അമേരിക്കന്‍ രഷ്ട്രീയം # 1
റോം കത്തുന്നു ചിലര്‍ വീണ വായിക്കുന്നു!
ലൂക്കോ: 1 :1 ''ശ്രീമാനായ തെയോഫിലോസേ, ആദിമുതല്‍ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ, 2 നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ടു, 3 നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു 4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു. അതാണ് ഇ ലേഘന സീരീസ് എഴുതുവാന്‍ എന്നെയും പ്രേരിപ്പിച്ചത്.
അമേരിക്കയില്‍ പ്രസിഡണ്ട് ഉള്‍പ്പെടെ ഉള്ള അനേകം തസ്തികയിലേക്ക് ഉള്ള പൊതു തിരഞ്ഞെടുപ്പ് ഇനി മൂന്നു മാസത്തിനുള്ളില്‍ നടക്കും. ഇ മലയാളിയില്‍ ഈയിടെ ആയി പല മലയാളികളും വളച്ചു ഒടിച്ച വാര്‍ത്തകളും കണക്കുകളും എഴുതി വിടുന്നു. അതിനു പുറകെ കുറെ സ്ഥിരം കുറ്റികളും അവര്‍ പറഞ്ഞത് ശരി എന്ന് കമന്റും എഴുതും. ഇതില്‍ ഒരുവന് വ്യജ ഡോക്റേറ്റും ഉണ്ട്. ഇവര്‍ക്കു രാഷ്ട്രീയ വിജ്ഞാനം ഇല്ല എന്ന് അവരുടെ എഴുത്തുകള്‍ വ്യക്തം ആക്കുന്നു. വായനക്കാരെ വഴി തെറ്റിക്കുന്ന ഇ സാമൂഹ്യ ദ്രോഹികളെ നിങ്ങള്‍ അകറ്റുക. അമേരിക്കയില്‍ മൊത്തം മലയാളിയുടെ വോട്ട് പ്രസിടെണ്ടിനെ തിരഞ്ഞെടുക്കുന്നതില്‍ ഒന്നും അല്ല എന്നതും മറ്റൊരു സത്യം. പറയത്തക്ക യോഗ്യതകള്‍ ഇല്ല എങ്കിലും അനേകം മലയാളികള്‍ സാരി തുമ്പില്‍ തൂങ്ങി ഇവിടെ എത്തി. നാട്ടിലെ പുരുഷ മേധാവിത്ത പൊങ്ങച്ചത്തില്‍ ജനിച്ചുവളര്‍ന്ന ഇവര്‍ക്ക് ഇവിടെ എത്തിയതോടെ അപകര്‍ഷതയും കൂടി. ഇതിനെ കവര്‍ ചെയ്യുവാന്‍ ആണ് കറമ്പറോട് വെറുപ്പ് കാണിക്കുന്നത്, രാഷ്ട്രീയം അറിയാത്ത ഇവര്‍ ഡെമോക്രാറ്റ്കളില്‍ നിന്നും അകന്നു, കഥ അറിയാതെ റിപ്പപ്ലിക്ക്ന്‍ ആയി, ട്രംപനും ആയി. അതിനാല്‍ നിങ്ങളുടെ അറിവിലേക്ക് കുറെ സത്യങ്ങള്‍.
- അപകര്‍ഷതയില്‍ നിന്നും ഉടലെടുത്ത ' ഞാന്‍ എന്ന ഭാവത്തിന്റെ' വിസ്പ്പ്‌പോടനം ആണ് മലയാളികള്‍ കൂടുന്ന എല്ലാ സമൂഹത്തിലും ഇപ്പോള്‍ കാണുന്നത്. ഫോക്കാന അതിനു നല്ല ഉദാഹരണം.
നിങ്ങള്‍ ടെലിവിഷന്‍ കാണുന്നവരും പത്രങ്ങള്‍ വായിക്കുന്നവരും എന്ന് കരുതുന്നു. അമേരിക്കയിലെ മിക്കവാറും എല്ലാ ചാനലുകളും പത്രങ്ങളും റിപ്പപ്ലിക്കന്‍ ചായിവ് ഉള്ളവര്‍ ആണ്. ട്രംപിനെ ഏറ്റവും സപ്പോര്‍ട് ചെയുന്ന ചാനല്‍ ആണ് ഫോക്‌സ്. അതിനാല്‍ ഇതില്‍ വരുന്ന ന്യൂസ് വച്ച് നമുക്ക് നോക്കാം. സ്ഥിരം കള്ളം പറയുന്ന ട്രംപിനെ ഫോക്സും മിക്കവാറും റിപ്പപ്ലിക്കന്‍ നേതാക്കളും അടുത്ത കാലം വരെ മൗനമായി സപ്പോര്‍ട് ചെയിതു. എന്നാല്‍ ഇപ്പോള്‍ അവര്‍ തന്നെ പരസ്യമായി ട്രമ്പില്‍ നിന്നും അകലുന്നു, ട്രംപിനെ വിമര്‍ശിക്കുന്നു, ട്രംപ് പറഞ്ഞതിനെ തിരുത്തുന്നു, ട്രമ്പിനെ ശാസിക്കുന്നു. കാരണം വോട്ടര്‍മാര്‍ ട്രമ്പില്‍ നിന്നും അകലുന്നു. അവര്‍ തിരിച്ചുവരില്ല എന്ന വ്യക്തമായതോടെ; ട്രംപിന്റെ കൂടെ നിന്നാല്‍ അവരുടെ സ്ഥാനങ്ങള്‍ തെറിക്കും എന്ന് എല്ലാ നാഷണല്‍ പോള്‍ സ്ഥിരീകരിക്കുന്നു.
നവംബര്‍ 3 നു നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവെക്കല്‍, തപാല്‍ വോട്ടുകളെക്കുറിച്ചുള്ള കള്ള പ്രചരണം,
ട്രംപ് ഹോട്ടലിനു എതിരെ വരുന്ന ഫ്ബിഐ ഹെഡ് കാര്‍ട്ടേഴ്സിനുള്ള ഫണ്ട് റദ്ദ് ചെയ്തതു, എന്നിങ്ങനെ പലതിനെയും ഇന്നേവരെ ട്രംപിനെ എതിര്‍ക്കാതിരുന്ന റിപ്പപ്ലിക്കന്‍ നേതാക്കള്‍ പരസ്യമായി എതിര്‍ത്തു. സാമ്പത്തികമായി വലിയ മാന്ദ്യം അനുഭവിക്കുന്നതിന്റെ കൂടെ ആണ് മുപ്പത്തി ഒന്ന് മില്യണില്‍ അധികം പേര് തൊഴില്‍ ഇല്ലായ്മ സഹായം തേടുന്നത്. ഇവരുടെ സഹായം നീട്ടിക്കൊടുക്കുവാനും, സ്‌കൂളുകള്‍ക്ക് കൂടുതല്‍ സഹായം എത്തിക്കുവാനും ട്രംപ് വിസമ്മതിച്ചു. ഇത് റിപ്പപ്ലിക്കന്‍സിനെ വല്ലാതെ അലട്ടുന്നു.
നാലുവര്‍ഷം ആയി ട്രംപിന്റെ കള്ളങ്ങള്‍ സ്ഥിരം കേള്‍ക്കുന്ന ജനങ്ങള്‍ ട്രംപിനെ വിശ്വസിക്കുന്നില്ല എന്ന് പോളുകള്‍ കാണിക്കുന്നു. കൊറോണയെ പറ്റി പറഞ്ഞ കള്ളങ്ങള്‍ അനേകരുടെ മരണത്തിനു കാരണം ആയി. തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു എങ്കില്‍ ഇത്രയും പേര് മരിക്കില്ല എന്നത് ഭൂരി പക്ഷം പേരും സമ്മതിക്കുന്നു. വളരെ പരിതാപകരമായി ട്രമ്പ് ഇതില്‍ പരാജപ്പെട്ടു.
റിപ്പപ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ആയ യാഥാസ്ഥികരും ഇവാന്‍ജെലിക്കരും ഇപ്പോള്‍ ട്രംപിന് എതിരെ പരസ്യം ചെയ്യുന്നു. ട്രംപിന് എതിരായി സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുവാന്‍ അവര്‍ക്കു സാധിച്ചില്ല. അതിനാല്‍ അവര്‍ പരസ്യമായി ബയിടനെ പിന്താങ്ങുന്നു. ട്രംപിന്റെ പല കടും പിടുത്തങ്ങള്‍ സ്വയം വേണ്ടന്നു വെച്ചു എങ്കിലും ഇവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. എക്‌സികുട്ടീവ് ഓര്‍ഡര്‍ ഇട്ടു സ്വന്തം ഇഷ്ടം നടത്തും എന്ന് വെറും പൊള്ള ഭീഷണി നടത്താം എന്ന് അല്ലാതെ പ്രയോചനം ഒന്നും ഇല്ല. ഭരണ ഘടന പ്രകാരം ഫണ്ട് എത്ര, എവിടെ എങ്ങനെ വിനിയോഗിക്കണം എന്നത് തീരുമാനിക്കുന്നത് ഹൌസ് ആണ്, പ്രസിടെണ്ടിനു അത്തരം അധികാരം ഇല്ല. വാര്‍ നടന്നാല്‍ സിറ്റിംഗ് പ്രസിടെണ്ട് ജെയിക്കാന്‍ സാധ്യത കൂടുതല്‍ ഉണ്ട്. ഇറാന്‍, ചയിന - ഇവരെ ഒക്കെ ആക്രമിക്കാന്‍ ഉള്ള പ്ലാനുകളും പാളി. മറ്റൊരു രാജ്യത്തോട് യുദ്ധം പ്രക്യപിക്കുവനുള്ള അധികാരവും ഹൌവ്സ്സിനു മാത്രം ഉള്ളത് ആണ്. ട്രപിന്റെ വീഴ്ച്ച, പരാജയം -ഒക്കെ ഡെമോക്രാറ്റ്കള്‍ നിമിത്തം എന്ന സ്ഥിരം പല്ലവി നിമിത്തം ഡെമോക്രാറ്റ്കളില്‍ നിന്നും സഹാനുഭൂതി ഒന്നും ലഭിക്കില്ല.
റോം കത്തുമ്പോള്‍ വീണ വായിച്ച നീറോയെ പ്പോലെ ആണ് ട്രംപിനെ ഭൂരിഭാഗം വോട്ടര്‍മാര്‍ കാണുന്നത്. കൊറോനയെ നേരിടുവാനും, കഷ്ടപാടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുവാനും സെനട്ടിനോടും ഹോവ്സ്സിനോടും സഹകരിക്കുക എന്നതിന് പകരം ട്വീറ്റ് ചെയിതു കൊണ്ടിരുന്നാല്‍ ...വോട്ടര്‍മാര്‍ വെറുക്കും. അതാണ് ഇപ്പോള്‍ ട്രമ്പ് അനുഭവിക്കുന്നത്.
അങ്ങോട്ടോ ഇങ്ങോട്ടോ മാറാവുന്ന സ്വിംഗ് സ്‌റേറ്റ്കള്‍ ബയിടന്നെ ആണ് അനുകൂലിക്കുന്നത്, റെഡ് റിപ്പപ്ലിക്ക്ന്‍ സ്‌റേറ്റ് സ്വിംഗ് സ്‌റേറ്റ്കളുമായി മാറുന്നു. ട്രമ്പ് ജയിക്കില്ല എന്ന് റിപ്പ്‌ലിക്ക്‌ന്‌സിനു നല്ലവണ്ണം അറിയാം. അതിനാല്‍ സെനറ്റ് എങ്കിലും പിടിച്ചു നിര്‍ത്താന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. 30 സ്‌റേറ്റ് കളില്‍ ഏര്‍ലി വോട്ടിംഗ് ഉണ്ട്. നാഷണല്‍ പോളില്‍ ബയിടന്‍ ആണ് മുന്നില്‍. ഹൂസ്‌റ്ന്‍ കാരന്‍ അനുഗ്രഹി കള്ളം ആണ് എഴുതിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നേരിടുന്ന രിപപ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ ട്രമ്പില്‍ നിന്നും അക്ന്നാലെ ജയിക്കാന്‍ സാധ്യത ഉള്ളു എന്ന് സെനറ്റ് മജോരിറ്റി ലീഡര്‍ മിച് മക്കൊനല്‍ പ്രസ്താവിച്ചു. ഇതൊക്കെ മറച്ചു വെച്ചാണ് മലയാളി ട്രംപന്മ്മാര്‍ എഴുതിവിടുന്നത്.
ബ്ലാക്ക് ലയിവ്‌സ് മാറ്റര്‍ ജാഥയെ അനുകൂലിച്ചവരെ അടിച്ചു ഓടിക്കാന്‍ ഫെടരല്‍ പോലിസിനെ ഉപയോഗിച്ചത് കൊണ്ട് ദോഷം അല്ലാതെ ഗുണവും കിട്ടിയില്ല. - തുടരും.