Image

ആഴ്ചയുടെ തുടക്കം മന്ദഗതിയിൽ; ഇപ്പോൾ കോവിഡ് മരണം വീണ്ടും ഉയർച്ചയിലേക്ക് (ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ Published on 20 May, 2020
 ആഴ്ചയുടെ തുടക്കം മന്ദഗതിയിൽ; ഇപ്പോൾ കോവിഡ് മരണം വീണ്ടും ഉയർച്ചയിലേക്ക്  (ഫ്രാൻസിസ് തടത്തിൽ)
മന്ദഗതിയിലായിരുന്ന കോവിഡ് 19 മരണനിരക്ക് വീണ്ടും ഉയര്‍ച്ചയിലേക്ക്. അമേരിക്കയില്‍ ആകെ മരണം ഇതിനകം 95,000 ആയി . ഈ ആഴ്ചയില്‍ തന്നെ ഒരു ലക്ഷം കടക്കുന്ന ലക്ഷണമാണ്. തുടര്‍ച്ചയായി മരണ നിരക്ക് കുറവ് രേഖപ്പെടുത്തിയ ശേഷം രണ്ടു ദിവസമായി മരണനിരക്ക് വീണ്ടും കൂടി

രാജ്യവ്യാപകമായി ലോക്ക് ഡൗണില്‍ നിയന്ത്രങ്ങള്‍ എടുത്തുകളഞ്ഞു കൊണ്ടിരിക്കെയാണിത്. നേരത്തെ രോഗം വ്യപകമായിരുന്ന സ്റ്റേറ്റുകളില്‍ സ്ഥിതി ശാന്തമാകുകയും മറ്റു സ്റ്റേറ്റുകളില്‍ മരണ നിരക്കു കൂടുകയും പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കുകയുമാണ്.

മെയ് 20 നു 1461 പേരാണ് മരണമടഞ്ഞത്. 19 നു മരണം 1,552 ആയിരുന്നു . എന്നാല്‍ മെയ് 18 വരെ മരണ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. 18 നു മരണനിരക്ക് 1000 ആയിരുന്നു. തുടര്‍ച്ചയായ 50 ദിവസം1000 നും2000 നും ഇടക്ക് ആയിരുന്ന മരണനിരക്ക് മെയ് 17 നു ആദ്യമായി 1000 ത്തില്‍ താഴെ വന്നു. അന്ന് മരണം 865. കഴിഞ്ഞ പത്ത് ദിവസമായി ശരാശരി പുതിയ രോഗികളുടെ എണ്ണം 22,000 വീതമാണ്.

രാജ്യത്ത് ഇന്നലെ കൂടുതല്‍ പേര് മരിച്ചത് ന്യൂയോര്‍ക്കിലാണ്. (വേള്‍ഡോ ഓ മീറ്റര്‍ ഡാറ്റ പ്രകാരം) 168പേര്‍. ആകെ മരണം 28,820. ഇന്നലെ പുതിയ രോഗികളുടെ എണ്ണം 887 മാത്രമായിരുന്നു. രണ്ടു മാസത്തിനുള്ളില്‍ ആദ്യമായാണ് ന്യൂയോര്‍ക്കില്‍ പുതിയ രോഗികളുടെ എണ്ണം ഇത്രയ്ക്കു കുറഞ്ഞത്. എന്നിരുന്നാലും ന്യൂയോര്‍ക്കില്‍ ഇപ്പോഴും 2.72 ലക്ഷം രോഗബാധിതരുണ്ട്. അകെ രോഗബാധിതര്‍ 3.64 ലക്ഷവും .

ഇന്നലെ 156 പേര് മരിച്ച ന്യൂജേഴ്‌സിയാണ്ന്യൂയോര്‍ക്കിനു പിന്നിലുള്ളത്. ആകെ മരണം 10,750 ആയ ന്യൂജേഴ്സിയില്‍ ഇന്നലെ 1,082 പുതിയ രോഗികളുണ്ടായി.

ഇല്ലിനോയി തന്നെയാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും ഒന്നാം സ്ഥാനത്ത്. ഇന്നലെ രോഗികളുടെ എണ്ണം 2,388 ആയിരുന്നു. അതോടെ ആകെ രോഗികളുടെ എണ്ണം അതിവേഗം ഒരു ലക്ഷം കടന്നു. അതില്‍ 95,000 പ്പരം രോഗികള്‍ ഇപ്പോഴും ചികിത്സയില്‍ ആണെന്നത് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. ഇല്ലിനോയി രാജ്യത്തെ മറ്റൊരു ന്യൂയോര്‍ക്കോ ന്യൂജേഴ്‌സിയോ ആയേക്കാം. 

ഇന്നലെ ഇവിടെ 146 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം4,525 ആയി.

മറ്റൊരു ഹോട്ട് സ്‌പോട്ട് ആയ മാസച്ചുസെറ്റ്‌സില്‍ മരണ സംഖ്യ 6,000 കടന്നു. ഇന്നലെ ആകെ 128. ഇന്നലെ ഇവിടെ ആകെ 1,045 രോഗികള്‍ ഉണ്ടായി. ഇതോടെ ഇവിടെ ആകെ രോഗികളുടെ എണ്ണം 88,95.

കാലിഫോര്‍ണിയ ആയിരുന്നു പുതിയ രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. കാലിഫോര്‍ണിയയില്‍ രണ്ടാമത്തെ വേവിനു തുടക്കമായി എന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞ മാസം ഏതാണ്ട് 50-ല്‍ താഴെയായിരുന്ന പ്രതിദിന മരണം അടുത്തകാലത്തായി നൂറില്‍ കൂടുതല്‍ ആയിരുന്നു. ഇന്നലെ 87 പേര് മരിച്ച ഇവിടെ 2,018 പുതിയ രോഗികള്‍.

മറ്റൊരു ഹോട്ട് സ്‌പോട്ട് ആയ പെന്‍സില്വാനിയയില്‍ പുതിയ രോഗികള്‍ കുറവായിരുന്നുവെങ്കിലും മരണ സംഖ്യ കൂടുതല്‍ ആയിരുന്നു. ഇന്നലെ മരണം 71. പുതിയ രോഗികള്‍ 724.

മിഷിഗണില്‍ മരണസംഖ്യ കുറഞ്ഞുവരികയാണെങ്കിലും ആകെ മരണസംഖ്യ 5,000 കടന്നു. ഇന്നലെ 46 മരണവും 659 പുതിയ രോഗികളുമുണ്ടായി. കണക്ടിക്കറ്റിലും ഒഹയോയിലും 57 വീതം പേര് മരിച്ചു. ഫ്ലോറിഡയില്‍ 44 ഉം മെരിലാന്‍ഡ് കൊളറാഡോ എന്നിവിടങ്ങളില്‍ 42 വീതവും ഇന്‍ഡിയാനയില്‍ 40 പേരുമാണ് ഇന്നലെ മരിച്ചത്. ടെക്‌സാസ് (979), ജോര്‍ജിയ (946), മെരിലാന്‍ഡ് (777), വിര്‍ജീനിയ (763), പെന്‍സില്‍വാനിയ (724) എന്നിങ്ങനെയായിരുന്നു പുതിയ രോഗികളുടെ എണ്ണം. 
 ആഴ്ചയുടെ തുടക്കം മന്ദഗതിയിൽ; ഇപ്പോൾ കോവിഡ് മരണം വീണ്ടും ഉയർച്ചയിലേക്ക്  (ഫ്രാൻസിസ് തടത്തിൽ)
Join WhatsApp News
Reopened Amerikka 2020-05-21 14:09:30
അമേരിക്ക റി ഓപ്പൺ ചെയിതു എന്നതിന് തെളിവായി, 12 മണിക്കൂറിനുള്ളിൽ ൨ കൂട്ട വെടി വെപ്പ് നടന്നു. മറ്റുള്ളവരുടെ മേൽ തുമ്മുക, തുപ്പുക, ചുമക്കുക, അടിപിടി - അങ്ങനെ പലയിടങ്ങളിലും ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക