Image

ഒരു വട്ടം കൂടി (കവിത: റോബിൻ കൈതപ്പറമ്പ്)

Published on 01 July, 2020
ഒരു വട്ടം കൂടി (കവിത: റോബിൻ കൈതപ്പറമ്പ്)
ഓർമ്മതൻ ചിറകേറി ഒരുവട്ടം കൂടിയെൻ
കലാലയ മുറ്റത്ത് ചെന്ന് നിന്നീടേണം

ഓർമ്മകൾ മേയുമാ പാത വരമ്പിലൂ
ടൊരു വട്ടം കൂടി നടന്നിടേണം ..

പച്ചിലച്ചാർത്തുകൾക്കിടയിലൂടെത്
തുന്ന
പറങ്കിമാവിൻ മണമുള്ള കാറ്റിലായ്

ദൂതൊന്ന് ചൊല്ലി അയയ്ക്കേണം ...
എന്നോ വഴിയിലായ് കൈവിട്ടു പോയൊരാ..

പറയാതെ ഉള്ളിലായ് കൊണ്ടു നടന്നൊരെൻ
പ്രണയമെ നിനക്കും ,പിന്നെയെൻ സഖാകൾക്കും

മുഷ്ടി ചുരുട്ടി വിളിച്ചൊരു മുദ്രാ വാഖ്യങ്ങൾ
അലയായ് ഒഴുകുമീ ഇടനാഴിയിലെങ്ങോ

മറഞ്ഞിരുന്നെന്നെ നോക്കിച്ചിരിക്കുന്നു
മറവിയിലെങ്ങോ മറഞ്ഞൊരെൻ ഓർമ്മകൾ

അക്ഷരത്തെറ്റുകൾ ചൊല്ലിത്തരാനും
അന്വോന്യം തമ്മിൽ പറഞ്ഞു ചിരിക്കാനും

അദ്യാപകർ നല്ല കൂട്ടുകാരായ് വളർന്നത്
ഒരു വട്ടം കൂടി ഞാനോർത്തിടട്ടെ

അക്ഷരമുറ്റത്തെ രാഷ്ട്രിയപ്പോരിനാൽ
അന്വോന്യം അടിവെച്ച് തെറ്റിപ്പിരിഞ്ഞിട്ട്

കലോൽസവ വേദിയിൽ എല്ലാം മറന്നു നാം
ഒരു മനമായങ്ങ് ആടിത്തിമിർത്തതും

ഒരു വട്ടം കൂടി ഞാനോർത്തിടട്ടെ ...
എൻ്റെ ഓർമ്മയിൽ പൂക്കാലം വിളങ്ങിടട്ടെ ...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക