നര്‍മ്മകവിതയെഴുതാന്‍ തുനിഞ്ഞാലും
കൈവിട്ടുപോയ കല്ലുപോലക്ഷരങ്ങള്‍
ചെന്നു പതിക്കുന്നവിടെയെന്നോ
അനുവാചകരിലുണര്‍ത്തും ഭാവമെന്തെന്നോ
അറിയില്ലല്ലോ കൃത്യമായ് നിര്‍ഭാഗ്യവശാല്‍.
കൊറോണാ കോറോണാ, കൊറാണാ
രാവും പകലും കൊാറോണാ ന്യൂസ്
കേട്ടു കേട്ടു മടുത്തപ്പോളൊരാള്‍
തല്ലിത്തകര്‍ത്തു സ്വന്തം ടിവി കോപത്താല്‍.
ഇതിഹാസത്തിലെ ശ്രീരാമാവതാരം പോല്‍
ഭൂഭാരം കുറക്കാന്‍ കൊറോണാവതാരം.
സംഹാരരുദ്രനായ് കൊറോണാ
തെരുതെരെ കൊല്ലുന്നു ജനങ്ങളെ.
രാമന്റെ വനവാസത്തിന്‍ കാരണം
"മന്ഥരയല്ല, കൈകേയിയല്ല, രാജാവുമല്ല
സാക്ഷാല്‍ വിഷ്ണുഭഗവാനീശ്വരന്‍'
കുരിശിന്‍ വഴിയില്‍ ചിന്തിച്ചാലും
മുന്നില്‍ നില്ക്കുന്നതീശ്വരന്‍ തന്നെ.
കൊറോണായെ പറ്റിയഴുതിയില്ലെങ്കില്‍
തന്നിലെ എഴുത്തുകാരന്നപമാനം
അവരവരുടെ സംഭാവനയുമായെത്തി
ഞാനുള്‍പ്പെടെ എഴുത്തുകാര്‍ നിരയായ്
കൊറോണായെ പറ്റി എഴുതിയെഴുതി
കൈ തളര്‍ന്നല്ലോ എഴുത്തുകാര്‍ക്ക്
എന്നിട്ടും എഴുതണമെന്നു മോഹം
എഴുതാനൊന്നുമില്ലല്ലോ പുത്തനായ്
എന്നു ഞാന്‍ വ്യസനിച്ചിരിക്കുമ്പോള്‍
എന്‍ഭാവന എന്നില്‍ ഉണര്‍ന്നു വന്നു.
അധികാരമത്തരായ് ലോകം വെല്ലാന്‍ ചൈന
കൊറാണാ സൃഷ്ടിച്ച്് വിപണിയിലിറക്കി
കൊറോണാ വൈറസ്സ് കുത്തിവെച്ച്
ആയിരക്കണക്കിനു കൊറോണാ വാഹകരെ
വിമാനത്തിലയച്ചു ലോകമെമ്പാടും
വന്‍ നഗരങ്ങളില്‍ കോറോണാ പ്രവാഹം
ലോകരാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥിതി
തകര്‍ത്തതില്‍ ചൈനയുടെ പൊട്ടിച്ചിരി
സമ്പദ്‌വ്യവസ്ഥിതിയില്‍ ചൈനയുടെ മുന്നേറ്റം
ക്രൂരചിത്തം ചൈനീസ് സാരഥികള്‍ക്കെല്ലാം.
ലോകരാഷ്ട്രങ്ങള്‍ മനസ്സിലാക്കുന്നു വന്‍ചതി
രാഷ്ട്രത്തലവന്മാര്‍ കോപാകുലരായ് പല്ലിറുമ്മി
തുടച്ചു മാറ്റണം ചൈനയെ ഭൂമുഖത്തൂന്ന്
ചൈനക്കെതിരെ സംഘടിത യുദ്ധപ്രഖ്യാപനം
ലോകമഹായുദ്ധത്തിന്‍ മൂന്നാം പതിപ്പ്
യുദ്ധമതീവഭീതിയുണര്‍ത്തി ജനങ്ങളില്‍
ലോകരാഷ്ട്രങ്ങളുടെയാക്രമണത്തില്‍
തകര്‍ന്നു തരിപ്പണമായ് തറപറ്റി ചൈന
കയറ്റുമതിയില്ല ഇറക്കുമതിയില്ല
ചൈനയുടെ പൊട്ടിച്ചിരി ദീനരോദനമായ്
നിരന്തരം മുഴങ്ങി ലോകമെമ്പാടും
വേണ്ടതില്ല നമുക്കു വ്യാകുലഭാവമിനി
ലോകജനതക്കവാച്യമാം ആനന്ദം.
ഇതെന്‍ ഭാവനയെന്ന ചിന്തയില്‍
മുഴുകിയിരുന്നു ഞാന്‍ സ്വസ്ഥനായ്.