വെളിപ്പാടു പുസ്തകവ്യാഖ്യാനം എഴുതിയതിനുശേഷം, പ്രസിദ്ധീകരിക്കുന്നതിനുമുമ്പ്, അഭിപ്രായം രേഖപ്പെടുത്താന്‍ സമൂഹത്തിലെ അറിയപ്പെടുന്ന ചിലവ്യക്തികളെ സമീപിച്ചു. അവരില്‍ രണ്ടുപേര്‍ പുസ്തകത്തിലെ വിഷയം ഉള്‍ക്കൊള്ളുന്നതിന് പ്രയാസമായതു കാരണം അഭിപ്ര ായംഎഴുതാതെ മടക്കിഅയച്ചു. എന്നാല്‍ മറ്റൊരുവ്യക്തി മനോഹരമായ ഒരുഅഭിപ്രായം എഴുതിത്ത രികയും ഇതുപോലെയുള്ള പുസ്തകങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അഭിപ്രായം എഴുതിയമറ്റുചിലരും വിവിധ മതങ്ങളെപ്പറ്റി പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതിനോട് ജിക്കാന്‍ പ്രയാസമുണ്ട് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അതുകൊണ്ട്വായനക്കാര്‍ക്കും ഇതേപ്രയാസം നേരിടുമെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ''വിവിധമതങ്ങളും രക്ഷയും'' എന്നവിഷയം അനുബന്ധമായി പുസ്തകത്തില്‍ ചേര്‍ക്കാന്‍ ഇടയായത്.
നമുക്കെല്ലാം വിവിധവിഷയങ്ങളെപ്പറ്റി വിവിധങ്ങളായ ധാരണകളുണ്ട്. ഈധാരണകള്‍ എല്ലാം ശരിയായിരിക്കണമെന്നില്ല. നമ്മുടെ ധാരണകള്‍രൂപപ്പെടുത്തുന്നത് നമ്മുടെഅറിവും അനു ഭവവുമാണ്. നമ്മുടെഅറിവിന് പരിമിതികളുണ്ട്. അതുപോലെ തന്നെ നമ്മുടെ അനുഭവ ങ്ങള്‍വ്യത്യസ്തമായിരിക്കുന്നു. ബൈബിള്‍ എഴുതിയ പ്രവാചകന്മാരുടെ അനുഭവല്ല നമ്മില്‍ പലരുടേയും അനുഭവങ്ങ ള്‍.അപ്പോസ്തലനായ പത്രോസിന്ജാതികളുടെ രക്ഷയോടുള്ള ബന്ധത്തില്‍ ആകാശത്തുനിന്ന് ഇറങ്ങിവന്നതുപ്പട്ടിപോലുള്ള പാത്രത്തിന്റെ അനുഭവം (അപ്പൊ. പ്ര. 10:923) മറ്റുശിഷ്യന്മാര്‍ക്ക് ഉണ്ടായില്ല എന്നോര്‍ക്കണം.
നാമെല്ലാവരും ഒന്നുമറിയാതെ ഈഭൂമിയില്‍ ജനിച്ചുവീണു. അതിനുശേഷം ചിലകാര്യങ്ങള്‍ മാതാപിതാക്കളുംനിന്നോ, സമൂഹത്തില്‍ നിന്നോ പുസ്തകങ്ങളില്‍ നിന്നോഗ്രഹിക്കുന്നു. ഈഅറിവിന് പരിമിതികളുണ്ട്. ഇന്നേവരെ വിവിധവിഷയങ്ങളെപ്പറ്റി ലോകചരിത്രത്തില്‍ പ്രസിദ്ധീകര ിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളില്‍ ഒരുശതമാനത്തിന്റെ ചെറിയഒരംശം പോലും നാമാരും വായിച്ചിട്ടില്ല. എങ്കിലുംനമ്മില്‍ പലരുടേയും ഭാവം നാം വിശ്വസിക്കുന്നതാണ് ഏറ്റവും ശരിയായിട്ടുള്ളതെന്നാണ്.
ഇന്ന് നാംലോകത്തില്‍ വിവിധമതങ്ങള്‍ കാണുന്നു. പുരാതനജനങ്ങള്‍ വിശ്വസിച്ചിരുന്ന മതങ്ങള്‍വ്യത്യസ്തങ്ങളായിരുന്നു.ഒരുമതം മറ്റൊരു മതത്തിനുവേണ്ടി വഴിമാറിക്കൊടുക്കുന്ന പ്രതിഭാസംനാം ചരിത്രത്തില്‍ കാണുന്നുണ്ട്. ഓരോമതത്തിനും സ്വന്തമായ പുസ്തകങ്ങളും മതസംഹിതകളുമുണ്ട്. അവരവരുടെ മതമാണ് ഏറ്റവുംശരിയായിട്ടുള്ളതെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ അത തുപുസ്തകത്തിലുണ്ട്. അവരവരുടെ പുസ്തകങ്ങള്‍ മാത്രംവായിക്കുന്നവര്‍ മൂഢലോകത്തിലാണ ്ജീവിക്കുന്നത് എന്നുവരാം. അ പ്പൊസ്തലനായ പൗലോസ് ഗ്രീക്കുകാരുടെ പുസ്തകങ്ങള്‍ വായിച്ച് നല്ലഅറിവുള്ളവ്യക്തിയായിരുന്നു. ഒരുപ്രത്യേകമതത്തിന്റെ ചട്ടക്കൂട്ടില്‍ അഥവാതത്വസംഹിതയില്‍ നിന്നുമാത്രം ചിന്തിക്കുന്നവര്‍ക്ക് പലതുംഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. അതുകൊണ്ട് നമുക്കെല്ലാം വിവിധവിഷയങ്ങളോടുള്ള ബന്ധത്തില്‍ വിവിധധാരണകളുണ്ടാകാമെങ്കിലും ഈധാരണകളെല്ലാം ശരിയായിരിക്കണമെന്നില്ല.
അബ്രഹാം പിതാവിനോടുള്ള ബന്ധത്തില്‍ യഹൂദതല്‍ മൂദുകളില്‍ ഉള്ളതായ ഒരു കഥ കേട്ടിട്ടുണ്ട്. വലിയസല്‍ ക്കാരപ്രിയനായ അബ്രഹാം ഒരിക്കല്‍ ഒരുവഴിപോക്കന് വീട്ടില്‍അന്തി യുറങ്ങാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു. സന്ധ്യാപ്രാര്‍ത്ഥനയുടെ സമയത്ത് അബ്രഹാം ഏകദൈവമായയ ഹോവയെ നമസ്ക്കരിച്ചപ്പോള്‍ അതിഥിയുംതന്റെ കീശയിലുണ്ടായിരുന്ന വിഗ്രഹമെടുത്ത് പൂജചെയ്യാന്‍ ആരംഭിച്ചു. ഏകദൈവവിശ്വാസിയായ അബ്രഹാമിന് ഇത് സഹിച്ചില്ല. അദ്ദേഹം അതിഥിയെ വീട്ടില്‍നിന്നും ഇറക്കിവിട്ടു. അന്നുരാത്രിതന്നെ ദൈവംഅബ്രഹാമിന് പ്രത്യക്ഷപ്പെട്ടു ''എനിക്ക്ഇ ൗവ്യക്തിയെ ഇത്രയുംകാലം സഹിക്കാമെങ്കില്‍നിനക്ക് അവനെഒരുദിവസംസഹിച്ചുകൂടെ'' എന്നായിരുന്നു അബ്രഹാമിനോടുള്ള ദൈവത്തിന്റെ ചോദ്യം! അപ്പോസ്തല പ്രവൃത്തികള്‍ 10: 28 ഇതിനോടുചേര്‍ത്തുവായിക്കണം. അന്യജാതിക്കാരന്റെ അടുക്കല്‍ചെല്ലുന്നതും അവനുമായി പെരുമാറ്റംചെയ്യുന്നതും യഹൂദന്നിഷിദ്ധം എന്ന് നിങ്ങള്‍ അറിയുന്നുവല്ലോ.എങ്കിലും ഒരുമനുഷ്യനേയും മലിനനോ അശുദ്ധനോ എന്നുപറയരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.
എബ്രായര്‍ക്കുള്ള ലേഖനം 1:1 ''ദൈവം പണ്ടുഭാഗംഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍ മുഖാന്തിരും പിതാക്കന്മാരോട് അരുളിചെയ്തിട്ട് ഈഅന്ത്യകാലത്ത് പുത്രന്‍ മുഖാന്തിരം നമ്മോട് അരുളി ചെയ്തിരിക്കുന്നു'' എന്നതാണ് ഈഎഴുത്തുകാരന്റെ കൃതിയായ ''ഉപാസന ദൈവം പ്രസാദിക്കുവാന്‍'' എന്നതിലെ ഒരുപ്രതിപാദ്യവിഷയം. ഈവിഷയം ആ പുസ്തകത്തില്‍ വിശദമായി ചര്‍ച്ചചെയ്തിരി ക്കുന്നത്വായിക്കുന്നത് സഹായകരമായിരിക്കും. ഇവിടെപിതാക്കന്മാര്‍ എന്നതുകൊണ്ട് പലരുംധരിച്ചിരിക്കുന്നത് അബ്രാഹം, യിസ്ഹാക്ക്, യാക്കോബ് എന്നീ പഴയ നിയമപിതാക്ക ന്മാര്‍എന്നാണ്. എന്നാല്‍ ഈപിതാക്കന്മാരോട് പ്രവാചകന്മാര്‍ മുഖാന്തിരമായി ദൈവം അരുളിചെയ്തിട്ടില്ല. ഇവിടെപിതാക്കന്മാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാജാതികളിലുമുള്ള അവരവരുടെ പിതാക്കന്മാരെയാണ്. ദൈവം എല്ലാജാതികള്‍ക്കും പ്രവാചകന്മാരെ അയച്ചവിഷയമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് എബ്ര ായലേഖനംദൈവത്തെ പ്രസാദിപ്പിക്കുവാന്‍യാഗം അനുഷ്ഠിച്ചിരുന്ന എല്ലാ ജാതികള്‍ക്കും വേണ്ടിയുള്ളതാണ്.
ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് പഴയനിയമകാലത്ത് ദൈവ െത്തഅറിയുന്നതിന് വ്യത്യസ്തങ്ങളായ വഴികള്‍ ദൈവം വെച്ചിരുന്നു എന്നതാണ്. വിവിധവ ഴികളായവ്യത്യസ്തങ്ങളായ മതങ്ങളെല്ലാം ഒരേകേന്ദ്രത്തിലേക്കായിരുന്നു നയിച്ചിരുന്നത് എന്നാല്‍ വഴികള്‍വ്യത്യങ്ങളായിരുന്നു. ഇതോടു ചേര്‍ത്തുവായിക്കേണ്ട ഒരുവാക്യമാണ് ആവര്‍ത്തന പുസ്തകം 4:19 ''നീആകാശ സൈന്യമായചന്ദ്രനേയും നക്ഷത്രങ്ങളേയും നോക്കിക്കാണുമ്പോള്‍ അവയെനമസ്ക്കരിക്കുവാനും സേവിപ്പാനും വശീകരിക്കപ്പെടരുത്. അവയെ നിന്റെദൈവമായയ ഹോവ ആകാശത്തിന്‍ കീഴെങ്ങുമുള്ള സര്‍വ്വജാതികള്‍ക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു'' ഇതില്‍നിന്നുംവ്യത്യങ്ങളായ വഴികള്‍ ദൈവം അനുവദിച്ചിരുന്നു എന്നു കാണാം.
മിദ്യാന്യരുടെ ഇടയില്‍ദൈവം അയച്ചിരുന്ന പ്രവാചകനായിരുന്നു ബിലെയാം. യിസ്രായേലിന്യാ ഗനിയമങ്ങള്‍ കൊടുക്കുന്നതിന്മുമ്പുതന്നെ അത്മിദ്യാനര്‍ക്കു ദൈവംകൊടുത്തിരുന്നു. അതനുസരിച്ച് ബിലെയാംയാഗം കഴിക്കുകയും യഹോവ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ദൈവം യിസ്രായേലിനെ സ്വന്തജനമായി എടുത്തത് ജാതിക ള്‍ക്ക് പ്രകാശമായിരിക്കാന്‍വേണ്ടിയാണ്. ജാതികളെപ്പറ്റിയുള്ള ദൈവത്തിന്റെ കരുതലിനാണ് ഇവിടെപ്രാധാന്യം .യിസ്രായേലില്‍ക്കൂടി ജാതികള്‍ െദെവത്തിലേക്ക് ആകര്‍ഷിക്കപ്പെടണമെന്നാണ് ദൈവം ആഗ്രഹിച്ചത്. അതിന് ആവശ്യമായ ദൈവസ്‌നേഹം തുളുമ്പുന്ന പ്രത്യേക നിയമങ്ങളും അവര്‍ക്കുകൊടുത്തു. എന്നാല്‍ യിസ്രായേല്‍ ധരിച്ചത് അവരുടെഏതോ മഹത്വം കൊണ്ടാണ് ദൈവം അവരെ തിരഞ്ഞെടുത്തത് എന്നായിരുന്നു.
പുതിയ നിയമസഭയേയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് ജാതികള്‍ക്ക്പ്രകാശമായിരിക്കുവാന്‍ വേണ്ടിയാണ്.അങ്ങനെതന്നെമനുഷ്യര്‍ നിങ്ങളുടെനല്ല പ്രവര്‍ത്തികളെക്കണ്ട് സ്വര്‍ഗ്ഗസ്ഥ നായനിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചംഅവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ'(മത്തായി 5:16). ഇതേവിഷയംതന്നെയാണ് അപ്പോസ്തലനായപത്രോസും പറയുന്നത് (1 പത്രോസ് 2:9).ദൈവത്തിന്റേതായ സ്വഭാവവിശേഷങ്ങളെ ജാതികളിലേക്ക് പ്രതിഫലിപ്പിക്കുവാന്‍ ദൈവത്തിന്റെ സ്ഥാനപതിയായിട്ടാണ് പുത ിയനിയമസഭയെഇവിടെ ആക്കിവെച്ചിരിക്കുന്നത്. എന്നാല്‍ നാം എല്ലാ മഹത്വവും സ്വയം എടുത്തിട്ട് വേര്‍പാടിന്റെ വികലമായ വ്യാഖ്യാനം കൊണ്ട്മറ്റുമതക്കാര്‍ക്കും നമുക്കുമിടയില്‍ മതില്‍ തീര്‍ത്തിരിക്കുകയാണ്. ജാതികളെപ്പറ്റിയുള്ള ൈദവത്തിന്റെ കരുതല്‍ കാരണമാണ് നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവത്തിന് മുഖപക്ഷമില്ലല്ലോ? നമ്മുടെ പ്രവര്‍ത്തനം അവരുടെ ഇടയില്‍ ആയിരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.ദൈവം നിനവേയിലേക്ക് വ്യാനാപ്രവാചകനെ അയയ്ക്കുന്നത് അവരെപ്പറ്റിയുള്ള കരുതലില്‍ നിന്നാണ്.
മറ്റുമതങ്ങളിലുള്ളവരുടെ രക്ഷയോടുള്ള ബന്ധത്തില്‍ കൂട്ടിവായിക്കേണ്ട മറ്റൊരുവാക്യം അപ്പൊ.പ്ര. 17:30 ''എന്നാല്‍ അറിവില്ലായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോള്‍ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോട ു കല്പിക്കുന്നു''. നമ്മുടെഅറിവ് അല്ലെങ്കില്‍ അറിവില്‍നിന്ന് ഉടലെടുക്കുന്നവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ദൈവം നമ്മെന്യായം വിധിക്കുന്നത്. അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കുന്നില്ല. ദൈവം രാജാവായ കോരെശിനോട് നീഎന്നെ അറിയാതിരിക്കെഞാന്‍നിന്നെപേര്‍ചൊല്ലിവിളിച്ചിരിക്കുന്നു (യെശയ്യാവ് 45:18). വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മറ്റൊരുവാക്യവും ഇവിടെ കൂട്ടിവായിക്കണം.
''ഇതിനായിട്ടല്ലോമരിച്ചവരോടും സുവിശേഷം അറിയിച്ചത് അവര്‍ ജഡസംബന്ധമായിമന ുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവ് സംബന്ധമായി ദൈവത്തിനൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിനുതന്നെ'' ( 1പത്രോസ് 4:6). അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ചെയ്തതു നല്ലതാകിലും തീയതാകിലും അതിനുതക്ക വണ്ണംപ്രാപിക്കേണ്ടതിന് എന്നത് പലരുംരക്ഷയുമായി കൂട്ടിക്കുഴക്കുന്നതാണ് െതറ്റിദ്ധാരണയുടെ മറ്റൊരുകാരണം.
മുകളില്‍ഉദ്ധരിച്ച വാക്യത്തില്‍നിന്നും മരണശേഷം ആത്മാക്കള്‍ ആയിരിക്കുന്ന സ്ഥലത്ത്‌ദൈവം അവരില്‍ചിലരോട് ഇടപെടുമെന്നാണ് ചിന്തിക്കേ ണ്ടത്. ആത്മാക്കള്‍ വിശ്രമിക്കുന്നപാതാളത്തിന് പലതട്ടുകള്‍ഉണ്ടെന്ന് കരുതുന്നു. അതില്‍ഒരുതട്ടുമാ ്രതമാണ് ധനവാന്റേയും ലാസറിന്റേയും കഥയിലുള്ള യാതനാസ്ഥലം. മറഞ്ഞിരിക്കുന്ന വിഷയങ്ങളെപ്പറ്റിനാം തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല. അത് ദൈവത്തിന്റെ പരമാധികാരത്തിന്വിടുക. യേശുശിഷ്യന്മാരോട് '' ഈതൊഴുത്തില്‍ ഉള്‍പ്പെടാത്തവേറെ ആടുകള്‍ എനിക്ക് ഉണ്ട്; അവയേയും ഞാന്‍ നടത്തേണ്ടതാകുന്നു; അവഎന്റെ ശബ്ദംകേള്‍ക്കും; ഒരാട്ടിന്‍ കൂട്ടവും ഒരിടയനും ആകും'' (യോഹന്നാന്‍ 10:16).
ദൈവം അബ്രഹാമിനോട് യിശ്മായേലിനെപ്പറ്റി ''ദാസിയുടെ മകനേയും ഞാന്‍ ഒരുജാതിയാക്കും; അവന്‍ നിന്റെ സന്തതിയല്ലോ'' എന്നാണ് അരുളിചെയ്തത് (ഉല്പ. 21:13). വിവിധജാതികളായ അറബികളും പേര്‍ഷ്യാക്കാരും ഹിന്ദുക്കളും ബുദ്ധമതക്കാരും ആയിരിക്കുന്നത് ദൈവ ത്തിന്റെ പദ്ധതിയനുസരിച്ചാകാം. നമ്മെഅവരുടെഇടയില്‍ ആക്കിയിരിക്കുന്നത ്അവരോട് സുവിശേഷം അറിയിക്കാനാണ്. അതിനുപരിയായിഅവര്‍ക്കുള്ള വിധിപ്രസ്താവിക്കാന്‍ നമുക്കനുവാദമില്ല അത് ദൈവത്തിന് വിടുക.
വെളിപ്പാട് പുസ്തകം ഏഴാം അദ്ധ്യായത്തില്‍ യോഹന്നാന്‍ ദര്‍ശനം കാണുന്നത്, ''ഇതിന്റെ ശേഷം സകലജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കിധരിച്ചു കൈയ്യില്‍കുര ുത്തോലയുമായി സിംഹാസനത്തിന്റേയും കുഞ്ഞാടിന്റേയും മുമ്പാകെ നില്‍ക്കുന്നത് ഞാന്‍കണ്ടു. രക്ഷഎന്നുള്ളത് സിംഹാസനത്തില്‍ ഇരിക്കുന്നവ നായനമ്മ ുടെദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്ന് അവര്‍ അത്യച്ഛത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു'' (വെളി. 7:910). വെളിപ്പാട് 14:6 ഇവിടെകൂട്ടി വായിക്കണം.ദൈവത്തിനു മഹത്വംകൊടുക്കാനാണ് ദൂതന്‍പറയുന്നത്.
ഈകണ്ടഎണ്ണിക്കൂടാത്ത മഹാപുരുഷാരത്തില്‍ മറ്റുമതങ്ങളില്‍ ജീവിക്കു ന്നവരും ജീവിച്ചുമണ്‍മറഞ്ഞവരും ഇല്ലഎന്ന് ആര്‍ക്കെങ്കിലും ഉറപ്പായിപറയാന്‍ കഴിയുമോ?അവര്‍ ആര്‍ത്തുകൊണ്ടിരുന്നത് രക്ഷ ദൈവത്തിന്റെ ദാനമാണ് എന്നാണ്.രക്ഷയും വിശ്വാസവും പ്രതിഫലവും സ്വയനീതിയില്‍ കൂട്ടിക്കുഴക്കാതിരുന്നാല്‍ വായനക്കാര്‍ക്ക് വിഷയം വ്യക്തമാകും. അതുകൊണ്ട് പുതിയ നിയമസഭ അവരെ ഏല്‍പ്പിച്ചജോലി (സുവിശേഷം) അറിയിക്കുക. വിധിപ്രസ്താവിക്കുന്നത് ദൈവത്തിന്വിടുക. സ്വാഭാവിക കൊമ്പുകളെ (ഇസ്രയേല്‍) ദൈവം ആദരിക്കാതെപോയെങ്കില്‍ നമ്മെയുംആദരിക്കാതെ പോയേക്കാം. അതുകൊണ്ട്‌നാം ഞെളിയാതെഭയപ്പെടണം.
അബ്രഹാം ഞങ്ങള്‍ക്കുപിതാവായിട്ടുണ്ട് എന്ന് ചിന്തിച്ചിരുന്ന യഹൂദന്മാരോട് യേശുവിന്റെ മറുപടി ''അബ്രഹാം ഞങ്ങള്‍ക്ക്പിതാവായിട്ടുണ്ട് എന്ന്ഉള്ളം കൊണ്ടുപറവാന്‍ തുനിയരുത്, ഈകല്ലുകളില്‍ നിന്ന്അബ്രഹാമിനു മക്കളെഉളവാക്കുവാന്‍ ദൈവത്തിനുകഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു'' (മത്തായി 3:9)
മലയാളഭാഷയില്‍ ഒരുപ്രയോഗമുണ്ട് ''ഞാനറിയാതെ എന്റെവായില്‍ പഴം പോവുക'' എന്നുപറയുമ്പോള്‍ നര്‍മ്മരസംതുളുമ്പുന്നതാണ്, കാരണം സാധാരണഗതിയില്‍ ഇത് അസാദ്ധ്യമാണ്. നമ്മെപ്പറ്റി നമ്മളറിയാത്ത കാര്യങ്ങള്‍ പറയുമ്പോഴാണ്ഇത് ഉപയോഗിക്കാറുള്ളത്.എന്നാല്‍ പലപ്പോഴും നമ്മുടെ പ്രതികരണങ്ങ ള്‍ഇതുപോലെയാണ്. നാമറിയാതെതന്നെയാണ് നമ്മില്‍നിന്നും പ്രതികരണങ്ങള്‍, ചിന്തകള്‍പുറപ്പെടുന്നത്. നമ്മുടെ ഉപബോധമനസ്സാണ്(Subconscious mind) ചിന്തകളും പ്രതികരണങ്ങളും പുറപ്പെടുവിക്കുന്നത്. നാംചിന്തിക്കാതെ തന്നെ, നാമറിയാതെതന്നെ, പ്രോഗ്രാം ചെയ്തതുപോലെ സ്വയമേവനമ്മില്‍നിന്നും ചിന്തകളും പ്രതികരണങ്ങളും പുറപ്പെടുന്നു.
നമ്മുടെഉള്ളിലുള്ള ഭയത്തിനും, വ്യാകുലതയ്ക്കും ഇതില്‍ ഒരുപ്രധാന സ്വാധീനമുണ്ട്. മനുഷ്യന്റെഭയം അല്ലെങ്കില്‍ വ്യാകുലതയുടെ ഒരുപ്രധാന ശ്രോതസ്സ്വരുമാനം അഥവാ ജോലിയെസം ബന്ധിച്ചുള്ളതാണ്. വരുമാനംനിന്നു പോയാല്‍, ജോലിപോയാലുള്ള അവസ്ഥയെപ്പറ്റി പലരും വ്യാകുലരാണ്. മതനേതൃത്വവും ഇതിനതീതരല്ല. മറ്റുമതങ്ങളില്‍, മതവിഭാഗങ്ങളില്‍, സമുദായങ്ങളിലേക്ക് ജനംആകൃഷ്ടരാകുന്നു എന്നത്മതനേതൃത്വത്തിന് എന്നും വ്യാകുലത ഉളവാക്കുന്നതാണ്; കാരണം അത് സുരക്ഷിതത്വത്തെ ബാധിക്കുന്ന വിഷയമാണ്. അത്‌ദൈവത്തിലുള്ള വിശ്വാസക്കുറവു കൊണ്ടാണ്; ദൈവംഎന്റെ കാര്യംനോക്കാന്‍ വിശ്വസ്തനാണ്എന്നവിശ്വാസം .അതുകൊണ്ടാണ് പലനേതാക്കന്മാരും അവരറിയാതെതന്നെ മറ്റുമതങ്ങളെകുറ്റംപറയുകയോ, മറ്റുമതങ്ങളിലുള്ളവരെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുകയ ുംചെയ്യുന്നത്. അവര്‍കണ്ണടച്ച്ഇരുട്ടാക്കുന്നു. എന്നാല്‍ ദൈവത്തിന് മുഖപക്ഷമില്ലല്ലോ; അതുകൊണ്ട് നാംനമ്മുടെ ഉപബോധമനസ്സിനെ, നാമറിയാതെ നമ്മെനിയന്ത്രിക്കുന്ന ഉപബോധമനസ്സിനെ നിയന്ത്രിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമംനടത്തേണ്ടതുണ്ട്. അതല്ല എങ്കില്‍ നാം കൂപമണ്ഡൂകങ്ങളെപ്പോലെയാകാന്‍ സാദ്ധ്യതയുണ്ട്. അതുകെ ാണ്ട് നാം മറ്റുള്ളവരെക്കൂടി അവരുടെ ചിന്താഗതികളെക്കൂടി ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം. മനുഷ്യര്‍തമ്മിലുള്ള സ്‌നേഹത്തിനുംഐക്യത്തിനും ഇതാവശ്യമാണ്; മറ്റുള്ളവരെ ക്രിസ്തുവിനുവേണ്ടി നേടുന്നതിനും ഇതാവശ്യമാണ്.
മലയാളത്തിലൊരുചൊല്ലുള്ളത് ''പൂച്ചഎങ്ങനെ വീണാലും നാലുകാലിലേ വീഴുള്ളൂ'' അതുപോലെ മനുഷ്യര്‍പൊതുവെചിന്തിക്കുന്നത് സന്തതാല്പര്യത്തിലാണ്. അപ്പൊസ്തലനായ പൗലോസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് താല്പര്യംമാത്രമല്ലമറ്റുള്ളവരുടെ താല്പര്യംകൂടി കരുതണം എന്നതാ ണ്.എന്നാല്‍ നാം പലപ്പോഴുംചിന്തിക്കുന്നത് സ്വാര്‍ത്ഥതാല്‍ പര്യത്തിലാണ്. ഇതിന് മതപുരോഹിതന്മാരും അതീതരല്ല. ചര്‍ച്ചിലെ പുള്‍പിറ്റില്‍നിന്നും കേള്‍ക്കുന്ന പ്രസംഗങ്ങള്‍ മിക്കവാറും ബൈബിളിലെ അഞ്ചുശതമാനത്തില്‍ത ാഴെവാക്യങ്ങളെ ആധാരമാക്കിയാണ്.പലപ്പോഴും ചര്‍ച്ച് ഭംഗിയായിനടത്തിക്കൊണ്ടുപോകുന്നതിനു ള്ള പ്രസംഗങ്ങളാണ് നാംകേള്‍ക്കാറുള്ളത്. ദൈവഹിതം അറിയാന്‍ചര്‍ച്ചില്‍ നിന്നുംകേള്‍ക്കുന്ന പ്രസംഗങ്ങളെമാത്രം ആശ്രയിക്കുന്നവര്‍ അന്ധന്മാര്‍ ആനയെ തപ്പിനോക്കി മനസ്സിലാക്കിയതു പോലെയായിരിക്കും. അതുകൊണ്ട് ശരിയായ രീതിയില്‍ നാംദൈവവചനം മനസ്സിലാക്കുന്നത് നിന്ദിവസവും വേദപുസ്തകം ക്രമമായി വായിക്കുന്ന വരായിരിക്കണം. കര്‍ത്താവിന്റെ വരവ് വളരെ സമീപമായിരിക്കുന്നു അത ്ഈതലമുറയില്‍ തന്നെ നടക്കും എന്നതാണ് ലോകസംഭവങ്ങള്‍ വിളിച്ചറിയിക്കുന്നത്.