കേള്‍ക്കാതിരിക്കെ വീണ്ടുമെന്‍ കാതിലായ്
കേള്‍ക്കുന്നു വീണ്ടും കൊലുസിന്റെ മര്‍മ്മരം
കേള്‍ക്കാതെ പോകും നിന്‍ പദ നിസ്വന
ശില്‍ക്കാര ശബ്ദങ്ങള്‍ കാത്തു ഞാന്‍ നില്‍ക്കവെ
തമ്മില്‍ അകന്നതില്‍ പിന്നെ ഇരുളിന്റെ
മടിയിലായായെന്റെ യാത്രയെന്നാകിലും
ആലിലത്താലി നിന്‍ മാറോട് ചേര്‍ത്തന്ന്
കണ്ണീരൊഴുക്കി നീ വിടപറഞ്ഞെങ്കിലും
പോകും ദിശകളില്‍ നിന്നെ ഓര്‍ക്കാതെയും
കാണും മിഴിളില്‍ നിന്നെ കാണാതെയും
ഓരോരോ യാത്രയിലും എന്നെ ഞാനെത്രേ മാത്രം
മറച്ചുവെച്ചല്ലെ നടന്നങ്ങ് പോയത്
ഏകനായെത്ര കരഞ്ഞും വിതുമ്പിയും
ഏറെ നാളായ് പിണങ്ങിയുമിങ്ങനെ
എന്നോ മറഞ്ഞങ്ങ് പോയൊരാ നിന്നെ
ഓര്‍ക്കട്ടെ ഞാനൊരു മാത്രയായെങ്കിലും