കാലിഫോര്‍ണിയയില്‍ നിന്ന് എഴുത്തുകാരിയും റിട്ടയേര്‍ഡ് കോളേജ് അധ്യാപികയുമായ ശ്രീമതി ശ്രീദേവി കൃഷ്ണന്‍ ഇ മലയാളിയിലൂടെ തന്റെ രചനകള്‍ വായനക്കാരുമായി പങ്കു വയ്ക്കുന്നു . ശ്രീമതി ശ്രീദേവി പൊളിറ്റിക്കല്‍ സയന്‍സില്‍ കേരള യൂണിവേഴ്‌സിറ്റി യില്‍ നിന്ന് റാങ്കോടെ എം എ പാസ്സായതിനു ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റി യില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഒരു മാസ്‌റ്റേഴ്‌സ് ബിരുദവും കൂടി നേടി .“കാസറ്റ് ആന്‍ഡ് പൊളിറ്റിക്‌സ് ഇന്‍ കേരള” എന്ന വിഷയത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി യില്‍ റീസെര്‍ച് സ്‌കോള റും ആയിരുന്നു . ആന്ധ്രാ , മുംബൈ , ചെന്നൈ എന്നിവിടങ്ങളില്‍ കോളേജ് അദ്ധ്യാപിക യായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
റീഡേഴ്‌സ് ഡൈജസ്റ്റ് , ഫെമിന , വനിത, ഹിന്ദു , ഇന്ത്യന്‍ എക്‌സ്പ്രസ്സ് തുടങ്ങി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും കോളങ്ങ ളും, ചെറുകഥ, നോവല്‍, ലേഖനങ്ങള്‍ എന്നിവ തുടര്‍ച്ചയായി ശ്രീദേവി എഴുതിയിരുന്നു. റീഡേഴ്‌സ് ഡൈജസ്റ്റ് നടത്തിയ വാലന്‍ന്റൈന്‍ സ്‌പെഷ്യല്‍ രചനാ മത്സരത്തില്‍ അവാര്‍ഡ് നേടിയിട്ടുണ്ട് . പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷ് പുസ്തകങ്ങള്‍ താഴെ പറയുന്നവയാണ് . ഈ പുസ്തകങ്ങള്‍ ആമസോണില്‍ ലഭ്യവുമാണ് .
“The Truth of the hereafter & other stories “
" You may be right, I may be crazy' & other stories”
”Musings of a sensitive Indian woman"
" Silicon Castles "
സിലിക്കണ്‍ കാസില്‍സ് എന്ന സിലിക്കണ്‍ വാലി യിലെ ഒരു ഇടത്തരം എഞ്ചിനീയ റു ടെ ജീവിതപശ്ചാത്തലം ആസ്പദമാക്കി എഴുതിയ നോവല്‍ " വണ്‍ വേ ടിക്കറ്റ് " എന്ന പേരില്‍ ഇംഗ്ലീഷ് സിനിമയായിട്ടുണ്ട്.
“ലോസ്റ്റ് ജിപ്‌സീസ്” ആണ് അവര്‍ഡ് നേടിയ മറ്റൊരു ഡോക്യുമെന്ററി മൂവി .
നല്ലൊരു ക്രൊഷ്യ തയ്യല്‍ വിദഗ്ധ കൂടിയാണ് ശ്രീദേവി . ലോകത്തിലെ ഏറ്റവും വലിയ ബ്ലാങ്കെറ്റ് നെയ്ത് ഗിന്നസ് ബുക്കില്‍ ഇടം നേടിയ തയ്യല്‍ക്കാരികളുടെ കൂട്ടത്തില്‍ ശ്രീദേവിയും പങ്കാളിയായിരുന്നു .
നാല്‍പ്പത്തി ആറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഭര്‍ത്താവ് കാപ്റ്റന്‍ കൃഷ്ണന്‍ യാത്ര പറഞ്ഞു. പിന്നീട് അക്ഷരങ്ങളും മക്കളും സ്‌നേഹിതരും ചേര്‍ന്ന താണ് തന്റെ ലോകം എന്ന് ശ്രീദേവി പറയുന്നു . ഇപ്പോള്‍ മകനോടൊപ്പം കാലിഫോര്‍ണിയ സാന്‍ഹോസെയില്‍ വിശ്രമ ജീവിതം. മകന്‍ ചീനു കൃഷ്ണന്‍ സാന്‍ ഹൊസെയില്‍ എഞ്ചിനീയര്‍ ആണ് . മകള്‍ ഷെറില കൃഷ്ണന്‍ ന്യൂ യോര്‍ക്കില്‍ ഡോക്ടറും .
കാത്തിരിക്കുക ശ്രീദേവി കൃഷ്ണന്റെ രചനകള്‍ ഇ മലയാളിയുടെ താളുകളില്‍ ഇനി മുതല്‍ വായിക്കുക....