Image

അമ്മക്കുവേണ്ടി ഒരു കൊറോണ കാലം (ഡോ. മോഹന്‍)

Published on 30 April, 2020
അമ്മക്കുവേണ്ടി ഒരു കൊറോണ കാലം (ഡോ. മോഹന്‍)

2020 മാർച്ച് ആദ്യം ആണെന്ന് തോന്നുന്നു വർഷാവർഷം ചെയ്യാറുള്ള മെഡിക്കൽ ചെക്കപ്പ്ഒന്ന് ചെയ്യണമെന്ന് തോന്നി. ഡോക്ടറെ പോയി കണ്ടു. ഈ കൊല്ലം നേരത്തേ പോയികണ്ടു.

ഗുണമോ ദോഷമോ സംഗതി അത്ര പന്തി അല്ല. ഹൃദയം ശരിക്കു വർക്ക് ചെയ്യുന്നില്ല അത്രേ. അതുകൊണ്ട് ഒരു ഹാർട്ട് സ്പെഷ്യലിസ്റ്റിനെ കാണണം. പറയുന്നതും ഒരു ഹാർട്ട്സ്പെഷ്യലിസ്റ് തന്നെ.

പോയി കാണാം പിന്നെന്താ? പക്ഷേ അപ്പോൾ കോവിഡ് ലോക്കഡോൺ വന്നു.  ഇനിയുംഎന്തു ചെയ്യും?പോയാൽ കോവിഡ് പിടിക്കും പോയില്ലെങ്കിൽ ഹാർട്ട് പിടിക്കും.  ഒരു വല്ലാത്തകുലുമാല് .


എനിക്ക് മരിക്കുന്നതിൽ ഒരു പേടിയും ഇല്ലായിരുന്നു. വളരെ ഈസിയായിട്ടു കണ്ടിരുന്നകാര്യം. ഇതിനു മുമ്പും പലപ്പോഴും മരണം കൂട്ടുകൂടാൻ വന്നിട്ടുണ്ട്. പക്ഷേ ഞാൻ കൂട്ട്കൂട്ടിയിട്ടില്ല.

ഞാൻ തിരുവല്ലയിൽ വെറ്റിനറി ഡോക്ടർ ആയി ചോലി ചെയുന്ന സമയം.

പടിഞ്ഞാറ്  താറാവിനെ കുത്തിവെക്കാൻ പോയി.  ഏക്കറോളം നെൽപ്പാടങ്ങൾ. ആയിരകണക്കിന് താറാവ്. ഓരോന്നിനെയും പിടിച്ചു തരും ഞങ്ങൾ അതിനെകുത്തിവെക്കും. തണലത്തു നിൽകുമ്പോൾ നല്ല കുളിർകാറ്റിൽ ജോലിയുടെ ബുദ്ധിമുട്ടുംഷീണവും അറിയാതെ പോകുന്നു. പിന്നെ നല്ല തെങ്ങിൻ കള്ള്.

കുത്തിവെപ്പ് കഴിഞ്ഞപ്പോൾ നേരം ഇരുട്ടി.

ചായ വാങ്ങി വരാൻ ഒരാൾ പോയി. പോയ ആൾ പൂസ് ആണെന്ന് പറയണ്ട ആവിശംഇല്ലല്ലോ. ചായ കൊണ്ടു തന്നു. ഞാൻ അതു കുടിച്ചു. കുടിച്ചുകഴിഞ്ഞപ്പോൾ ആണ് 'ആരഹസ്യം' അവൻ പറഞ്ഞത്.

വന്ന വഴി ചായ കൊണ്ടുവന്ന ഫ്ലാസ്ക് ഉൾപ്പെടെ അവൻ താഴെ വീണു.

അപ്പോൾ ഫ്ലാസ്കിന്റെ ഉള്ളിൽ ഒരു ശബ്‌ദം. ഏതായാലും കുളിക്കി കുളിക്കി ശബ്‌ദംഇല്ലാതാക്കി.

ഫ്ലാസ്കിന്റെ ഉള്ളിലെ മെർക്കുറി ഗ്ലാസ് പൊട്ടിയ ശബ്‌ദം ആണ് കേട്ടത്.

അതാണ് ഞാൻ കുടിച്ചത് .

ഞാൻ അപ്പോൾ പറഞ്ഞത്‌ ഇപ്പോഴും ഓർക്കുന്നു.

“അയ്യോ പിള്ളാർ പറക്ക മുട്ടിയിട്ടില്ല."

2002 ഇൽ എനിക്ക് ചെറിയ ഒരു നെഞ്ച് വേദന. വല്ലപ്പോഴും ഇങ്ങനെ വരാറുണ്ട്അതുകൊണ്ട് ഞാൻ ആദ്യം അത് കാര്യം ആക്കി ഇല്ല. പക്ഷേ ഇപ്പോൾ അത് മൂന്ന് ദിവസംആയിരിക്കുന്നു. ഞാൻ ഡോക്ടറെ പോയി കണ്ടു. എക്കോ കാർഡിയോ ഗ്രാമിൽ എനിക്ക്ഒരു ബ്ളോക് ഉണ്ട് എന്ന് ഡോക്ടർ കണ്ടു പിടിക്കുന്നു. ആംബുലെൻസ് വിളിക്കുന്നു ഭയങ്കരബഹളം. ഞാൻ കൂൾ എന്നു പറഞ്ഞാൽ കു കൂൾ. അവസാനം ആൻജിയോഗ്രാമിൽ ഒന്നുംബ്ളോക് ഇല്ല. എന്നെ ER ഇൽ വന്നു കണ്ട എന്റെ കസിൻ പോലും അന്തം വിട്ടുപോയി. ഞാൻ കൂൾ എന്നുപറഞ്ഞാൽ കു കൂൾ.

പക്ഷേ പെൻഷൻ ആകാറായപ്പോൾ മുതൽ ഇനിയും ജീവിച്ചിരിക്കണം എന്നൊരു മോഹം.

റെറ്റിയെമെൻറ് ജീവിതം ഒന്ന് അനുഭവിക്കണം എന്ന് ഒരു ആഗ്രഹം.


ബഹളം വെച്ച് രാവിലെ എഴുനേറ്റു വാണം വിട്ടത് പോലെ പോകണ്ട. കാർ എവിടെ പാർക്ക്ചെയ്യും? ജോലിക്ക് ചെല്ലാൻ താമസിക്കുമോ? നോ വറീസ് . അവിടെ ചെന്നിട്ടു ആരുടേയുംവെളുത്ത മുഖവും കറുത്ത മുഖവും കാണണ്ട. ചെയ്യുന്ന ജോലിയെ കുറിച്ച് തല പുകയണ്ട. വെക്കേഷൻ  എന്നു കിട്ടും?നാട്ടിൽ പോകണമല്ലോ. വൈകിട്ട് പകരക്കാരെ നോക്കിഇരിക്കണ്ട. ആകെക്കൂടെ വീക്ക് എൻഡിൽ കിട്ടുന്ന ഒന്നോ രണ്ടോ ദിവസം കൊണ്ട്ലോകത്തുള്ള എല്ലാ കാര്യങ്ങളും ചെയ്തു തീർക്കണം.

പെൻഷൻ ആകുമ്പോൾ ജോലിയിൽ കിട്ടിയിരുന്നതിൽ കൂടുതൽ തുക ഒന്നും അറിയാതെവീട്ടിൽ കിട്ടും.  ഇതു നമ്മൾക്ക് അർഹിക്കുന്ന വരുമാനം. ഓശാരം അല്ല.

അപ്പോൾ അതും ഒന്ന് അനുഭവിക്കണമല്ലോ. അപ്പോൾ മുതൽ ജീവിച്ചിരുന്നാൽ കൊള്ളാംഎന്നൊരു മോഹം. തെറ്റുണ്ടോ?

അങ്ങനെ ജീവിച്ചിരിക്കാൻ തീരുമാനിച്ചതിന്റെ പുറകെ ആണ് നമ്മുടെ മുഞ്ഞകോറോണയുടെ വരവ്.


ഞാൻ താമസിക്കുന്നത് ന്യൂ യോര്കിൽ ആണ്. കോറോണയുടെ എപി സെന്റർ. അതും ന്യൂയോർക്ക് സിറ്റിയിൽ. അതിൽ തന്നെ ഏറ്റവും പ്രെസനം ഉള്ള

 ക്വിൻസ്‌ കൗന്റിയിൽ.

പലപ്പോഴും കൊറോണ വാതിലിൽ വന്നു മുട്ടുന്നുണ്ടോ എന്നൊരു സംശയം. എങ്ങനെയുംഎതിലെയും വിളിക്കാതെ കയറിവരുന്ന ശത്രു.

പണക്കാരെനെയും പാവപെട്ടവനെയും ബുദ്ധിമാനെയും ബുദ്ധിഹീനനെയുംവിശ്വാസിയെയും അവിശ്വാസിയെയും എന്നെല്ലാ യാതൊരു വർണ്ണ വർഗ മത സ്ത്രീ പുരുഷവിവേചനവും ഇല്ലാത്ത ശത്രു. അതിരുകൾ പാലിക്കാത്ത ശത്രു. സംഹാര താണ്ഡവം ആടുന്നശത്രു.

ഭയം വിതറുന്ന ശത്രു.
മനസ്സ് ഒന്നു ചഞ്ചലിച്ചു.

പക്ഷേ 'ഒന്നും കൂസാക്കാത്ത' പഴയ വികാരത്തിലേക്ക് പോകാൻ അതികം ദൂരം ഇല്ല എന്ന്മനസ് എന്നെ ഓർപ്പിച്ചുകൊണ്ടിരുന്നു. എന്റെ പഴയ മനസ്സിനെ എനിക്ക് ദൂരെ കാണാം. എന്നെ മാടി വിളിക്കുന്നു.

അപ്പോൾ അമ്മയെ ഓർമവന്നു. എനിക്ക് എന്തെങ്കിലും പറ്റിയാൽ, ഒന്നാമത് അമ്മക്ക് ഇതുതാങ്ങാനുള്ള കരുത്തുണ്ടോ? അറിയില്ല. പിന്നെ അമ്മയുടെ കാര്യങ്ങൾ ആര് നോക്കും. എന്റെ ഭാര്യ തീച്ചയായിട്ടും നോക്കും. സംശയും ഇല്ല. പക്ഷേ ഇതു കൊറോണ ആണ് . ചിലപ്പോൾ ഒന്നിച്ചു?

അമ്മ ഇപ്പോൾ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിനോട് അനുബദ്ധിച്ചുള്ള ലോങ്ങ്കെയർ വിഭാഗത്തിലാണ്. വയസ് 94.   കൂട്ടിന് ,സഹായത്തിന് ഒരാളും.


ഞാൻ എന്റെ മകനെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു. കോറോണയും എന്റെ ഹ്രാർട്ടുംആണ് വിഷയം .

അഭ്യര്ത്ഥന ആയിരുന്നോ ഉത്തരവ് ആയിരുന്നോ അതോ സംക്രിതം ആയിരുന്നോ എന്ന്ഓർമയില്ല. ഞാൻ വളരെ വികാരഭരതിനായി.അത് എനിക്ക് ഓർമയുണ്ട്.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മൂന്നു കാര്യങ്ങൾ നീ എനിക്കുവേണ്ടി ചെയ്യണം.

അടുത്ത ഗൃഹനാഥൻ നീയാണ്. “അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഒരു കത്രികയിലെരണ്ടു് ഘടഗങ്ങൾ ആണ്. അവ ഒന്നിച്ചു ഉപയോഗിക്കേണ്ടവയാണ് ."

പലരും മനപൂർവം മറക്കാൻ ശ്രെമിക്കുന്നവ. അതാണല്ലോ സൗകര്യം.

മൂന്നു കാര്യങ്ങൾ. എന്റെ അമ്മയെ നോക്കണം. നിന്റെ അമ്മയെ നോക്കണം. നിന്റെപെങ്ങളെ നോക്കണം. പിന്നെ അവന്റെ കുടുംബത്തിന്റെ കാര്യം ഞാൻ പറയണ്ട ആവിശംഇല്ലലോ.

രൂപ ഒരു പ്രശനം അല്ല. മില്ലിയൻസ് ഇല്ല.

പക്ഷേ ആവശ്യത്തിനുണ്ട് .

നാട്ടിലെ കാര്യം അവന് ഒരു എത്തും പിടിയും ഇല്ലെന്നു പറയേണ്ടിയ കാര്യം ഇല്ലല്ലോ.

നാട്ടിൽ എവിടെയോ ഒരു ഹോസ്പിറ്റലിൽ അവന്റെ ഗ്രാൻഡ്മാ ഉണ്ട്. അതു അവനുമനസിലായി. ഞാൻ എങ്ങനെ രൂപ അയക്കുന്നു ?എവിടെ അയക്കുന്നു?

വിളിക്കേണ്ടത് ആരെ? ആർ സഹായിക്കും?  അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ? വേണ്ടഅവിടെ വരെ പോകണ്ട.

അപ്പോൾ പിന്നെ ജീവിക്കുന്നതാണ് ഈസി എന്നു തോന്നി. കുറച്ചുനാൾ കൂടി. പക്ഷേനമ്മൾ വിചാരിച്ചാൽ പോരല്ലോ.

അവിടെയും കുലുമാല്. എന്തു ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക