാളി ഇവരെ പി പി ഡി യുടെ 'ചികിത്സക്ക്' സമീപിക്കരുത്. സ്ത്രിയുടെ ജീവിതം നശിപ്പിക്കുവാന്‍ മാത്രമേ അവര്‍ക്കു കഴിയു. അഥവ അവര്‍ക്കു പി പി ഡി ക്കു വേണ്ട 'ചികില്‍സ' അറിയാം എന്ന് അവകാശപ്പെടുന്നു എങ്കില്‍, ചികിത്സ വേണ്ടത് ഈ ചൂഷകര്‍ക്കു ആണ്. വ്യജ വാര്‍ത്തകളും ശാസ്ത്രീയം എന്ന് തോന്നിക്കുന്ന രീതിയില്‍ വ്യാജം പ്രചരിപ്പിക്കുന്ന ജേര്‍ണലിസ്റ്റുകള്‍ക്കും ചികിത്സ പ്രയോജനപ്പെട്ടേക്കാം