Image

സ്വപ്‌നം(കവിത: ജോസ് ചെരിപുറം)

ജോസ് ചെരിപുറം Published on 06 June, 2020
സ്വപ്‌നം(കവിത: ജോസ് ചെരിപുറം)
അടിച്ചമര്‍ത്തപ്പെട്ടവന്റെ
ദീനരോദം അങ്ങകലെനിന്നു
നീ കേള്‍ക്കുന്നുവോ, എങ്കില്‍ 
നിനക്കുതെറ്റി, അത് നിന്റെ
അയല്‍വാസിയുടെ വിലാപമാണ്.
പ്രതികരണശേഷി നിനക്ക്
നഷ്ടപ്പെട്ടെങ്കില്‍ ഉണരേണ്ട
സമയം അതിക്രമിച്ചിരിയ്ക്കുന്നു
വര്‍ണ്ണ വെറിയന്മാര്‍ നാളെ
നിന്നെത്തേടി വരുമ്പോള്‍
നിനക്കായ് ശബ്ദിക്കാന്‍
ആരും ത്‌ന്നെ ഉണ്ടാകില്ല
പാതിവഴിയില്‍ ജീവന്‍ അപഹരി
ക്കപ്പെട്ട കറുത്ത മക്കളുടെ
അമ്മമാരുടെ കണ്ണുനീര്‍
വറ്റിയ നയനങ്ങളില്‍
പ്രതികാരത്തിന്റെയഗ്നി
കൊളുത്തിയതാരാണ്
കറുപ്പ് വര്‍ജ്യക്കപ്പെടണ
മെന്നും, വെളുപ്പ്
വിശുദ്ധമാണെന്നും
പഠിപ്പിച്ചതാരാണ്
സമത്വം സ്വപ്‌നംകണ്ടവന്റെ
നെഞ്ചു തുളച്ച വെടിയുണ്ട
ഒരുപക്ഷേ പ്രതികരിച്ചാല്‍
നിന്റെ നെഞ്ചും തുളച്ചേക്കാം
സ്വപ്‌നം ഇന്നും സ്വപ്‌ന
മായിത്തന്നെ തുടരുന്നു.!!!
'I have a dream' Martin Luther king JR.


Join WhatsApp News
Vote the virus out 2020-06-06 09:23:58
Kick Trump out of WH. Let us march along with all the colored people except some White Malayalees frequently showing up here
വിദ്യാധരൻ 2020-06-06 09:43:43
സ്വപ്നം കാണുക നിങ്ങൾ സ്വപ്നം സത്യമാകുമൊരിക്കൽ. പടവെട്ടുകയാണ് അനേകർ വർണ്ണവിവേചനത്തിനെതിരെ കാണാത്തതെന്തേ മലയാളിയെ ? കയ്യ് നനയാതെ മീൻപിടിക്കുന്നോർ വേലികെട്ടി വീട്ടിലിരിക്കുന്ന ഭീരുക്കൾ. ദൈവം വന്നു രക്ഷിക്കുമെന്ന് വൃഥാസ്വപ്നം കാണുന്നവർ; അല്ല! ട്രംപ് തന്നെ ദൈവമെന്നു ദൃഡമായി വിശ്വസിപ്പോർ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ജീവനെ വെടിഞ്ഞ ക്രിസ്തുവിനെ ഒറ്റി, ട്രംപിന്റെ പിന്നാലെ പോയവർ. അബ്‌റാഹീമിന്റെയും ജോസഫിന്റെയും മടിയിൽ ഇരുത്തി, സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നോർ, വെളിച്ചത്തിലും വഴിയറിയാതെ തപ്പിത്തടയുന്ന അന്ധന്മാർ; ക്രൂശിക്കുനന്നവർ ക്രിസ്തുവിനെ അനുദിനം ലോകത്തെല്ലായിടവും ഹാ കഷ്ടം! കാണുന്നില്ല അവർ ചുറ്റിലും കൊടികുത്തും വാഴും വംശീയതയുടെ, വിവേചനത്തിൻ അധർമ്മത്തിൻ താണ്ഡവം മാത്രം. സ്വപ്നം കാണുക നിങ്ങൾ സ്വപ്നം സത്യമാകുമൊരിക്കൽ.
Sudhir Panikkaveetil 2020-06-06 10:14:53
സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മൾ ഉണരേണ്ടിയിരിക്കുന്നു. എല്ലാവരും ഉറക്കമാണ്. ഉറക്കത്തിൽ ചിലർ പിച്ചും പേയും പറയുന്നു. സ്വപ്‌നങ്ങൾ നല്ലതാണ്. വയലാർ പറഞ്ഞപോലെ " നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നുന്നെങ്കിൽ ".. അതുകൊണ്ട് സ്വപനം കണ്ടുകൊണ്ടേയിരിക്കുക ഒപ്പം അത് സാക്ഷാത്കരിക്കാൻ ഉണരുക കൂടി ചെയ്യുക. "പ്രതികരണശേഷി നിനക്ക് നഷ്ടപ്പെട്ടിട്ടില്ലെങ്കില് " എന്നല്ലേ ജോസ് ജി ഉദ്ദേശിച്ചത്. ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക