തിരഞ്ഞെടുപ്പില്‍ റഷ്യ ട്രംപിനെ സഹായിക്കുന്നു എന്നുള്ള ഇന്റ്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ മറച്ചുവെക്കുവാന്‍ നാഷണല്‍ ഇന്റെലിജെന്‍സ്സ് ഓഫിസിനോട് ട്രമ്പ് ഭരണകൂടം ആവശ്യപ്പെട്ടുവെന്ന് നേരത്തെ ആരോപണമുയര്‍ന്നു.ഡയറക്റ്റര്‍ ഡാന്‍ കൊട്‌സ് അത് അംഗികരിച്ചില്ല, അതിനാല്‍ നേരത്തെ റിട്ടയര്‍ ചെയുവാന്‍ ട്രമ്പ് ഡാന്‍ കൊട്ട്‌സിനോട് ആവശ്യപ്പെട്ടു എന്ന് ന്യു യോര്‍ക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. എഫ് ബി ഐ, സി ഐ ഐ, എന്‍ എസ് ഐ എന്നിവയുടെ മുന്‍ റിപ്പോര്‍ട്ടുകള്‍ 2016 ല്‍ റഷ്യ ട്രംപിനെ സഹായിക്കാന്‍ ശ്രമിച്ചു എന്നാണ്.റഷ്യന്‍ ടിവിയും, പുട്ടിനും; ട്രമ്പ് വിജയിക്കണം എന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍ വാര്‍ത്തകളുടെ കൃത്യത, ട്രമ്പ് അംഗീകരിച്ചില്ല. ഈ വിവരങ്ങള്‍ പുറത്തു വന്നത് ട്രംപിനെ ചൊടിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ അതേപടി പബ്ലിഷ് ചെയ്യാന്‍ പാടില്ല എന്ന് ട്രമ്പ് സമ്മര്‍ദ്ദം ചെലുത്തി. ഡാന്‍ കോട്ട്‌സ് ട്രംപിന്റെ അവശ്യത്തിനോട് അനുകൂലിക്കാന്‍ വിസമ്മതിച്ചു. അനുകൂലിക്കാത്തവരെ പുറത്താക്കുന്ന തന്ത്രം, ട്രമ്പ് ഭരണത്തിന്റെ തുടക്കം മുതല്‍ കാണാം, അങ്ങനെ സമ്മര്‍ദ്ദം മൂലം ഡാന്‍ കോട്‌സ് രാജി വെച്ചു.I can affirm that one of my staffers who was aware of the controversy requested that I modify that assessment,' Coats said. "But I said, 'No, we need to stick to what the analysts have said.'
കോട്ട്‌സ് രാജിവെച്ചശേഷം നാഷണല്‍ ഇന്റ്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് രൂപവും ഭാവവും മാറി. 2020 തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടാന്‍ ആഗ്രഹിക്കുന്നു എന്നാക്കി. ട്രമ്പ് വിജയിച്ചു കാണാന്‍ റഷ്യ ആഗ്രഹിക്കുന്നു എന്നത് അമേരിക്കയും റഷ്യയും ആയുള്ള ബന്ധങ്ങള്‍ വര്‍ദ്ധിക്കുവാന്‍ മറ്റൊരു പ്രസിഡണ്ട് വന്നാല്‍ സാധ്യത കുറയുന്നു എന്ന് തന്ത്ര പൂര്‍വം മാറ്റി.
ട്രമ്പ് ഭരണം ഏറ്റതോടെ, അമേരിക്കന്‍ രഹസ്യനേഷണ ഏജന്‍സികള്‍ വിശ്വസനീയം അല്ല, അതിനാല്‍ അവയുടെ ബ്രീഫിങ്ങ് ശ്രദ്ധിക്കാറില്ല എന്ന് ട്രമ്പ് ഏജന്‍സികളെ തള്ളി പറഞ്ഞു. ട്രംപും റഷ്യയുമായി ബന്ധങ്ങള്‍ ഉണ്ട് എന്ന് എഫ് ബി ഐ കണ്ടത്തി. ഇതിലെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരേണ്ടത് സെനറ്റ്, ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്, അറ്റോര്‍ണി ജനറല്‍ എന്നിവരുടെ ചുമതല ആണ്. ഇവിടെ കക്ഷി രാഷ്ട്രീയം പാടില്ല. എന്നാല്‍ സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നതിനു പകരം എഫ് ബി ഐ അവരുടെ അന്വേഷണ പരിധി ലംഘിച്ചോ എന്നാണ് ട്രംപിനെ അനുക്കൂലിക്കുന്ന റിപ്പപ്ലിക്കന്‍സും, അറ്റോര്‍ണി ജനറലും നോക്കുന്നത്. അമേരിക്കന്‍ ഡെമോക്രസിയുടെ ശത്രുക്കള്‍ പുറത്തുള്ളതിനേക്കാള്‍ അധികം അമേരിക്കയില്‍ തന്നെ. ഇവരെ ഇ തിരഞ്ഞെടുപ്പില്‍ പരാജപ്പെടുത്തണം; എങ്കിലേ ഇവിടെ ജനാധിപത്യം നിലനില്‍ക്കുകയുള്ളു
വിദേശ ശക്തികള്‍ അമേരിക്കന്‍ ഇലക്ഷനില്‍ നുഴഞ്ഞു കയറുന്നു എന്ന വിവരം പൊതുജനങ്ങളെ അറിയിക്കണം എന്ന് ട്രമ്പ് ഭരണത്തോട് ആവശ്യപ്പെട്ടു; പക്ഷെ ഫലം ഒന്നും ഉണ്ടായില്ല. വിദേശ ഇടപെടല്‍ രണ്ടു സ്ഥാനാര്‍ഥികളെയും ബാധിക്കും, മാത്രമല്ല രാജ്യ ഭദ്രതക്ക് വെല്ലുവിളിയും ആണ്. നിയമ നിര്‍മ്മാതാക്കള്‍ക്കു ഈ വിവരങ്ങള്‍ ഇന്റ്റെലിജെന്‍സ് കൊടുക്കും; പക്ഷെ അവര്‍ക്ക് അവ പുറത്തു പബ്ലിക്കായി പ്രസ്താവിക്കാന്‍ ഉള്ള അധികാരം ഇല്ല. റിപ്പോര്‍ട്ടുകള്‍ കിട്ടുംതോറും അവയില്‍ പുറത്തു പറയാവുന്നത് പൊതുവില്‍ അറിയിക്കണം എന്നാണ് ഭൂരിഭാഗം നിയമ നിര്‍മ്മാതാക്കളുടെ ആവശ്യം. പക്ഷെ ഇവരോട് യോജിക്കാന്‍ ട്രമ്പ് ഭരണം വിസമ്മതിക്കുന്നു. സെനറ്റ് ഇന്റ്റെലിജെന്‍സ് പാനലില്‍ ഉള്ള റിപ്പപ്ലിക്കന്‍ മാര്‍ക്കോ റുബിയോ, ഡെമോക്രാറ്റ് മാര്‍ക്ക് വാര്‍ണര്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ പബ്ലിക്ക് ആക്കണം എന്ന് പരസ്യമായി ആവശ്യപ്പെട്ടു.
വിദേശ ഏജന്‍സികള്‍ അമേരിക്കന്‍ ഇലക്ഷനില്‍ ഇടപെടുന്നത് രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും ദൂഷ്യം ചെയ്യും. മാത്രം അല്ല ഇതേ മാര്‍ഗത്തിലൂടെ അമേരിക്കന്‍ പോളിസികളെ നിയന്ത്രിക്കാനും അവര്‍ക്ക് സാധിക്കും. ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യയും, ബൈഡനെ ജയിപ്പിക്കാന്‍ ചൈനയും ഇറാനും ശ്രമിക്കുന്നു എന്ന് യൂ എസ് കൗണ്ടര്‍ ഇന്റ്റെലിജെന്‍സ് ചീഫ് വില്യം ഈവാനിയ വീണ്ടും വീണ്ടും അറിയിക്കുന്നു. ഒന്‍പതില്‍ അധികം ഉള്ള അമേരിക്കന്‍ ഇന്റ്‌ലിജെന്‍സ് എജെന്‍സികളുടെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ട്രമ്പ് തയ്യാറല്ല,
യുക്രെയിന്‍ പാര്‍ലിമെന്റ്‌റ് അംഗം ആന്‍ഡ്രൈ ടെര്‍കാച് റഷ്യന്‍ ഭക്തന്‍ ആണ്. ബൈഡന്റെയും ഡമോക്രാറ്റുകളുടെയും പേരില്‍ അഴിമതി ആരോപണങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുന്നു. റഷ്യയും ഇതുതന്നെയാണ് ചെയ്യുന്നത്. ഈ റിപ്പോര്‍ടുകള്‍ 535 നിയമ നിര്‍മ്മാണ മെമ്പര്‍മാര്‍ക്കും ഇന്റ്‌ലിജന്‍സ്സ് അംഗങ്ങള്‍ക്കും ലഭ്യമാണ്. എന്നാല്‍ ഇ റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കാന്‍ ഇവര്‍ക്ക് അധികാരം ഇല്ല.
ഡെമോക്രസിയിലെ ബ്യുറോക്രസി അല്ലാതെ എന്ത്?. റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കിയാല്‍ മത്രമേ ചാരന്‍മാര്‍ അല്ലാത്തവരെ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കയുള്ളൂ. ക്ലാസിഫയിട് റിപ്പോര്‍ട്ടുകള്‍ പുറത്തു വിടുന്നവര്‍ക്ക് പത്തു വര്‍ഷംവരെ ജയില്‍ ശിക്ഷ ലഭിക്കാം. എന്നാല്‍ രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ അവര്‍ എങ്ങനെയെങ്കിലും പൊതുജനത്തെ അറിയിക്കാന്‍ ശ്രമിക്കും.
ബൈഡന്റെ മേല്‍ ചെളി വാരി ഇടുവാന്‍ യുക്രേനിയന്‍ പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടത് ട്രമ്പ് ഭരണം മൂടി വെച്ചു എങ്കിലും റെപ്. ആഡം ഷിഫ്, ഇത് പുറത്തു കൊണ്ടുവന്നു. തുടര്‍ന്ന് ഹൗസ് ട്രംപിനെ ഇംപീച്ച് ചെയിതു. ട്രമ്പ് ഭരണകൂടത്തിലെ സ്റ്റാഫിനോട് സബ് പീനകളെ നിഷേധിക്കുവാന്‍ ട്രമ്പ് ഉത്തരവിട്ടു. ട്രംപിന് എതിരായി സാക്ഷി പറയരുത് എന്നും വിലക്കി. ഉത്തരവ് ഇട്ടവരും അത് അനുസരിച്ചവരും നീതി നിര്‍വഹണത്തെ തടയുക എന്ന കുറ്റം ആണ് ചെയ്തതു. ട്രംപിന് എതിരെ സാക്ഷി പറയാന്‍ തയ്യാര്‍ ഉള്ളവരെ കേള്‍ക്കാന്‍ പോലും അവസരം കൊടുക്കാതെ റിപ്പപ്ലിക്കന്‍സിന് മജോറിറ്റി ഉള്ള സെനറ്റ് ട്രംപിനെ രക്ഷിച്ചു.
റിപ്പപ്ലിക്കന്‍ നേതൃത്വം ഉള്ള രണ്ട് കമ്മറ്റികള്‍ ഇപ്പോള്‍ ബൈഡനേയും മകനേയും പറ്റി അന്വേഷണം നടത്തുന്നു. ഇ വിവരം എല്ലാ ലോ മേക്കേഴ്സിനെയും അറിയിക്കണം എന്ന് ഡമോക്രാറ്റുകള്‍ എഫ് ബി ഐ യോട് ആവശ്യപ്പെട്ടു. ട്രമ്പ് ഭക്തന്‍ ആയ റോണ്‍ ജോണ്‍സണ്‍ ആണ് ഒരു കമ്മറ്റിയുടെ നേതാവ്. എങ്ങനെ എങ്കിലും ബയിഡന്റെയും മകന്റെയും മേലില്‍ അഴിമതി ആരോപണം നടത്തുക എന്നത് ആണ് ഉദ്ദേശം. യുക്രേനിയന്‍ ലോ മേക്കര്‍ ടെറക്കച റഷ്യന്‍ ചാര അക്കാദമിയില്‍ പഠിച്ചവന്‍ ആണ്, റഷ്യയെ സ്‌നേഹിക്കുന്ന ഇയാള്‍ ആണ് റൂഡി ജൂലിയാനിയോടൊത്തു ബയിടനു എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബൈഡനെ തളക്കുവാന്‍ വേണ്ടത്ര ഇന്‍ഫോര്‍മേഷന്‍ റിപ്പപ്ലിക്കന്‍സിനു കൈമാറി എന്നയാള്‍ അവകാശപ്പെടുന്നു. ബൈഡനെ തേക്കാന്‍ ചെളി തപ്പി തൂമ്പയും കോടാലിയുമായി ജൂലിയാനി യുക്രെയിനില്‍ കറങ്ങി, യുക്രെയിന്‍ പ്രസിഡന്റ് പോലും അറിയാതെ.
റഷ്യ പ്രചരിപ്പിക്കുന്ന കള്ളങ്ങളെ ജോണ്‍സണ്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെ ജോണ്‍സന്‍ നിഷേധിച്ചു. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മറ്റിയില്‍ സെനറ്റര്‍ ക്രിസ്സ് മര്‍ഫി കൂടതല്‍ വിശദീകരണം ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയായിട്ടില്ല, ആവുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാം എന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് -മൈക്ക് പോമ്പിയോ പതിവിന്‍പടി നിസ്സഹരണ പ്രതികരണം നടത്തി. വിദേശ ഏജന്‍സികള്‍ അമേരിക്കന്‍ ഇല്കഷനില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നു എന്നത് പൊതുജനം അറിയണം എന്നുള്ള ഡെമോക്രാറ്റുകളുടെ ഡിമാന്‍ഡ് പോംപിയോ അംഗീകരിച്ചില്ല. എന്നാല്‍ നാഷണല്‍ കൗണ്ടര്‍ ഇന്റ്റെലിജെന്‍സ് ഡിറക്ടര്‍ ഇവാനിന പറഞ്ഞത് തെളിവെടുപ്പുകള്‍ പൂര്‍ത്തിയായി എന്നാണ്.
വിദേശ ഏജെന്‍സികള്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നുഴഞ്ഞു കയറി ഇലക്ഷന്‍ റിസള്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നത് പരസ്യം ആക്കണം, ഇവര്‍ ആരൊക്കയാണ്, ഇവര്‍ക്ക് എന്ത് ചെയുവാന്‍ സാധിക്കും, ഇവര്‍ എത്രമാത്രം ശക്തര്‍ ആണ് എന്ന് വോട്ടര്‍മാര്‍ അറിയണം എന്ന് നാന്‍സി പെലോസ്സിയും ആഡം ഷിഫും ആവശ്യപ്പെട്ടു. രാജ്യത്തോടും വോട്ടര്‍മാരോടും ഉത്തരവാദിത്തം ഉള്ള ഇ കമ്മറ്റികള്‍ സത്യം വെളിവാക്കേണ്ടത് ജനാധിപത്യം നിലനില്‍ക്കുവാന്‍ ആവശ്യം ആണ്. റിപ്പപ്ലിക്കന്‍സ് നയിക്കുന്ന ഇ കമ്മറ്റികള്‍ അമേരിക്കയെ ഫാസിസ്റ്റുകള്‍ക്ക് തീറെഴുതി കൊടുക്കില്ല എന്ന് ആശിക്കാം.- തുടരും.