ഇന്നലെ നീ ആരായിരുന്നു. വിജനമാം വീഥിയിലും തിരക്കാർന്ന വീഥിക്കരികിലായ് സ്ഥാന മുറപ്പിച്ചു സ്നേഹാ ക്ഷര ങ്ങൾക്കായ് സ്വാന്തനങ്ങ ൾ ക്കായി പരിഭവങ്ങൾക്കായ് നീ കാതോർത്തിരുന്നു
അന്ന് നിന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. നിന്നെ തഴുകി തലോടി കടന്ന്പോയവർ. ഇന്ന് അവർ നിന്നെ മറന്നു പോയിരിക്കുന്നു. പാഴ് ജന്മം പോലെ വീണ്ടും. അത്രമേൽ സ്നേഹിച്ചിരുന്നവർ ഒക്കെയും നിന്നെ കാണാതെ അറിയാതെ കടന്നുപോകുന്നു. അരുണാ ഭമാർ ന്ന നിൻ മേനി യിൽ ഒരു സ്നേഹ സ്പർശനത്തി നായി കേഴുന്നു വേഴാമ്പൽ പോലെ തെരുവോരങ്ങളിൽ നിശ്ചലമായി നിർവികരമായി കാത്തിരിക്കുന്നു
ജന്മ സുകൃതംപോലെ സ്മരണകൾ അയവിറക്കി മിഴി നീട്ടി മൗനമായി ഏകാകിയായി. നി ൽക്കുന്നു നിത്യവും. വെറുമൊരു തപാൽ പെട്ടി തനിച്ചിരുന്നു മടുത്ത തപാൽപ്പെട്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല