"സത്യം' എന്ന പദത്തിന് പരസ്പര ഭിന്നങ്ങളായ അര്‍ത്ഥങ്ങള്‍ ഉണ്ട്. ഏതാനും പുരാതന ഗ്രന്ഥങ്ങള്‍ "സത്യസന്ധന്‍' എന്ന വിശേഷണം ദൈവത്തിനു മാത്രം നല്‍കി. എന്നാല്‍ എപ്പോഴും സകല മനുഷ്യരും സത്യമുള്ളവരും നീതിയുള്ളവരുമാകണമെന്ന് സാര്‍വത്രിക മതങ്ങള്‍ ഉപദേശിക്കുന്നു....
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.
സത്യം ജയിക്കണമെങ്കിൽ എല്ലാവരും സത്യസന്ധന്മാരാകണം. നുണ ജയിക്കാൻ എല്ലാവരും നുണയന്മാരാകേണ്ട. വളരെ ദുർബലമായ ഒരു വികാരമാണ് സത്യം. അതിനെ മലീമസമാക്കാം സാമർഥ്യമുള്ളവർക്ക്. പക്ഷെ
നുണ സത്യത്തിനോട് ഏറ്റുമുട്ടുമ്പോൾ ശക്തി പ്രാപിക്കുന്നു. സത്യം ആ സംഘട്ടനത്തിൽ മുറിവേറ്റു കാലങ്ങൾക്കുശേഷം ഒരു ഭിക്ഷാടകനെപോലെ പ്രത്യക്ഷപ്പെടാം. ആരും തിരിച്ചറിയാതെ അപ്രത്യക്ഷമാവുകയും ചെയ്യാം. എന്നാലും നല്ല മനുഷ്യർ സത്യസന്ധരായ ജീവിക്കുന്നു. നുണയുടെ വിജയം അതാണ്.
ജോണ്‍ വേറ്റം2020-10-10 03:34:14
ചിന്തനീയമായ അഭിപ്രായം. സുധീറിന് നന്ദി!
Francis Joy2020-10-10 20:26:11
നിങ്ങളെന്നെ അവിശ്വാസിയാക്കി!
ജനിച്ച് എട്ടാം ദിവസം മാമ്മോദീസാ മുക്കി ക്രിസ്ത്യാനിയെന്ന ലേബലൊട്ടിച്ച് നിങ്ങളുടെ വിശ്വാസം എന്നിൽ അടിചേൽപ്പിക്കുമ്പോൾ നിങ്ങൾ ഓർത്തില്ല: ഒരിക്കൽ എന്റ്റെ മസ്തിഷ്ക്കത്തിനും ചിന്തിക്കാനുള്ള കഴിവുണ്ടാകുമെന്ന്.... അന്ധവിശ്വാസങ്ങളെ ചോദ്യംചെയ്യുമെന്ന്... അവിശ്വാസിയാകുമെന്ന്...!
1000 വർഷങ്ങൾക്ക് മുൻപ് മരിച്ച ഒരാളുടെ തലയോട്ടി
തോണ്ടിയെടുത്ത് ആഭരങ്ങൾ അണിയിച്ച് പൊക്കിപ്പിടിച്ച് തെരുവീഥിയിലൂടെ പ്രദക്ഷിണം നടത്തുക, അതിനെ വിശ്വാസം എന്ന് വിളിക്കുക!
കഷ്ടം! എന്ന് പറഞ്ഞ് മൂക്കിൽ വിരൽ വെക്കുമ്പോഴും
പണമുണ്ടാക്കാൻ കത്തോലിക്കാ സഭ കണ്ടെത്തിയ ബെസ്റ്റ് ബിസ്സിനസ്സ് ട്രിക്കായിരുന്നു അത്. ഇന്നും നല്ലരീതിയിൽ നടക്കുന്ന വിശ്വാസ വ്യാപാരം.
അപ്പോൾ എൻ്റെ ചോദ്യം ഇതാണ്:
നിങ്ങളുടേത് 'വിശ്വാസവും' മറ്റുള്ളവരുടേത് 'അന്ധവിശ്വാസവും' ആകുന്നത് എങ്ങനെ?
സാമാന്യബുദ്ധിക്ക് മനസ്സിലാകുന്ന ഒരു കാരണമെങ്കിലും പറയാമോ....
എൻ്റെ മാനസാന്തരത്തിനായി നിരന്തരം പ്രാർത്ഥിക്കുകയും, എന്നെ വഴക്ക് പറയുകയും ചെയ്യുന്ന മാതാപിതാക്കളോട് തർക്കിക്കാറില്ല. എല്ലാം മൂളിക്കേൾക്കും അവസാനം ശരിയെന്നു പറയും. കാരണം എന്റെ ചോദ്യങ്ങൾക്ക് ഉത്തരംതരാനോ, സംശയങ്ങൾ കേൾക്കാനോ ഉള്ള മാനസീക ആരോഗ്യം അവർക്കില്ല എന്ന തിരിച്ചറിവാണത്.
കഴിഞ്ഞദിവസം ഫോൺ ചെയ്തപ്പോൾ ചേച്ചി പറഞ്ഞത് :
"നിന്റെ കുറുമ്പ് മാറാൻ പേര് പറഞ്ഞ് കുർബാന ചൊല്ലിച്ചിട്ടുണ്ട്. ഇനി ഫേസ്‌ബുക്കിൽ കുത്തികുറിക്കുന്നത് നിറുത്തിക്കൊ" എന്നാണ് !
ആ പാവത്തിൻറെ പൈസ വാങ്ങിച്ച് പറ്റിച്ച വികാരി കാലമാടാ നീ കൊണം വരാതെ പോകൂടാ...!
ഉത്തരം തരാൻ കഴിയാത്ത ചോദ്യങ്ങളക്ക് അത് വിശ്വാസമാണ് എന്ന് പറയില്ലെങ്കിൽ, എൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനും, ബൈബിൾ സംശയങ്ങൾ മാറ്റാനും കഴിയുമെന്ന് ഉറപ്പുള്ള ഏതൊരു വികാരിയുടെ മുന്നിലും ഇരിക്കാൻ ഞാൻ തയ്യാറാണ്.
ദൈവം സത്യമാണെങ്കിൽ, പരിശുദ്ധാത്മാവിന് കഴിവുണ്ടെങ്കിൽ, യേശു ഇന്നും ജീവിക്കുന്നവനാണെന്ന് നിങ്ങൾക്കുറപ്പുണ്ടെങ്കിൽ
എന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം കണ്ടേ തീരൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല