ഒരു ദുരന്തം വരുന്നു എന്ന് കേട്ടാല്‍ മതി കടകള്‍ കാലി ആക്കുവാന്‍ എന്താണ് കാരണം?
പരിണാമത്തിലൂടെ ഇന്നത്തെ അവസ്ഥയില്‍ എത്തിയ മനുഷ്യരുടെ സ്വഭാവം ആണ് ഇവിടെ പ്രതിപാദിക്കുന്നത്. ദൈവം സൃഷ്ടിച്ച മനുഷ്യരുടെ കാര്യം അല്ല!
വെള്ളപൊക്കം, കൊടുങ്കാറ്റ്, ഹിമപാതം, പകര്‍ച്ചവ്യധികള്‍ എന്നിവ വരുന്നു എന്ന് അറിവ് കിട്ടിയാലുടന്‍ കടകള്‍ തുറക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ് അവയുടെ മുന്നില്‍ കൂടും, കട തുറന്നാല്‍ ഉടന്‍ വേണ്ടതും വേണ്ടാത്തതും വാരി കൂട്ടി വീട്ടില്‍ കൊണ്ടുവരും. ഇത് മനുഷ്യരില്‍ മാത്രം കാണുന്ന പ്രവണത അല്ല, മറ്റു മ്രുഗങ്ങളിലും കാണാം. ആദ്യത്തെ കോട കാറ്റ് അടിച്ചാല്‍ ഉടന്‍അണ്ണാന്‍ ആഹാര ശേഖരണം തുടങ്ങും.
മനുഷ്യരിലെ അവസരവാദികള്‍ഇത്തരം ദുരന്തങ്ങളെ ചൂഷണം ചെയ്യും, പൂഴ്ത്തി വെക്കുക, കരിംചന്തയില്‍ വില്‍ക്കുക, ഓണ്‍ലൈനില്‍ വന്‍ വിലയ്ക്ക് വില്‍ക്കുക അങ്ങനെ പല കുതന്ത്രങ്ങള്‍ അവന്‍ കാണിക്കും. ഇവരുടെ പെരുമാറ്റ രീതി അല്ല ഇവിടുത്തെ വിഷയം. വേണ്ടതും വേണ്ടാത്തതും വാങ്ങി വീട്ടില്‍ കൂട്ടി വയ്ക്കുന്നവരുടെ പെരുമാറ്റ രീതി ആണ് വിഷയം.
ഭവിഷ്യത്തുകള്‍ ചിന്തിക്കാതെ ആണ് പലരും വെറും തോന്നലില്‍ ഇത്തരം ശേഖരണം നടത്തുന്നത്. ഉദാഹരണമാണ്‌കൊറോണ വരുന്നു എന്ന് കേട്ടപാടെ, ബ്ലീച്, സോപ്പ്, ഹാന്‍ഡ് സാനിറ്റയിസര്‍, ടോയിലറ്റ് ടിഷു എന്നിവ ആവശ്യത്തില്‍ കൂടുതല്‍, ആള്‍ക്കാര്‍ വാങ്ങി വീട്ടില്‍ ശേഖരിച്ചു. ഇത്തരം അനാവശ്യ വാങ്ങല്‍ കാരണംഅത്യാവശ്യം ആയി വാങ്ങാന്‍ ചെന്നവര്‍ വെറും കൈയ്യോടെ തിരികെ പോന്നു.
ഇത് സ്വാര്‍ത്ഥതയും ബുദ്ധി ശൂന്യതയും ആണ്. നമ്മള്‍ മാത്രം രക്ഷാകവചത്തില്‍ പൊതിഞ്ഞതു കൊണ്ട് സുരഷിതര്‍ ആവില്ല. നമുക്ക് ചുറ്റുപാടും ഉള്ളവരും നമ്മള്‍ ഇടപെടുന്നവരും പ്രൊട്ടക്ടഡ് ആണെങ്കില്‍ മാത്രമേ നമ്മളും സുരഷിതര്‍ ആയിരിക്കയുള്ളു.അതിനാല്‍ അനാവശ്യമായി വാങ്ങി കൂട്ടിയവര്‍ അവ തിരികെ കൊടുക്കുക.കൊടുംകാറ്റ് വന്നാല്‍കറണ്ട് പോകും എന്നത് ചിന്തിക്കാതെ ഫ്രീസര്‍ നിറയെ ഇറച്ചി വാങ്ങി വെക്കുന്ന ബുദ്ധി ശുന്യത.
പരിണാമ പ്രക്രിയയില്‍ നമ്മള്‍ നേടിയ ഒരു പ്രതിഭാസം ആണ്, ആകാംക്ഷ , ഭയം എന്നിവ. ആധുനിക മനുഷനില്‍ ഇന്നും പൗരാണിക മനുഷന്റെ തലച്ചോറില്‍ വിപ്ലവം സൃഷ്ടിച്ചഭയം നിലനില്‍ക്കുന്നു. ഈ ഭയം ആണ് നമ്മെ കടകളിലേക്ക് ഓടിക്കുന്നത്.ഈ ഭയത്തെ ഭീരുത്വം എന്ന് പരിഹസിക്കുന്നതും ന്യായം അല്ല. കാരണം ഇ ഭയം ആണ് മനുഷരെ ഇക്കാലം വരെയും നിലനിര്‍ത്തിയ ഘടകം.
ആകാംഷ, ഭയം എന്നിവ നിലനില്പിനുവേണ്ടി മറ്റു മൃര്‍ഗങ്ങളെ പോലെ മനുഷരും തിരഞ്ഞെടുത്ത ഒരു തന്ത്രം, സ്വഭാവം ആണ്.എത്രയും വേഗം പെട്ടെന്ന് ഓടാന്‍ കഴിവ് ആര്‍ജിക്കുന്ന മാനിനു മാത്രമേ വേട്ട മൃഗങ്ങളില്‍ നിന്ന് രക്ഷ പെടുവാന്‍ സാധിക്കയുള്ളു. അതുപോലെ ഇരയെക്കാള്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന വേട്ട മിര്‍ഗത്തിനു മാത്രമേ ഇരയെ കിട്ടുകയുള്ളു. അതുപോലെ ആസന്നമായ ആപത്തിനെ മുന്‍കൂട്ടി കണ്ട് അതിനെ അതിജീവിക്കാന്‍ ഉള്ള കഴിവ് നേടലിന്റെഒരു ഒരു മിനി എപ്പിസോഡ് ആണ് കടയിലേക്കുള്ള ഓട്ടം.
ഒരു പ്രശ്‌നം, ആപത്തു്ഉണ്ടാകാന്‍ പോകുന്നു എന്ന സൂചന തലച്ചോറിന് കിട്ടിയാലുടന്‍ നിലനില്‍പിന് വേണ്ട തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ ഉള്ള സിഗ്‌നല്‍ ഷോര്‍ട് സര്‍ക്ക്യൂട്ട് തലച്ചോറില്‍ ഉണ്ടാകും. ആസന്നമായ ആപത്തിനെ അവഗണിക്കുകയോ കീഴടക്കുകയോ ചെയ്യുക എന്ന ഉദ്യമം. കൂടുതല്‍ ഒന്നും ചിന്തിക്കാതെ തന്നെഒരുതരം റിഫഌ്‌സിവ് റെസ്‌പോണ്‍സ് പോലെ.ആധുനിക മനുഷന്റെതലച്ചോര്‍ ഇപ്പോഴും ഇരിക്കുന്നത്പഴയ ഉരഗ തണ്ടില്‍ ആണ്, അപകടത്തിന്റെ നേരിയ സൂചന കിട്ടിയാല്‍ ഉടന്‍ പ്രതികരിക്കുക എന്നത് ആണ് ജീവനെ മുന്നോട്ടു കൊണ്ട് പോകുന്നത്. വേട്ടക്കാരനെക്കാള്‍ കൂടുതല്‍ സ്പീഡില്‍ ഓടി, സുരഷിതമായ അകലത്തില്‍ എത്തുക എന്നത് തന്നെ.
ആകാംഷയും ഭയവും ആണ് രണ്ടുകാലില്‍ ഉയര്‍ന്നു പൊങ്ങി നിന്ന് ചുറ്റുപാടും പതുങ്ങി ഇരിക്കുന്ന, പൊക്കം ഉള്ള പുല്ലിന്‍ ഉള്ളില്‍ മറഞ്ഞു നില്‍ക്കുന്ന വേട്ട മിര്‍ഗത്തെകണ്ടു പിടിക്കുവാന്‍ ആദിമ മനുഷനെ പ്രേരിപ്പിച്ച ഘടകം. മനുഷ്യ പരിണാമ പ്രക്രിയയിലെ ഏറ്റവും വലിയ വിപ്ലവ നേട്ടവും, രണ്ടുകാലില്‍ നില്‍ക്കുവാന്‍ സാധിച്ച മനുഷ്യനില്‍ നിന്നുമാണ്.മുന്‍കാലുകള്‍ കൈകള്‍ ആയി സ്വാതന്ത്ര്യം പ്രാപിച്ചതോടെഅവന്റെ തലച്ചോറും വളരുവാന്‍ തുടങ്ങി, ചെറിയ ആയുധങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെഅന്ന് വരെ ഇര ആയിരുന്ന മനുഷ്യന്‍ വേട്ടക്കാരനായി പരിണമിച്ചു.എങ്കിലും അവനില്‍ കുടിയിരിക്കുന്ന ആദിമ ആകാംക്ഷയും അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നുള്ള അറിവ് ഇല്ലാത്ത ഭയവും അവനെ എന്നും അലട്ടി.
അതിനു പരിഹാരം ആയി മനുഷന്‍ അവനെക്കാള്‍ ശക്തി ഉണ്ട് എന്ന് തോന്നിയവയെ എല്ലാം ആരാധിക്കാനും അവയെ സ്തുതിക്കുവാനും അവയെ വശീകരിക്കുവാന്‍ ബലി കര്‍മ്മാദികളും ഉണ്ടാക്കി. എന്നിട്ടും ത്രുപ്തി ലഭിക്കാഞ്ഞു മനുഷന്‍ സ്വന്ത രൂപത്തില്‍ ദൈവങ്ങളെ ഉണ്ടാക്കി, അവക്ക് ശക്തി കൂട്ടുവാന്‍ കൂടുതല്‍ തലയും കൈകളും; കൈ നിറയേ ആയുധങ്ങളും കൊടുത്തു.
ഇത്തരം ദൈവങ്ങളുടെ കൈയിലെ ആയുധം നോക്കിയാല്‍ അറിയാം അവയെ ഏതു കാലത്തു ആണ് മനുഷ്യര്‍ ഉണ്ടാക്കിയത് എന്ന്. ഇന്ന് കാലത്തെ മനുഷര്‍ ദൈവത്തെ ഉണ്ടാക്കിയാല്‍എ കെ 47, ഐ ഫോണ്‍,ഒക്കെ ആയുദങ്ങളും ദൈവ ഗര്‍ജനം വാട്‌സ് ആപ്പിലൂടെയും ആയിരിക്കും. സര്‍വ ശക്തന്‍ ദൈവങ്ങളെ സൃഷ്ട്ടിച്ചിട്ടും മനുഷ്യന്റെഭയം അവനെ അലട്ടിക്കൊണ്ടിരുന്നു. മരിച്ചതിനു ശേഷം എന്ത് സംഭവിക്കും എന്ന ഭയം മൂത്തപ്പോള്‍ അവന്‍ മരണശേഷം ലഭിക്കുന്ന സ്വര്‍ഗ്ഗവും ഉണ്ടാക്കി. മനുഷന്റെ 'ഫിയര്‍ ഓഫ് ദി അണ്‍നോണ്‍ ല്‍ നിന്നും ചൂഷണ വീരന്‍ പ്രാകിര്‍തമന്ത്രവാദിയും അവനില്‍ നിന്ന് ദൈവത്തെക്കാള്‍ ശക്തിമാനായ പുരോഹിതനും പരിണമിച്ചു.
കൊടുംകാറ്റ്,കൊറോണ, കടുത്ത ഹിമപാതം ഇവ ഒക്കെ മനുഷന്റെതലച്ചോറില്‍ ഷോര്‍ട് സര്‍ക്കുട്ട് ഉണ്ടാക്കുന്നു, ഭയവും ആകാംഷയും അവനെ കീഴടക്കുന്നു, അവന്‍ പി റ്റി ഉഷയേക്കാള്‍ വേഗത്തില്‍ ഓടി ആവശ്യം ഉള്ളവയും ഇല്ലാത്തവയും വാരി കൂട്ടുന്നു. ഭയം ഉണ്ടായപ്പോള്‍ ടൂള്‍സും, ആയുധങ്ങളും വഹിച്ച കൈകള്‍; പാല്‍, മുട്ട, ടോയിലറ്റ് ടിസ്സു, എന്ന് വേണ്ട തോക്ക് വരെ വാങ്ങി കൂട്ടുന്നു. ടോയിലറ്റ് ടിസ്സുവിനും തോക്കിനും കൊറോണയുമായി എന്ത് ബന്ധം എന്ന് തോന്നാം എങ്കിലും, അത് ഭയത്തിന്റെപ്രതികരണവും പ്രതിഫലനവും ആണ്,എന്നാല്‍ ഇതിനെ പ്രാകിര്‍തം എന്ന് പരിഹസിക്കാമോ! ഹേ; ഇതേ ഭയം ആണ് മനുഷ്യനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്.
എന്തുമാത്രം കൂടുതല്‍ നമ്മള്‍ ഭയപെടുന്നുവോ അത്രയും കൂടുതല്‍ആയുധങ്ങളും മറ്റു സാധനങ്ങളും നമ്മള്‍ സംഭരിക്കും. ചിലര്‍, തന്നെക്കാള്‍ വലുത് എന്ന് തോന്നിക്കുന്ന പ്രസ്ഥാനങ്ങളോട് കൂട്ടു ചേര്‍ന്ന് അവരുടെ അടയാളങ്ങള്‍ ആയ മെഗാതൊപ്പി, പാരാ മിലിട്ടറി യൂണിഫോം, ആയുധങ്ങള്‍ ഒക്കെ ധരിച്ചു ശക്തി പ്രകടിപ്പിക്കും. ഇവറ്റവെടിമരുന്നു നിറച്ച പ്രെഷര്‍ കുക്കര്‍ ആണ്. ഇവര്‍ സ്വയം പൊട്ടി തെറിക്കുക മാത്രം അല്ല മറ്റുള്ളവരെയും നശിപ്പിക്കും. അവരുടെ വംശം, മതം, ഒക്കെ അപകടത്തില്‍ എന്ന തെറ്റിദ്ധാരണ അവരില്‍ നുഴഞ്ഞു കയറും, അവര്‍ കാണിക്കുന്ന പൊള്ള രാജ്യ സ്‌നേഹത്തിന്റെമറവില്‍ ഹീനതയും ക്രൂരതയും മടി ഇല്ലാതെ,കുറ്റ ബോധം ഇല്ലാതെ പ്രവര്‍ത്തിക്കും. വളരെ സ്വാര്‍ത്ഥത ഉള്ള ഇവര്‍ സമൂഹത്തിനും രാജ്യത്തിനും, ലോകത്തിനും ആപത്തു ആണ്.
പെട്ടിക്കണക്കിനു സാധനങ്ങള്‍ വാങ്ങി വീട്ടില്‍ കൊണ്ട് പോകുന്നവരും, ഡസന്‍ കണക്കിന് തോക്കുകള്‍ വാങ്ങി വീട്ടില്‍ വെക്കുന്നവരും ഇത്തരം സ്വാര്‍ത്ഥ രാജ്യ ദ്രോഹികള്‍ ആണ്.ഇവര്‍ക്ക് എപ്പോഴും വെറുപ്പ് കാണിക്കുവാന്‍ ഒരു ശത്രു വേണം. വെറുപ്പ് പ്രദര്‍ശിപ്പിക്കാതെ ഇവര്‍ക്ക് നിലനില്‍ക്കുവാന്‍ സാധിക്കില്ല, കാരണം ഭയം ആണ് വെറുപ്പ് ആയി ഇവരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.
ഇനി ശത്രു ഇല്ല എങ്കില്‍ അവര്‍ ഒരു ശത്രുവിനെ നിര്‍മ്മിക്കും. അങ്ങനെ ആണല്ലോ സാത്താനെ മനുഷര്‍ സൃഷ്ടിച്ചത്. ചിലര്‍ക്ക് മറ്റൊരു മതം, മറ്റൊരു ജാതി, മറ്റൊരു രാജ്യം, മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി, അസോസിയേഷന്‍, പ്രസ്സ് ക്ലബ്, പള്ളി പൊതുയോഗം അങ്ങനെ എന്തെങ്കിലും വേണം. അവിടേയും രക്ഷ ഇല്ലാത്തവന്‍ ആണ് വീട്ടില്‍ എത്തി അവനെക്കാള്‍ ബലഹീനര്‍ ആയ അമ്മയേയും ഭാര്യയേയും ഒക്കെ തല്ലുന്നത്.
യുക്തിപരമായി ചിന്തിച്ചു പ്രവര്‍ത്തിക്കേണ്ട ആധുനികന്ഭയത്തെ മനസസ്സില്‍ ആക്കാന്‍ ഉള്ള കഴിവ് ഉണ്ട്. എല്ലാ ഭയത്തെയും കീഴ്‌പ്പെടുത്തേണ്ട ആവശ്യം ഇല്ല. വെറുതെ എന്തിനു ആവശ്യം ഇല്ലാത്ത ആകാംഷതലയില്‍ ഏറ്റി പൊട്ടി തെറിക്കുന്ന മനോഭാവത്തില്‍ ജീവിക്കണം?. അതിനാല്‍ ആദ്യം തന്നെ പ്രശ്‌നം, ഭയം എന്താണ് എന്ന് പഠിക്കണം, അതിന്റെ ശക്തിയും ഭവിഷത്തുകളും മനസ്സില്‍ ആക്കി ശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്യുക.അപ്പോള്‍ അനാവശ്യഭയം, ആകാംഷഒക്കെ ഒഴിവാക്കാന്‍ സാധിക്കും. തെറ്റായ അറിവ് ഭയത്തെയും ആകംഷതയെയും വര്‍ദ്ധിപ്പിക്കും. ആധുനിക മനുഷ്യനെ നിലനിര്‍ത്തുന്നതും , അടുത്ത തലമുറകള്‍ നിലനില്‍ക്കുവാനും നമുക്ക് വേണ്ടത് അറിവ് ആണ്, ഭയം അല്ല.
ആധുനിക ലോകം വളരെ അങ്ങോട്ടും ഇങ്ങോട്ടും അടുത്ത ബന്ധം ഉള്ളത് ആണ്. ലോകത്തിന്റെഏതു ഭാഗത്തു ഉണ്ടാകുന്ന ചെറിയ ദുരന്തം പോലും ലോകം ആകമാനം വളരെ വേഗം വ്യാപിക്കും. ഒരു വ്യക്തിയുടെ ഭയം, രോഗം ഒക്കെയും പെട്ടെന്ന് തന്നെ പകരും. വാട്ട്‌സ് ആപ് പോലുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യജ വാര്‍ത്തകള്‍ ദുരന്തത്തിന്റെവ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു അതിനാല്‍ അവയെ വര്‍ജിക്കുക.