Image

ജീവിതത്തിന്‍ അനിശ്ചിതത്വം (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

Published on 10 July, 2020
ജീവിതത്തിന്‍ അനിശ്ചിതത്വം (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)
അനിശ്ചിതത്ത്വത്തിന്‍ നിഴലില്‍
തപ്പിത്തടയുന്നൂ ജനങ്ങള്‍ നിരന്തരം
അലട്ടുന്നവരെ ഇനിയെന്തെന്ന ചോദ്യം.
അനിശ്ചിതത്ത്വത്തിന്‍ കാരണം കൊറോണ.
ജീവിതത്തിന്‍ പൂര്‍ണ്ണ നിയന്ത്രണത്തില്‍
ജനങ്ങള്‍ക്കുള്ള പങ്കിത്തിരി മാത്രം.
കൊറോണാ വിതച്ചുകൊണ്ടിരിക്കും നാശം
ജനങ്ങളുടെ ചിന്തക്കതീതമായ് നില്‍പൂ
വെക്കേഷന്‍, യാത്രയൊരുക്കം, കല്യാണം
ആസൂത്രണം ചെയ്തതെല്ലാം വൃഥാവില്‍
കൊറോണാ മൂലം എല്ലാറ്റിനും മാറ്റം.

കുട്ടികള്‍ വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍
നിയന്ത്രണാതീതമായ് വിദ്യഭ്യാസവും.
സ്പ്രിംഗ് അവധിയാസ്വദിക്കാനാകതെ
തളച്ചിട്ടതില്‍ കുട്ടികള്‍ അസംതൃപ്തര്‍.
വീട്ടിലിരുന്ന് പാഠങ്ങള്‍ പഠിപ്പിക്കുന്നതില്‍
അദ്ധ്യാപകര്‍ക്കമര്‍ഷവും അസംതൃപ്തിയും.
അദ്ധ്യയനത്തിന്‍ മേല്‍നോട്ടമാര്‍ക്ക്?
കുട്ടികളുടെ സംശയം തീര്‍ക്കുന്നതാര്?
ആ ചുമതലയും അനിശ്ചിതത്ത്വത്തിന്‍
നടുവില്‍ നില്‍ക്കും മാതാപിതാക്കള്‍ക്ക്.
സ്കൂളില്‍ അദ്ധ്യയനമാരംഭിക്കുന്നതില്‍
പകച്ചു നില്‍ക്കുന്നു അദ്ധ്യാപകര്‍.
അനിശ്ചിതത്ത്വത്തിന്‍ കരിനിഴല്‍!
കൊറോണാ എന്നവസാനിക്കും?
ഒരു നിശ്ചയവുമില്ല നിരൂപിച്ചാല്‍.
മനുഷ്യനിവിടെ പകച്ചു നില്‍ക്കുന്നു
മിഥ്യയോ, മായയോ, സത്യമോ
ഇരുട്ടോ, വെളിച്ചമോ ജീവിതം?

എന്തു ചെയ്യാന്‍ സാധിക്കില്ലെന്ന ചിന്തയില്‍
മുഴുകി വ്യാകുലപ്പെടാതെ വെറുതെ
എന്തു ചെയ്യാന്‍ സാധിക്കുമെന്ന ചിന്തയില്‍
അനിശ്ചിതത്ത്വത്തില്‍ നിന്നും മോചനത്തിനായ്
പ്രാര്‍ത്ഥിക്കൂ ദൈവത്തോട് ഭക്തിയോടെ.
ചിന്തകള്‍ക്കു വൈഢൂര്യമണിയിക്കാന്‍
വേണമെന്നെന്നും ഈശ്വരാനുഗ്രഹം.
ഏതൊരവസ്ഥയിലും ഈശ്വരാനുഭൂതി
പ്രകാശിക്കും സാന്ത്വനത്തിന്‍ വിളക്കായ്.

Join WhatsApp News
ലാഭം 2020-07-11 20:16:14
വരി മുറിക്കാതെ എഴുതിയാൽ സ്ഥലം ലാഭിക്കാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക