കോറോണക്കാലത്ത് തനിച്ചിരിപ്പാണ് വാതില്‍ തുറന്നിറങ്ങി വരാനും പൊള്ളുന്ന നെറ്റിയില്‍ തണുത്ത വിരലമര്‍ത്താനും ഇനി നീ മാത്രം കൂരിരുട്ടിലൂടെ നിലയില്ലാക്കയത്തിലേക്ക് ഒരു മുങ്ങിത്താഴലാണ് ആളനക്കങ്ങളില്ലാത്ത നിരത്തിലൂടെ നിശ്ശബ്ദ മായി അദൃശ്യതയിലേക്കുള്ള ഒരു പ്രയാണമാണ് അജ്ഞാത വേദനകളോടൊപ്പം ഒരുണര്‍ന്നിരിക്കലാണ് പ്രാണനെ താങ്ങുന്ന വായു കണത്തോടുള്ള അവസാനത്തെ അപേക്ഷയാണ് അതത്രയും തീക്ഷ്ണമാണ് നിന്നെ കാത്തിരുന്ന് ശയ്യയിലേക്കു കുഴഞ്ഞു വീഴും പോലെ നിനക്കും പൊള്ളുന്നില്ലേ… അവസാനിക്കാത്ത മൃദുസ്പ ര്‍ശമായി നീയുണ്ടാകണം അത്രമേല്‍ പ്രണയമാണ്!
"ഇനി നീ മാത്രം" ആരാണവൻ. മരണമോ
പ്രണയമോ? അവസാനിക്കാത്ത മൃദുസ്പർശം
അവന്റെയാകില്ലേ. ആ അവൻ ആര്? അവസാനം
മരണമായിരിക്കാം. യുഗ യുഗങ്ങളായി പ്രണയം
മരണത്തെ ജയിക്കാൻ ശ്രമിക്കുന്നു. പരാജയപ്പെട്ടാലും
അത് വിജയമത്രെ. ഭീതിതമായ ഈ നിമിഷങ്ങളിൽ
പ്രണയമെത്തണം സാന്ത്വനവുമായി.. പക്ഷെ
മരണത്തിനും എത്താം. കാരണം ജീവനെ
നിലനിർത്തുന്ന വായുവിൽ മരണം
കയറിയിരിക്കുന്നു.അപ്പോൾ പ്രണയം എന്ത് ചെയ്യും.
Vayanakaran 2020-04-19 16:07:02
പ്രണയിച്ച് മരിച്ചവരുണ്ട്. കൊറോണ വന്നു
മരിച്ചവരുമുണ്ട്. ആരെ ഓർത്തു ഞാൻ
കരയണം ? അതോർത്ത് കരച്ചിൽ വരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല