ശത്രു രാജ്യങ്ങള്‍, മറ്റു വിദേശ സ്ഥാപനങ്ങള്‍ എന്നിവ; ചാരപണി, രഹസ്യ അന്യേഷണം, ഭീകരാക്രമണം എന്നിവയിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭദ്രത തകര്‍ക്കുന്നത് മുന്‍കൂട്ടിക്കണ്ട് അതിനെ തടയുന്നതിന് രൂപംകൊണ്ടതാണ് -എതിര്‍ ഇന്റലിജന്‍സ്- കൌണ്ടര്‍ ഇന്റെലിജെന്‍സ് . അമേരിക്കയില്‍ ഇത്തരം ഒന്‍പതു എജന്‍സ്സില്‍ എങ്കിലും ഉണ്ട്. കിഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടപോലെ വീണ്ടും ഇ തിരഞ്ഞെടുപ്പിലും ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ശ്രമിക്കുന്നു എന്ന് പല തവണ കൌണ്ടര്‍ ഇന്റെലിജെന്‍സ്സിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. റഷ്യ പല വിധത്തില്‍ ആണ് ബയിടനെ ആക്രമിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച, നാഷണല്‍ കൌണ്ടര്‍ ഇന്റെലിജെന്‍സ് ഡിറക്ട്ര് - വില്ല്യം ഇവാനിയ വീണ്ടും ഇ വാണിംഗ് ആവര്‍ത്തിച്ചു. അത് ഇപ്രകാരം ആണ്:- ''മുന്‍ വൈസ് പ്രസിഡണ്ട് ബൈഡനെ തരംതാഴ്ത്തുവാന്‍ റഷ്യ പലവിധ പരിപാടികള്‍ നടത്തുന്നു. ബൈഡന്‍ വൈസ് പ്രസിഡണ്ട് ആയിരുന്നപ്പോള്‍ പൂട്ടിനെ വിമര്‍ശിച്ചിരുന്നു, റഷ്യയെ എതിര്‍ക്കുന്ന ഒരു പ്രസ്ഥാനം ആയിട്ടാണ് ബൈഡനെ റഷ്യ കാണുന്നത്. കാരണം ഒബാമയുടെ ഭരണകാലം ഉക്രെയിനിനെ അനുകൂലിച്ചും, പൂട്ടിനെ എതിര്‍ത്തും എടുത്തിട്ടുള്ള നിലപാടുകളും
തീരുമാനങ്ങളും നിമിത്തം ആണ്''. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണം ഏറ്റെടുത്താല്‍ വീണ്ടും റഷ്യന്‍ വിരുദ്ധം ആയിരിക്കും എന്നത് അവര്‍ക്കു അറിയാം. അതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയേയും ബയിടനെയും കരിവാരിത്തേക്കുന്നു പലവിധത്തില്‍ റഷ്യ. സോഷ്യല്‍ മീഡിയയിലൂടെ ഇത് വളരെയേറെ സാധിക്കും. ഇഗ്‌ളിഷ് അറിയാവുന്ന റഷ്യക്കാര്‍ കള്ള അക്കോവ്ണ്ടുകള്‍ ഉണ്ടാക്കി കള്ള വാര്‍ത്തകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നു. അമേരിക്കന്‍ ജനാധിപത്യം തകര്‍ക്കുവാന്‍ അനേകം പേരെ റിക്രൂട്ട് ചെയിതു, ട്രെയിനിംഗ് കൊടുത്തു. അവര്‍ ആണ് കള്ള വാര്‍ത്തകള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. അതാണ് സാധാരണ ജനങ്ങളില്‍ എത്തുന്നതു; അവര്‍ അത് സത്യം എന്ന് വിശ്വസിക്കുകയും ചെയുന്നു. ഫേസ് ബുക്ക്, ട്വിറ്റെര്‍ -ഒക്കെ കള്ള അക്കവുണ്ടുക്ല് കണ്ടുപിടിച്ചാല്‍ ക്യാന്‍സല്‍ ചെയുന്നുണ്ട്.
എന്നാല്‍; ഈവാനിയയുടെ വീക്ഷണത്തില്‍ ചൈനയും ഇറാനും ബെയ്ഡന്‍ പ്രസിഡണ്ട് ആയികാണുവാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് റഷ്യയെ വിമര്‍ശിക്കാതെ ഇറാനെയും ചൈനയെയും ട്രമ്പ് വിമര്‍ശിക്കുന്നതു. ഇ വിവരങ്ങള്‍ പബ്ലിക്ക് ആക്കുവാന്‍ ഇവാനിയയോട് ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. ഇ വിവരങ്ങള്‍ പുറത്തുവിട്ടാലും പ്രയോചനം ഇല്ല, കാരണം റഷ്യക്കെതിരെ ട്രംപ് ഒന്നും ചെയ്യില്ല എന്നാണ് ഇന്റ്റെലിജെന്‍സ് കരുതുന്നത്. ' റഷ്യ, ഹിലാരിയുടെ ഇ മെയില്‍ ഹാക്ക് ചെയ്യൂ എന്ന് ട്രംപ് പറഞ്ഞത് ഓര്‍ക്കുന്നില്ലേ!. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് ഞാന്‍ കണക്കാക്കുന്നില്ല എന്നായിരുന്നു റഷ്യന്‍ സൈബര്‍ ആക്രമണത്തെപ്പറ്റി ട്രമ്പ് പ്രതികരിച്ചത്.
''തീര്‍ച്ചയായും, റഷ്യക്കെതിരെ ട്രമ്പ് ഒന്നും ചെയ്യില്ല. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യയോട് ട്രമ്പ് തുടരെ തുടരെ ആവശ്യപ്പെട്ടു. ചൈനയോടും ഉക്രെയിനിനോടും ട്രമ്പ് അമേരിക്കന്‍ ഇലക്ഷനില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് ട്രമ്പ് വിലകല്പിക്കുന്നില്ല. സ്വന്തം കാര്യം മാത്രമാണ് അയാളുടെ താല്പര്യം'' -ആഡം ഷിഫ് ഇപ്രകരം പ്രതികരിച്ചു.
പല വിദേശ രാജ്യങ്ങളും പ്രതേകിച്ചു; റഷ്യ, ചൈന, ഇറാന്‍; അമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പല മാര്‍ഗങ്ങളും ഉപയോഗിക്കും. കാരണം; ഇന്ന് ലോകത്തു നിലവിലുള്ള പലതും നിയന്ത്രിക്കാന്‍ അമേരിക്കക്കു സാധിക്കും. അമേരിക്കന്‍ ഭരണത്തിന്റെ പോളിസികള്‍ അമേരിക്കക്കാരെ മാത്രം അല്ല ബാധിക്കുന്നതു, അത് ലോകമെമ്പാടും ഉള്ള ജനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കും. അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥ, പല ഫാസിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കും ഭീഷണി ആണ്. അതിനാല്‍ അമേരിക്കന്‍ ജനാധിപത്യം തകര്‍ന്നു കാണുവാന്‍ അവര്‍ പലതും ചെയുന്നു. ട്രമ്പും കുറെ റിപ്പപ്ലിക്കന്‍സും അവരുടെ ഉദ്ദേശത്തെ നടപ്പാക്കുവാനും വേണ്ടത് ഒക്കെ ചെയുന്നു. അമേരിക്കന്‍ വോട്ടര്‍മാര്‍ രാഷ്ട്രീയ പ്രബുദ്ധര്‍ അല്ല. അതിനാല്‍തന്നെ അവരെ വളച്ചു ഒടിക്കുവാനും, വഴിതെറ്റിക്കാനും എളുപ്പം ആണ്. അതാണ് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ദുരന്തം.
തുടരും.