പി.ടി. പൗലോസിന്റെ മിന്നി മറഞ്ഞ മിന്നാമിനുങ്ങുകൾ (ഓൺലൈൻ സാഹിത്യാവിഷ്കാരം-10 )
Published on 12 June, 2020
പി.ടി.പൗലോസ്
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി. 1968 മുതല്‍ കാല്‍ നൂറ്റാണ്ടുകാലം കല്‍ക്കട്ട ആയിരുന്നു പ്രവര്‍ത്തന മണ്ഡലം. പിന്നീട് പതിനഞ്ച് വര്‍ഷം കൊച്ചിയില്‍. 2010 മുതല്‍ ന്യൂയോര്‍ക്ക് ലോംങ്ങ്ഐലന്റിലെ ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറില്‍ കുടുംബവുമായി താമസിക്കുന്നു. (സൃഷ്ടികൾ: https://emalayalee.com/repNses.php?writer=62)
രണ്ടര പതിറ്റാണ്ട് നീണ്ട കല്‍ക്കട്ട ജീവിതത്തില്‍ പത്രപ്രവര്‍ത്തനരംഗത്തും നാടകപ്രവര്‍ത്തനരംഗത്തും മറ്റ് കലാ-സാഹിത്യ-സാമൂഹ്യ- സാംസ്‌ക്കാരിക മേഖലകളിലും സജീവ പങ്കാളിത്തമുണ്ടായിരുന്നു. നാടകനടന്‍, സംവിധായകന്‍ എന്ന നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇന്‍ഡ്യയിലെ അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളിലെ അറിയപ്പെടാത്ത പല കഥകളും വിവിധ പ്രാദേശിക പത്രങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചു. അതിന്റെ പേരില്‍ വധഭീഷണിവരെ നേരിട്ടിട്ടുണ്ട്. കല്‍ക്കട്ട മലയാളി അസ്സോസിയേഷന്‍ സ്ഥാപകാംഗവും പ്രസിഡണ്ടുമായിരുന്നു.
ബംഗാള്‍ റാഷണലിസ്റ്റ് അസ്സോസിയേഷന്‍ സ്ഥാപക സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചു. ആര്‍ട്ട്‌സ് സെന്റര്‍ കല്‍ക്കത്ത എന്ന നാടക സമിതിയിലും ഏറെക്കാലം പ്രവര്‍ത്തിച്ചു. മൂവാറ്റുപഴ താലൂക്ക് ലൈബ്രററി കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.
നാടകങ്ങളും കഥകളും ലേഖനങ്ങളും ആയി ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ അച്ചടി-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കഥകളും ലേഖനങ്ങളും ഏഴുതുന്നതോടൊപ്പം ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ അമരക്കാരില്‍ ഒരാളായിപ്രവാസ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവം.
വളരെ ഹൃദ്യമായു വികാരവായ്പ്പോടെയും കഥ പറഞ്ഞിരിക്കുന്നു. ആശംസകള്‍
Sudhir Panikkaveetil2020-06-12 21:03:29
വളരെ നന്നായി പറഞ്ഞു. ചിലപ്പോൾ
ഗദ്ഗദകണ്ഠനായി, ഭാവങ്ങൾ പ്രതിഫലിപ്പിച്ചും
പ്രകടിപ്പിച്ചും പറഞ്ഞു. അഭിനന്ദനം,ഇനിയും വരിക.
Sebastian2020-06-12 23:03:40
അങ്ങയുടെ കഥയുടെ പൊരുൾ എന്നെയും വേദനിപ്പിച്ചു. നമ്മുടെ ജീവിതനാടകത്തിലെ ഏറെ രംഗങ്ങളും വേദനയുടെ പര്യായമാകും. ജീവിതത്തിലെ സ്ഥായീഭാവം ദു:ഖമാണെന്നല്ലേ പറയുന്നത്. അപ്പോഴും സന്തോഷത്തിന്റെ ഓർമ്മകളും നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും നമ്മെ നടത്തുകയല്ലേ. എന്നും നന്മകൾ നേരുന്നു. ഒത്തിരി സ്നേഹവും. 🙏💐
RAJU THOMAS2020-06-13 18:15:06
ഹാവൂ ! ഇവിടുണ്ട് കല! ഇതൊക്കെ പറയുന്ന ഇദ്ദേഹത്തിന്റെ കരുത്തിനു സ്തുതി. എത്ര ഹൃദയഭേതകം! ജീവിതസത്യം ശിവം, സുന്ദരം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല