Image

മേധാക്ഷയം (ത്രേസ്യാമ്മ നടാവള്ളില്‍)

Published on 21 June, 2020
മേധാക്ഷയം (ത്രേസ്യാമ്മ നടാവള്ളില്‍)
അവന്  കൈവിട്ടുപോയ അക്ഷയഖനിയാണ്;ഓർമ്മ .

മറവിയുടെ എച്ചിൽക്കൂനകളിൽ ഓർമ്മയുടെഒരിറ്റുവറ്റിനുവേണ്ടി അവൻ കടിപിടികൂടുന്നുണ്ടാവണം.

ആഴങ്ങളിലേക്ക് കൂപ്പുകുത്തിപ്പോയഓർമ്മയെതിരിച്ചുവിളിക്കാൻ  നെഞ്ചകം  പിളർന്നുകേഴുന്നുണ്ടാവണം.

സ്നേഹത്തിന്റെ മുളന്തണ്ടിനു വേണ്ടി മൂകമായിമൂളുമ്പോൾ  ശ്രുതിഭംഗംവന്നുതളർന്നുപോയിട്ടുണ്ടാവണം.

അനന്തമായി നീളുന്ന  ഭാവനകൾ പരിഹാസച്ചെരുവകളാൽ  കയ്ക്കുന്നുണ്ടാവണം.

തീറ്റയും  കുളിയും  ആവർത്തിക്കപ്പെടുമ്പോഴുംചോദ്യങ്ങൾ വീർപ്പു മുട്ടിക്കുമ്പോഴും മനസ്സിലൊരുത്തരം  ആരുമറിയാതെപിടയുന്നുണ്ടാവണം.

പലപ്പോഴും  നേരിയൊരുനെടുവീർപ്പ്കാറ്റിന്റെ രൂപം പ്രാപിച്ചു ദിക്കറിയാതെഅലയുന്നുണ്ടാവണം

എന്നന്നേക്കുമായി തന്റെ മഹാലക്ഷ്മി  പടിയിറങ്ങിപ്പോയതറിയാതെ കാത്തിരുന്ന് മനസ്സ് വല്ലാതെ  മരവിച്ചിട്ടുണ്ടാവണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക